S.R ശ്രീമൂലം സഭാമെമ്പർ
മെഡിക്കൽ ഡോക്ടർ കാനം ശങ്കരപ്പിള്ള
9447035416
drkanam@gmail.com
SR എന്ന രണ്ടക്ഷരത്താൽ പഴയ കാല തിരുവിതാംകൂറിൽ
അറിയപ്പെട്ട നിയമവിദഗ്ധൻ, പങ്ങപ്പാട് ശങ്കരപ്പിള്ള രാമനാഥ പിള്ള
ഒരുമൊരു ചങ്കരനോ ചെറിയ മീനോ ആയിരുന്നില്ല .
ശ്രീമൂലം സഭയിൽ പി.എസ് നടരാജപിള്ളയ്‌ക്കൊപ്പം
തിരുവിതാം കൂറിൽ ഭൂപരിഷകര ണം നടത്തണം
എന്ന് ആവശ്യപ്പെട്ട
ആദ്യകാല സ്റേറ് കോൺഗ്രസ് നേതാവ് .
തൂക്കിക്കൊല നിർത്താനുള്ള ആവശ്യവും ഉന്നയിച്ചത്
അവർ ഇരുവരും .
തിരുകൊച്ചി പട്ടം മന്ത്രിസഭയിലെ ധന വന റവന്യൂ വകുപ്പ്
മന്ത്രി എന്ന നിലയിൽ മനോന്മണീയം സുന്ദരൻ പിള്ളയുടെ
മകൻ പട്ടം പറക്കാൻ നൂലായി നിന്ന പി.എസ് നടരാജപിള്ളയ്ക്ക്
ആറു ഭൂപരിഷ്കരണ ബില്ലുകൾ തയാറാക്കാൻ സഹായം നൽകിയ
ഭൂനിയമ വിദഗ്ദൻ ആയിരുന്നു എസ് .ആർ .
കേരളത്തിൽ “ഭൂപരിഷ്കരണനിയമ പിതാവ്”
താനെന്നു വി.ആർ കൃഷണ അയ്യരും
“മാതാവ്” താനെന്നു ഗൗരിയമ്മയും “പതിച്ചി”
താനെന്നു സി.എച്ച് കണാരനും
നടപ്പിലാക്കിയത് തങ്ങളെന്ന് അച്യുതമേനോനും
പി.ടി ചാക്കോയും
വീമ്പിളക്കുമ്പോൾ ഭൂപരിഷ്കരണത്തിന്റെ ആദ്യ പടികൾ
കെട്ടിയ വക്കീൽ രാമനാഥപിള്ളയെയും
പി.എസ് നടരാജ പിള്ളയെയും കേരളീയര് മറക്കുന്നു .
രാമനാഥ പിള്ള വക്കീലിന്റെ ശ്രീമൂലം സഭാ പ്രസംഗങ്ങൾ
ശേഖരിച്ചു പ്രസിദ്ധീകരിക്കാൻ ആരും തയാറായില്ല
എന്നത് കഷ്ടം .
രാമനാഥ പിള്ള വക്കീലിന്റെ പിതാവ് ചിറക്കടവ്
ചേനപ്പാടി പെരുവന്താനം
ചേരികളുടെ ഉടമയായ വഞ്ഞിപ്പുഴ ചീഫിന്റെ ധനകാര്യ
മന്ത്രി ആയിരുന്നു .
മകൻ ശങ്കരപ്പിള്ളയുടെ ആഗ്രഹത്തിന് വഴങ്ങി
കലാസാഗർ ഫിലിംസ് എന്ന ചലച്ചിത്ര നിർമ്മാണ
കമ്പനി രാമനാഥ പിള്ള സ്ഥാപിച്ചത് 1952-ൽ .
എൻ്റെ പിതാവിനും ഉണ്ടായിരുന്നു കമ്പനിയിൽ
അക്കാലത്തെ ആയിരം രൂപായുടെ ഷെയർ
അക്കാലത്തെ ഒരേക്കർ സ്ഥലത്തിന് വില
സർക്കാർ രൂപാ .
നൂറേക്കർ സ്ഥലത്തിന്റെ വില ഷെയർ.
