വെള്ളാള പ്രതിഭകൾ
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിക്കുന്ന വിരലിൽ എണ്ണാവുന്ന ചില വ്യക്തികൾ വെള്ളാള സമുദായത്തിലും ഉണ്ട് എന്നറിയുന്നതിൽ ഏറെ സന്തോഷം .
സൂര്യ കൃഷ്ണ മൂർത്തി ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിൽ അറിയപ്പെടുന്നു . അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല .
നീല പദ്മനാഭനും തലമുറകൾ ,പള്ളികൊണ്ടപുരം തുടങ്ങിയ നോവലുകളാലും നിരവധി കഥകളാലും ലോകമെമ്പാടും അറിയപ്പെടുന്നു .
അശീതിയിൽ എത്തിയ ഡോക്ടർ പി .ശിവശങ്കര പിള്ള ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആയി റിട്ടയർ ചെയ്ത മട്ടാഞ്ചേരി സ്വദേശി .ഇപ്പോൾ പൊങ്ങും മൂട്ടിൽ സ്ഥിരതാമസം .നാട്ടിലും വിദേശത്തുമുള്ള നിരവധി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പാൾ ആയിരുന്നു . സംസ്ഥാനത്തെ മെഡിക്കോ ലീഗൽ ഏക് സ്‌പേർ ട്ടായിരുന്നു . ഇപ്പോൾ തിരുക്കുറൾ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുന്നു . 1957 ൽ പൊൻകുന്നം കമലാലയത്തിൽ വച്ച് നടന്ന കെ.വി.എം എസ് രൂപീകരണ യോഗത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന അപൂർവ്വം വ്യകതികളില് ഒരാൾ . കെ.വി.എം. എസ് ഒരിക്കലും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയില്ല . കോട്ടയം മെഡിക്കൽ കോളേജിൽ എൻ്റെ ഒരു വര്ഷം സീനിയർ ആയിരുന്നു .
നാടക കൃത്ത് ,സ്ഥലനാമ ഗവേഷകൻ ,വാമൊഴി ചരിത്രകാരൻ ,പ്രബന്ധ കാരൻ ഗ്രന്ധകാരൻ പ്രഭാഷകൻ ,യൂട്യൂബ് ചാനല് പ്രഭാഷകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് വെള്ളനാട് രാമചന്ദ്രൻ .അദ്ദേഹം തയാറാക്കിയ വെള്ളനാടിന്റെ ചരിത്രം ലിംകാ ബുക് ഓഫ് റെക്കോർഡിൽ ഇടം നേടി . ജലം ,പരിസ്ഥിതി ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായി ലേഖനങ്ങളും പ്രഭാഷണങ്ങളും നടത്താറുള്ള വെള്ളയമ്പലം കാരൻ ഡോക്ടർ വി സുഭാഷ് ചന്ദ്ര ബോസ് മറ്റൊരു പ്രമുഖ വെള്ളാള പ്രതിഭ ആണ് .
ഭക്തി ഗാന രചനയിൽ കഴിവ് തെളിയിച്ച രണ്ടു വെള്ളാള പ്രതിഭകൾ ആണ് കറുകച്ചാൽ കാരൻ രതീഷ് നാരായണനും കോട്ടയം ആനിക്കാട് സ്വദേശി അനീഷ് ആനിക്കാടും . ഇരുവരുടെയും രചനകൾ യൂ ട്യൂബ് ചാനലുകളിൽ ലഭിക്കും .
അഭിഭാഷക രംഗത്ത് കഴിവ് തെളിയിച്ചവർ ആണ് അഡ്വേ പ്രതാപ് പിള്ള കല്ലൂർ കൈലാസനാഥ് എന്നിവർ

Comments
Post a Comment