കുംഭ കോണം അഴിമതി പര്യായമായ കഥ
>Dr. Kanam Sankara Pillai
9447035416
Old Post
കേരളത്തിലെ വെള്ളാളർ കുംഭകോണത്തു നിന്ന് വന്ന കണക്കപ്പിള്ള മാർ ആണെന്ന് ഡോ.കാനം ശങ്കരപ്പിള്ള പറഞ്ഞതായി ബഹു മുൻമന്ത്രി കെ ശങ്കര നാരായണ പിള്ള ഒരു വോയ്‌സ് മെസ്സേജ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.
വിദേശരാജ്യങ്ങളിൽ നിന്ന് പോലും ചിലർ എന്നെ വിളിച്ചു പ്രതികരണം ആരാഞ്ഞിരുന്നു .
ഡോ കാനം ശങ്കരപ്പിള്ള എന്ന ഞാൻ അങ്ങനെ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല എന്ന് തറപ്പിച്ചു പറയട്ടെ.
മുന്നൂറു വര്ഷം മുൻപ് 12 തലമുറ മുമ്പുള്ള എന്റെ പൂർവികന് വൈദ്യലിംഗം പിള്ള കുംഭകോണത്ത നിന്ന് തെക്കുംകൂർ രാജ്യത്തേക്ക് (കോട്ടയം )കുടിയേറിയ ഒരു കണക്കപ്പിള്ള ആയിരുന്നു എന്ന് ഞാനും ലോകപ്രശസ്ത മറൈൻ ബയോളജിസ്റ്റ് ചെറുകാപ്പള്ളിൽ ശിവരാമ പിള്ള ഗോപിനാഥപിള്ള യും ചേർന്നെഴുതിയ "വാഴൂർ തുണ്ടത്തിൽ കുടുംബ ചരിത്രത്തിൽ" എഴുതി എന്നത് സത്യം .
സി.ഈ 1890 നു മുമ്പ് തിരുവിതാംകൂറിലെ കണക്കപ്പിള്ളമാർ മുഴുവൻ തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവരപ്പെട്ട വെള്ളാള പിള്ളമാർ ആയിരുന്നു എന്ന് ഞാൻ എഴുതിയിട്ടുണ്ട്. .
കണക്ക"പ്പിള്ള" എന്ന പ്രയോഗത്തിലെ "പിള്ള" എന്ന പ്രയോഗം കാണുക കണക്ക് അയ്യർ എന്നോ കണക്ക പട്ടർ എന്നോ പ്രയോഗം ഇല്ല . കൊച്ചിയിലും മലബാറിലും അവർ മേനോൻ/ മേനോക്കി (മേല്നോട്ടക്കാർ ) എന്നും വിളിക്കപ്പെട്ടു.
രാമാനുജം എന്ന ലോക മഹാ കണക്കനൂ ജന്മം നൽകിയ കുംഭകോണത്ത് (ഞാൻ അദ്ദേഹത്തിന്റെ ജന്മഗേഹത്തിൽ പോയിട്ടുണ്ട് ) നിന്നായിരുന്നു വെള്ളാള കണക്ക പിള്ള മാർ തിരുവിതാം കൂറിൽ വന്നിരുന്നത്.
തമിഴ്‌നാട്ടിൽ വന്ന സമർത്ഥരായ കണക്കപിള്ള മാരായ വെള്ളാള പിള്ള മാരെ മോശമായി ചിത്രീകരിക്കാനും അഴിമതിക്കാരായി കാണിക്കാനും അവരെ ഓടിച്ചു ഉദ്യോഗം കൈക്കലാക്കാനും തിരുവനന്തപുരത്തെ പ്രമാണിമാർ ആയിരുന്ന ബാരിസ്റ്റർ ജി.കെ പിള്ള, സ്വദേശാഭിമാനി പത്രാധിപർ രാമകൃഷ്ണ പിള്ള, എഴുത്തുകാരൻ (പ്രൊഫ എം പി പോളിന്റെ വാക്യം കടമെടുത്താൽ :നായര്ക്ക് വേണ്ടി നായർ മഹാകാവ്യം രചിച്ച നായർ ) സി.വീ രാമന്പിള്ള എന്നിവർ ചേർന്ന് "തിരുവിതാനം കൂർ തിരുവിതാംകൂർ കാർക്ക് "എന്ന ആദ്യ "മണ്ണിന്റെ മക്കൾ" വാദം ഉയര്ത്തി.
