ഡോക്ടർമാർ ആദരിക്കപ്പെടാറും അംഗീകരിക്കപ്പെടാറും ഉണ്ടോ ?
9447035416
ജൂലൈ ഒന്ന് കുറേവർഷങ്ങൾ ആയി ഡോക്ടേഴ്സ് ദിനം ആയി ചിലർ ചിലസ്ഥലങ്ങളിൽ ആചരിക്കപ്പെടാറുണ്ട് . ആതുരസേവനത്തിനും രാഷ്‌ടീയ രംഗത്തും ഒരു പോലെ ശോഭിച്ച പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ഡോ .ബി സി റോയിയുടെ ജന്മ -ചരമ ദിനം (രണ്ടും ഒന്ന് തന്നെ ) ദിനമായതിനാൽ ആണ് അഖിലേന്ത്യാ തലത്തിൽ ഡോക്ടേഴ്സ് ദിനം ആയി ആചരിക്കപ്പെടുന്നത് . കേരളത്തിൽ നിന്നും ആദ്യമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ പ്രസിഡന്റ് ആയി ഉയർന്ന ഡോ .വി സി വേലായുധൻ പിള്ള മുൻ കൈ എടുത്ത് കേരള സർക്കാരിനെ കൊണ്ട് ബസ്റ്റ് ഡോക്ടർ അവാർഡ് ഏർപ്പെടുത്തി , ആദ്യ അവാർഡ് അദ്ദേഹത്തിന് തന്നെ സർക്കാർ നൽകുകയും ചെയ്തു . നല്ല തീരുമാനം .
കുറെ വര്ഷം ആ അവാർഡിന് നല്ല വില ഉണ്ടായിരുന്നു . പിൽക്കാലം പലവിധ കാരണങ്ങളാൽ ഓരോ വർഷവും നിരവധി ബസ്റ്റ് ഡോക്ടർ മാർ ഉണ്ടായി .ആയുർ വേദത്തിൽ ,ഹോമിയോപ്പതിയിൽ , ഈ എസ് ഐ എന്നിങ്ങനെ നാച്ചുറോപ്പതി ,ഫിസിയോതെറാപ്പി എന്നിവയിലും ഉണ്ടായോ എന്നറിയില്ല . ഏതായാലൂം കേരളത്തിലെ ബസ്റ്റ് ഡോക്ടർ അവാർഡിന് വില ഇല്ലാതെ പോയി . കേന്ദ സറ്ക്കാരിനോടുള്ള എതിർപ്പാവാം ഈ വര്ഷം പിണറായി സർക്കാർ സർക്കാർ ലോകാരോഗ്യ ദിനത്തിൽ ആണ് അവാർഡ് പ്രഖ്യാപിച്ചത് . പുതിയ സർക്കാർ ജൂലൈ മാസത്തിൽ അവാർഡ് പ്രഖ്യാപിച്ചില്ല എന്നു തോന്നുന്നു .
ഡോക്ടർ മാർ അവരുടെ പ്രശ്നങ്ങൾ പൊതുജനം മുൻപാകെ ഡോക്ടർ മാർ അവരുടെ പ്രശ്നങ്ങൾ പൊതുജനം മുൻപാകെ അവതരിപ്പിക്കാനും പൊതുജനത്തിന് ഡോക്ടർ മാരെ ആദരിക്കാനും ഒരു ദിവസം അല്ലെങ്കിൽ ഒരു മാസം നല്ലതു തന്നെ . അറുപതു വർഷമായി ആതുരസേവന രംഗത്തുള്ള ആയിരക്കണക്കിന് ലേഖനങ്ങൾ വിവിധ പത്ര മാധ്യമങ്ങൾ വഴി എഴുതിയ 26 വർഷമായി സോഷ്യൽ മീഡിയായിൽ ആരോഗ്യ ബോധവൽക്കരണം നടത്തിയ എന്നെ വിലയിരുത്തുന്നതിൽ മലയാളികൾ താൽപ്പര്യം എടുത്തില്ല എന്ന പരാതി എനിക്കുണ്ട്.
ആരും ഇങ്ങോട്ട് ആവശ്യപ്പെട്ടില്ല എങ്കിലും കാഞ്ഞിരപ്പള്ളി ഐ എം ഏയുടെ ജൂലൈ മാസ യോഗത്തിൽ എന്റെ 60 വർഷക്കാലത്തെ ചികിസാനുഭവങ്ങൾ അങ്ങോട്ട് ആവശ്യപ്പെട്ട് സ്ലൈഡുകൾ ഉപയോഗിച്ച് ഞാൻ അവതരിപ്പിച്ചു . തുടർന്ന് പൊൻകുന്നം സീനിയർ സിറ്റിസൺ അംഗങ്ങളും ക്ഷണിക്കപ്പെട്ട ഒരു പട്ടം സുഹൃത്തുക്കൾക്കും മുൻപിലും ഞാൻ രേഖകൾ സഹിതം അനുഭവങ്ങൾ പങ്കു വയ്ക്കയുണ്ടായി .
