വെള്ളാളപ്പഴമയും പെരുമയും ( വെള്ളാളര് ആദ്യകാല നഗരാസൂത്രകര്

Dr. Kanam Sankara Pillai

9447036416

വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു പുരാണങ്ങളിലും കാണില്ല. എന്നാല് പതിറ്റുപ്പത്ത് , (Ten Idylls) ചിലപ്പതികാരം , മണിമേഖല തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മ്രുഗപരിപാലകരും വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ നാഗരികരായ , അക്ഷര ജ്ഞാനികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം.

സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു.

കാടും മേടും നിറഞ്ഞ കുറിഞ്ഞി. കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട ക്രുഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം" എന്ന നീർനിലം . കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ. ( ചിത്രം കാണുക)

മരുത നിലത്ത് വീടു കെട്ടി ക്രുഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ- "ഉഴവര്".

പതിറ്റു പത്ത് വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം ക്രുഷി ചെയ്തിരുന്നവര് "കാരാളര്" നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്മാര് വെള്ളത്തിന്റെ അധിപതികളായ ജലസേചന വിദഗ്ദരായി.

അവര് "വെള്ളാളര്" എന്നറിയപ്പെട്ടു. അവരാണ് ആദ്യമായി ആസൂത്രിത നഗരങ്ങള് നിര്മ്മിച്ച അക്ഷര ജ്ഞാനികള്.

"നഗരത്തെ പോലെ സുന്ദരി" എന്ന ചിലപ്പതികാര ഉപമ കാണുക .( ഡോ.ആര് ബാലക്രുഷ്ണന് ഐ.ഏ.എസ്സിന്റെ പ്രഭാഷണം കേള്ക്കുക) https://youtu.be/93mqRKgoezU

1876 ല് തിരുനെല് വേലിയിലെ ആദിച്ചനല്ലൂരില് നിന്നു ഡോ ജാഗോര് കണ്ടെത്തിയ പുരാവസ്തുക്കള് മുഴുവന് ബര്ലിന് മ്യൂസിയത്തിലായി.

Some Early Soverigns of Travancore എന്ന പ്രബന്ധം വഴി തിരുവിതാംകൂറിന്റെ ശാസ്ത്രീയ ചരിത്ര പിതാവായി മാറിയ., Age of Thirunjana Sambandhar എന്ന പ്രബന്ധം വഴി ശാസ്ത്രീയ ദക്ഷിണേന്ത്യന് ചരിത്ര പിതാവായി മാറിയ, ആലപ്പുഴക്കാരന്, തിരുവിതാംകൂറിലെ ആദ്യ എം.ഏ ബിരുദധാരി, മനോന്മണീയം പെരുമാള് സുന്ദരം പിള്ള ( Tamilisn Antiquary https://archive.org/details/in.ernet.dli.2015.202576 കാണുക ) 1890 കളില് എഴുതി-"യഥാര്ഥ ഭാരത ചരിത്രം എഴുതണമെങ്കില് തെന്നിന്ത്യയിലെ നദീതടങ്ങളില് ഉല്ഖനന പഠനങ്ങള് നടത്തണം".

പക്ഷേ പഠനം നടന്നത് സിന്ധു ഗംഗാ തടങ്ങളില് സര് ജോണ് മാര്ഷലിന്റെ നേത്രുത്വത്തില്. അതാകട്ടെ 1920 നു ശേഷവും. മാര്ഷല് ഹാരപ്പന് നാഗരികത കണ്ടെത്തി. അത് വെള്ളാള സംസ്ക്രുതി എന്ന് സ്ഥാപിച്ചത് സഖാവ് പി. ഗോവിന്ദപ്പിള്ളയുടെ ചരിത്ര അദ്ധ്യാപകന് പ്രൊ.എച്ച് ഹേരാസും. https://www.facebook.com/622760475/posts/10157995870960476/ വായിക്കുക. ഭാരത സര്ക്കാര് റവ.ഫാദര് ഹേരാസിന്റെ സ്മരണ നിലനിര്ത്താന് തപാല് സ്റ്റാമ്പ് പുറത്തിറക്കി.

വെള്ളാളകുലം ആ ജസ്യൂട്ട് പുരോഹിതനെ ഒരു കാലത്തും മറക്കില്ല.തങ്ങളുടെ പഴമയേയും പെരുമയേയും മാലോകരെ അറിയിച്ചത് ആ പരോഹിതന് ആണല്ലോ.

