കീഴടി കാട്ടിത്തരുന്നതും പറഞ്ഞുതരുന്നതും

കീഴടി കാട്ടിത്തരുന്നതും പറഞ്ഞുതരുന്നതും

ഡോ .കാനം ശങ്കരപ്പിള്ള

9447035416

ഒരു ദേശത്തിന്റെ സാംസ്കാരിക പഴമ മനസിലാക്കാൻ , പ്രാചീന ജീവിതസാഹചര്യം ,ജീവിത രീതി എന്നിവ മനസിലാക്കാൻ അക്കാലത്തു ലഭ്യമായിരുന്ന സൗകര്യങ്ങൾ , വസ്തുക്കൾ ഏവയെന്ന് കണ്ടെത്താൻ , അന്യനാടുകളുമായി അക്കാലത്തെ മനുഷ്യരുടെ ബന്ധം മനസിലാക്കാൻ ,പ്രാചീന ലിപികൾ ,എഴുത്തുപകരണങ്ങൾ എന്നിവ ഏതെന്നറിയുവാൻ , വളർത്തു മൃഗങ്ങൾ ഏവയെന്നറിയാൻ ആചാരാനുഷ്ഠാനങ്ങൾ ,വിനോദമാർഗ്ഗങ്ങൾ , ഏതെല്ലാമെന്ന് മനസിലാക്കാൻ അക്കാലത്തെ ആരാധനാരീതികൾ . കലകൾ ,ചിത്രമെഴുത്ത് എന്നിവ മനസിലാക്കാൻ ആഭരണങ്ങൾ ,ആയുധങ്ങൾ ,നാണയങ്ങൾ എന്നിവ കണ്ടെത്താൻ പുരാവസ്തുഗവേഷണ വകുപ്പ് നടത്തുന്ന ഉല്ഖനനങ്ങൾ സഹായിക്കും .

തമിഴ്‌നാട്ടിൽ 2023 കാലഘട്ടത്തിൽ എഴുപത്തിടങ്ങളിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഉല്ഖനനങ്ങൾ നടത്തിവരുകയാണ് .

കീഴ്തടിക്കൂട്ടം (കീഴടി ,കൊന്തഗൈ ,അഗരം ,മണലൂർ (ശിവഗംഗാ ജില്ലാ -ഒൻപതാം ഘട്ടം ) ഗംഗൈകൊണ്ട ചോളപുരം (അരിയലൂർ ജില്ല ,മൂന്നാം ഘട്ടം ) മൈലാടുംപാറ (കൃഷ്ണനഗരി ജില്ലാ -മൂന്നാം ഘട്ടം ) വെമ്പകോട്ടൈ (വിരുദ്ധനഗർ ജില്ലാ ) ശിവകലയ് (തൂത്തുക്കുടി -മൂന്നാം ഘട്ടം )

തുലുക്കപ്പട്ടി (തിരുനെൽവേലി ജില്ല) പെരുംപാലയ് (ധർമപുരി ജില്ലാ -ആദ്യഘട്ടം ) എന്നിവയാണ് ആ ഏഴെണ്ണം .

ഇന്ത്യൻ മാരിറ്റയി൦ യൂണിവേഴ്സിറ്റി ,നാഷണൽ ഓഷ്യൻ ടെക്‌നോളജി എന്നിവയുടെ സഹായത്തോടെ തൂത്തുക്കുടിയിൽ താമ്രഭരണി നദി കടലിൽ ചേരുന്ന ഭാഗത്തു നിലനിന്നിരുന്ന പുരാതന കോർക്കയ് തുറമുഖ പ്രദേശത്തും ഉല്ഖനന പ്രവർത്തനങ്ങൾ നടന്നു വരുന്നു . അവയെ തുടർന്ന് പ്രാചീന ഇന്താചരിത്രം മാറ്റിയെഴുതേണ്ടി വന്നേക്കാം .

1876 ലാണ് തമിഴ് നാട്ടിൽ ആദ്യ ഉൽഖനന പരിപാടി നടത്തപ്പെട്ടത് .ബി സി ഇ 905 -696 കാലഘട്ടത്തട്ടിലേതു എന്ന് സ്ഥാപിക്കപ്പെട്ട പുരാവസ്തുക്കൾ അന്ന് കണ്ടെടുക്കപ്പെട്ടു . പാണ്ട്യ രാജാക്കന്മാരുടെ ആദ്യകാല രാജധാനി ആയിരുന്ന കോർക്കയ് ആദിച്ചനല്ലൂരിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെ ആയിരുന്നു .

2004 ൽ നടത്തപ്പെട്ട ഡേറ്റിങ് പരിശോധനയിൽ അവിടെ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ബി സി ഇ 1000 -600 കാലഘട്ടത്തിലേത് ആവണം ..

