ചരിത്രകാരൻ വെളുത്താട്ടിനു നൽകണം നല്ലൊരു “ആട്ട്”

ഡോ .കാനം ശങ്കരപ്പിള്ള

9447035416

യൂ .കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യുണിവേഴ്സിറ്റി. അവിടെ എലിസബത്ത് ലംബോണിന്റെ നേതൃ ത്വത്തിൽ പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി വിപുലമായ ഒരു പഠനം നടത്തിയിരുന്നു; 2013 -15 കാലഘട്ടത്തിൽ . “പഴ്ചിമേഷ്യന് സമുദ്രത്തിലെ വ്യാപാര ശൃ൦ഘല “ ആയിരുന്നു വിഷയം .തരിസാപ്പള്ളി പട്ടയത്തെ ആധാരമാക്കി ഒരു പഠനം .

പഠന സംഘത്തിലെ മലയാളി കേരളചരിത്ര പണ്ഡിതൻ കേശവൻ വെളുത്താട്ട് ആയിരുന്നു . അതിൻ്റെ ഭാഗമായി വെളുത്താട്ട്,എം ആർ .രാഘവ വാര്യരുടെ സഹായത്തോടു കൂടി തട്ടിക്കൂട്ടിയ പഠനമായിരുന്നു എൻ ബി എസ് 2013 ൽ പുറത്തിറക്കിയ “ തരിസാപ്പള്ളി പട്ടയം”എന്ന വികൃത കൃതി . എത്രയോ നന്നാക്കാമായിരുന്നു ഒരു പഠനം .

തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് അതുവരെ നടത്തിയ പഠനങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഒരു പഠനം എത്രയോ ആധികാരികമായിരുന്നു .പക്ഷെ കളഞ്ഞു കുളിച്ചു നമ്മുടെ വിവരദോഷികളായ ചരിത്ര പണ്ഡിത ദ്വയം. .ബിബ്ലിയോ ഗ്രാഫി നൽകാത്ത പഠനം . തരിസാ പട്ടയത്തിൽ “വെള്ളാളർ “ (ഉദാഹരണം :”പൂമിക്കു കരാളർ വെള്ളാളർ”,”വേൾകുല” സുന്ദരൻ ) എന്ന് നൽകിയത് മൊഴിമാറ്റത്തിൽ വെള്ളാളർ എന്ന് തന്നെ നൽകി വെള്ളാളർ ആരെന്നു വിശദമാക്കാതെ, വെളുത്താട്ട് farm worker എന്ന് നൽകി ആഗോള ചരിത്രപണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ചു കളഞ്ഞു .ആ ചതി വെള്ളാളർ ഒരു കാലത്തും മറക്കില്ല .

1771 കാലത്തിറങ്ങിയ ഫ്രഞ്ച് ഭാഷയിലുള്ള “സെന്റ് അവസ്ഥ”യിൽ കൊച്ചിക്കാരൻ ഒരു നസ്രാണി പുരോഹിതനും ഒരു കൊടും ചതി ചെയ്തു വെള്ളാളർ എന്നതിന് ആ വിവരം കെട്ട പാതിരി നൽകിയത് Nayer എന്ന മൊഴിമാറ്റം . ഡീ മോണ്ട് കാരുടെ പഠന ഫലം 2015 ൽ ന്യൂഡൽഹിയിലെ പ്രൈമസ് പബ്ലീഷേർസ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും എന്നായിരുന്നു സംഘാടക വെബ് സൈറ്റിലെ പ്രഖ്യാപനം .www.849ce.org.uk എന്ന അവരുടെ വെബ് സൈറ്റ് 2015 ൽ തന്നെഅപ്രത്യക്ഷമായി .പ്രൈമസ്‌ കാരുടെ Forthcoming publications ലിസ്റ്റിൽ അവസാനമായി The Copperplates fromKollam: Global and Local ,Nineth Century South India by Elizabeth Lambourn, Kesava Veluthatt and Robert Tomber ഇപ്പോഴും കിടപ്പുണ്ട് .പ്രഖ്യാപിത തീയതി കഴിഞ്ഞിട്ട് വര്ഷം എട്ട് (2015+8-2023 )ആകുന്നു .

