ചിദംബരം നടരാജനും പി.എസ് .നടരാജപിള്ളയും

ോ .കാനം ശങ്കരപ്പിള്ള

9447035416

പണ്ട് തന്നെ ലോകപ്രസിദ്ധമായ ചിദംബരം നടരാജ വിഗ്രഹം ജി 20 നടന്ന ന്യൂഡൽഹി പ്രഗതി മൈതാനിയിലെ മുഖ്യ ആകര്ഷണമായതോടെ വീണ്ടും ലോകശ്രദ്ധ ആകർഷിച്ചു.

പുതിയ തലമുറയും നടരാജനെ മനസിലാക്കും നന്ദി മോദിജി .ഭാരത പാരമ്പര്യം ലോക ശ്രദ്ധയിൽ കൊണ്ടുവരാനുള്ള അങ്ങയുടെ ശ്രമം വിജയിച്ചു .

ഞാൻ ഏറ്റവും അധികം ആരാധിച്ചിരുന്ന രാഷ്‌ടീയ നേതാവ് തിരുകൊച്ചി ധന -വന -റവന്യൂ മന്ത്രി ആയിരുന്ന പി.എസ് .നടരാജ പിള്ള ആയിരുന്നു . പ്രൈമറി സ്‌കൂൾ പഠനകാലത്തു തന്നെ കേരളഭൂഷണം പത്രത്തിലെ കെ.എസ് .പിള്ളയുടെ കാർട്ടൂൺ വഴി മനസിൽ പതിഞ്ഞ പേരും ചിത്രവും.

1957 സെപ്തംബറിൽ പൊൻകുന്നം കമലാലയം എന്ന ഭവനത്തിൽ അദ്ദേഹം വരുന്നു എന്നറിഞ്ഞു അദ്ദേഹത്തിനെ ഒരു നോക്ക് കാണുവാൻ ഞാൻ പൊന്കുന്നതിന്‌ പോയതാണ് ആദ്യ പൊൻകുന്നം യാത്ര. പിൽക്കാലത്തു തൊട്ടടുത്ത താളിയാനിൽ പുന്നാംപറമ്പിൽ വീട്ടിലെ ശാന്ത എൻ്റെ സ്വന്തം ആകുമെന്നൊന്നും അക്കാലത്ത് അറിഞ്ഞു കൂടായിരുന്നു .

ചങ്ങനാശ്ശേരി എസ് ബി യിൽ പഠിക്കുന്ന കാലത്താണ് പി.എസ് നടരാജപിള്ള ലോകസഭയിൽ അംഗം ആകുന്നത് .അറിഞ്ഞ ഉടൻ പി.എസ് നടരാജപിള്ള എം പി .ലോക സഭ ന്യൂഡൽഹി എന്ന പേരിൽ ഒരു കാർഡിൽ അഭനന്ദന കത്ത് അയച്ചു . ഏതാനും ദിവസം കഴിഞ്ഞപ്പോൾ എസ് ബി നോട്ടീസ് ബോർഡിൽ പി.എസ് നടരാജപിള്ള എം പിയുടെ സീൽ ഉള്ള മറുപടി കാർഡ് കിട്ടി കൂട്ടുകാരുടെ ഇടയിൽ ആളാകാൻ അത് കാരണമായി .

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വരുമ്പോൾ പേരൂർക്കടയിൽ എത്തി നേരിൽ കാണാൻ ശ്രമിക്കണം എന്നദ്ദേഹം എഴുതി .നാട്ടിൽ ഉള്ള നേരം നോക്കി ഒരിക്കൽ പേരൂർക്കടയിലെ ഓലപ്പുരയിൽ ചെന്ന് അദ്ദേഹത്തെ നേരിൽ കണ്ടു സംസാരിച്ചു .പിന്നീട് ഒരിക്കൽ കുമാരപുരത്ത് ഞാൻ താമസിച്ചിരുന്ന വില്ലാ ഡാർലിംഗിൽ അദ്ദേഹം എത്തി .അദ്ദേഹത്തിന്റെ പിതാവ് മനോന്മണീയം സുന്ദരൻ പിള്ളയുടെ പുസ്തകശേഖരം ,അദ്ദേഹത്തിന്റെ നോട്ടുപുസ്തകങ്ങൾ എന്നിവ കുഞ്ഞൻ പിള്ള ചട്ടമ്പി വശം ചെന്നെത്തിയ ചരിത്രം അതിനിടയിൽ അദ്ദേഹം സൂചിപ്പിച്ചു .തനിക്കന്നു പ്രായം വെറും ആര് വയസ് .പൈതൃകമായി കിട്ടേണ്ട പലതും അന്യ കൈവശമായ ചരിത്രം അദ്ദേഹം പറഞ്ഞു .മനോന്മണീയം സുന്ദരൻ പിള്ള യെ കുറിച്ച് കൂടുതൽ അറിയാനും എഴുതാനും കഴിഞ്ഞത് അക്കാലത്തെ കൂടിക്കാഴ്ച ആണ് .

നടരാജൻ എന്ന പേര് പിൽക്കാലത്ത് മലയികളുടെ ഇടയിൽ പോപ്പുലർ ആകാൻ കാരണം മുഖ്യ മന്ത്രി പിണറായി വിജയൻ . അദ്ദേഹത്തിന്റെ “ഏതോ പിള്ള ?നടരാജൻ പിള്ള” തുടങ്ങിയ പ്രയോഗങ്ങൾ .രസകരമായ ഒരു വീഡിയോയും അക്കാലത്ത് പ്രചരിച്ചു . അതിലെ വിവരങ്ങൾ ശേഖരിച്ചത് എൻ്റെ കുറിപ്പുകളിൽ നിന്നും ആയിരുന്നു .

വെള്ളാളരുടെ ഇടയിൽ ഏറെ പ്രചാരമുള്ള പേരുകൾ ആണ് ചിദംബരം ,നടരാജൻ എന്നീ പിള്ള പേരുകൾ

നായർ സമുദായത്തിൽ പെട്ടവർ ആ പേരുകൾ സ്വീകരിക്കില്ല ,ആറു മുഖം ,ഷൺമുഖം ,മുരുകൻ ,ഗണപതി ,ശാസ്താ തുടങ്ങിയ പേരുകൾ വെള്ളാളരിൽ സുലഭം .

നായർ സമുദായത്തിൽ പെട്ടവർ ആ പേരുകൾ സ്വീകരിക്കാറില്ല .എന്നാൽ അയ്യപ്പൻ ,ശങ്കരൻ തുടങ്ങിയ പേരുകൾ അവരും സ്വീകരിക്കാറുണ്ട് .

ചില പേരുകൾ കേട്ടാലുടൻ നമുക്ക് ആൾ ഏതു സമുദായത്തിൽ പെട്ടവൻ എന്നറിയാം .

സുഗതൻ

നടേശൻ

ധർമ്മജൻ

ചിദംബരം അയ്യർ ,നാടാർ എന്നിവ ഉണ്ടെങ്കിലും ആ പേര് കേൾക്കുമ്പോൾ തോന്നുക ആൾ വെള്ളാളൻ എന്നാണ് . നടരാജന്റെ കാര്യത്തിലും അങ്ങനെ തന്നെ .

പട്ടം താണുപിള്ള സാറിനെ പാറിപ്പറക്കാൻ സഹായിച്ച നൂൽ ആയിരുന്ന പി.എസ് നടരാജ പിള്ള സാറിനെ ഓർമ്മിക്കാൻ ഇടയാക്കിയ മോദിജിക്ക്‌ ഒരിക്കൽ കൂടി നന്ദി .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