മണ്കലങ്ങളിൽ (മുത്തുമക്കൾ താലി ) 3800 വര്ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൾ കണ്ടെത്തിയിരുന്നു . അവിടെ നിന്നും 2005 ൽ ലഭിച്ച ചെമ്പുവാൾ ബി സി ഇ 1500 കാലഘട്ടത്തിൽ നിർമ്മിച്ചത് എന്ന് മണിപ്പൂർ യൂണിവേസിറ്റി പഠനം കണ്ടെത്തി .

1876 -ൽ ജർമ്മിനിയിൽ നിന്നുള്ള എത്‌നോളജിസ്റ് ഡോ .ജാഗോർ ആണ് ഉല്ഖനനം നടത്തിയത് .മണ്കലങ്ങൾ ,ഇരുമ്പു കൊണ്ടുള്ള ആയുധങ്ങൾ ,(കത്തി ,വാൾ )അസ്ഥികൾ എന്നിവ കണ്ടെത്തിയിരുന്നു. ഡോ ജാഗോർ അവ ജർമ്മൻ മ്യൂസിയത്തിലേക്ക് കടത്തി എന്ന് ദക്ഷിണേന്ത്യൻ സർക്കിൾ ആർക്കിയോളജി വിഭാഗം സൂപ്രണ്ട് അലക്‌സാണ്ടർ റിയ എഴുതുന്നു .

1899 -1905 കാലഘട്ടത്തിൽ ഉല്ഖനനം ആവർത്തിച്ച റിയാ ജാഗോർ കണ്ടെത്തിയ പോലുള്ള വസ്തുക്കൾ പിന്നെയും കണ്ടെത്തി . അവ ഒരു കാറ്റലോഗ് ആയി 1915 ൽ പ്രസിദ്ധീകരിക്കപ്പെട്ടു . Catalogue of the Prehistory Antiquities from Adichanalloor & Perambar . ഓട് ,ഇരുമ്പ്‌ ,സ്വർണ്ണം എന്നിവ കൊണ്ടുള്ള വസ്തുക്കൾ കിട്ടി എങ്കിലും അവയൊന്നും സംരക്ഷിക്കപ്പെട്ടില്ല .

2015 ൽ അമർനാഥ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ തുടങ്ങിയ ഉല്ഖനനം ബി സി ഇ 580 -500 കാലത്തെ പുരാവസ്തുക്കൾ കണ്ടെത്തി .2017 ൽ അവ കാർബൺ ഡേറ്റിങ് പരിശോധനകൾക്കു വിധേയമാക്കപ്പെട്ടു . 2200 വര്ഷം പഴക്കമുള്ള വസ്തുക്കൾ കീഴടിയിലെ നാലാംഘട്ട ഉല്ഖനനത്തിൽ കണ്ടെത്തി .ചിലവസ്തുക്കൾ ബി സി ഇ ആറാം നൂറ്റാണ്ടിലെ എന്നും കണ്ടെത്തി .മിയാമിയിലെ ബീറ്റാ അനാലിറ്റിക്കൽ സെന്ററിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം വസ്തുക്കൾക്ക് 2300 -2600 വര്ഷം പഴക്കമുണ്ട് .

2015 ൽ പരിശോധനയ്ക്കു അയച്ച ചിലവസ്തുക്കൾ ആക്സിലേറ്റർ മാസ് സ്പെക്ട്രോ മെട്രി പരിശോധനവഴി ബി സി ഇ 580 കാലഘട്ടത്തിലേത് എന്നും കണ്ടെത്തി . വൈഗ തീരത്തെ കീഴടിയിൽ ഒന്നാം ഘട്ടം 2015 ൽ അമർനാഥ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ ആർക്കിയോളജി ഡിപ്പാർട്ടമെന്റ് ഓഫ് ഇന്ത്യാ തുടങ്ങി .

2016 ജനുവരിയിൽ രണ്ടാം ഘട്ടം .ഔഷധ കലങ്ങൾ ,അടുക്കളയിലെ അരഞ്ഞാണമുള്ള കിണർ ,വിവിധ ഇനം മുദ്രകൾ എന്നിവ കണ്ടെടുത്തു . മൊത്തം ആറായിരം വസ്തുക്കൾ ശേഖരിക്കപ്പെട്ടു .അവയ്ക്കു 2200 വര്ഷം പഴക്കം എന്ന് കാർബൺ ഡേറ്റിങ് വഴി കണ്ടെത്തി .

മൂന്നാം ഘട്ടം രമണൻ എന്ന ആർക്കിയോളജിസ്റ് ആണ് നടത്തിയത് . 80 ഏക്കർ സ്ഥലത്തു നിന്നും അദ്ദേഹം 16 ചതുര കളങ്ങൾ നിർമ്മിച്ച് പുരാവസ്തുക്കൾ ശേഖരിച്ചു .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