പതിനേഴു വെള്ളാളരുടെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക ഒളിപ്പിച്ചു വച്ച പാപത്തിനു കിട്ടിയ പ്രതിഫലം ആവാം അവസാനിക്കാത്ത ആ കാത്തിരിപ്പ് വെള്ളാളർ കൃഷിക്കാർ മാത്രം എന്നാരാണ് വെളുത്താട്ടിനെ പഠിപ്പിച്ചത് ? ശുദ്ധ അസംബന്ധം .വിവരക്കേട് നല്ലൊരു ആട്ടു കൊടുക്കാൻ തോന്നുന്നു വെളുത്ത ആട്ടിന് .

വെളുത്താട്ട് വെള്ളാളർ ആരാണെന്നു പഠിക്കണം ആർ ബാലകൃഷ്ണൻ ഐ. ഏ. എസ് എഴുതിയ ജേർണി ഓഫ് എ സിവിലൈസേഷൻ ഹാരപ്പ ടു വൈക വായിക്കണം വെളുത്ത ആട്ടു പണ്ഡിതൻ ഒരു തവണ അല്ല പല തവണ .

വെളുത്താട്ടും രാഘവ വാര്യരും ചേർന്ന് തയാറാക്കിയ എൻ .ബി .എസ് “തരിസാപ്പള്ളി പട്ടയം”, പുറം 95 ൽ ഇങ്ങനെ വായിക്കാം :”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ് കാനായി ക്കു ലഭിച്ചു എന്ന് പറയുന്ന പട്ടയത്തിന്റെ ചുരുക്കവും അദ്ദേഹം (പെറോ -ഡോ .കാനം ) കാനായി ക്കു കൊടുക്കുന്നു .”

പക്ഷെ സെൻറ് അവസ്ഥ രചിച്ച ആംക്തിൽ ഡി .പെറോയ്ക്ക് നൽകിയ നാടൻ സാക്ഷികളുടെ പേര് കണ്ടെത്താൻ അജ്ഞാത കാരണങ്ങളാൽ വെളുത്താട്ടും വാര്യരും ശ്രമിച്ചില്ല . നന്നായി ആ പതിനേഴു നാടാണ് വെള്ളാള സാക്ഷികളുടെ പട്ടിക , ഇടയിൽ അയ്യൻ അടികൾ തിരുവടികളുടെ ആനമുദ്ര യുള്ള യഥാർത്ഥ സാക്ഷിപ്പട്ടിക ഫ്രഞ്ചിലുള്ള സെന്റ് അവസ്ഥയിൽ നിന്നും കണ്ടെടുത്തത് പ്രസിദ്ധീകരിക്കാനുള്ള അപൂർവ്വ ഭാഗ്യം കൈവന്നത് എനിക്കാണ് .

മലയാളം വിക്കിയിലുള്ള “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ (ശ്രദ്ധിക്കുക :തരിസാപ്പള്ളി “ശാസനം” എന്ന് മറ്റൊരു ലേഖനം ഉണ്ട് .അത് വായിക്കരുത് ) സെന്റ് അവസ്ഥയുടെ പ്രസക്ത പേജുകൾ ഞാൻ നൽകിയിട്ടുണ്ട് . ആ അപൂർവ്വ ഭാഗ്യം കൈവരിക്കാൻ അവസരം തന്ന വെളുത്താട്ട് , വാര്യർ ചരിത്ര പണ്ഡിതന്മാർക്ക് നന്ദി .

