എന്റെ എം.ജി.എസ് വിമര്ശനങ്ങള്
9447036416
drkanam@gmail.com
വന്ദ്യ വയോധികനായ മുതിർന്ന കേരളചരിത്ര പണ്ഡിതൻ മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം ജി.എസ്സിനെ എന്തിനാണിങ്ങനെ വിമർശിക്കുന്നത് അത് നിർത്തിക്കൂടേ? എന്ന് ചിലർ ചോദിക്കാറുണ്ട്.
അതിനു മറുപടി എഴുതിയാൽ അത് നീണ്ടു പോകും. 1968 ൽ ഞാൻ മെഡിക്കൽ ഡോകട്ർ ആയി .MBBS( Kerala). എം ജി എസ് നാരായണൻ പെരുമാക്കന്മാരെ കുറിച്ച് ഗവേഷണ പ്രബന്ധം എഴുതി ഡോക്ടറേറ്റ് Ph.D എടുത്തത് 1972 ൽ .
ഞങ്ങൾ ഇരുവരും എൻ വി കൃഷ്ണവാര്യർ, പ്രൊഫ എസ്.ഗുപ്‌തൻ നായർ എന്നിവരുടെ പത്രാധിപത്യത്തിൽ കേരളം ഭാഷാഇന്സ്റ്റിട്യൂട്ട് ഇറക്കിയിരുന്ന "വിജ്ഞാന കൈരളി"യിൽ ഏതാണ്ട് ഒരേ കാലത്ത് എഴുതി തുടങ്ങിയവർ .
എം ജിഎസിന്റെ അക്കാല ത്തെ ലേഖനങ്ങൾ അവണം "കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ" എന്ന പേരിൽ പുസ്തകമായത്. അവ ഞാനും വായിച്ചിരുന്നു.
എന് വി., ഗുപ്തന് നായര് എന്നിവരുടെ പത്രാധിപത്യത്തില് ഇറങ്ങിയിരുന്ന വിജ്ഞാന കൈരളി എന്ന കേരള ഭാഷാ ഇന്സിറ്റ്യൂട്ട് വക മാസികയില് ഒരു വര്ഷം പന്ത്രണ്ടു ലക്കങ്ങളിൽ തുടർച്ചയായി വൈദ്യശാസ്ത്ര സംബന്ധമായ ഞാൻ ലേഖനങ്ങൾ എഴുതി. “ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതനപ്രവണതകള്” എന്ന ഡോ.ഹനിമാന് പതിപ്പിലെ മുഖ ലേഖനമായിരുന്നു എന്റെ ആദ്യ വൈദ്യശാസ്ത്ര ലേഖനം( വര്ഷം ക്രുത്യമായി ഓര്മ്മയില്ല ( 1973/ 74).
അതേവര്ഷം കൊല്ലത്തെ ജനയുഗം വാരികയിൽ ഞാൻ എഴുതിയ ഒരു വായനക്കാരുടെ കത്തിനെ തുടർന്ന് പത്രാധിപര് കാമ്പിശ്ശേരി കരുണാകരൻ എന്നെ പിടികൂടി തികച്ചും ജനകീയനാക്കി .
"വിജ്ഞാന കൈരളി"യിൽ എഴുതിയാൽ സാധാരണ ജനം അത് വായിക്കില്ല. എന്നാൽ ജനയുഗം വാരികയിൽ എഴുതിയാൽ (അക്കാലത്തെ കോപ്പികൾ അറുപതിനായിരം ) അത് സാധാരണക്കാർ വായിക്കും എന്ന് കാമ്പിശ്ശേരി പറഞ്ഞത് ശരിയാണെന്നുഎനിക്കു തോന്നി. അടുത്ത കാലത്ത് അന്തരിച്ച കറ്റാനം കാരന് കാർട്ടൂണിസ്റ്റ് യേശുദാസും ഒത്ത് ആയിടെ തോപ്പിൽ ഭാസിയിൽ നിന്നും വാങ്ങിയ പഴയ കാർ സ്വയം ഓടിച്ചു കാമ്പിശ്ശേരി എരുമേലിയിൽ ഞാൻ താമസിച്ചികുന്ന വാടക വീട്ടിൽ എന്നെ വന്നു കാണുകയും ചെയ്തു. അക്കഥ യേശുദാസ് രസകരമായി എഴുതിയിട്ടുണ്ട് അദ്ദേഹത്തിന്റെ ബ്ളോഗില്.
പിന്നീട് വർഷങ്ങൾ തുടർച്ചയായി ജനയുഗം, മലയാള നാട് തുടങ്ങിയ കൊല്ലം പ്രസിദ്ധീകരങ്ങളിലും ക്രമേണ മറ്റു മലയാള പ്രസിദ്ധീകരണങ്ങളിലും (മൊത്തം അറുപത് പ്രസിദ്ധീകരങ്ങൾ, അറുനൂറിൽ പരം ലേഖങ്ങൾ ) എഴുതി പോന്നു.
