വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

ഡോ .കാനം ശങ്കരപ്പിള്ള 9447035416

വെള്ളാളർ ആരെന്നറിയാൻ വേദേതിഹാസങ്ങൾ പരതിയാൽ ഒരു വിവരവും കിട്ടില്ല . എന്നാൽ സംഘകാല കൃതികളിൽ (ബിസി 600-CE 300)അവരെ കുറിച്ച് വിശദമായ വിവരങ്ങൾ കിട്ടും .

കണ്ണകി കോവിലൻ ചരിത്രം ആയ ചിലപ്പതികാരത്തിൽ നായകനും നായികയും കാവേരി പൂമ്പട്ടണത്തിലെ (പൂംപുഹാർ ) വെള്ളാള വ്യാപാരികൾ (ചെട്ടികൾ ) സന്തതികൾ ആയിരുന്നുവെന്നു കാണാം . ദാന ശീലർ എന്ന അർത്ഥമാണ് വെള്ളാള പദത്തിന് എന്ന് മണിമേഖല .

വിശക്കുന്ന അതിഥിയ്ക്കു ആഹാരം കൊടുക്കാതെ ഭക്ഷണം കഴിക്കാത്തവർ വെള്ളാളർ എന്നും മണിമേഖല (എം അരുണാചലം-1 ). വെള്ളാളർ എന്ന വാക്ക് ദാനം എന്നർത്‌ഥമുള്ള വേൽ എന്ന പദ ത്തിൽ നിന്നുണ്ടായി എന്ന് ആരോഗ്യസ്വാമി (2-)വേൽ പിൽക്കാലത്ത് വേലൻ അതിനുശേഷം വെള്ളാളർ എന്നുമായി എന്ന് അദ്ദേഹം തുടരുന്നു. നൂറു വര്ഷം മുമ്പ് (1924 )സർ ജോൺ മാർഷൽ (3 )അദ്ദേഹത്തിൻ്റെ "മോഹൻജോ ദാരോ ആൻഡ് ഇന്ഡസ് സിവിലൈസഷൻ" എന്ന പ്രബന്ധത്തിൽ വെള്ളാളർ ആയിരുന്നു സിന്ധുതടങ്ങളിലെ സ്ഥിരവാസികൾ ആയ നാഗരികർ എന്ന് കണ്ടെത്തി .

വേൽ ധാരികൾ വേലനും വേലനെ (മുരുകനെ )ആരാധിക്കുന്നവർ വെള്ളാളനും എന്ന റവ ഫാദർ എച്ച് ഹേരാസ് (4 ) തൊല്കാപ്പിയം എന്ന സംഘകാല വ്യാകരണ ശാസ്ത്രത്തിന്റെ വ്യാഖ്യാതാവ് നാഞ്ചിനാർക്കിനിയാർ വെള്ളാളർ വടക്കേഇന്ത്യയിൽ നിന്നും തെക്കേ ഇന്ത്യയിലേക്ക് കുടിയേറി എന്നെഴുതി .

ദേവന്മാർ ഒരിക്കൽ മേരു പർവതത്തിൽ സമ്മേളിച്ചു . അപ്പോൾ അവരുടെ ഭാരത്താൽ വടക്കു ഭാഗം താണു . പർവതം പഴയ അവസ്ഥയിലാക്കാൻ ദേവന്മാർ അഗസ്ത്യമുനിയെ തെക്കുഭാഗത്തേക്കയച്ചു . കുടത്തിൽ ജനിച്ച മഹർഷിയാണ് അഗസ്ത്യർ . ദ്വാരകയിൽ നിന്നും പതിനെട്ടു വേൽ പ്രഭുക്കളും പതിനെട്ട് അറുവാളർ കുടുംബങ്ങളും ആയി അഗസ്ത്യർ തെക്കോട്ടു പോന്നു . (എം ആരോഗ്യസ്വാമി )

ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്കുള്ള കുടിയേറ്റം നയിച്ചത് ഉഗ്രപാണ്ഢ്യൻ എന്ന വെള്ളാളൻ ആയിരുന്നു . രാമേശ്വരത്തേക്കു പോകും വഴിയിൽ തെക്കൻ മധുരയിലെ ദണ്ഡകാരണ്യം എന്ന ഫലഭൂയിഷ്ഠമായ പ്രദേശം കണ്ടു അവിടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു .

