കുശവൻ എന്ന
ആദ്യകാല “എഴുത്ത് അച്ഛൻ”
=========================
ഡോ.കാനം ശങ്കരപ്പിള്ള
9447035416
drkanam@gmail.com
തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ആണ്
മലയാള ഭാഷയുടെ
പിതാവ് എന്നായിരുന്നല്ലോ ഒരു കാലത്തെ മതം .
മലയാളവും ശേഷ്ഠ ഭാഷയായതോടെ,
രാമാന്ജന്റെ പിതൃസ്ഥാനം നഷ്ടപ്പെട്ടു .
മലയാളത്തിന്റെ മാതാവ് തമിഴ്
എന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടു .
തമിഴിന്റെ “തമിഴി “ ലിപിയുടെ ,
“ബ്രഹ്മി”യുടെ സൃഷ്ടാവ് ,
പിതാവ് സാക്ഷാൽ
ആദ്യ കാല എഴുത്തച്ഛൻ ആരാണ് ?
മണ് കലം ,കുടം ,പ്രതിമ,വിഗ്രഹ നിർമ്മാതാക്കൾ
ആയിരുന്ന,മധുര മീനാക്ഷി കോവിലിലെ
ആദ്യകാല പൂജാരികൾ ആയിരുന്ന
സംഘകാല മരുതം വാസികൾ ആയിരുന്ന
“കുലാലർ” അഥവാ കുശവർ അഥവാ
പാണ്ട്യ “വേളാർ” സമൂഹം.
മണ് വേ ലക്കാർ .അവർ അത്രേ ലിപി കണ്ടെത്തിയ
അക്ഷര സൃഷ്ടാക്കൾ
യഥാർത്ഥ മണ്ണിൻമക്കൾ .
ആ ചരിത്ര സത്യം കണ്ടെത്തിയത് ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന രണ്ടുതവണ ഇലക്ഷൻ ഡെപ്പ്യൂട്ടി കമ്മീഷണർ പദവി വഹിച്ച
കൊങ്ങുവെള്ളാളൻ തമിഴ് പ്രേമി ആർ .ബാലകൃഷ്ണൻ, ഐ. ഏ. എസ്
അദ്ദേഹത്തിനു വേണ്ടി മദിരാശിയിലെ റോജാ മുത്തയ്യ റിസേർച് ലൈബ്രറി
പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസഷൻ -ഹാരപ്പ ടു വൈഗ “
എന്ന പ്രസിദ്ധ ഗവേഷണ പ്രബന്ധം വഴി .
അതിലെ വിശദശാംശങ്ങൾ നമുക്കൊന്ന് നോക്കാം
.
അതിനുമുമ്പ് അൽപ്പം ചില ഓർമ്മക്കുറിപ്പുകൾ .
പണ്ടുകാലത്ത് നമ്മെ അക്ഷരം പഠിപ്പിച്ചിരുന്നത്
ജൈന പാരമ്പര്യമുള്ള അക്ഷര ജ്ഞാനികൾ ആയ
ആശാൻ മാർ ആയിരുന്നു .കുടിപ്പള്ളിക്കൂടം ആശാന്മാർ .
അവർ എല്ലാവരും “പിള്ളമാർ “.
അവരുടെ കുത്തക ആയിരുന്നു ആശാൻ പള്ളിക്കൂടങ്ങൾ .
കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ആനിക്കാട് ഇളംപള്ളിയിൽ എൻ്റെ അമ്മ കല്ലൂർ തങ്കമ്മയെ പഠിപ്പിക്കാൻ മുത്തച്ഛൻ കല്ലൂർ രാമൻപിള്ള ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി .കല്ലൂർ ആശാന്മാർ ആയിരുന്നു ആനിക്കാട് പ്രദേശത്തെ ആദ്യകാല എഴുത്തച്ഛന്മാർ .
പിൽക്കാലം എൻ്റെ ചിറ്റമ്മ കല്ലൂർ ചെല്ലമ്മയ്ക്കു
ജോലി കിട്ടാൻ മറ്റൊരു കുടി പള്ളിക്കൂടവും .
അങ്ങനെ ഉയർന്നതാണ്
ആനിക്കാട് “തെക്കുംതല” പ്രൈമറി സ്‌കൂൾ .
പിൽക്കാലം സർക്കാർ സ്‌കൂളായി .
ആ സ്‌കൂൾ ആണ് കുറേക്കാലം മുമ്പ് വാർത്തകളിൽ
ഇടം നേടിയ കെ.ആർ നാരായണൻ സ്മാരക ദേശീയ ഫിലിം
ഇൻസ്റിറ്റ്യൂട്
( KRNNIVAS) ആയി വളർന്നത് .
പഴയ കെട്ടിടത്തിൽ വച്ച ആദ്യ ബോർഡുള്ള ഫോട്ടോ
രേഖയായി എന്റെ ശേഖരത്തിലുണ്ട് .
ചെറുപ്പത്തിൽ പലതവണ പോയ സ്‌കൂൾ .
