തമസ്കരിക്കപ്പെട്ടവർ

ഡോ ,കാനം ശങ്കരപ്പിള്ള

9447035416

മാതൃഭൂമി ആഴ്ചപ്പതിപ്പ് (101 :14 ) ,വൈക്കം സത്യാഗ്രഹ സ്‌പെഷ്യലിൽ സുനിൽ പി ഇളയിടം ,ടി .ടി. ശ്രീകുമാർ,കെ.പി ജയകുമാർ ,എം .ജയരാജ് എന്നിവർ എഴുതിയ ലേഖനങ്ങൾ വായിച്ചു .അനുമോദനം . പക്ഷെ ചില വസ്തുതകൾ തമ്സ്കരിക്കപ്പെട്ടു . ചില മഹത്‌വ്യക്തികളും അവരുടെ സംഭാവനകളും . നവോത്ഥാന നായകർ എന്ന നിലയിൽ നാൽപ്പതിൽ പരം മഹത് വ്യക്തികളുടെ ചെറുതും വലുതുമായ ചിത്രങ്ങൾ .അവയിൽ ഉൾപ്പെടെണ്ടവ തമ സകരിക്കപ്പെട്ടു .

തന്റെ ചിത്രമോ പ്രതിമയോ പാടില്ല എന്ന ശിഷ്യരോട്‌ പറഞ്ഞ അയ്യാ വൈകുണ്ഠന്റെ കൃത്രിമ ചിത്രം (പത്മരാജന്റെ ഫോട്ടോ പരിഷ്കരിച്ചത് എന്ന് ഡോ .ശശിഭൂഷൺ ) വരെ വന്നപ്പോൾ ചിലരെ ഒഴുവാക്കി .

ആംഗലേയ പരിജ്ഞാനം ലഭിച്ച ,ഇൻഗ്ലണ്ടിലെ ബേമിംഗാമിലെ ലൂണാർ സൊസൈറ്റിയെ കുറിച്ച് മനസിലാക്കിയ ത്രിമൂർത്തികൾ ,ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ (1814 -1909 ) ,മനോന്മണീയം സുന്ദരൻ പിള്ള (1855 -1897 ), കുടിപ്പള്ളിക്കൂടം ആശാൻ പേട്ടയിൽ രാമൻപിള്ള (1841 -1937 ) തിരുമധുര പേട്ടയിൽ ജ്ഞാനപ്രജാഗരം (1876 ) എന്നൊരു ചർച്ചാ വേദി തുടങ്ങി . "കേരള നവോത്ഥാന പിള്ളത്തൊട്ടിൽ" ആയ ഈ സംഘടനയുടെ പ്രവർത്തന ങ്ങൾ ,സംഭാവനകൾ എന്നിവ പതിവ് പോലെ ഇവിടെയും തമ്സ്കരിക്കപ്പെട്ടു . അവരുടെ ചിത്രങ്ങൾ മാത്രമല്ല പേര് പോലും വിട്ടു കളഞ്ഞു (പുറം 24 കാണുക .ശ്രീനാരായണ ഗുരു ,അയ്യങ്കാളി,ചട്ടമ്പിസ്വാമികൾ ,കണ്ടൻ കുമാരൻ ,ഡോ .പൽപ്പു ,പൊയ്കയിൽ അപ്പച്ചൻ ,സദാന്ദസ്വാമികൾ എന്നിവർ യാതൊരു ഓർഡറുമില്ലാതെ അവതരിക്കപ്പെട്ടിരിക്കുന്നു ). പേട്ട രാമൻപിള്ള ആശാന്റെ ഫോട്ടോ ലഭ്യമല്ല .വീടിന്റെ ,ജ്ഞാനപ്രജാഗരം ചേർന്നിരുന്ന സ്ഥലത്തിന്റെ ഫോട്ടോ നെറ്റിൽ കിട്ടും .

1876 -1909 കാലഘട്ടത്തിൽ തൈക്കാട്ടും പേരൂർ ക്കട ഹാർവി പുരം ബംഗ്ളാവിലും തൈപ്പൂയ ദിവസങ്ങളിൽ (ചിദംബരം വല്ലാളാർ രാമലിംഗ സ്വാമികളുടെ സമാധി ദിനം ) നടത്തിപോന്ന സവർണ്ണ -അവർണ്ണ പന്തിഭോജനവും ഗാന്ധിജിക്കു മുമ്പേ തുടങ്ങിയ അയിത്തോച്ചാടന പരിപാടികളും ലേഖകർ തമ്സ്കരിച്ചു .

1936 -39 കാലത്തു തെക്കൻതിരുവിതാം കൂറിൽ അയ്യാവൈകുണ്ഠൻ നടത്തിയ അവർണ്ണ സമ പന്തിഭോജനം ,1919 ൽ കൊച്ചിയിലെ ചെറായിയിൽ സഹോദരൻ അയ്യപ്പൻ നടത്തിയ "ഈഴവ -ചെറുമ മിശ്രഭോജനം " എന്നിവയിൽ നിന്നും തീരെ വ്യത്യസ്തമായിരുന്നു അനന്തപുരിയിൽ വര്ഷം തോറും നടത്തപ്പെട്ട അവർണ്ണ സവർണ്ണ പന്തിഭോജനം .അത് തുടങ്ങിയ ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമികൾക്കു "പാണ്ടിപ്പറയൻ " എന്ന പരിഹാസപ്പേരും പതിഞ്ഞു . അത് കേട്ട അയ്യാസ്വാമികൾ ശിഷ്യരോട്‌ പറഞ്ഞതാണ് ഇന്ത ഇലകത്തിലെ ഒരേ ഒരു ഒരു ജാതി ,ഒരേ ഒരു മതം ,ഒരേ ഒരു കടവുൾ .അദ്ദേഹത്തിന്റെ സമാധി കഴിഞ്ഞു ഏഴു വര്ഷം കഴിഞ്ഞു ശിഷ്യൻ നാണു മലയാള മൊഴിമാറ്റം വരുത്തിയതാണ് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന പദ്യ ഭാഗം . കുഞ്ഞൻ ,നാണു ,കാളി എന്നീ ചെമ്പു നാണയങ്ങൾ ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി എന്നീ സ്വർണ്ണ നാണയങ്ങൾ ആയി മാറിയ കഥ എസ് ഹരീഷ് എഴുതി .രാസവിദ്യയുടെ ചരിത്രം എന്ന കഥ (ഡി.സി ബുക്സ് )

അനന്തപുരിയിലെ ജ്ഞാനപ്രജാഗരം ആയിരുന്നു ഉരുക്കൽ ശാല എന്നറിയാൻ വിപുലമായ വായന വേണം .ഡോ .ടി.ടി ശ്രീകുമാർ ഇനിയും പലതും വായിക്കണം . ദളിത് ബന്ധുവിന്റെ "ദളവാക്കുളം" കെട്ടുകഥ യുടെ പിന്നാമ്പുറം പിന്നാലെ

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