ഞാവക്കാട്ടു എതിരന് കതിരവൻ രാജാവായിരുന്നു എന്നോ ? ചരിത്രത്തിലെ കള്ളക്കഥകൾ വീണ്ടും

ഞാവക്കാട്ടു എതിരന് കതിരവൻ രാജാവായിരുന്നു എന്നോ ? ചരിത്രത്തിലെ കള്ളക്കഥകൾ വീണ്ടും ======================4 കോട്ടയം ജില്ലയിലെ പാലായിലെ മീനച്ചിൽ കർത്താക്കന്മാരെ രാജാക്കന്മാരായി അവരോധിച്ചു കൊണ്ടുള്ള ശ്രീ എച്ച്. ഹരികൃഷ്ണന്റെ നാട്ടുവർത്തമാനം ലേഖനം 2020 ആഗസ്ത് 2 ലക്കം മാതൃഭൂമി വാരാന്ത്യ പതിപ്പിൽ{ പുറം 2 }വായിച്ചു , കോട്ടയം ജില്ലയുടെ "പെരുമതേടിയുള്ള യാത്ര" അതേ ജില്ലയിൽ ജനിച്ചുവളർന്ന, ആ ജില്ലയിൽ കർത്താക്കന്മാരിൽ ഒരാളുടെ കൂടെ (ഡോ. ഗോപാലകൃഷ്ണൻ ) ജോലി നോക്കിയ, കർത്താക്കന്മാരിൽ ഒരാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചരുന്ന ,എന്നെ ഏറെ സന്തോഷിപ്പിച്ചു . പക്ഷെ ആരംഭത്തിൽ തന്നെ ഉണ്ടായ കല്ലുകടി എന്നെ നിരാശനാക്കുന്നു. അക്കാദമിക തലത്തിൽ കേരളം ചരിത്രം പഠിച്ച ആളല്ല ഞാൻ . ചരിത്ര ഗവേഷകനും അല്ല വെറും ഒരു .കേരളചരിത്ര വായനക്കാരൻ മാത്രം അക്കാദമികതലത്തിൽ ചരിത്രം പഠിക്കാത്ത ഞാൻ വെറും ഒരു ചരിത്രവായനക്കാരൻ . ജനിച്ച കുടുംബം ദേശം സമുദായം ജില്ലാ ചെയ്യുന്ന തൊഴിൽ (വൈദ്യം )എന്നിവയെ കുറിച്ച് ചില കുറിപ്പുകൾ ലേഖങ്ങൾ എന്നിവ എഴുതിയ ഒരാൾ .കേരളചരിത്രം മുഴുവനായി വായിച്ചിട്ടില്ല .പഠിച്ചിട്ടില്ല അതിനാൽ തെറ്റുകൾ പറ്റാം .എന്നാലും ചരിത്രം എന്ന രീതിയിൽ പേരും കള്ളം പ്രചരിപ്പിക്കുന്നത് കണ്ടു വെറുതെ ഇരിക്കാൻ തോന്നുന്നില്ല പണ്ട് രാജാക്കന്മാരുടെ ചരിത്രം ആയിരുന്നു രാജ്യ ചരിത്രം .ഇന്ന് സാധാരണ ജനത്തിന്റെ ചരിത്രം ആണ് ചരിത്രം പക്ഷെ ഇവിടെ ഹരികൃഷ്ണൻ രാജാവ് അല്ലായിരുന്നു വെറും ജന്മി അല്ലെങ്കിൽ ഇടപ്രഭു (ആയ രാജയത്തെ കീഴാണ് അല്ലെങ്കിൽ കിഴവൻ അല്ലെങ്കിൽ മലബാറിലെ ഒരു പട്ടേലർ മാത്രം ആയിരുന്ന ഞാവക്കാട് എതിരാണ് കൈവിരനെ ,അദ്ദേഹത്തിന്റെ മുൻഗാമികളെ ഹരികൃഷ്ണൻ പുതിയ തലമുറ മുൻപാകെ രാജാക്കൻ മാരായി അവതരിപ്പിച്ചത് ആപലീയണം . എന്റെ ജന്മനാടായ കോട്ടയം ഒരു കാലത്ത് കേരളം സിംഹവാലനാട് എന്ന തമിഴ് കേരളം നാടായിരുന്നു .അങ്ങ് രാമനാത പുരം മുതൽ തെക്കു മാവേലിക്കര വരെ വ്യാപിച്ച രാജ്യം .പിള്ള കുലശേഖര മാവേലി വാണാദി നായർ എന്ന മാവേലി രാജാക്കൾ വാണിരുന്ന നാട് അക്കാലത്തെ ഭരണത്തെ കുറിച്ച് കാഞ്ഞിരപ്പള്ളിക്കാരൻ എള്ള് കൃഷിക്കാരൻ നാടാണ് കവി എഴുതിയതാണ് മാവേലി നാടുവാണീടും കാലം .