സമീപത്തെ മുണ്ടൻ കുന്നു പ്രൈമറി ഹെൽത്ത് സെന്റർ
മെഡിക്കൽ ഓഫിസർ പദവി വഹിക്കും കാലം
മുഖ്യ അതിഥിയായി പങ്കെടുത്ത പൈതൃക വിദ്യാലയം .
കുഞ്ഞൻ (ചട്ടമ്പി സ്വാമികൾ ,)
നാണു (നാരായണ ഗുരു)
എന്നിവരുടെ ഗുരു
പേട്ട രാമൻപിള്ള ആശാനെ ഓർമ്മയില്ലേ ?
കുട്ടികളുടെ കയ്യക്ഷരം നന്നാക്കാൻ
കോപ്പി പുസ്തകം തയാർ ആക്കി
സ്‌കൂളുകൾക്കു നൽകിയതും അതെ രാമൻപിള്ള ആശാൻ .
ശിഷ്യൻ ചട്ടമ്പി കുഞ്ഞനാൽ താഴ്ന്ന ജാതിക്കാരൻ
എന്ന ആക്ഷേപം കേട്ട ഗുരു രാമൻപിള്ള .
“ആശാന്റെ വീട്ടിൽ നിന്ന് ആഹാരം കഴിക്കാ മെങ്കിൽ
പപ്പുവിന്റെ (പേട്ട വേലായുധന്റെ )
വീട്ടിൽ നിന്നും കഴിച്ചാൽ എന്തേ?”
എന്ന് ചോദിച്ച ചട്ടമ്പി ശിഷ്യൻ
“ വിദ്യാധി രാജൻ” എന്ന് പ്രചരിപ്പിക്കപ്പെട്ടു.
വയൽക്കര ഈഴവ ഭവനത്തിലെ നാണുവിനെ
എഴുത്തിനിരുത്തിയത് ചെമ്പഴന്തി മൂത്തപിള്ള എന്ന മാടമ്പി .
ആലും മൂട്ടിൽ ചാന്നാർ കുടുംബത്തിലെ
കുട്ടികളെ അക്ഷരം പഠിപ്പിച്ചത്
ആലപ്പുഴക്കാരൻ ഒരു വെള്ളാള പിള്ള.
അദ്ദേഹം ഈഴവ ചരിത്രത്തിൽ പേരില്ലാപ്പിള്ള .
അയ്യങ്കാളി തുടങ്ങിയ പള്ളിക്കൂടത്തിൽ
അക്ഷര വിദ്യ പകർന്നത് കൈതമുക്ക് കാരൻ
പരമേശ്വരൻ പിള്ള .ദളിതചരിത്രം പേര് മറന്നില്ല .
മലയാളത്തിൽ ഡിക്ഷനറികൾ എഴുതിയതെല്ലാം
പിള്ളമാർ .
ടി രാമലിംഗം പിള്ള ,
സി മാധവൻ പിള്ള ,
ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള ,
എൻ സി പിള്ള എന്നിങ്ങനെ
ചെറുപ്പത്തിൽ ആദ്യം നാക്കിൽ സ്വർണ്ണ മോതിരം വച്ച്
ഹരി ശ്രീ എഴുത്തും .
പിന്നെ ആശാന് കുഞ്ഞിവിരലുകൾ പിടിച്ചു അരിയിൽ
“ഹരിശ്രീ ഗണപതായേ നമഃ
അവിഘ്‌ന മസ്തു” എഴുതിച്ചു പൊന്നു.
രണ്ടു തലമുറകൾക്ക് മുമ്പ്
അപ്പൂപ്പന്റെ കാലത്ത്
“നമോസ്തു ജിനനം” എന്നായിരുന്നു എഴുതിച്ചിരുന്നത്
ജൈന ദേവൻ ജിനനെ നമസ്കരിക്കുന്നു എന്നർത്ഥം
അതിനാൽ അക്കാലത്തെ ഭാഷ
നാനം മൂനം എന്നറിയപ്പെട്ടു .
ഇപ്പോൾ ചില ക്രിസ്ത്യൻ പാതിരിമാർ
അവരുടെ കുട്ടികളെ
“ ശ്രീയേശുവേ നമ”
എന്നെഴുതിച്ചാണ് അക്ഷര വിദ്യ പഠിപ്പിച്ചു തുടങ്ങിയത്.
തിരുമധുരം കടഞ്ഞു
എന്ന നോവൽ എഴുതിയ
സി.രാധാകൃഷ്ണൻ രാമാനുജൻ എഴുത്തച്ഛനെ
നായർ ആക്കി
എന്ന് കാട്ടി യഥാർത്ഥ എഴുത്തച്ഛൻ സമുദായ
അംഗമായ പ്രൊഫ ടി. ജി.വിജയകുമാർ
എഴുത്തച്ഛൻ നായർ അല്ല “കടുപ്പട്ടൻ”
സമുദായം എന്ന് കാട്ടി മാതൃഭൂമിയിൽ
ലേഖനം എഴുതി
.”ദേശായനം” എന്നപേരിൽ ദേശചരിത്രം
എഴുതിയ ഭാസ്കര ഗുപ്തൻ
എഴുത്തച്ച പുരാണം നൽകുന്നു .
