ഹാരപ്പൻ ,കീലടി വെള്ളാള നാഗരികതകൾ

ഹാരപ്പൻ ,കീലടി വെള്ളാള നാഗരികതകൾ

ഡോ .കാനം ശങ്കരപ്പിള്ള

9447035416

ഹാരപ്പൻ സംസ്കൃതിയും വൈഗ നദിക്കരയിലെ കീലടി നാഗരികതയും വെള്ളാള സംസ്കൃതി എന്ന് ആരാണ് പറഞ്ഞത് ? എന്താണ് തെളിവ് ? ഡോക്ടറുടെ വെറും ഉഹാപോഹമെല്ലേ ? എൻ്റെ കുറിപ്പുകൾ വായിക്കാറില്ല സ്നേഹിതൻ വല്യേടത്ത് രവീന്ദ്രൻ പിള്ള ചോദിക്കുന്നു .

ഉത്തരം

നല്ല ചോദ്യം . എനിക്കിഷ്ടപ്പെട്ടു . നന്ദി .

എൻ്റെ കുറിപ്പുകൾ പലരും ലൈക് ചെയ്യാറുണ്ട് . വായിക്കാതെ തന്നെ .അപൂർവ്വം ചിലർ വായിക്കും . ചിലർ ചൊറിയാൻ വരും ,ഞാൻ തിരിച്ചു ചൊറിയും . വീണ്ടും വായനക്കാരൻ ചൊറിഞ്ഞാൽ ഞാൻ അയാളുമായുള്ള കൂട്ട് വെട്ടും . അപൂർവ്വം ചിലർ തെറ്റുകൾ ചൂണ്ടിക്കാട്ടും .അവർക്കു നന്ദി പറയും .തെറ്റ് തിരുത്തും പക്ഷെ ആരും ചോദ്യങ്ങൾ ചോദിക്കാറില്ല .ആദ്യമായാണ് മറുപടി പറയാൻ നല്ല ഒരു ചോദ്യം കിട്ടുന്നത് .ഒരിക്കൽ കൂടി നന്ദി ശ്രീ രവി ,നന്ദി

ഹാരപ്പൻ സംസ്കൃതിയും തുടർന്ന് വരുന്ന കീലടി നാഗരികതയും വെള്ളാള നാഗരികത എന്നത് എൻ്റെ വാദമോ പരികല്പനയോ (ഹൈപ്പോ തെസിസ് )അല്ല .

നൂറു കൊല്ലം മുമ്പ് സർ ജോൺ മാർഷൽ എന്ന ആർക്കിയോളജിസ്റ് ആണ് ഹാരപ്പൻ ഉല്ഖനന ഫലങ്ങൾ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് എന്ന പ്രസിദ്ധീകരണത്തിൽ പ്രകാശിപ്പിച്ചു ലോകത്തെ അമ്പരിപ്പിച്ചത് . ആയിരക്കണക്കിന് ചുട്ട മണ്കട്ടകൾ ആയിരുന്നു ഉല്ഖനനത്തിനു കാരണം .അടിയിൽ ഒരു നഗരം ഉണ്ടെന്ന കണ്ടെത്തൽ രണ്ടായി .അത് വേദകാലത്തിനു മുൻപുണ്ടായിരുന്ന ദ്രാവിഡ സംസ്കൃതി ആയിരുന്നു അവർ ഊഹിച്ചു .

