വെള്ളാള സംസ്കൃതി-
സിന്ധുനദിക്കരയിലെ ഹാരപ്പയിൽ നിന്നും വൈഗക്കരയിലെ കീലടിയിലേക്കുള്ള പ്രയാണ
9447035416
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഹാരപ്പ ,മോഹൻജൊദാരോ തുടങ്ങിയ ആറ്റിന്കര നാഗരികതയുടെ(ബിസി ഈ 3300 -1300 പിൻ തുടർച്ചയാണ് വൈക നദിക്കരയിലെ കീലടി (കീഴടി ) നാഗരികത (ബി സി ഈ 600 സി ഈ 300 ) എന്ന് കാട്ടാൻ ആർ ബാലകൃഷ്ണൻ IAS തന്റെ ജേർണൽ ഓഫ് എ സിവിലൈസേഷൻ (2021 റോജമുത്തയ്യാ റിസേർച് ലൈബ്രറി ചെന്നൈ ) എന്ന ഗവേഷണ പ്രബന്ധത്തിൽ മൂന്ന് ജനസമൂഹങ്ങളുടെ കുടിയേറ്റ ചരിത്രം വളരെ വിശദമായി നൽകുന്നു .
പാണ്ട്യ വേളാർ (കുശവർ ,കുലാലർ ,കുംഭാരർ എന്നൊക്കെ വിളിക്കപ്പെടുന്ന കല -പ്രതിമ -കളിപ്പാട്ട നിർമ്മാതാക്കൾ ),കൊങ്കു (കോയമ്പത്തൂർ വെള്ളാളർ ,നഗരത്താർ (നാട്ടുകോട്ട ചെടികൾ ) എന്ന
വ്യാപാരസമൂഹം എന്നിവരാണവർ .ചിലപ്പതികാരം ,മണിമേഖല ,പതിറ്റുപ്പത്ത് ,തോൽക്കാപ്പിയം ,അകനാനൂറ് ,പുറനാനൂറ് തുടങ്ങിയ സംഘകാല കൃതികളിൽ പരാമര്ശിക്കപ്പെടുന്ന് വ്യക്തിനാമങ്ങൾ ,സ്ഥലനാമങ്ങൾ , പാകിസ്ഥാൻ ,അഫ്‌ഗാനിസ്ഥാൻ ,ഇന്ത്യ (ഉത്തര -മധ്യ -ദക്ഷിണ ) എന്നിവിടങ്ങളിലെ വ്യക്തിനാമങ്ങൾ ,സ്ഥലനാമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠനം ആണ് ഒഡീഷാ ചീഫ് സെക്രട്ടറിയും രണ്ടു തവണ ഡപ്യൂട്ടി ചീഫ് ഇലക്ഷൻ കമ്മീഷണറും ആയിരുന്ന ശ്രീ ആർ ബാലകൃഷ്ണൻ നടത്തിയിരിക്കുന്നത് . നാമശാസ്ത്ര പഠന (ഓണോമിസ്റ്റിക്സ് ) ത്തിൽ അതീവ താൽപ്പര്യം ഉള്ള ഗവേഷകൻ കൂടിയാണ് ആ കോയമ്പത്തൂർ കാരൻ തമിഴ് മാനവൻ .
ദക്ഷിണേന്ത്യൻ നദീതടങ്ങളിൽ ഉല്ഖനനം നടത്തിയാൽ മാത്രമേ പ്രാചീന ഇന്ത്യൻ സംസ്കാരത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ കിട്ടുകയുള്ളു എന്ന് മനോന്മണീയം സുന്ദരംപിള്ള എന്ന ആലപ്പുഴക്കാരൻ വെള്ളാളൻ എഴുതിയത് 189o കളില് .
പക്ഷെ ജോൺ മാര്ഷല് 1920 കളിൽ ഉല്ഖനനം നടത്തിയത് അങ്ങ് വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ ഭാഗം ആയിരുന്ന ഇപ്പോഴത്തെ പാകിസ്താനിലും.
Comments
Post a Comment