"കല്ലൂർ" ചരിതം
ഡോ .കാനം ശങ്കരപ്പിള്ള
9447035416
ഇളംപള്ളി ആനിക്കാട് പ്രദേശങ്ങളുമായി എനിക്ക് നാഭീ നാള ബന്ധം ആണുള്ളത് .
എൻ്റെ മാതാവിൻ്റെ ജന്മഭവനം ആയിരുന്നു ഇളംപള്ളിയിലെ പുരാതന "കല്ലൂർ" വീട് . അമ്മ കല്ലൂർ വീട്ടിൽ തങ്കമ്മയുടെ പൂർവ്വികർ തമിഴ് നാട്ടിലെ മധുരയിൽ നിന്നും തെക്കും കൂറിലേക്കു കുടിയേറിയവർ അമ്മയുടെ പൂർവ്വികർ .മധുരയിൽ നിന്നും കുടിയേറിയ അവർ കൂടെ കുടുംബനാമവും മധുരമീനാക്ഷി വിഗ്രഹവും കൊണ്ടുപോന്നു .
ആദ്യം താമസിച്ച കാഞ്ഞിരപ്പള്ളിയിൽ മധുര മീനാക്ഷി കോവിൽ നിർമ്മിച്ചു .തെക്കും കൂർ ഒരു കാലത്ത് "കേരള വള സിംഹനാട്" എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു ."മാവേലി" വാണാദിരായർ എന്നറിയപ്പെട്ട രാജാവ് ഭരിച്ചിരുന്ന നാട് ."മാവേലി"ക്കര വരെ രാജ്യം വ്യാപിച്ചിരുന്നു . മാവേലിവാണാദി രാജന്റെ വട്ടെഴുത്തിലുള്ള (നാനം മോനം ) ശാസനം കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി കോവിലിൽ ഇന്നും ഉണ്ട്.
കെ.ശങ്കുഅയ്യരുടെ "കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങൾ" എന്ന ചരിത്ര പുസ്തകത്തിൽ ആ ശാസനം വിശദമായി വായിക്കാം "പേട്ട തുള്ളലും ക്ഷേത്ര പുരാവൃത്തങ്ങളും' (ഡോ .കാനം ശങ്കരപ്പിള്ള , ആനിക്കാട് പി.കെ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് എഴുതിയ ചരിത്രഗ്രന്തം നെറ്റിൽ കിട്ടും . കാഞ്ഞിരപ്പള്ളിയിൽ നിന്നും കുറേപ്പേർ പിൽക്കാലം പൂഞ്ഞാറിലേക്കു മാറി .
അവർ പൂഞ്ഞാറിൽ മധുരമീനാക്ഷി കോവിൽ പണിതു .സമീപത്തു കൂടി പ്രവഹിച്ചിരുന്ന 'കവണാർ " (ഗൗണ മഹർഷിയുടെ കമണ്ഡലം മറിഞ്ഞു വീണുണ്ടായ ഗൗണാർ ആണ് കവണാർ ആയത് ) തുടർന്ന് "മീനച്ചിൽ" ആർ ആയി . അതിലെ വെള്ളത്തിൽ നീലക്കൊടുവേലി ഒഴുകി വന്നിരുന്നു എന്ന് ഐതീഹ്യം .
സ്ഥല നാമങ്ങൾ പേരിനോട് ചേർത്ത് പറയുന്നതും (ഉദാ :പിണറായി ,വെളിയം ,കാനം ) ദേവതകളെ കുടിയേറുമ്പോൾ കൂടെ കൊണ്ടുപോകുന്നതും പുരാതന "ഹാരപ്പൻ കീഴടി ദ്രാവിഡ" രീതി . Onomastics എന്നറിയപ്പെടുന്ന നാമശാസ്ത്ര പഠനം ഇന്ന് ഏറെ വികസിച്ചു .ഒഡീസാ ചീഫ്‌സെക്രട്ടറി ആയി വിരമിച്ച രണ്ടുതവണ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ആയിരുന്ന കോയമ്പത്തൂർ നത്തം സ്വദേശി ആർ ബാലകൃഷ്ണൻ ഐ ഏ എസ് പ്രസിദ്ധീകരിച്ച ജേർണി ഓഫ് എ സിവിലൈസേഷൻ -ഹാരപ്പ ടു വൈക വായിക്കുന്നത് രസാവഹം .ഇന്ത്യൻ ഭൂ കണ്ഡത്തിലെ പതിമൂന്നു ലക്ഷം സ്ഥലനാമങ്ങൾ ശേഖരിച്ച ആർ ബാലകൃഷ്ണൻ സംഘകാല കൃതികളിലെ മുഴുവൻ വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും പഠന വിധേയമാക്കി .
"കല്ലൂർ" ,"കാനം" തുടങ്ങിയ സ്ഥലനാമങ്ങൾ അങ്ങ് അഫ്‌ഗാനിസ്ഥാനിൽ തുടങ്ങി , പാകിസ്ഥാൻ (പ്രാചീന ഹാരപ്പ ) മദ്യ പ്രദേശ ,രാജസ്ഥാൻ ,ആന്ധ്രാ ,കർണാടക തമിഴ് നാട് കേരളം എന്നിവിടങ്ങളിലെല്ലാം സ്ഥലനാമമായി കാണപ്പെടുന്നു .
"കല്ലൂർ കോറിഡോർ" എന്നൊരു യാത്രാപഥം തന്നെ അദ്ദേഹം വിവരിക്കുന്നു .(പുറം 124 ,138 ). പ്രാചീന മധുര ഇന്നത്തെ സ്ഥാനത്തായിരുന്നില്ല . സംഘ കാല കൃതികളിലെ വിവരണം വച്ച് പ്രാചീന മധുര തിരുപുറകുന്ട്രത്തിനു നേരെ കിഴക്കായിരുന്നു . ഇപ്പോൾ പുരാവസ്തു ഖനനം നടക്കുന്ന കീഴടി ആവണം പ്രാചീന മധുര .
മധുരയിൽ നിന്നും രാമേശ്വരം റൂട്ടിൽ പന്ത്രണ്ടു കിലോമീറ്റർ അകലെ സ്ഥിചെയ്യുന്ന "കീഴ(ല )ടി"യിൽ നിന്നും കുടിയേറിയവർ ആയിരുന്നു ആനിക്കാട് ഇളംപള്ളിയിലെ കല്ലൂർ കുടുംബം .
കല്ലൂർ രാമൻപിള്ള വഴി ഇന്ന് മലയാളികൾ മുഴുവൻ അറിഞ്ഞു തുടങ്ങിയ "കല്ലൂർ " എന്ന നാമം ഹാരപ്പൻ ബന്ധം കാണിക്കുന്ന ചരിത്ര നാമം .
Comments
Post a Comment