ജനയുഗത്തിലെ സ്ഥിരം എഴുത്തകാരനായപ്പോൾ ,വിജ്ഞാന കൈരളി കാണാതെ വന്നു .
എം ജി.എസ്സിന്റെ ലേഖനങ്ങൾ കൊല്ലം, കോട്ടയം, തിരുവനന്തപുരം പ്രസിദ്ധീകരണ ങ്ങളിൽ ഒന്നും വന്നിരുന്നില്ല . അതിനാൽ പിന്നെ എം ജി എസ്സിനെ വായിക്കാൻ കഴിഞ്ഞില്ല.
1999 ഡിസംബർ 31 ലെ മലയാള മനോരമ മില്യനിയം പതിപ്പിൽ എം ജി.എസ്സിന്റെ ഒരു ലേഖനം വന്നു. തലക്കെട്ട് ഓർമ്മയിൽ ഇല്ല. അതിൽ അദ്ദേഹം എഴുതി' -" ചട്ടമ്പി സ്വാമിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ഗുരുവായിരുന്ന തൈക്കാട് അയ്യാ സ്വാമികൾ ജാതിയില് ഒരു ബ്രാഹ്മണൻ ആയിരുന്നു". ചട്ടമ്പി സ്വാമികൾ ശ്രീ നാരായണ ഗുരു എന്നിവരുടെ സമുദായം എടുത്തു പറയാത്ത സ്ഥിതിക്ക് അയ്യാ ഗുരുവിന്റെ സമുദായം അവിടെ പറയേണ്ട കാര്യമില്ല.
അയ്യാ സ്വാമികളെ കുറിച്ച് ഏറെ വായിയ്ക്കയും പഠിക്കയും ഗവേഷണം നടത്തുകയും ചെയ്ത എനിക്ക് (നാൽപ്പതിൽ പരം ലേഖനങ്ങൾ ,അറുപതിൽ പരം വായനക്കാരുടെ കത്തുകൾ ,ഒരു വെബ്ലോഗ് രണ്ടു ബ്ലോഗുകൾ ) എം ജി.എസ് എഴുതിയത് തെറ്റാണ് എന്ന് വ്യക്തമായി അറിയാമായിരുന്നു .
എന്നാൽ മനോരമയ്ക്ക് സത്യം അറിയാമായിരുന്നില്ല. ശ്രീനാരായണ ഗുരു വിന്റെ സമാധി വാർത്തയിൽ മനോരമ തൈക്കാട് അയ്യാഗുരുവിനെ പൂണൂൽ ധാരിയായ ബ്രാഹ്മണന് എന്ന് റിപ്പോർട്ടു ചെയ്തിരുന്നു . (1928 സെപ്തംബർ 21 ലക്കം മനോരമ ദിനപ്പത്രം ചിത്രം കാണുക ) എം.ജി.എസ് എഴുതിയത് തെറ്റാണെന്നും തൈക്കാട് അയ്യാ ഗുരു "വെള്ളാള" സമുദായത്തില് ജനിച്ച ആളായിരുന്നു എന്നും കാട്ടി ഞാൻ മനോരമയ്ക്ക് എഴുതി.
സാധാരണ ഗതിയിൽ മൂന്നാം ദിവസം മനോരമ എന്റെ കത്തുകൾ പ്രസിദ്ധീകരിച്ചിരിക്കും. എന്നാൽ അതിനു പകരം അത്തവണ മനോരമയില് എം ജി.എസ്സിന്റെ ഒരു കുറിപ്പാണ് അച്ചടിച്ചു വന്നത്. അതിത്രമാത്രം . തനിക്കു തെറ്റ് പറ്റി .തൈക്കാട് അയ്യാ ഗുരു ബ്രാഹ്മണൻ ആയിരുന്നില്ല. അത്രമാത്രം .
പിന്നെ ആരായിരുന്നു?
ഏതു സമുദായക്കാരൻ എന്ന് വ്യക്തമാക്കാൻ കേരളം ചരിത്രപണ്ഡിതനായ എം ജി.എസ് കൂട്ടാക്കിയില്ല.
അന്വേഷണത്തിൽ ഡോ കാനത്തിന്റെ കത്ത് പ്രസിദ്ധീകരിക്കേണ്ട; തന്റെ തിരുത്ത് കൊടുത്താൽ മതി എന്ന് എം ജി എസ് മനോരമയിൽ അറിയിച്ചു എന്ന് മനസിലായി,
( ഈ സ്വഭാവം എം ജി എസ് വീണ്ടും ആവർത്തിച്ചു. 2016 ൽ .തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട പതിനേഴു വെള്ളാള സാക്ഷികൾ എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കാതിരിക്കാൻ അത് പിന്നാലെ വിവരിക്കും } തുടരും
Comments
Post a Comment