ഹാരപ്പൻ സംസ്കൃതി വെള്ളാള സംസ്കൃതി അഥവാ നാഗരികത എന്ന് കണ്ടെത്തിയത് ജോണ് മാർഷൽ റവ ഫാദർ എച്ച് ഹേരാസ് എന്നിവർ ആണ് . ഹേരാസ് ബോംബേ സെന്റ് സേവിയേഴ്‌സ് കോളേജിലെ ചരിത്ര പ്രൊഫസ്സർ ആയിരുന്നു .മുണ്ടക്കയം കാരൻ പ്ലാന്റർ ഈയിടെ അന്തരിച്ച മൈക്കിൾ കള്ളിവയൽ ,സഖാവ് പി .ഗോവിന്ദപ്പിള്ള എന്നിവരുടെ ചരിത്ര പ്രൊഫസ്സർ ആയിരുന്നു റവ ഫാദർ എച്ച് ഹേരാസ് .ഭാരത സർക്കാർ അദ്ദേഹത്തിന്റെ സ്മരണ നില നിർത്താൻ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു .(ഫോട്ടോ ) അദ്ദേഹത്തിന്റെ ഒരു പ്രബന്ധമുണ്ട് ,വെള്ളാളാസ് ഓഫ് മോഹൻജൊദാരോ Pdf ആയി നെറ്റിൽ കിട്ടും (താഴെ കൊടുക്കുന്നു )ആർക്കും പ്രിന്റ് എടുത്ത് വായിക്കാം .

സോഷ്യൽ ചെയ്ഞ്ചസ് എമംഗ് വെള്ളാളാസ് ഓഫ് നാഞ്ചിനാട് എന്ന പേരിൽ കേരളം സർവ്വകലാശാലയിൽ നില്ക്കും പി.എച്ച് ഡി എടുത്ത ഡോക്ടർ ടി പഴനി യുടെ തീസിസ് പെൺബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു .പുറം 28 ൽ അക്കാര്യം വിശദമായി പറയുന്നു .

John Marshal mentioned about the origin of the name of the caste “Vellala” in his treatise, Mohonjodaro and Indus civilization .According to him Velal means the man of the trident. Velan as well means the one of trident and is even at present used as a name of Subrahmanya in South India.Velan has always been the god of the Vellalas,for he holds the Vel after which they themselves are styled.(H.Heras,Vellalas in Mohonjodaro,The Indian Quarterly Vol XIV Calcutta 1938 pp 245-255)

(ഫോട്ടോ കാണുക )

വൈഗ നദിക്കരയിലെ കീലടി സംസ്കൃതി ഹാരപ്പൻ സംസ്കൃതിയുടെ തുടർച്ച എന്ന് കണ്ടെത്തിയയത് കോയമ്പത്തൂർ കാരൻ ആർ ബാലകൃഷ്ണൻ എന്ന മുൻ ഒറീസാ ചീഫ് സെക്രട്ടറി .തമിഴിൽ ഐ ഏ എസ് എഴുതി എടുത്ത തമിഴ് എം ഏ ,തമിഴ് മാനവൻ കവി .രണ്ടു തവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ .സംഘകാലകൃതികൾ എന്ന തമിഴ് പഴം പാട്ടുകൾ മുഴുവൻ കലക്കി കുടിച്ചു അവയിൽ പറയുന്ന മുഴുവൻ വ്യക്തി, സ്ഥല, ഭൂപ്രകൃതി പേരുകളും കാണാതെ അറിയാവുന്ന തമിഴ് പണ്ഡിതൻ .ഇന്ത്യയിലും പാകിസ്താനിലും ബലൂചിസ്ഥാനിലും ഉള്ള മുഴുവൻ സ്ഥല നാമങ്ങളും വ്യക്തിനാമങ്ങളും കമ്പ്യൂട്ടറിൽ ശേഖരിച്ച ഗവേഷകൻ .അവയെല്ലാം ഉപയോഗപ്പെടുത്തി ഹാരപ്പൻ നാഗരികത തെക്കോട്ടു സഞ്ചരിച്ച വൈഗ നദിക്കരയിലെ കീലടിയിൽ എത്തി എന്നദ്ദേഹം സ്ഥാപിക്കുന്നു . Jorney of a Civilization Harappa to Vaiga -Roja Muthayya Reserch Library Publications Chennai എന്ന വിലപിടിച്ച ഗവേഷണ പ്രബന്ധം വഴി .

