വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ
9447035416 drkanam @ gmail .com
കേരളത്തിൽ ഇന്ന് കാണപ്പെടുന്ന വിവിധ ജനസമൂഹങ്ങളിൽ ഏറ്റവും പഴമയും പെരുമയും അവകാശപ്പെടാവുന്ന അതിപ്രാചീന ജനസമൂഹം ആണ് വെള്ളാളർ .
യഥാർത്ഥ മണ്ണിൻമക്കൾ . വെള്ളത്തിന്റെ അധിപർ . നദീതട നാഗരികർ . വേൽമുരുകന്റെ ആരാധകർ .
ചുടുകട്ട കൊണ്ടുവീടുകൾ കെട്ടി നദീതടങ്ങളിൽ സ്ഥിരതാമസമാക്കിയവർ . ചെമപ്പും കറപ്പും നിറമുള്ള മണ്കലങ്ങൾ നിർമ്മിച്ചവർ . മണ്കലങ്ങളിൽ ഉടമകളുടെ പേരുകൾ അതി പ്രാചീന തമിഴ് ബ്രഹ്മി ചിത്രലിപികളിൽ കീറി (കോറി )യിട്ടിരുന്നവർ .
സൈന്ധവ തടത്തിലും ഗംഗാതടത്തിലും വൈഗയാറ്റിൻ കരകളിലും മേക്ക് (പടിഞ്ഞാറ് ) കോട്ടയും പടിഞ്ഞാറു താണ നഗരിയും കെട്ടി നാഗരിക ജീവിതം നയിച്ച പട്ടണ വാസികൾ . അക്ഷര സൃഷ്ടാക്കൾ . പഞ്ഞിയിൽ നൂലെടുത്ത് നെയ്ത്തുശാലകളിൽ വസ്ത്രം നെയ്ത് നഗ്നത മറച്ചവർ .മണ്ണിനെയും വെള്ളത്തെയും സ്നേഹിച്ചവർ , കാട്ടുമൃഗങ്ങളെ വീട്ടുമൃഗങ്ങൾ ആക്കിയ പ്രാചീന ഉഴവുകാർ . പൂഞ്ഞിയുള്ള കാളകളെ വളർത്തിയവർ .
ജാതിഭേദമോ മതമോ ഇല്ലാ തിരുന്ന ജനത കരകൗശല വിദഗ്ദർ ,വീടുകളിൽ ശുചിമുറികൾ പണിത വൃത്തിക്കാർ . അടച്ച ഓടകൾ കെട്ടി മലിനജലം ഒഴുക്കിയ നാഗരികർ . അരഞ്ഞാണ കിണറുകൾ കുത്തിയവർ മാൻ കുമ്പുകളാൽ എഴുത്താണികൾ നിർമ്മിച്ചവർ . കളിപ്പാട്ടങ്ങൾ നിർമ്മിച്ചവർ . മുദ്രകൾ നിർമ്മിച്ചവർ . പ്രതിമകൾ നിർമ്മിച്ചവർ കലാകാരികൾ ,നൃത്തം പഠിച്ചവർ . വസ്ത്രം നെയ്യാൻ തറികൾ നിർമ്മിച്ചവർ . പടുകൂറ്റൻ പത്തായങ്ങൾ നിർമ്മിച്ച് നെല്ല് സൂക്ഷിച്ചിരുന്ന കാർഷിക സമൂഹം . രാമാനഗരവുമായി കച്ചവടം നടത്തി റോമൻ നാണയങ്ങൾ നേടിയ കച്ചവട സമൂഹം . ഇരുമ്പായുധങ്ങളും സ്വർണ്ണാഭരണങ്ങളും നിർമ്മിച്ച പുരാതന നദീതട സമൂഹം . കൊല്ലാനും തടയാനും വാളും പരിചയും നിർമ്മിക്കാത്ത അഹിംസാ സിദ്ധാന്ത ക്കാർ .
കുറ വർ ,പുലയർ ,പറയർ ,അരയർ തുടങ്ങിയ പ്രാചീന ജനവിഭാഗങ്ങൾ അവരുടെ പഴഞ്ചൻ പേരുകൾ മാറ്റി സിദ്ധനർ ,ചേരമർ ,സാംബവർ ,ധീവരർ തുടങ്ങിയ പേരുകൾ സ്വീകരിച്ചപ്പോൾ തങ്ങളുടെ അവയിലും പഴയ പേരുകൾ മാറ്റാത്ത ഏക പ്രാചീന സമൂഹമാണ് വെള്ളായ്മ്മ (കൃഷി ) ക്കാരായ വെള്ളാളർ . ശൈവ സന്തതികൾ എന്നറിയാൻ "പിള്ള" എന്ന വാൽ സ്വീകരിച്ചവർ . ഹാരപ്പൻ മുദ്രയിൽ പിള്ള എന്ന അതിപ്രാചീന പദം കാണാം .