ബിസി സി 3600 കാലഘട്ടത്തിൽ സിന്ധു നദീതടങ്ങളിൽ -അതായത് മരുതം തിണകളിൽ അഥവാ നീർനിലങ്ങളിൽ- 4x2x1 അനുപാതത്തിലുള്ള ചുട്ട ഇഷ്ടികകൾ കൊണ്ടുള്ള ,കുളിമുറിയും കക്കൂസുകളും ഉള്ള വീടുകളിൽ താമസിച്ചിരുന്ന കർഷകരും സ്വദേശ വിദേശ വ്യാപാരിക ളും ,ഗോപാലകരും കരകൗശല വിദഗ്ധരും നൂൽ നൂറ്റു വസ്ത്രം നെയ്‌ത് പരുത്തി വസ്ത്രം ധരിച്ചിരുന്നവരും സ്വര്ണാഭരങ്ങൾ ധരിച്ചിരുന്നവരും ചതുരംഗം തുടങ്ങിയ നേരമ്പോക്കുകളിൽ വ്യാപാരിച്ചിരുന്നവരും കളിപ്പാട്ടങ്ങൾ നിർമ്മിച്ചിരുന്നവരും ഇരുമ്പു ചെമ്പു വെങ്കല നിർമ്മിതികൾ നടത്തിയിരുന്നവരും ആയിരുന്നു വെള്ളാളർ ,മൂടിയ ഓടകളുള്ള നഗരങ്ങളിൽ അവർ നെയ്തു ശാലകൾ സ്ഥാപിച്ചിരുന്നു .കലാകാരന്മാരും ആയിരുന്നു അവർ .അക്ഷര ജ്ഞാനികൾ ആയിരുന്ന അവർ മണ്പാത്രങ്ങളിൽ ഉടമകളുടെ പേരുകൾ കോറാൻ കീറലുകൾ നിർമ്മിച്ച് ആദ്യാക്ഷരങ്ങൾ നിർമ്മിച്ച് സാക്ഷരത നേടി .കടൽ വഴി വിദേശ വ്യാപാരം നടത്തിയിരുന്ന അവർ വിദേശഭാഷകൾ സായത്തമാക്കി .അവരിൽ ദ്വി ഭാഷികളും ഉണ്ടായി .അവരിൽ ഭരണ കർത്താക്കൾ ,പുരോഹിതർ എന്നിവരും ഉണ്ടായിരുന്നു . “മോഹൻജൊദാരോയിലെ വെള്ളാളർ” എന്ന തലക്കെട്ടിൽ 1938 കാലത്തു തന്നെ മുംബൈ സെന്റ് സ്റ്റീഫൻസ് കോളേജിലെ ചരിത്ര പ്രൊഫസ്സറും ഇന്തോളജിസ്റ്റും ആയ റവ .ഫാദർ എച്ച് ഹേരാസ് പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. The Indian Historical Quarterly Vol XVI Calcutta1938 pp 245-255അതൊന്നും

കേരളചരിത്രകാരൻ ആയ കേശവൻ വെളുത്താട്ട് കണ്ടിട്ടില്ല :വായിച്ചിട്ടില്ല .ഭാരത സർക്കാർ തപാൽ സ്റ്റാമ്പ് നിർമ്മിച്ച് റവ ഫാദർ എച്ച് ഹെരാസിന്റെ ഓർമ്മ നില നിര്ത്തുന്നു .

അതിനാൽ അദ്ദേഹത്തിന് വെള്ളാളർ വെറും കർഷക തൊഴിലാളി അഥവാ Farm worker .കഷ്ടം .

വെള്ളാളർ കർഷകർ മാത്രം ആയിരുന്നില്ല .കടൽ വ്യാപാരം നടത്തിയിരുന്ന ചെട്ടികൾ അവരിൽ ഉണ്ടായിരുന്നു .നഗരത്താർ എന്നാണു അവരിലെ നാട്ടുക്കോട്ട ചെട്ടികൾ അറിയപ്പെട്ടിരുന്നത് .നഗരവാസികൾ .വിവിധ ഭാഷകൾ പഠിച്ചിരുന്ന അവരിൽ ദ്വി ഭാഷികൾ ഉണ്ടായിരുന്നു .കലാകാരന്മാർ ഉണ്ടായിരുന്നു .കണക്കപ്പിള്ള മാർ ഉണ്ടായിരുന്നു .കരകൗശല വിദഗ്ദർ ഉണ്ടായിരുന്നു . അക്കഥകൾ മറച്ചു വച്ച് കേശവൻ വെളുത്താട്ട് വെള്ളാളരെ വെറും കർഷക തൊഴിലാളികൾ ആയി വിദേശികളുടെ മുൻപിൽ അവതരിപ്പിച്ചു .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