തിരുവിതാം കൂർ മോഡി
ഡോ .കാനം ശങ്കരപ്പിള്ള
9447035416
1873 -1909 കാലഘട്ടത്തിൽ അനന്തപുരിയിലെ തൈക്കാട് താമസിച്ചു് അൻപതിൽ പരം ശിഷ്യരെ ശിവരാജയോഗം പരിശീലിപ്പിച്ച ഗുരുക്കന്മാരുടെ ഗുരു ,ആചാര്യാത്രയത്തിന്റെ ആചാര്യൻ കേരളനവോത്ഥാന പ്രവർത്തകരുടെ ഭീഷ്മാചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമിക(1814 -1909 ) ളെ അന്തർദേശീയ യോഗാദിനമായ ഇന്ന് (ജൂൺ 21 ) നമുക്ക് സ്മരിക്കാം .
.സ്വാതി തിരുനാൾ തൊട്ടു ശ്രീമൂലം വരെയുള്ള അഞ്ചു രാജാക്കന്മാരെയും നിരവധി രാജകുടുംബങ്ങളെയും അദ്ദേഹം യോഗ പരിശീലിപ്പിച്ചു . കുഞ്ഞൻ ,നാണു ,കാളി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അൻപതിൽ പരം സ്ത്രീ പുരുഷന്മാർ തൈക്കാട് അയ്യാവിൽ നിന്നും യോഗ പരിശീലിച്ചു അവരുടെ കഴിവുകൾ വികസിപ്പിച്ചു
ചിത്രമെഴുത്ത് രവിവർമ്മ കോയിത്തമ്പുരാൻ ,കേരളവർമ്മ കോയിത്തമ്പുരാൻ ,രാജരാജവർമ്മ തുടങ്ങി കൽപ്പട കണിയാർ ,മണക്കാട് ഭവാനി ,പത്മനാഭ കണിയാർ ,ഫാദർ പേട്ട ഫെർണാണ്ടസ് ,തക്കടി ലബ്ബ ,പേശും പെരുമാൾ ,കൊല്ലത്തമ്മ (വാളത്തുങ്കൽ 'അമ്മ ) തുടങ്ങിയവർ ശിരാജയോഗി അയ്യാസ്വാമികളിൽ നിന്ന് യോഗ ശീലിച്ചവർ പക്ഷെ ചിലർ അദ്ദേഹത്തെ "ഹഠയോഗി"യും രസവാദിയും ആക്കി ചിത്രീകരിച്ചു കളഞ്ഞു .
തിരുമൂലർ തിരുമന്ത്രം വായിക്കാത്തതാണ് കാരണം അതിൽ ശിവരാജ യോഗം എന്തെന്ന് വിശദമായി വിവരിക്കുന്നു ,തിരുമന്ത്രം ഇപ്പോൾ മലയാളത്തിൽ കിട്ടും ഡി.സി ബുക്സ് ആണ് ആദ്യമായി തിരുമന്ത്രം മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചത് .
ശിവരാജയോഗത്തിൽ ചര്യ ,ക്രിയ ,യോഗം ,ജ്ഞാനം എന്നിങ്ങനെ നാല് ഭാഗങ്ങൾ ഉണ്ട് .അതിൽ ഹഠയോഗം മാത്രമായി ഗുരു ശിഷ്യരെ പഠിപ്പിക്കാറില്ല എന്ന വസ്തുത മനസിലാക്കാതെ പലരും ശിവരാജയോഗിയെ വെറും ഹഠ യോഗിയാക്കി തരാം താഴ്ത്തുന്നു .
അയ്യാ വൈകുണ്ഠരുടെ ശിഷ്യൻ എന്ന് കാട്ടാൻ ചിലർ അയ്യാവ് സ്വാമികളെ വെറും അയ്യാ ആക്കി പ്രചരിപ്പിക്കുന്നു . സൂപ്രണ്ട് അയ്യാവ് (അയ്യാവ് എന്നാൽ തമിഴിൽ പിതാവ് ) എന്നായിരുന്നു തൈക്കാട് അയ്യാവ് സ്വാമികൾ വിളിക്കപ്പെട്ടിരുന്നത് .അയ്യാ എന്ന വിശേഷണം തെറ്റ് .
പാരീസ് കേന്ദമായി ലോകമെമ്പാടും ശിവരാജ യോഗം പ്രചരിപ്പിക്കുന്ന ശാന്തി പ്രസാദ് (സ്‌കൂൾ ഓഫ് ശാന്തി അയ്യാസ്വാമികളുടെ ശിഷ്യൻ പത്മനാഭ കണിയാർ എന്ന ഭാഗവതുടെ മകളുടെ മകൻ ആണ് സാബു ശങ്കർ അവതരിപ്പിച്ച അയ്യാവ് സ്വാമികൾ ഡോക്കുമെന്ററി (മലയാളം ,ആംഗലേയം ) തൈക്കാട് അയ്യാവ് സ്വാമികൾ ആയി വന്നത് ശാന്തി പ്രസാദ് എന്ന യോഗിവര്യൻ വഞ്ചിയൂരിലും അദ്ദേഹത്തിന് യോഗ പരിശീലന കേന്ദ്രം ഉണ്ട് .
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി താൽപ്പര്യം എടുത്ത് ലോകമെമ്പാടും യോഗ പ്രചരിപ്പിക്കാൻ " ആഗോള യോഗ ദിനം" ഇന്ന് (ജോൺ 21 ) ആചരിക്കുമ്പോൾ നാം തിരുവിതാം കൂർ കാരെ പത്തൊന്പതാം നൂറ്റാണ്ടിൽ തന്നെ യോഗ പരിശീലിപ്പിച്ച ,പ്രചരിപ്പിച്ച തൈക്കാട് അയ്യാഗുരു എന്ന നവോത്ഥാന ഭീഷ്മാചാര്യനെ സ്മരിക്കാം .വണങ്ങാം .
Comments
Post a Comment