ഈ വര്ഷം (2021) താമ്രപര്ണ്ണി നദീതട( മരുതം തിണ) ത്തില് നിന്നും 3200 വര്ഷം പഴക്കമുള്ള കലത്തില് നെല് വിത്ത് കണ്ടെത്തി എന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് തമിഴ് നാട് നിയമസഭയെ അറിയിച്ചു.

മധുരയില് നിന്ന് 12 കിലോമീറ്റര് അകലെ വൈഗ നദിതടമായ (മരുതം തിണ) കീല(ഴ)ടിയില് നടന്നു വരുന്ന ഉല്ഘനനം 2021 ഫെബ്രുവരി മുതല് ഏഴാം ഘട്ടത്തിലാണ്.

തിരുപ്പുറ കുണ്ട്രത്തിനു നേരെ കിഴക്കുള്ള കീഴടി പ്രാചീന മധുരാപുരി ആയിരിക്കണം. അവിടെ കണ്ടെത്തിയ വസ്തുക്കളില് ചിലത് ഫ്ളോറിഡായില് ബീറ്റാ കാര്ബണ് പരിശോധകള് നടത്തി കാലനിര്ണ്ണയം നടത്തി .അവയ്ക്ക് 3200 വര്ഷത്തില് കുറയാത്ത പഴക്കം . 4×2×1. അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകള്, നെയ്ത്ശാലകള്, മൂടിയ ഓടകള്.ജലസേചന ചാലുകള് ജലസംഭരണികള്, വീടുകളിലെ ശുചി മുറികള്, ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങള്, അവയില് ആട്ടിന് കൊമ്പ് പേനകള് കൊണ്ട് തമിഴില് കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു. നെയ്യാനും തുന്നാനും ഉള്ള ഉപകരണങ്ങള്, അളവു കട്ടികള് വിനോദ ഉപകരണങ്ങള്, അച്ചുകള് മുദ്രകള്,ജല്ലിക്കെട്ട് പൂഞ്ഞി കാളകളുടെ ചിത്രം, സ്വര്ണ്ണ ലോലക്കുകള് ,അറബി നാണയങ്ങള് എന്നിവ അക്കാലത്തെ കര്ഷക- അജപാലക-ചെട്ടി(വ്യാപാരി)- ചാലിയ- പാണ-കുശവ -ഐന് കമ്മാള സമൂഹത്തിന്റെ പെരുമ കാട്ടുന്നു. 4×2×1. അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകള്, നെയ്ത്ശാലകള്, മൂടിയ ഓടകള്.ജലസേചന ചാലുകള് ജലസംഭരണികള്, വീടുകളിലെ ശുചി മുറികള്, ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങള്, അവയില് ആട്ടിന് കൊമ്പ് പേനകള് കൊണ്ട് തമിഴില് കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു. കൂടതലറിയാന് മലയാളത്തിലും ഇംഗ്ളീഷിലും തമിഴിലും കിട്ടുന്ന കീഴടി യൂട്യൂബ് വിഡിയോകള് കാണുക.കേള്ക്കുക. https://youtu.be/Zp18nG4mfa8 "ഹാരപ്പ മുതല് വൈഗവരെയുള്ള യാത്ര" ഡോ.ആര് ബാലക്രുഷ്ണന് എഴുതിയ പഠനം വായിക്കുക. https://youtu.be/NZI9SqRcMJc 4×2×1. അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകള്, നെയ്ത്ശാലകള്, മൂടിയ ഓടകള്.ജലസേചന ചാലുകള് ജലസംഭരണികള്, വീടുകളിലെ ശുചി മുറികള്, ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങള്, അവയില് ആട്ടിന് കൊമ്പ് പേനകള് കൊണ്ട് തമിഴില് കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു. 