വെള്ളത്തെ നിയന്ത്രിക്കാൻ തട അണകളും നീർച്ചാലുകളും കിട്ടിയവർ ഉഴുവാൻ കലപ്പ കണ്ടുപിടിച്ചവർ ,മണ്കലങ്ങൾ നിർമ്മിച്ചവർ .മരിച്ചവരെ അടക്കം ചെയ്യാൻ "മുത്തുമക്കൾ താലി" എന്ന വൻ മൺഭരണികൾ നിർമ്മിച്ചവർ,ചിത്രാക്ഷര മുദ്രകൾ നിർമ്മിച്ചവർ .മാൻ കൊമ്പ് കൊണ്ട് എഴുത്താണി നിർമ്മിച്ചവർ .ചതുരംഗ കട്ടകൾ നിർമ്മിച്ച് കളികളിൽ ഏർപ്പെട്ടവർ ഒക്കെ ആണ് യഥാർത്ഥ മണ്ണിന് മക്കൾ ആയ വെള്ളാളർ . അവരെ കുറിച്ച് ലോകം അറിയുന്നത് നൂറു വര്ഷം മുമ്പ് 1924 ൽ സർ ജോൺ മാർഷൽ ഹാരപ്പയിൽ നിന്നും മോഹൻജൊദാരോയിൽ നിന്നും കണ്ടെത്തിയ തെളിവുകൾ ജേർണലിൽ സചിത്ര ലേഖനം ആയി പ്രസിദ്ധീകരിച്ചപ്പോൾ ആ കണ്ടെത്തലിന്റെ നൂറാം വാർഷികമാണ് വരുന്നത് . ആറേഴു വര്ഷം മുമ്പ് മധുരയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ മാറി കീഴടിയിൽ നടത്തിവരുന്ന ഉൽഖന ന പരിപാടികൾ അതിൽ നിന്ന് ലഭിച്ച തെളിവുകൾ എന്നിവ പരിശോധിച്ചാൽ യഥാർത്ഥ മണ്ണിന് മക്കളുടെ ചരിത്രം പഠിക്കാം .
മലയാളത്തിലും ഇ൦ഗ്‌ളീഷിലും തമിഴിലും കീഴ(ല ) ടിയെ കുറിച്ച് യൂ ട്യൂബ് വീഡിയോകൾ കിട്ടും .ഹാരപ്പൻ നാഗരികതയെ കുറിച്ചും . അവ കണ്ടാൽ ,കേട്ടാൽ യഥാർത്ഥ മണ്ണിന് മക്കൾ ആയ വെള്ളാള ജനതയെ കുറിച്ച് കൂടുതൽ മനസിലാക്കാം .
2023 ഏപ്രിലിൽ കീഴടിയിൽ 18 രൂപാ ചെലവാക്കി സ്റ്റാലിൻ സർക്കാർ ഒരു മ്യൂസിയം (വെള്ളി അവധി ) സ്ഥാപിച്ചു .ഉല്ഖനനത്തിൽ കിട്ടിയ പുരാവസ്തുക്കൾ മുഴുവൻ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു . ചെറിയ ഫീസ് നൽകിയാൽ ഒരു ദിവസം മുഴുവൻ കാണാനുള്ള വക ഉണ്ട് .വീഡിയോ പ്രദർശനങ്ങളും കാണാം .അടുത്തു തന്നെ ഉല്ഖനനം നടന്ന പത്തേക്കർ സ്ഥലം ഉണ്ട് .ഉല്ഖനനം നടത്താൻ വേറെ നൂറേക്കർ കിടക്കുന്നു .തിരുപ്പുറ കുൻറ ത്തിനു നേരെ കിഴക്കു കാണപ്പെടുന്ന നശിപ്പിക്കപ്പെട്ട പ്രാചീന മധുരാ നഗരം ആണെന്ന് സംശയിക്കപ്പെടുന്നു .ഇനിയും ഏറെ തെളിവുകൾ കണ്ടെത്തിയേക്കാം . വെള്ളാള നദീതട സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വര്ഷം ആഗതമാവുകയാണ്
നമുക്കതു വിപുലമായ തോതിൽ ആഘോഷമാക്കേണ്ടേ ? സംഘമായി കീലടി യിലേക്ക് പോകേണ്ടേ ? "നമ്മുടെ തീർത്ഥാടനം കീഴടിയിലേക്ക്" എന്നതാകട്ടെ നമ്മുടെ ,വെള്ളാളരുടെ, മുദ്രാവാക്യം
വെള്ളാള വേ ണാ ട്ട രചൻ അരചൻ അയ്യൻ അടികൾക്കു വേണ്ടി മാവേലിക്കര കണ്ടിയൂർ കാരൻ വെള്ളാള കുല ജാതൻ സുന്ദരൻ തരിസാപ്പള്ളി പട്ടയത്തിൽ (സി.ഈ 849 ) വട്ടെഴുത്തിൽ (ജൈനരുടെ "നാനം മോനം"= നാമൊത്തു ജനനം ) കോറിയിട്ടത് എത്ര ശരി ' "പൂമിക്കു കാരാളർ" ആയിരുന്നു പ്രാചീന മരുതം തിണ കളിലെ നദീതട വാസികൾ ആയ വെള്ളായ്മ ക്കാർ ആയിരുന്ന വെള്ളാളർ എന്ന സത്യം ഹാരപ്പയും കീഴടിയും നമ്മെ ഓർമ്മിപ്പിക്കുന്നു .
Comments
Post a Comment