മധുരമുള്ള ഒരു പകരം വീട്ടൽ

ഡോ .കാനം ശങ്കരപ്പിള്ള

9447035416

എട്ടുവർഷം മുൻപാണ് .

2015 .

യൂക്കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യൂണിവേഴ്സിറ്റിയിലെ എലിസബേത് ലാംബോൻ എന്ന റീഡരുടെനേതൃത്വത്തിൽ പത്തു രാജ്യങ്ങളിലെ 25 ചരിത്ര പണ്ഡിതൻ മാരെ ഉൾപ്പെടുത്തി കേരളത്തിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപാര സംഘ യാത്രകളെ കുറിച്ച് പഠനം നടത്തി. കേരളത്തിൽ നിന്നും കേശവൻ വെളുത്താ ട്ട് എന്ന മുതിർന്ന ചരിത്ര പണ്ഡിതൻ ആയിരുന്നു അംഗം. എം ആർ രാഘവ വാര്യരും ഒത്ത് വെളുത്താട്ട് “ തരിസാപ്പള്ളി പട്ടയം” എന്നൊരു കൃതി തയാർ ആക്കി. എൻ ബി എസ് അത് പ്രസിദ്ധീകരിച്ചു. “ നാട്ടുക്കാരായ ചില സാക്ഷികൾ തരിസാപ്പള്ളി പട്ടയത്തിൽ ഉണ്ടായിരുന്നു ”എന്ന് പറഞ്ഞ വെളുത്താട്ടും വാര്യരും അവരെ കണ്ടെത്താൻ ശ്രമിച്ചതേ ഇല്ല .

കാരണം സാക്ഷികൾ നാട്ടുകാരായ “വെള്ളാള” വ്യാപരികൾ ആയിരുന്നു എന്നതത്രേ . ഭസ്മം തൊടാൻ അവസരം നിഷേധിക്കപ്പെട്ട ധൈര്യാ (ധരിക്കാത്ത ) ജൈന വ്യാപരികൾ അല്ലെങ്കിൽ ചെട്ടികൾ ആയിരുന്നു അവർ .

തരിസാപ്പട്ടയം ആംഗലേയ ഭാഷയിൽ മൊഴിമാറ്റം നടത്തിയ വെളുത്താട്ട് വെള്ളാളർ എന്നതിന് farm worker എന്നാണ് നൽകിയത്. “വെള്ളാളർ”(Vellalar ) എന്ന് ഇഗ്ളീഷിൽ എഴുതിയിട്ട് ഫൂട്ട് നോട്ടിൽ ആരാണ് അവർ എന്നുവിശദീകരിക്കാൻ ഹൃദയം കറുപ്പിൽ കുളിച്ച വെളുത്താട്ടു ശ്രമിച്ചില്ല. വെള്ളാളർ എന്ന കർഷക -അജപാലക -വ്യാപാരി (ചെട്ടി ) സാക്ഷര -കരകൗശല -നാഗരിക ജന വിഭാഗത്തെ തമസ്കരിക്കയാണ് ആ വികൃത ഹൃദയൻ ചെയ്തത്. വെള്ളാളർ ആരാണെന്ന് “വെള്ളാളകുലം പഴമയും പെരുമയും” എന്ന പഠനം വഴി വ്യക്തമാക്കി ഞാൻ അതിന്റെ കോപ്പി ഇക്കഴിഞ്ഞ ദിവസം യൂ .കെ ലസ്റ്ററിലെ ഡീ മോണ്ട് യൂണി വേഴ്സിറ്റിയിലെ പ്രൊഫ എലിസബേത്തിനു ഷേക്സ്പീയർ ജന്മസ്ഥലത്തു ആതുരസേവനം നടത്തുന്നു എന്റെ മരുമകൻ ഡോക്ടർ ശ്രീജിത്ത്‌ വഴി എത്തിച്ചു കൊടുത്തു പകരം വീട്ടി. എലിസബേത്തിന്റെ പഠന ഫലം 2015ൽ ഡൽഹിയിലെ Primus Books പ്രസിദ്ധീകരിക്കും എന്നായിരുന്നു വെബ്സൈറ്റ് പ്രഖ്യാപനം.

എന്നാൽ എന്റെ ചില ഇടപെടലുകൾ ആവണം പഠന ഫലം ഇത് വരെ (2024 മാർച്ച്‌ 10 വരെ പുസ്തകം ആയില്ല. തരിസാപ്പള്ളി പട്ടയം ക്രിസ്ത്യൻ പട്ടയം അല്ല എന്നും അത് “വെള്ളാള പട്ടയം” എന്നും ഞാൻ കണ്ടെത്തി.

അതിലെ വിദേശ സാക്ഷി കൾ Mon Son സാക്ഷികൾ. ഗുണ്ടർട്ട് സായിപ്പ് ആവണം യഥാർത്ഥ പട്ടിക ഒളിപ്പിച്ചു വച്ചു. പക്ഷെ Zend Avesta എന്ന ഫ്രഞ്ച് കൃതിയിൽ ആ പട്ടിക ഉണ്ടെന്നു കണ്ടെത്തിയത് ഞാൻ. ചുരുക്കത്തിൽ വെളുത്താട്ടു കാട്ടിയ കള്ളത്തരം പൊളിഞ്ഞു.

വെള്ളാളർ ചൈന മലേഷ്യാ സിങ്കപ്പൂർ എന്നിവിടങ്ങളി ലേക്ക് പായ് കപ്പലിൽ സഞ്ചാരിച്ചിരുന്ന വ്യാപരികൾ കൂടി ആയിരുന്നു. അവർ farm worker മാത്രമല്ല

വെളുത്താട്ടു സാറേ മറ്റ് പലതും കൂടി ആയിരുന്നു വെള്ളാളർ . അതറിയാൻ എൻ്റെ പുസ്തകം മനസ്സിരുത്തി പല തവണ വായിക്കണം .

Comments

Popular posts from this blog

അജ്ഞതയുടെ പര്യായം ഇളയിടം

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