1891 ജനുവരിയിൽ 10028-1 നായന്മാര് ഒപ്പിട്ട "മലയാളി മെമ്മോറിയൽ :ഹർജി തയാർ ആക്കി ശ്രീമൂലം തിരുനാളിനു നല്കി. കുംഭകോണം എന്ന പദത്തെ അഴിമതി എന്ന പദത്തിന്റെ പര്യായമാക്കാൻ സ്വദേശാഭിമാനി പത്രത്തില് തുടരെ തുടരെ വാർത്തകൾ പടച്ചു വിട്ടു.. മനോരമ ബലാൽ സംഗത്തെ പീഢനം ആക്കിയ പോലെ സ്വദേശാഭിമാനി പത്രം അഴിമതിയെ കുംഭകോണം എന്നാക്കി മാറ്റി. തഴയപ്പെട്ട ഈഴവർക്കായി ഡോ പൽപ്പുവിന്റെ നേതൃത്വത്തിൽ 1896 ല് ഈഴവ മെമ്മോറിയലും നസ്രാണികൾക്കായി 1932ൽ പ്രൊ ഐ സി ചാക്കോയുടെ നേത്ര്യത്വത്തിൽ "നിവർത്തന പ്രക്ഷോപണ (നസ്രാണി മെമ്മോറിയൽ എന്ന പേര് അദ്ദേഹം നൽകിയില്ല എന്നത് ശ്രദ്ധേയം )വും നടത്തി.
ശ്രദ്ധിക്കുക
തിരുവിതാം കൂറിലെ കണക്കപ്പിള്ള മാർ ഒരുകാലത്ത് (൧൮൯൦ നു മുമ്പ് ) കുംഭകോണത്ത് നിന്നും കൊണ്ടുവരപ്പെട്ട വെള്ളാളർ ആണെന്ന് ഞാൻ എഴുതി എന്നത് സത്യം .ഇനിയും എഴുതിയെന്നുവരും . എന്നാൽ കേരളത്തിലെ വെള്ളാളർ മുഴുവൻ കുംഭകോണം കാരായ കണക്കപ്പിള്ള മാർ എന്ന് ഞാൻ എഴുതിയിട്ടില്ല. വായന തീരെകുറവായ എന്നാല് ഏറെ പ്രസംഗിക്കുന്ന എന്റെ പ്രിയ അനുജൻ ശ്രീ ശങ്കരനാരായണ പിള്ള എന്റെ എഴുത്തിനെ തെറ്റായി കണ്ടു വിമർശിച്ചു .
വെള്ളാളർ മുഴുവൻ ശൈവർ എന്നും ഞാൻ എഴുതിയിട്ടില്ല എങ്കിലും ഞങ്ങളുടെ തെക്കുംകൂർ ഭാഗത്തു ഉടലെടുത്തത് മുഴുവൻ ശൈവ കോവിലുകൾ ആയിരുന്നു . വൈഷ്ണവ കോവിലുകൾ മേമ്പൊടിയ്ക്കു പോലും ഉണ്ടായിരുന്നില്ല എന്ന് എഴുതട്ടെ വെള്ളാളരിൽ ബ്രാഹ്‌മണ ക്ഷത്രിയ ശൂദ്ര വിഭാഗങ്ങൾ ഇല്ല . എട്ടാം നൂറ്റാണ്ടിനു ശേഷം ബ്രാഹ്‌മണ കുടിയേറ്റം ഉണ്ടയാപ്പോൾ വെള്ളാളരെ അവർ "വൈശ്യർ" എന്ന് വിളിച്ചു .
കർഷക -ഗോപാലക (ഇടയ)-വർത്തക ( ചെട്ടി)വിഭാഗം അതിൽ ശങ്കരനാരായണ പിള്ള അവകാശപ്പെടുന്ന നെടുമങ്ങാടന് "വെള്ളാള ബ്രാഹ്‌മണ" വിഭാഗം ഇല്ല . എന്നാൽ അവരിൽ “ഓതുവാര് പിള്ള” മാർ ഉണ്ടായിരുന്നു . കോവിലുകളിൽ പാട്ടുകൾ പാടുന്നവർ. അവർ ബ്രാഹ്‌മണർ ആയിരുന്നില്ല. അമ്മൂമ്മമാർ അവരെ ബ്രാഹ്‌മണർ എന്ന് പറഞ്ഞു കുട്ടികളെ പറ്റിച്ചതാവാം.
പാവം എന്റെ പൊന്നനുജന് ശങ്കര നാരായണ പിള്ള സാര് കൂടുതൽ വായിക്കണം. പഠിക്കണം .
Comments
Post a Comment