പാണ്ട്യ വേളാർ എന്നറിയപ്പെടുന്ന കുശവർ എന്ന വി,കൊങ്കു (കോയമ്പത്തൂർ) വെള്ളാളർ ,നാട്ടുകോട്ട ചെടികൾ (നഗരത്താർ) എന്നീ മൂന്നു വെള്ളാള സമൂഹങ്ങളുടെ കുടിയേറ്റ ചരിത്രം വഴിയാണ് ആർ ബാലകൃഷ്‌ണൻ ഹാരപ്പൻ സംസ്കാരം അഥവാ നാഗരികത വൈഗക്കരയിലെ കീലടി യിൽ സംഘകാലത്ത് തന്നെ എത്തി എന്ന് സ്ഥാപിക്കുന്നത് .

രണ്ടു സംസ്കൃതികളും വെള്ളാള നാഗരികത എന്ന് വ്യക്തമായല്ലോ .

വേലനെ(മുരുകനെ ) ആരാധിക്കുന്നവർ വെള്ളാളർ എന്നാണു മാർഷൽ പറഞ്ഞതെങ്കിലും ഞാൻ ആ നിർവചനം നൂറു വര്ഷങ്ങള്ക്കു ശേഷം കൂടുതൽ അറിവിന്റെ പേരിൽ മാറ്റുന്നു.

സംഘകാലഘട്ടത്തിൽ, നദീതടങ്ങളിൽ ചുട്ട മണ്കട്ടകൾകൊണ്ട് വീട് കെട്ടി അവയിൽ കക്കൂസും അടച്ച ഓടകളും നിർമ്മിച്ച് ജീവിച്ചു പോന്ന കർഷകരും അജപാലകരും വിദേശ സ്വദേശ വ്യാപാരികളും (ചെട്ടികള് ) കുശവരും കരകൗശലവിദഗ്ദർ ആയ ആശാരികളും കൊല്ലാനും തട്ടാനും മൂശാരിയും ചാലിയനും പാണനും പണ്ടാരവും പ്രാണാപഹാരിയും (മീശപ്രകാശകൻ-ഭരതൻ ,പണ്ഡിതർ ) മറ്റുമായിരുന്ന ജാതി മത ഭേദമില്ലാതെ അക്ഷര ജ്ഞാനികളായിരുന്ന പുരാതന ശൈവ ജനസമൂഹമാണ് വെള്ളാളർ . പിൽക്കാലത്ത് അവരിൽ പലരും ജൈനമതം സ്വീകരിച്ചു .

അതിനുശേഷം വിണ്ടും ഹിന്ദുമതവും.

മറ്റു പ്രാചീന ജനവിഭാഗങ്ങളെ പോലെ (പുലയൻ ,പറയൻ, കുറവൻ ,മുക്കുവൻ ) വെള്ളാളർ എന്ന മണ്ണിന് മക്കൾ തങ്ങളുടെ പ്രാചീന പേര് മാറ്റം വരുത്താതെ സംഘകാല കൃതികളിൽ പറയുംപോലെപഴയ പേരിൽ തന്നെ നൂറ്റാണ്ടുകൾക്കു ശേഷവും കഴിയുന്നു . വെള്ളാളർ ആയതിൽ അഭിമാനിക്കുക .

അടിക്കുറിപ്പ് —-----------------

വേലനെ (മുരുകനെ ) ആരാധിക്കുവാൻ വെള്ളായ്മ (കൃഷി )ക്കാർ വെള്ളത്തിന്റെ അധിപതികൾ വയലിന്റെ അധിപതികൾ വേൽ പ്രഭുക്കളുടെ അനുയായികൾ ദാന ശീലർ (one who gives-a Giver-Benevolence) എന്നെല്ലാം പലർ പല വിധങ്ങളിൽ വെള്ളാളരെ പരാമർശിച്ചിട്ടുണ്ട് .

എല്ലാം ശരിയാവണം .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