എന്നെ ഏറെ വേദനിപ്പിച്ച അനുഭവം എൻ്റെ കൈകളിൽ കൂടി വന്ന നിരവധി വ്യക്തികൾ (അവരിൽ പലരും അന്പതില് എത്തിയവർ ) എന്നെ ഒരിക്കൽ പോലും സ്മരിച്ചില്ല എന്നതാണ് . ഏറ്റവും നല്ല ഉദാഹരണം ഗർഭ പാത്രത്തിനു വെളിയിൽ വളർന്ന ഇന്നത്തെ അമ്പതു കാരി .അവൾക്കിപ്പോൾ നാല് കുട്ടികൾ . വൈക്കം താലൂക്ക് ഹോസ്പിറ്റലിലെ യോഗ്യത നേടിയ ആദ്യ ഗൈനക്കോളജിസ്റ് ആയി ജോലി നോക്കും കാലം അപൂർവത ഉള്ള നിരവധി കേസുകൾ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടി വന്ധ്യതാ പരിഹാരത്തിന് ആയിടെ ഇറങ്ങിയ മരുന്ന് നൽകി ഉണ്ടായ കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ കുട്ടി (അമ്മാമയുടെയും കുഞ്ഞിന്റെയും ഫോട്ടോ ആ വര്ഷം നടത്ത പ്പെട്ട അഖിലേന്ത്യാ ഗൈനക് കോൺഫ്രൻസിൽ പ്രദര്ശിപ്പിക്കപ്പെട്ടിരുന്നു .48 വയസ്സുള്ള ആ വ്യക്തിയുടെയും അമ്മയുടെയും ഫോട്ടോ എനിക്ക് ലഭ്യമായി .
ഇക്കഴിഞ്ഞ ദിവസം വൈക്കത്തു പോയപ്പോൾ അവരെ നേരിൽ കാണാനും കഴിഞ്ഞു .ഏറെ സന്തോഷം. ഗർഭ പാത്രത്തിനു വെളിയിൽ ഉള്ള ബ്രോഡ് ലിഗ്മെന്റ് സഞ്ചിയിൽ വളർന്ന് സ്വപ്ന എന്ന പെൺകുട്ടിയെ ശസ്ത്രക്രിയ ചെയ്ത എടുക്കുന്ന ചിതങ്ങൾ അക്കാലത്തെ ഗൈനക് വാർഡ് ജോലിക്കാർ ആറോ ഏഴോ വയസുള്ളപ്പോൾ ഉള്ള ഫോട്ടോ എന്നിവ കൈവശം ഉണ്ട് .ഏതാനും വര്ഷം മുൻപ് കുട്ടിയുടെ 'അമ്മ ജീവിച്ചിരിക്കുമ്പോൾ അമ്മ ,മകൾ സ്വപ്ന ,അവളുടെ നാലുമക്കൾ എന്നിവർ ഒരുമിച്ചു എൻ്റെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ എടുക്കാൻ അവരുടെ വീട്ടിൽ പോയിരുന്നു .നല്ല സ്വീകരണം പ്രതീക്ഷിച്ചാണ് പോയത് . പക്ഷെ നിരാശപ്പെടേണ്ടി വന്നു . അവർ ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ല . വെറും കയ്യോടെ മടങ്ങി . ഈ ആഴ്ചയിൽ കോട്ടയത്ത് ലോക നിലവാരത്തിൽ ഉള്ള ഗൈനക് കോൺഫ്രൻസ് നടക്കയാണ് .
ആ കോൺഫ്രൻസിൽ പ്രസ്തുത കേസ് അവതരിപ്പിക്കാൻ ഒരു ഫോട്ടോ എടുക്കാൻ പോയി . പക്ഷെ ഇത്തവണയും നിരാശ ആയിരുന്നു ഫലം . ജീവിച്ചിരിക്കുന്ന കാലത്ത് എന്നെങ്കിലും ഒരു ദിനം, എന്റെ കൈകളിലൂടെ ലോകത്തിലേക്ക് വന്ന ആ അമ്പതു കാരിയുടെ ഫോട്ടോ എന്നോടൊപ്പം നിൽക്കുന്നത് എടുക്കാൻ അവസരം കിട്ടുമോ ? ആവോ ? ആർ സഹായിക്കും ?ഏതായാലും ലോകത്തിൽ ജീവിച്ചിരിക്കുന്ന ഗര്ഭപാത്രത്തിനു വെളിയിൽ വളർന്ന ഏക വ്യക്തി അവൾ ,സ്വപ്ന മാത്രം . ഇനി ഒരിക്കലും അത്തരം മറ്റൊരു വ്യകതി ഉണ്ടാകില്ല കാരണം അൾട്രാ സൗണ്ട് പരിശോധന

Comments
Post a Comment