അതിനു ഓണമായോ മഹാബലി ആയോ ബന്ധമില്ല അദ്ദേഹത്തിന്റെ ഒരു ശാസനം ഇന്നും കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി കോവിലിൽ കാണാം മാവേലിശസം എന്ന് ഗൂഗിൾ ചെയ്‌താൽ അത് നെറ്റിൽ കാണാം .(നീല കണ്ട ശാസ്ത്രിയുടെ പാണ്ട്യൻ കിംഗ്‌ഡം കെ.ശംഖു അയ്യരുടെ കേരളചരിത്രത്തിലെ അജ്ഞാത ഭാഗങ്ങൾ എന്റെ കാഞ്ഞിരപ്പള്ളി ബ്ലോഗ് എന്നിവയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടും പിൽക്കാലത്തു വേമ്പനാട് എന്ന രാജ്യമായി എന്റെ ജന്മനാട് .വമ്പൻ എന്ന രാജാവ് വെന്നിമല ആസ്ഥാനമായി എന്റെ നാട് ഭരിച്ചു .വേമ്പനാട് എന്ന കായൽ നാമം ആ ഭരണാധികാരിയെ ഓർമ്മിപ്പിക്കുന്നു .വെന്നിമലയിൽ രാമലക്ഷ്‌മം ക്ഷേത്രം ഷഡ്കാല ഗോവിന്ദമാരാരുടെ ഭവനം എന്നിവ നില കൊള്ളുന്നു പിൽക്കാലത്ത് വെമ്പാലനാട് തെക്കുംകൂർ വടക്കും കൂർ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു എന്ന് ചരിത്രം .മൂന്നായി പിരിഞ്ഞതായി ,മീനച്ചിൽ എന്നൊരു കൊച്ചു രാജ്യം ഉണ്ടായി ചരിത്രം ഒരിടത്തും പറയുന്നില്ല തെക്കും കൂറിൽ നായരി രാജാവും ഭരിച്ചു .തൃക്കൊടിത്താനം ശാസനത്തിൽ നായരി (നായർ ) രാജാവ് പ്രത്യക്ഷപ്പെടുന്നു .മീനച്ചിൽ രാജാവ് ഒരു ശാസനത്തിലും ഇല്ല .എന്നാൽ ഏഴിനാണ് കവരാൻ എന്ന പേരിൽ രണ്ടു ജന്മികൾ പ്രത്യക്ഷപ്പെടുന്നുണ്ട് .ഒരാൾ ഞാവക്കാട് എതിരാണ് കവരാൻ മറ്റെയാൾ മുഞ്ഞനാട് എതിരാണ് കവരാൻ .ആദ്യ ജന്മി പേറുന്ന ശാസനത്തിൽ പരാമർശിക്കപ്പെടുന്ന .ഇളംകുളം കുഞ്ഞൻപിള്ള ആദ്യം മാതൃഭൂമി വാരികയിൽ എഴുതുകയും പിന്നീട് എൻ ബി എസ പുസ്തകം ആക്കുകയും ചെയ്ത ജന്മി സംരദായം എന്ന കോളിളക്കം സൃഷ്ടിച്ച ഗവേഷണ ഗ്രന്തത്തിൽ ഈ കവരാൻ വരുന്നുണ്ട് .എം ജി.എസ് നാരായണൻ ഇദ്ദേഹത്തെ തന്റെ പെരുമാൾസ് (പുറം ) അവതരിപ്പിക്കുന്നു .പുതുശശ്ശേരി രാമചന്ദ്രൻ കേരള ചരിത്രത്തിലെ അടിസ്ഥാനരേഖകൾ എന്ന പഠനത്തിൽ മൂന്നു പേറുന്ന ശാസനങ്ങൾ നൽകുന്നു .പക്ഷെ അവയിൽ കവരാൻ ഇല്ല .എന്നാൽ റാസ്‌ അഞ്ചാം വാലയത്തെ (പുറം ) എതിരാണ് കവരാൻ എന്ന ജന്മി പപ്രത്യക്ഷപ്പെടുന്നു .തന്നെയും തന്റെ പെൺ പിറന്നവളെയും കുട്ടികളെയും ഓർത്തു ആദി കാട്ടുന്ന പാവം ജന്മി .അദ്ദേഹം രാജാവ് ആയിരുന്നു എന്ന അവകാശപ്പെടണമെങ്കിൽ നല്ല തൊലിക്കട്ടി വേണം എതിരാണ് കവരാനെ കുറിച്ച് വിശദവിവരങ്ങൾ നൽകിയ ഗോപാല കൃഷ്ണൻ ,വെള്ളനാട് രാമചന്ദ്രൻ എന്നീ സുഹൃത്തക്കൾക്കു നന്ദി

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