കലാസാഗർ നിർമ്മിച്ച തിരമാല ഇരട്ട സമാപ്തി
(ദുഃഖ- സുഖ ) യുള്ള ആദ്യകാല മലയാള സിനിമ
(ഫാസിലിന്റെ ഹരികൃഷ്ണൻ അത് കഴിഞ്ഞു
എത്രയോ വര്ഷം കഴിഞ്ഞാണ് ഇറങ്ങിയത്.
അടൂർക്കാരൻ ഭാസ്കരപിള്ളയെ (ഭാസി )
നായകനാക്കി
മുൻകൂർ പരസ്യം ചെയ്ത ഫിലിം .
പക്ഷെ നായകനായത്
മട്ടാംചേരി രിക്കാരൻ ബെർളി തോമസ്
പിന്നീട് ഹോളിവുഡിൽ ചേക്കേറിയ ബർലി
ഇന്നും ജീവിച്ചിരിക്കുന്നു .
ഒപ്പം ബാല നടിയായിരുന്ന
വത്സലാ മേനോനും .
കോവിഡ് കാലത്തു നടത്തപ്പെട്ട
“പി.ആർ.എസ് പിള്ള ജന്മ ശതാബ്ദി” ആഘോഷ
വേളയിലെ Zoomമീറ്റിൽ അവർ ഇരുവരും പങ്കെടുത്തിരുന്നു.
നെറ്റിൽ കിട്ടും .
പി.ഭാസ്കരൻ ,ടി.എൻ ഗോപിനാഥൻ നായർ
ടി.എസ് മുത്തയ്യാ പിള്ള ,സത്യനേശൻ നാടാർ
(പിൽക്കാലത്തെ സത്യൻ )
ജോൺ (പിൽക്കാലത്തെ ശശികുമാർ )
ശാന്താ പി.നായർ
എന്നിവർ തിരമാലയിൽ ഒത്തുചേർന്നു .
സ്വാതന്ത്ര്യം കിട്ടി ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ
സംസ്ഥാന നിയമസഭയിലേക്ക് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ
നിന്നും മത്സരിക്കാൻ സർവഥാ യോഗ്യൻ വക്കീൽ
എസ് രാമനാഥ പിള്ള ആയിരുന്നു .
എന്നാൽ അതുവരെ സചിവൻ സി.പി രാമസ്വാമി
അയ്യരെ പിന്തുണച്ച
“പുത്തൻ കൂട്ട്” കോൺഗ്രസ് ജി എം കൊല്ലംകുളം
പണ്ഡിറ്റ് നെഹ്‌റുവിനെ ചാക്കിട്ടു സ്ഥാനാർത്ഥിയായി .
രാമനാഥ പിള്ളയോട് ചെയ്ത കോൺഗ്രസ് ദ്രോഹം
തിരിച്ചറിഞ്ഞസുഹൃത്ത് കരിപ്പാപ്പറമ്പിൽ കെ.ടി തോമസ്
ആനചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിച്ചു.
നെഹ്‌റു നേരിൽ വന്നു കൊല്ലംകുളത്തിനെ
വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു.
പക്ഷെ നാട്ടുകാർ “ആന തോമ്മാച്ചനെ” വിജയിപ്പിച്ചു.
രാമനാഥ പിള്ളയോട് ചെയ്ത കൊടുംപാതകം
കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ്സിനെ ഇല്ലാതാക്കി
എന്നതാണ് ചരിത്രം .
മകൻ രാജഗോപാൽ പി.എസ് പിക്കാരനായി .
മകന്റെ സുഹൃത്ത് ഡി.സി കിഴക്കേമുറി
എന്ന ഡൊമനിക് ചാക്കോ
രാഷ്‌ടീയം നിർത്തി പ്രസാധകൻ ആയി മാറി .
എൻബി എസ്സും
പിൽക്കാലത്തെ ഡി.സി ബുക്‌സും
അങ്ങനെ വളർന്നു എന്നതും ചരിത്രം .
എനിക്കാനാണീ SR
എന്റെ അമ്മയുടെ മുറച്ചെറുക്കൻ
അദ്ദേഹത്തിന് ജനിക്കാതെ പോയ
മകൻ ഞാൻ .
Comments
Post a Comment