പരമ്പരാഗത കുടിയേറ്റക്കാർ ഞങ്ങൾ

ഡോ .കാനം ശങ്കരപ്പിള്ള

9447035416

മനുഷ്യർക്ക് വേരുകൾ ഇല്ല .കാലുകളുണ്ട് . അതിനാൽ ഒരിടത്ത് സ്ഥിരമായി നിൽക്കില്ല . സഞ്ചരിക്കും ; കുടിയേറ്റങ്ങൾ ആവർത്തിക്കും . തമിഴ് നാട്ടിലെ കോവിൽ നഗരമായ കുംഭകോണത്തു നിന്നും പന്ത്രണ്ടു തലമുറകൾക്കു മുമ്പ് ,അതായത് മൂന്നൂറു വര്ഷം മുമ്പ് തെക്കുംകൂർ രാജാവിന്റെ കണക്കപ്പിള്ളയായി വന്ന ഒരു വൈദ്യലിംഗം പിള്ളയുടെ പിഗാമികളിൽ ഒരാൾ ആയ ളാലം “പിള്ള അണ്ണൻ”(പ്രവർത്തിയാര് ) തുണ്ടത്തിൽ ശിവരാമപിള്ള എഴുപത് (70) വെള്ളിപ്പണം നൽകി കുടലുവള്ളി നമ്പൂതിരിയിൽ നിന്ന് വിലയ്ക്ക് വാങ്ങിയതാണ് കോട്ടയം ജില്ലയിലെ കാനം എന്ന ഞാൻ ജനിച്ച ലോകപ്രശസ്‌ത ഗ്രാമം .

“കാനം” എന്ന സ്ഥലനാമം അങ്ങ് സിന്ധുഗംഗാ സമതലത്തിലെ ഒരു സ്ഥലനാമം ആണെന്നും അത് സംഘകാല കൃതികളിൽ വിവരിക്കുന്ന പൊരിഞ്ഞ യുദ്ധം നടന്ന സ്ഥലം ആണെന്നും മനസിലാകുന്നത് നാമശാസ്ത്ര (‘ഓണോമാസ്റ്റിക്സ്’ )വിദഗ്ദൻ , മുൻ ഒറീസാ ചീഫ് സെക്രട്ടറിയും കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണറും ആയിരുന്ന കോയമ്പത്തൂർക്കാരൻ ,തമിഴ് കവി അദ്ദേഹത്തിന്റെ ജേർണി ഓഫ് ഏ സിവിലൈസേഷൻ-ഹാരപ്പ റ്റു വൈഗ എന്ന ഗവേഷണ പഠനത്തിൽ വെളിപ്പെടുത്തിയത് വായിച്ചപ്പോൾ.

ഇന്ത്യ ,പാകിസ്ഥാൻ ,അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ 1266706 സ്ഥലനാമങ്ങൾ ,സംഘകാല കൃതികളിലെ സ്ഥലനാമങ്ങൾ ,വ്യക്തിനാമങ്ങൾ എന്നിവ ശേഖരിച്ചായിരുന്നു പഠനം . “മാങ്കുടി മരുതനാർ” എന്ന സംഘകാല കവി ചോളരെയും ചെരരേയും പോരിൽ തോൽപ്പിച്ച നെടുംചെഴിയൻ എന്ന പാണ്ട്യ രാജാവിനെ വാനോളം പുകഴ്ത്തുന്നു . തായ്‌ലൻ എന്ന വിശേഷണമുള്ള “കാനം “ എന്ന സ്ഥലത്തെ പോർക്കളത്തിൽ ആയിരുന്നു ആ പൊരിഞ്ഞ യുദ്ധം . “തായ്‌ലൻ കാനത്തു ചേരുവന്റ “ എന്ന ബഹുമതി കവി നെടുംചേഴിയൻ എന്ന രാജാവിന് നാക്കിയിരിക്കുന്നു .

ആർ ബാലകൃഷ്ണന്റെ ഗവേഷണ പഠനം വായിച്ചുകഴിഞ്ഞപ്പോൾ ആണ് അദ്ദേഹത്തിന്റെ സുഹൃത്തും മലയാളിയും ആയ ടോണി ജോസഫ് എഴുതിയ ഏർലി ഇന്ത്യൻസ് എന്ന പഠനം വായിക്കുന്നത് .

