വസന്ത സഖഭാഷ്യം

ഡോ .കാനം ശങ്കരപ്പിള്ള

9447035416

എഴുത്തച്ഛൻ പുരസ്‍കാരം ഏറ്റുവാങ്ങി ,ഇടപ്പള്ളി കൊച്ചു തമ്പുരാൻ കരുണാകര മേനോൻ പുത്രൻ, കാമദേവ സദൃശ്യൻ, പ്രൊ .എസ്‌ .കെ വസന്തൻ എന്ന കോളേജ് അധ്യാപക ശ്രേഷ്ഠൻ നടത്തിയ പ്രഭാഷണം “മലയാളം ഇരുളുമോ? “ എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് (101 : 52 ,2024 മാർച്ച് 10 -16 പുറം 69 -73 ) പ്രസിദ്ധീകരിച്ചത് വായിച്ചു . ഒരു ശബ്ദകോശകാരൻ കൂടിയായ പ്രൊഫസ്സർ ശബ്ദകോശ നിർമ്മിതിയിൽ കാട്ടേണ്ട ധര്മ്മം ശരിയായി പാലിച്ചില്ല എന്ന അഭിപ്രായക്കാരനാണ് വെറും ചരിത്ര വായനക്കാരൻ മാത്രം ആയ ഞാൻ .

കേരളത്തിലെ അതി പുരാതന ദ്രാവിഡ ജനതയായ,ഇന്നും അവരുടെ ആദ്യ കാല ,സംഘ കാല പേരിൽ, അറിയപ്പെടുന്ന ,യഥാർത്ഥ മണ്ണിന് മക്കൾ ആയ “വെള്ളാളർ “ (സി .ഈ .849 ൽ മാവേലിക്കരക്കാരൻ “വേൽ കുല” സുന്ദരനാൽ വരയപ്പെട്ട തരിസാപ്പട്ടയത്തിൽ അവർ “പൂമിക്കു കരാളർ “) എന്ന കർഷക ,അജ(ഗോ )പാലക,വ്യാപാര (ചെ ട്ടി ),ഭരണ ,സാക്ഷര ,കരകൗശല ,വസ്ത്ര നിർമ്മാണ, നാഗരിക (ഹാരപ്പൻ -കീഴടി സംസ്കാര പഠനങ്ങൾ കാണുക ) ജനവിഭാഗത്തെ ആദരണീയനായ പ്രൊഫസ്സർ “വേളിന്റെ -തലവന്റെ ,രാജാവിന്റെ അടിയാളർ” മാത്രമാക്കി എഴുതി പിടിപ്പിച്ചു (കേരള സംസ്കാര ചരിത്ര നിഘണ്ടു വാല്യം രണ്ട് പുറം 583 കാണുക) . ശബ്ദ കോശ നിർമ്മാതാക്കൾക്ക് സാമാന്യ വിവരം എങ്കിലും വേണ്ടേ ?

കഷ്ടം എന്നല്ലാതെ എന്ത് പറയാൻ .

Comments

Popular posts from this blog

അജ്ഞതയുടെ പര്യായം ഇളയിടം

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