ഉത്തരേന്ത്യൻ സന്ദർശനങ്ങൾ
വര്ഷം 1993 .
മകൾ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയം വരിച്ചു ,കോളേജ് തെരഞ്ഞെടുക്കാൻ അങ്ങ് ഡൽഹിയിൽ പോകണം .അങ്ങനെ ആയിരുന്നു ആദ്യ ഉത്തരേന്ത്യൻ യാത്ര .
സുഹൃത്തും കേരളത്തിലെ ആദ്യ ബസ്ററ് ഡോക്ടറും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ പ്രസിഡന്റും ആയിരുന്ന ആലപ്പുഴക്കാരൻ വി.സി .വേലായുധൻ പിള്ള ഡൽഹിയിലെ ഐ. എം. ഏ ഹൌ സിൽ കുടുംബസമേതം താമസിക്കാൻ സൗകര്യം ചെയ്തു .അങ്ങനെയാണ് ഡൽഹിയും ആഗ്രയും മറ്റും കാണുന്നത് .
പിൽക്കാലത്ത് മരുമകൻ ഡര്മറ്റോ സർജറിയിൽ പരിശീലനം കിട്ടാൻ മുംബൈയിൽ താമസിക്കുമ്പോൾ മുംബൈ സന്ദർശനം .
ഇപ്പോൾ ഓക്‌സ്‌ഫെഡിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ പേരക്കുട്ടിക്ക് പഠനപര്യടന ഭാഗമായി ഉത്തരേന്ത്യൻ സന്ദർശനം നടത്തുമ്പോൾ വീണ്ടും ഒരു ഉത്തരേന്ത്യൻ പര്യടനം .രണ്ടാഴ്ച . മുംബൈ ,രാജസ്ഥാൻ ,ജയ്പ്പൂർ ,ഹിമാചൽ പ്രദേശ് , സിന്ധു നദീതടങ്ങൾ,ഭക്രാനംഗൽ , പാകിസ്ഥാൻ അതിർത്തി എന്നിങ്ങനെ മുംബൈയിൽ തങ്ങിയത് ബാന്ദ്രയിൽ .
രവിവള്ളത്തോളിന്റെ പ്രസിദ്ധമായ "ബാദ്രയിലെ വീട്" എന്ന കഥയിലൂടെ മുമ്പേ അറിയാമായിരുന്നു സ്ഥലമായിരുന്നു ബാദ്ര . പ്രമുഖ സിനിമാതാരങ്ങളുടെ വാസസ്ഥലം .
പ്രമുഖനായ സിനിമാനടൻ അഭിമുഖ സംഭാഷണം, പുതിയ ചിത്രത്തിന്റെ പ്രിവ്യൂ കാണൽ എന്നവയ്ക്കായി ഓക്സ്ഫെഡ് കാരിയും നർത്തകിയും ചാരിറ്റി പ്രവർത്തകയും മറ്റുമായ പേരക്കുട്ടിയെ കാത്തിരിക്കുന്നു . പ്രമുഖ ഹിന്ദി സംവിധായകന്റെ പേരക്കുട്ടിയുമുണ്ട് കൂടെ .
Comments
Post a Comment