4×2×1. അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകള്, നെയ്ത്ശാലകള്, മൂടിയ ഓടകള്.ജലസേചന ചാലുകള് ജലസംഭരണികള്, വീടുകളിലെ ശുചി മുറികള്, ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങള്, അവയില് ആട്ടിന് കൊമ്പ് പേനകള് കൊണ്ട് തമിഴില് കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു. പാണ്ഡ്യ വേളാർ എന്ന സൃഷ്ടാക്കളും പ്രതിഷ്ഠാപകരും എഴുത്തച്ഛന്മാരും ആർ. ബാലകൃഷ്ണൻ ഐ .ഏ .എസ് എഴുതിയ “ജേർണി ഓഫ് എ സിവിലൈസേഷൻ -ഹാരപ്പ റ്റു വൈക” (റോജാ മുത്തയ്യാ റിസേർച്ച് ലൈബ്രറി പ്രസിദ്ധീകരണം ) എന്ന ഗവേഷണ പഠനത്തെ ആസ്പദമാക്കി ചില വിവരങ്ങൾ. പാണ്ഡ്യ വേളാർ 3600 ബി .സി. ഇ കാലത്തു നിലവിൽ വന്ന ഹാരപ്പൻ വെള്ളാള സംസ്കൃതിയുടെ തുടർച്ചയാണ് അടുത്ത കാലത്തു മധുരയ്ക്ക് സമീപം കീഴടിയിൽ കണ്ടെത്തിയ പൗരാണിക വെള്ളാള നാഗരികത എന്ന് തെളിയിക്കാൻ ഒറീസാ ചീഫ് സെക്രട്ടറിയും രണ്ടു തവണ കേന്ദ്ര തെരഞ്ഞെടുപ്പ് ജോയിന്റ് കമ്മീഷണറുമായിരുന്ന കോയമ്പത്തൂർ നത്തം സ്വദേശി, തമിഴിൽ ആദ്യമായി ഐ.എ .എസ് എഴുതി ആദ്യ തവണ തന്നെ വിജയിച്ച തമിഴ് മാനവൻ, ആർ. ബാലകൃഷ്ണൻ മൂന്നു വെള്ളാള സമൂഹങ്ങളുടെ കുടിയേറ്റ ചരിത്രം വിശദമായി പഠിക്കുന്നു . “പാണ്ഡ്യ വേളാർ” എന്നറിയപ്പെടുന്ന കുലാലർ , കൊങ്കു (കോയമ്പത്തൂർ )വെള്ളാളർ , നാട്ടുക്കോട്ട(കാരയ്ക്കൽ ) ചെട്ടികൾ എന്നീ മൂന്നു വെള്ളാള വിഭാഗങ്ങളെ അദ്ദേഹം വിശദമായി പഠിക്കുന്നു . സുഗന്ധ പാത (സ്‌പൈസസ് റൂട്ട് ) സിൽക്ക് പാത (സിൽക്ക് റൂട്ട് ) എന്നിവയെ പോലെ അദ്ദേഹം മറ്റൊരു പാത കണ്ടെത്തുന്നു . കുലാല അഥവാ കുംഭാര പാത അഥവാ മൺകുട പാത ( പോട്സ് റൂട്ട് ). ആ പാതയുടെ വിശദാശംങ്ങൾ ഏവ എന്ന് നമുക്കൊന്ന് നോക്കാം . ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും 1984 ൽ പി.എച്ച് .ഡി നേടിയ സ്റ്റീഫൻ റോബർട്ട് ഇന്ഗ്ലിസ്, അദ്ദേഹത്തിന്റെ “ക്രീയേറ്റേഴ്സ് ആൻഡ് കോൺസിക്രെറ്റേർസ് - ഏ പോട്ടറി കമ്മ്യൂണിറ്റി ഓഫ് സൗത് ഇൻഡ്യാ” എന്ന പഠനത്തിൽ “വേളാളർ”(പാണ്ഡ്യവേളാർ ) എന്ന വെള്ളാള വിഭാഗത്തെ വിശദമായി പഠന വിധേയമാക്കി . സംഘ കാല ഘട്ടത്തിലെ പാണ്ഡ്യരാജധാനി ആയിരുന്ന “തെൻമധുര” ഏകദേശം രണ്ടായിരം വർഷമായി തെന്നിന്ത്യയിലെ പ്രധാന നഗരമായിരുന്നു .