കുടുംബത്തെയും ആശ്രിതരെയും കൊണ്ടുവന്നു ആ പ്രദേശം മുഴുവൻ വെട്ടിത്തെളിച്ചു കൃഷി ഇറക്കി .വൈഗ നദിക്കരയിൽ അവർ മധുരാപുരി കെട്ടി ഉയർത്തി .തിരുപ്പുറ കുൻറത്തിനു നേർ കിഴക്കായി കാണപ്പെടുന്ന ,ഇപ്പോൾ ഉല്ഖനനം നടത്തപ്പെടുന്ന കീഴടി ആയിരുന്നുവത്രെ ആദ്യകാല മധുരാപുരി . റവ ഫാദർ എച്ച് .ഹേരാസ് (6 ) സിന്ധു നദീതട വാസികൾ വെള്ളാളർ എന്ന് കണ്ടെത്തി . ആര്യന്മാർ വന്നപ്പോൾ അവർ തെന്നിന്ത്യയിലേക്കു കുടിയേറി .W .A .Fair Servis (7 ) അത് ശരിവയ്ക്കുന്നു .

ആര്യന്മാരുടെ അധിനിവേശം ഉണ്ടാകും മുമ്പ് ഗംഗാതടത്തിലെ തമൂല എന്ന പ്രദേശത്തായിരുന്നു വെള്ളാളർ താമസിച്ചിരുന്നത് .അവർ തെക്കേ ഇന്ത്യയിലെ തോ ണ്ടമണ്ഡലത്തിലേക്കാണ് ആദ്യം കുടിയേറിയത് കർഷകർ ആയിരുന്ന അവരിൽ വെള്ളാളർ ,കാരാളർ ,കാർക്കാടകർ തുടങ്ങിയ ഉപ വിഭാഗങ്ങൾ ഉണ്ടായി . ഗംഗാനദിയിലെ തുറമുഖമായ താമ്പ്ര ലിപ്‌തിയിൽ നിന്നും ദക്ഷിണേന്ത്യയിലേക്കു കുടിയേറിയ വ്യാപാരികൾ (ചെട്ടികള് )ആണ് വെള്ളാളർ എന്ന് കനകസഭാപതി പിള്ള (10 ).

അവർ ഗംഗാകുലവംശർ എന്നും അദ്ദേഹം എഴുതുന്നു .ഗൺഗ്രിഡ് എന്ന പ്രദേശത്തു താമസിച്ചിരുന്നവർ ആണവർ എന്ന് പ്ലിനി ,ടോളമി എന്നിവർ (11 ) വ

െള്ളാളർ എല്ലാം ശൈവ ആരാധനക്കാർ എന്ന് നെൽസൺ (11 ). കുലശേഖര പാണ്ട്യൻറെ കാലത്ത് ബനാറസിൽ നിന്നും മധുരയിലേക്ക് കുടിയേറിയവർ വെള്ളാളർ എന്നും അദ്ദേഹം എഴുതുന്നു . തെലുങ്ക ദേശമായ വടുക ത്ത് കുടിയേറിയ വെള്ളാളർ വേളമർ. കർണ്ണാടകത്തിൽ വെള്ളാളർ ബല്ലാൽ വംശം സ്ഥാപിച്ചു എന്ന് എഡ്‌ഗാർ തേർസ്റ്റൻ(12 ) ഉഗ്രപാണ്ട്യൻ കാവേരി പൂമ്പട്ടണത്തിൽ (പൂംപുഹാർ ) നിന്നും വെള്ളാളർ ക്ഷണിച്ചു വരുത്തി മധുരാനഗരം സ്ഥാപിച്ചു .ഏഴു സംഘങ്ങൾ ആയി 48000 പേര് മധുരയിൽ എത്തി . അവർ ആദായത്തിൽ ആറിലൊന്നു രാജഭോഗമായി നൽകി പോന്നു . പിൽക്കാലത്ത് വളളംബൻ മാരും കള്ളന്മാരും അവരെ അവിടെ നിന്ന് പാലായനം ചെയ്യിച്ചു .

തുടർന്ന് വെള്ളാളർ തമിഴകത്തെ തിരുപ്പട്ടൂർ ,തിരുവടാനി ,കൊടമാളൂര് ,തിരുനെൽവേലി ,ശ്രീവൈകുണ്ഡം എന്നീ സ്ഥലങ്ങളിലേക്ക് കുടിയേറി .

മധുരയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും വെള്ളാളർ തിരുവിതാം കൂറിലേക്കു ജോലി സംബന്ധമായി പ്രത്യേകിച്ചും ഭരണ കാര്യങ്ങളിൽ സഹായിക്കാൻ ക്ഷണിക്കപ്പെട്ടു കുടിയേറി എന്ന് 1931 ലെ സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു .

അധിക വായനക്ക്

സോഷ്യൽ ചേഞ്ച് എമോങ് വെള്ളാളാസ് ഓഫ് നാഞ്ചിനാട് . ഡോ .ടി. പളനി ,പെൻ ബുക്സ് , ആലുവ(PhD Thesis Kerala University )

1 .M .Arunachalam . Some Legends and Terminology ,Bullettin of the Institute of Traditional Culture ,Madras Jan -Jun 1975 pp 3

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