പുറം 47 കാണുക .
എഴുത്തും വായനയും പഠിപ്പിക്കുന്നവർ എഴുത്തച്ഛന്മാർ .
കടപ്പെട്ട എഴുത്തച്ഛന്മാർ രണ്ടിനം .
ഹൈദ്രാബാദിനടുത്തുള്ള പൊട്ടം എന്ന പ്രദേശത്ത് നിന്നും തമിഴകത്തെ
കടുത്തല ഗ്രാമത്തിൽ തങ്ങി മലബാറിലേക്ക് നീങ്ങിയവർ
ഒരിനം .ജൈനമതം സ്വീകരിച്ചപ്പോൾ അവർക്കു
പാതിത്വം കല്പിക്കപ്പെട്ടു .ഭട്ടർ ആയിരുന്ന അവരുടെ സ്ത്രീകൾ പട്ടാത്യാർ
എന്നറിയപ്പെട്ടു എന്ന് ഭാസ്കര ഗുപ്തൻ .
പാണ്ട്യരാജ്യത്തെ കടു എന്ന പ്രദേശത്തു നിന്ന് വന്ന
കൂട്ടർ ആണ് മറ്റേത് .”കടുപ്പട്ടർ “
ഇരുകൂട്ടരും എഴുത്തുപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു മലയാളികളെ അക്ഷവിദ്യ
പഠിപ്പിച്ചു എന്ന് ഗുപ്തൻ .കുടിയേറിയ അവരിൽ ചിലർ ചാക്കാട്ടി എണ്ണ നിർമ്മിച്ചിരുന്നു .അങ്ങനെ ചക്കാല ആയവർ ആയിരുന്നു തുഞ്ചൻ കുടുംബം
എന്നും ഗുപ്തൻ .
ഹരപ്പയിലും വൈഗ തീരത്തും സ്ഥിരതാമസമാക്കിയ
മണ്ണിന് മക്കൾ ,വേളാർ മൺകലം നിർമ്മിച്ച് അതിലാണ് ആദ്യം അക്ഷരം എഴുതിയത് എന്ന് ആർ ബാലകൃഷ്ണൻ .
അവർ എഴുതിയ “തമിഴി’ ലിപികൾ ഉള്ള മൺപാത്ര ശകലങ്ങൾ ഹാരപ്പയിലും തമിഴ് നാട്ടിലും സുലഭം.
പിള്ള മുരുകൻ തുടങ്ങിയ പേരുകൾ അവർ ചിത്ര ലിപികളിൽ
എഴുതിവച്ചു .
ബിസി 600ൽ തന്നെ
ബാലകൃഷ്ണൻ വിവരിക്കുന്ന
കുലാല പാത (Pot route) കേൾക്കുക
https://youtu.be/93mqRKgoezU
“ലോക പെരുംനുണയൻ” ഡോ .എം .ജി .എസ് നാരായണൻ
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com മാതൃഭൂമി ആഴ്ചപ്പതിപ്പിൽപ്രസിദ്ധീകരിക്കപ്പെട്ട ഒരു കത്തിന് ഒന്നാം സമ്മാനമായി 500 രൂപായ്ക്കു മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം വാങ്ങാൻ എനിക്ക് അവസരം കിട്ടി . അങ്ങനെയാണ്, എം ജി എസ് എഴുതിയ “ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ” (ഡിസംബർ 2022) എന്ന ചരിത്ര ലേഖന സമാഹാരം വില നൽകാതെ വാങ്ങിക്കാനും തുടർന്ന് വായിക്കാനും ഇട വന്നത് . കഴിഞ്ഞ 25 വർഷമായി എം .ജി .എസ്സിനെ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ വിമര്ശിക്കാറുണ്ട്. അതിനാൽ വീണ്ടും വീണ്ടും എഴുതേണ്ടി വരുന്നു . ആലപ്പുഴക്കാരൻ മനോന്മണീയം സുന്ദരൻ പിള്ള എന്ന , “ദക്ഷിണേന്ത്യൻ (കേരള )ശാസ്ത്രീയ ചരിത്ര പിതാവി”നെ, പ്രൊഫസ്സർ നാരായണൻ അവസരം കിട്ടുമ്പോഴെല്ലാം തമസ്കരിക്കും . മുൻഗവർണർ,മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ,കോയൻപത്തൂർ സ്വദേശി ,പാരമ്പര്യ കർഷകൻ പി.സദാശിവത്തെ പോലെ അപൂർവ്വം ചരിത്ര പണ്ഡിതർ മാത്രം അത് ചൂണ്ടിക്കാട്ടും (പത്രവാർത്ത കാണുക). മറ്റുള്ളവർ കണ്ണടയ്ക്കും . “ചരിത്രസത്യങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ”(എം .ജി .എസ് 2021 ) എന്ന മാതൃഭൂമി ചരിത്ര ലേഖന സമാഹാരത്തിലെ 187...
Comments
Post a Comment