മൂന്നാന്നാമതു സംഘം അവിടെ ആണ് “കൂടൽ” (ചേരൽ )നടത്തിയിരുന്നത്.മധുരയ്ക്ക് ചുറ്റും കാണപ്പെട്ടിരുന്ന വെള്ളാളർ പാണ്ഡ്യവെള്ളാളർ എന്നറിയപ്പെട്ടു . ബി സി സി 500 ൽ നിർമ്മിക്കപ്പെട്ടത് എന്ന് നിർണ്ണയിക്കപ്പെട്ട ആറു വൻമണ്കലങ്ങൾ മധുരയ്ക്ക് സമീപം നിന്ന് കണ്ടെത്തിയിരുന്നു . ശവസംസ്‌കാരം നടത്താൻ ഉപയോഗിച്ചിരുന്ന അത്തരം കലങ്ങളെ തമിഴർ “മുതു മക്കൾ താലി” എന്ന് വിളിച്ചുപോരുന്നു .ആ കലങ്ങളിൽ ഹാരപ്പൻ ഉൽഘനത്തിൽ കണ്ടെത്തിയ കലങ്ങളിലെ പോലെ പ്രാചീന “തമിഴി” ലിപിയിൽ എഴുത്തുകൾ ഉണ്ടായിരുന്നു . മധുരയ്ക്ക് സമീപമാണ് അടുത്തകാലത്ത് ഉല്ഖനനം വഴി ആഗോള പ്രശസ്തി നേടിയ കീലടി അഥവാ കീഴടി എന്ന പ്രാചീന വെള്ളാള നഗരം . അവിടെ നിന്നും ആദ്യം ലഭിച്ച വസ്തുക്കൾ കാര്ബണ് ഡേറ്റിങ് വഴി ബി. സി. സി ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവ എന്ന് കണ്ടെത്തി . ഡേവിഡ് ശുൽമാൻ മധുരയെ തമിഴ് “മണ്കലങ്ങളുടെ ഈറ്റില്ലം” (ഹോം ഓഫ് തമിഴ് പോട്ടറി ) എന്ന് വിളിക്കുന്നു . വളരെ ചെറിയ ചക്രം (പോട്ടേഴ്സ് വീൽ ) ഉപയോഗിച്ച് കലം നിർമ്മിക്കുവാനാണ് പാണ്ഡ്യവെള്ളാളർ .അവർ പ്രാദേശിക കോവിലുകളിലെ പൂജാരികൾ കൂടെയാണ് .തമിഴ് നാട്ടിൽ മറ്റു പ്രദേശങ്ങളിൽ കാണുന്ന കുംഭാരർ വലിയ ചക്രങ്ങൾ ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്നവർ ആണ് . മധുരനാടും വൈകക്കര നാടും ആണ് തങ്ങളുടെ സ്വന്ത നാട് എന്ന് കരുതുന്നവരാണ് പാണ്ട്യ വേളാർ സമൂഹം .ചെളിമണ്ണുള്ള വൈഗ നദിക്കരകളിൽ മാത്രം അവർ കാണപ്പെട്ടിരുന്നു . പാണ്ഡ്യനാട്ടിലെ ഒട്ടെല്ലാ കോവിലുകളിലും അവർ ആയിരുന്നു പൂജാരികൾ . മധുര മീനാക്ഷി ക്ഷേത്രത്തിലെ പൂജാരി സ്ഥാനം ബ്രാഹ്മണർ അവരിൽ നിന്നും തട്ടിപ്പറിച്ചു .ഇന്നും ആ ക്ഷേത്രത്തിൽ മൂന്ന് പ്രധാന ഉത്സവങ്ങളിൽ വേളാർ സമുദായത്തിൽ പെട്ടവർക്കാണ് ആദ്യ തൊഴലിനും അർപ്പണങ്ങൾക്കും അവകാശം . മധുര മീനാക്ഷി കോവിലിൽ നിന്നും പുറംതള്ളപ്പെട്ട വേളാർ പൂജാരികൾ പ്രാദേശിക കോവിലുകളിൽ നിന്നും ,ദേവതകളെ അവർ കുടിയേറിയ സ്ഥലങ്ങളിലേക്ക് കൂടെ കൊണ്ടുപോയി എന്ന് ഇൻഗ്ലീസ് കണ്ടെത്തി. ദേവീദേവന്മാരുടെ രൂപങ്ങളുടെ സൃഷ്ടാക്കൾ ആയ വേളാർ അവരുടെ പൂജാരികളും ആയിരുന്നു . സമ്പന്ന കോവിലുകളിൽ സ്വർണ്ണ ,വെള്ളി ,വെങ്കല വിഗ്രഹങ്ങൾ ആണെങ്കിലും ഇന്നും തമിഴ് നാട്ടിലെ ഗ്രാമ കോവിലുകളിൽ മണ് വിഗ്രഹങ്ങളും പൂജകൾക്ക് മണ്പാത്രങ്ങളും ഉപയോഗപ്പെടുത്തുന്നു . അഗസ്ത്യർ എന്ന മുനി വര്യൻ കുടത്തിൽ ജനിച്ചു എന്നാണു മിത്ത് . പ്രളയകാലത്ത് കുടത്തിൽ കയറി കുംഭകോണത്ത് പൊങ്ങി കിടന്നു എന്നും കഥ .