മംഗളം വാരികയുടെ ആദ്യ പത്രാധിപർ പിൽക്കാലത്തെ ഡി ജി പി ആയി ശോഭിച്ച് ഇപ്പോൾ തിരുവല്ലാ പുഷ്പഗിരി മെഡിക്കൽ കോളജു ഭരണാധിപൻ ആയി ശോഭിക്കുന്ന ജേക്കബ് പുന്നൂസ് ഒരു ഫേസ്ബുക് കുറിപ്പിലൂടെ ഈ പുസ്തകം വായിച്ച കാര്യം സൂചിപ്പിച്ചു . നന്ദി പുന്നൂസ് സാർ . 2018 ൽ പ്രസിദ്ധീകരിച്ച പഠനം . Early Indians .The Story of ourAncestors and Where We Came From വിലകു

റഞ്ഞ പേപ്പർബാക്ക് എഡീഷൻ ആമസോണിൽ നിന്ന് കിട്ടും ഇന്ത്യയെ ഒരു പിസ്സാ ആയിക്കണക്കാക്കുക ടോണി എഴുതുന്നു.

അതിന്റെ അടിത്തറ 6500 വര്ഷം മുമ്പ് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിയ പുരാതന മനുഷ്യർ . അവരാണ് ആദ്യ ഇന്ത്യൻ കുടിയേറ്റക്കാർ . രണ്ടാമത് ബി സി ഇ കാലത്ത് ഇറാനിൽ ഉള്ള സാഗ്രോസ് പ്രദേശത്തു നിന്നും കർഷക അജപാലക സമൂഹം ബലൂചിസ്ഥാനിൽ എത്തി ആദ്യം വന്ന കൂട്ടരുടെ ഇടചേർന്ന്‌ ഹാരപ്പൻ വെള്ളാള സംസ്കൃതി സ്ഥാപിച്ചു . അപ്പോഴാണ് പിസ്സയ്ക്കു സോസ് കിട്ടിയത് .

അങ്ങനെ ഹാരപ്പൻ വെള്ളാള സംസ്കൃതി ഇന്ത്യൻ ഉപഭൂഖണ്ഡം മൊത്തം വ്യാപിച്ചു . 2000 ബി സി ഇ ക്കുശേഷം ആര്യ ഭാഷ സംസാരിക്കുന്നവരും ഓസ്‌ട്രോ ഏഷ്യാറ്റിക് ഭാഷകൾ സംസാരിക്കുവരും റ്റിബറ്റോ ബർമൻ ഭാഷകൾ സംസാരിക്കുന്നവരും യഥാക്രമം വടക്കു പടിഞ്ഞാറൻ ഇന്ത്യയിലും വടക്കു കിഴക്കൻ ഇന്ത്യയിലും കുടിയേറി .

ആര്യർ വന്നപ്പോൾ പിസ്സയെ മൂടി ചീസ് തളിക്കപ്പെട്ടു . തൂകൽ കൂടുതൽ വടക്കായിരുന്നു . ദക്ഷിണ പൂർവ്വേഷ്യ ,പൂര്വേഷ്യ എന്നിവിടങ്ങളിൽ നിന്ന് വന്നവർ പിസ്സയുടെ മേലട്ടിയായി വിളങ്ങി . അതിനു ശേഷം ഗ്രീക്കുകാർ ,ശകന്മാർ ,സിഥിയന്മാർ ,ഹൂണർ , ജൂത്രര് ,പാഴ്സികൾ ,മുഗളർ ,പോർച്ചുഗീസുകാർ ,ഡച്ചുകാർ , അവസാനം ബ്രിട്ടീഷുകാർ എന്നിവർ എത്തി . അവരുടെ എല്ലാം പാടുകൾ പിസ്സയിൽ കാണാം . ചുരുക്കത്തിൽ നാം എല്ലാം കുടിയേറ്റക്കാരുടെ പിന്തലമുറകൾ .

നമ്മുടെ മക്കള് വീണ്ടും കുടിയേറുന്നു . ലോകം ഒട്ടാകെ . അതേ മനുഷ്യർക്ക് വേരുകൾ ഇല്ല . അവർ ഒരു സ്ഥലത്തു ഉറച്ചു നിക്കില്ല . അവർക്കു കാലുകൾ ഉണ്ട് .അതിനാൽ നടന്നു കൊണ്ടേ ഇരിക്കും . കുടിയേറ്റങ്ങൾ ആവർത്തിക്കും .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