അഗസ്ത്യരുടെ പിഗാമികൾ ആണത്രേ വേളാർ സമൂഹം . ഹാരപ്പൻ പ്രദേശങ്ങളിൽ അതി പുരാതനകാലത്ത് തന്നെ കുലാലർ മൺകലം മെനയാനുള്ള ചക്രം നിർമ്മിച്ചു .അവർ വൻതോതിൽ മണ്കലങ്ങൾ ചുട്ടെടുത്ത് അവയിൽ തമിഴി ലിപികളിൽ ഉടമയുടെ പേര് എഴുതി തുടങ്ങി .മോഹൻജൊദാരോ ,കാലിബംഗൻ ,ലോതൽ ,ചാൻഹുദാരോ എന്നീ പ്രദേശങ്ങളിൽ നിന്നും തമിഴിൽ പേരെഴുതിയ ചുട്ട മണ് കലങ്ങൾ കണ്ടെത്തിയിട്ടുണ്ട് .എന്നാൽ ഏറെയും തമിഴ് നാട്ടിൽ നിന്നുമാണ് . വീട്ടാവശ്യം ,മുദദേഹ സംസ്കാരം ,പൂജകൾ ,ആചാരങ്ങൾ ,വെള്ളം ശേഖരണം എന്നിവയ്‌ക്കെല്ലാം അത്തരം കലങ്ങൾ ഉപയോഗിക്കപ്പെട്ടു .ചെമന്നതും കറുത്തതയുമായ കുടങ്ങൾ നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന വെള്ളാള നഗരവാസികൾ ======================= ബിസി ഇ 3300 -1300 കാലഘട്ടത്തിൽ ഹാരപ്പ- മോഹൻജൊദാരോയിൽ നിലനിന്നിരുന്ന പ്രാചീന “വെള്ളാള”(റവ ഫാദർ എച്ച് ഹെറാസ് എഴുതിയ “വെള്ളാളാസ്‌ ഓഫ് മോഹൻജൊദാരോ” എന്ന പ്രബന്ധം കാണുക ) ദ്രാവിഡ നാഗരികതയുടെ തുടർച്ചയാണ് അടുത്തകാലത്ത് ഉല്ഖനനം വഴി കണ്ടെത്തിയ, ബി. സി. ഇ 600 -സി.ഈ 300 കാലഘട്ടത്തിൽ , നിലവിലിരുന്ന ,തെന്നിന്ത്യൻ മധുരയിലെ “കീഴടി വെള്ളാള ദ്രാവിഡ നാഗരികത” എന്ന് ആർ ബാലകൃഷ്ണൻ . ഒറീസാ ചീഫ് സെക്രട്ടറി , കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ എന്നീ പദവികൾ വഹിച്ച ആർ. ബാലകൃഷ്ണൻ,ഐ. ഏ. എസ് കോയമ്പത്തൂർ സ്വദേശി ആയ തമിഴ് മാനവനും കവിയും എഴുത്തുകാരനും ചരിത്ര ഗവേഷകനും മറ്റും ആണ് . ഓണോമാസ്റ്റിക്സ് (Onomastics) എന്ന സ്ഥല വ്യക്തി നാമ ഗവേഷണ ശാസ്ത്രം സ്വായത്തമാക്കിയാണ് അദ്ദേഹം പഠനം നടത്തിയത് .സംഘകാല കൃതികൾ കാണാതെ അറിയാവുന്ന അദ്ദേഹം അവയിലെ വ്യക്തി സ്ഥല ഭൂപ്രകൃതി നാമങ്ങൾ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ വ്യക്തി സ്ഥല ഭൂപ്രകൃതി നാമങ്ങളുമായി താരതമ്യ പ്പെടുത്തി ആണ് പഠനം നടത്തിയത് . മൂന്നു വെള്ളാള സമൂഹങ്ങളുടെ ചരിത്രം പഠന വിധേയമാക്കി തയാറാക്കിയ പ്രസിദ്ധ ഗവേഷണ പ്രബന്ധമാണ് ചെന്നൈയിലെ റോജാ മുത്തയ്യാ ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസേഷൻ -ഹാരപ്പ ടു വൈക”. “നാട്ടുക്കോട്ട ചെട്ടികൾ” എന്ന നഗരവാസികൾ (“നകരത്താർ”എന്ന സ്വദേശ-വിദേശ നാഗരിക വ്യാപാര സമൂഹം) , “കൊങ്കു (കോയമ്പത്തൂർ )വെള്ളാളർ” എന്ന അജപാലക -കൃഷീവലർ, “പാണ്ഡ്യവേളാർ” (കുലാലർ ,കുംഭാരർ,കുശവർ ) എന്ന ആദ്യകാല വിഗ്രഹ നിർമ്മാതാക്കളും പൂജാരികളും ആയ എഴുത്തച്ഛന്മാർ അഥവാ ലിപി നിർമ്മാതാക്കൾ എന്നിവരാണ് ആ മൂന്നു വെള്ളാള സമൂഹങ്ങൾ . ഇവിടെ നമുക്ക് ആദ്യകാല നഗരവാസികൾ ആയ നാട്ടുക്കോട്ട ചെട്ടികൾ എന്ന വെള്ളാള വ്യാപാര സമൂഹത്തെ കുറിച്ച് ചില കാര്യങ്ങൾ മനസിലാക്കാം . പടിഞ്ഞാറൻ ഇന്ത്യയിലെ പാർസി സമൂഹത്തോട് താരതമ്യം ചെയ്യാവുന്ന വർത്തക സമൂഹം ആണ് നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം . അവരുടെ വാസസ്ഥലം “കാരക്കുടി അഥവാ ചെട്ടിനാട്” എന്നറിയപ്പെടുന്നു . മുൻകേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജന്മനാട് . നാട്ടറിവ് പ്രകാരം കാരക്കുടി ചെട്ടി സമൂഹം 96 ഇടങ്ങളിൽ കൊട്ടാര സദൃശ്യമായ ഹർമ്മ്യങ്ങൾ നിർമ്മിച്ച് താമസിച്ചു പോന്നു . എന്നാൽ ഇപ്പോൾ അവയിൽ 75 ഇടങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളു . കിഴക്കു ബംഗാൾ ഉലക്കടൽ ,തെക്കു വൈഗ നദി ,പടിഞ്ഞാറ് പിരന്മല കൊടുമുടി ,വടക്കു വെള്ളാർ എന്നിവയാണ് ചെട്ടിനാട് അതിരുകൾ . പ്രസിദ്ധമായ കുൻട്രക്കുടി മല മധ്യഭാഗത്ത് കാണപ്പെടുന്നു . “ധനവൈശ്യരാകിയ നാട്ടുക്കോട്ട നകരത്താർ ചരിത്രം “ എന്ന പ്രാചീന കൃതി ഈ നഗരവാസികൾ ആയ വ്യാപാരികളുടെ കഥ പറയുന്നു . വാണിയ ചെട്ടി ,കോമുട്ടി ചെട്ടി തുടങ്ങിയ ചെട്ടികൾ നാട്ടുകോട്ട ചെട്ടികളിൽ ഉൾപ്പെടുന്നവർ അല്ല. റോമാ നഗരം .ഗ്രീസ് എന്നീ വിദേശരാജ്യങ്ങളുടെ കച്ചവടം നടത്തിയിരുന്നവർ ആയിരുന്നു പ്രാചീന നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം . നാഗനാട്ടിലെ “ചന്ത്യാ ” (Cantiya in Naka Natu )ആയിരുന്നു അവരുടെ ആദ്യകാല ഗ്രാമം .കലിയുഗം 204 ൽ അവർ തൊണ്ടമണ്ഡലത്തിലെ “കാഞ്ചി”യിലേക്കു കുടിയേറി .2108 വര്ഷം അവർ അവിടെ തങ്ങി .2312 ൽ അവർ ചോളരാജ്യത്തിലെ “കാവേരിപൂം പട്ടണ”ത്തിലേക്കു (പൂംപുഹാർ ) കുടിയേറി. .അവിടെ അവർ 8000 പേർ എന്തോ കാരണത്താൽ മരണമടഞ്ഞു പാണ്ട്യ രാജാവിന്റെ ആവശ്യപ്രകാരം ശേഷിച്ചവർ കാരക്കുടിയിലേക്കു താമസം മാറ്റി . കാവേരിയിലെ സുനാമി വെള്ളപ്പൊക്കത്തിൽ നാട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു എന്നും വ്യാപാരത്തിന് വെളിയിൽ പോയിരുന്ന മുതിർന്ന പുരുഷന്മാർ മാത്രം രക്ഷപെട്ടു എന്ന് മറ്റൊരു കഥ . അവർ വെള്ളപ്പൊക്കത്തെ പേടിച്ചു ഉയർന്ന തറകളിൽ വീടുകൾ നിർമ്മിച്ച് പാണ്ട്യ നാട്ടിലെ വെള്ളാള യുവതികളെ വിവാഹം കഴിച്ചു എന്നും കഥ . കാരക്കുടിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഇളയത്തുംകൂടി എന്ന സ്ഥലത്താണ് അവർ താമസമാക്കിയത് . കാരക്കുടിയിലെ ചെട്ടികൾ ഇന്തോനേഷ്യ,ബർമ്മ ,മലയാ ,സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ ചെന്ന് അവിടെയും താമസമാക്കി .അവർ പോയ ഇടങ്ങളിലെല്ലാം “ചെട്ടിമുരുകൻ” എന്ന പേരിൽ പഴനി വേലായുധനെ കൂടെ കൊണ്ടുപോയി . വേൽ ധാരിയായ വേലനെ,മുരുകനെ , ആരാധിക്കുന്നവർ വെള്ളാളർ എന്ന് ഫാദർ എച്ച് ഹേരാസ് . മുരുകവിഗ്രഹങ്ങൾ കംബോഡിയാ ,തായ്‌ലൻഡ് ,ബാലി എന്നീ രാജ്യങ്ങളിൽ കാണപ്പെടാൻ കാരണം ചെട്ടിനാട് വെള്ളാള വ്യാപാരികൾ . പാകിസ്ഥാനിലെ സ്വാത് വാലിയിലും മുരുകവിഗ്രഹങ്ങൾ കാണപ്പെടുന്നു എന്ന് പിച്ചപ്പൻ എന്ന ഗവേഷകൻ എഴുതുന്നു . കൊങ്ങുനാട് വെള്ളാളർ “കൂട്ടം” എന്ന പേരിൽ ചെറു സമൂഹങ്ങൾ ആയി കഴിയുമ്പോൾ നഗരത്താർ വെള്ളാളർ, ആകട്ടെ , “കോവിൽ” കൂട്ടങ്ങൾ ആയി കഴിയുന്നു.അത്തരം ഒൻപതു കോവിൽ കൂട്ടങ്ങൾ കാരക്കുടിയിൽ ഉണ്ട് . ഒരു കോവിലിൽ പെട്ടവർ പരസ്പരം വിവാഹം കഴിക്കില്ല . കൊങ്കു വെള്ളാളർ കാർഷിക പാരമ്പര്യം ഉള്ളവരെങ്കിൽ നഗരത്താർ വ്യാപാര പാരമ്പര്യമുള്ളവർ . ഇരുകൂട്ടരും കാവേരിപൂംപട്ടണത്തിൽ (പുകാർ ,പൂംപുകാർ എന്നും പേരുകൾ )നടന്നുവരുന്ന പട്ടണത്താർ വാർഷിക ക്ഷേത്ര ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ. ചിലപ്പതികാരത്തിലെ നായികാനായകന്മാർ കണ്ണകിയും കോവിലനും ധനവാന്മാരായ വ്യാപാരികളുടെ മക്കൾ ആയിരുന്നു . കാരയ്‌ക്കൽ അമ്മയും ചെട്ടിനാട് വെള്ളാള സമൂഹത്തിൽ പിറന്ന വ്യപാരി മകൾ ആയിരുന്നു . നഗരത്താരുടെ ജന്മസ്ഥലമായ “ സന്ധ്യ” എന്ന സ്ഥലപ്പേര് പാകിസ്താനിലും ഗുജറാത്തിലും കാണപ്പെടുന്നു എന്ന നാമശാസ്ത്ര വിദഗ്ദൻ (ഓണോമാസ്റ്റിക്സ് ) കൂടിയായ ആർ .ബാലകൃഷ്ണൻ .നഗരാ എന്ന സ്ഥലപ്പേരും ഗുജറാത്തിലും മാഹാരാഷ്ടയിലും കാണപ്പെടുന്നു .നാത്തുക്കോട്ട ,ചെട്ടി എന്നീ സ്ഥലപ്പേരുകൾ പാക്കിസ്താനിലുണ്ട് . വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ പല സ്ഥലനാമങ്ങൾക്കും തമിഴ് നാട്ടിലെ സ്ഥലപ്പേരുകളുമായി സാമ്യം ഉണ്ടെന്നു ആർ .ബാലകൃഷ്ണൻ കണ്ടെത്തുന്നു .കുടി ,കാര എന്നീ പേരുകൾ പാകിസ്ഥാൻ പേരുകളിൽ സുലഭം . ചെട്ടിനാട് ജനത കുടിയേറ്റക്കാർ ആണെന്നും അവർ സ്വീകരിച്ച സ്ഥലനാമങ്ങൾ പാകിസ്താനിലും ബലൂചിസ്ഥാനിലും കാണപ്പെടുന്നു എന്നതും അവരുടെ പൂർവീകർ സിന്ധു ഗംഗാ സമതലത്തിൽ നിന്നും തെക്കോട്ടു വന്നതിന്റെ തെളിവായി ആർ .ബാലകൃഷ്ണൻ എടുത്തു കാട്ടുന്നു (പുറം 370 -371 ) അത്തരം 133 സ്ഥലങ്ങളുടെ ലിസ്റ്റ് അദ്ദേഹം നൽകുന്നു . മിക്കതിലും കുടി ,കോട്ട ,ഊർ എന്നീ ഭാഗങ്ങൾ കാണാം .മാരൂർ ,ഉറയൂർ ,പാർക്കൂർ ,മണലൂർ ,മണ്ണൂർ ,കണ്ണൂർ ,കുളത്തൂർ തുടങ്ങിയവ ഉദാഹരണം . ഊർ ,പുരം ,വയൽ ,കുടി ,കോട്ട ,പുരി ,പട്ടി എന്നീ ഭാഗങ്ങൾ ഉള്ള നിരവധി സ്ഥലനാമങ്ങൾ ഇരു പ്രദേശങ്ങളിലും ധാരാളം .കാഞ്ചി എന്ന സ്ഥലനാമം പാകിസ്ഥാൻ ,ഗുജറാത്ത് ,മഹാരാഷ്ട്രാ ,ആന്ദ്രാ ,കര്ണ്ണാടക എന്നിവിടങ്ങൾ കഴിഞ്ഞാവണം തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് എത്തിയതെന്ന് ബാലകൃഷ്ണൻ .അവിടെയെല്ലാം ഓരോ കാലത്ത് അവരുടെ പൂർവികർ താമസിച്ചു എന്നതാവണം ആ സ്ഥലനാമങ്ങൾ അവിടങ്ങളിൽ കാണാൻ കാരണം എന്ന് ബാലകൃഷ്ണൻ സ്ഥാപിക്കുന്നു . ചുരുക്കത്തിൽ പുരാതന ഹാരപ്പൻ ദ്രാവിഡ വെള്ളാള സംസ്കാരം ഉത്തരേന്ത്യൻ സിന്ധു തടത്തിൽ നിന്നും തെന്നിന്ത്യൻ വൈക, കാവേരി, നർമ്മദ,മീനച്ചിൽ ,പമ്പ ,അച്ചൻകോവിൽ തടങ്ങളിലേക്കു നൂറ്റാണ്ടുകൾ കൊണ്ട് കുടിയേറി അവിടങ്ങളിൽ സ്ഥിരതാമസമാക്കി . “ കോട്ടയം നഗരപ്രാന്തത്തിലമരുന്ന വേളൂർ സംഘകാലത്ത് ചിറപ്പാർന്ന ഒരു കാർഷിക ഗ്രാമം ആയിരുന്നു എന്ന് ഹരികട്ടേൽ “കോട്ടയത്തിന്റെ സ്ഥലനാമ ചരിത്രം” (എൻ ബി എസ് ) എന്ന ഓണോമിസ്റ്റിക്‌സ് പഠനത്തിൽ . ഉഴവൂർ ,അകലകുന്നം ,അടക്കം ,അമനകര , അയർക്കുന്നം ,അയ്മനം ,അരുവിത്തുറ ,ഇടമറുക് , ഈരാറ്റുപേട്ട ,ഉണ്ണാമറ്റം ,ഏനാദി ,ഏറ്റുമാനൂർ ,കടുത്തുരുത്തി , കാരൂർ ,കറിക്കാട്ടൂർ ,കാനം ,കുടവെച്ചൂർ ,കിളിരൂർ ,കുടമാളൂർ ,കുറവിലങ്ങാട് ,കുറിച്ചി ,കുറിച്ചിത്താനം ,കിടങ്ങൂർ ,കുട ലൂർ , കോടിമത ,ചെങ്ങളം ,തിരുനക്കര ,തിരുവാർപ്പ് ,തുരുത്തി , നെടും കുന്നം , പുതുപ്പള്ളി ,പൂഞ്ഞാർ ,പെരുന്ന ,പൊൻ കുന്നം ,മണിമല ,മറവൻ തുരുത്ത് , മീനച്ചിൽ ,വാഴൂർ ,വെച്ചൂർ ,വെള്ളൂർ തുടങ്ങി കോട്ടയം ജില്ലയിലെ മിക്ക സ്ഥലനാമങ്ങളും മൊഴി .സംസ്കാരം എന്നിവ പ്രകാരം ആദി മൂലം സംഘകാല പഴം തമിഴ് പാട്ടുകളായ സംഘകാല കൃതികൾ എന്ന് ഓണോമിസ്റ്റിക്സ് വിദഗ്ദൻ ആയ എന്റെ പ്രിയ സ്നേഹിതൻ ഹരി കട്ടേൽ .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