ജയമോഹൻ അറിയാൻ
9447035416
മഹാത്മാ അയ്യങ്കാളി ,ജഗത്ഗുരു ശ്രീനാരായണൻ ,വിദ്യാധി രാജ ചട്ടമ്പി സ്വാമികൾ എന്നീ അനന്തപുരി നവോത്ഥാന നായക സിംഹങ്ങളുടെ ജയന്തി ,ചരമ /സമാധി ദിനങ്ങളിൽ മനോരമ അവരുടെ എഡിറ്റോറിയൽ പേജുകളിൽ കേരളത്തിലെ (മലയാളത്തിലെ )പ്രമുഖരായ എഴുത്തുകാരെ കൊണ്ട് അവരുടെ മേയ്ക്കീർത്തി ലേഖനങ്ങൾ എഴുതിക്കുന്ന പതിവ് വർഷങ്ങൾ ആയി നടന്നു വരുന്നു .അവയെല്ലാം എൻ്റെ ശേഖരത്തിൽ ഉണ്ട് . അവയിൽ
പലതിനെയും എനിക്ക് വിമര്ശിക്കേണ്ടി വന്നു .
ചട്ടമ്പി സ്വാമികളുടെ വക ആയുണ്ടായിരുന്ന 90 ഏക്കർ മറച്ചു വച്ച ചീഫ് സെക്രട്ടറി സി.പി നായർ , ചട്ടമ്പി സ്വാമികളെ സമത്വ സമാജ (1836 )സ്ഥാപകൻ ആക്കിയ അഡ്വേ .ഹരികുമാർ (എസ് പി സി എസ് ) തുടങ്ങിയവർ എൻ്റെ വിമര്ശന ശരങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു . മലയാളി എഴുത്തുകാരുടെ ഊഴം കഴിഞ്ഞു .
ഇത്തവണ മനോരമ തമിഴ് മലയാളം എഴുത്തുകാരൻ ജയമോഹനൻ എന്ന നോവലിസ്റ്റിന്റെ കണ്ടെത്തി .
"ദര്ശന വെളിച്ചമേകിയ ഗുരുവരം' ലീഡർ പേജിൽ മനോരമ നൽകിയിരിക്കുന്നു . ചിദംബരത്ത് ജനിച്ച രാമലിംഗ സ്വാമികളുടെ ജയമോഹൻ ശ്രീനാരായണ ഗുരുവിനെ താരതമ്യപ്പെടുത്തിയത് എത്ര ശ്രീനാരായണീയർക്കു ഇഷ്ടമാവും എന്നറിഞ്ഞു കൂടാ .
മലയാളികൾക്ക് വള്ളാളർ എന്നറിയപ്പെടുന്ന രാമലിംഗസ്വാമികൾ പരിചിതനല്ല .പക്ഷെ ജയമോഹൻ അദ്ദേഹത്തെ കുറിച്ച് "കമ" എന്ന് രണ്ടക്ഷരം കൂടി കൂടുതൽ എഴുതി കണ്ടില്ല .
അതറിയാൻ വായനക്കാർ വിക്കിയിൽ പോകയോ ഗൂഗിളിൽ പരതുകയോ ചെയ്യണം . ശ്രീനാരായണ ഗുരുവിൽ എങ്ങനെ ഒരു പടിഞ്ഞാറൻ ചിന്തകൻ ഉദിച്ചു ? എന്ന് പാതി തമിഴനായ ജയമോഹൻ അത്ഭുതപ്പെടുന്നു .
തനിക്കു സന്യാസം നൽകിയത് സായിപ്പ് എന്ന് ഗുരു സമ്മതിച്ചിട്ടുണ്ട് .ബ്രിട്ടീഷ് പാദസേവകർ എന്ന് സാക്ഷാൽ ഈ എം ഒരിക്കൽ പ്രസംഗിച്ചു എന്നാണോർമ്മ . മ്ലേച്ച ഭാഷ എന്ന പേരിൽ കുഞ്ഞൻ ,നാണു , നാണുക്കുട്ടൻ (വാഴൂർ തീർത്ഥ പാദസ്വാമികൾ ) എന്നിവരൊന്നും ആംഗലേയ ഭാഷ പഠിച്ചില്ല .
ആംഗലേയ ഭാഷ പഠിച്ച ആലപ്പുഴക്കാരൻ മനോന്മണീയം സുന്ദരൻ പിള്ള ,ചെങ്കൽ പേട്ട നാഗലാപുരം സുബ്ബയ്യൻ (പിൽക്കാലത്തെ തൈക്കാട് അയ്യാവ് സ്വാമികൾ ) എന്നിവർ തിരുമധുരപേട്ടയിൽ 1876 ൽ സ്ഥാപിച്ച ജ്ഞാന പ്രജാഗരത്തിൽ നിന്ന് കിട്ടിയ കോച്ചിംഗ് ആണ് കുഞ്ഞനിൽ പടിഞ്ഞാറൻ ചിന്ത കുത്തിവച്ചു ശ്രീനാരായണ ഗുരു ആക്കിയത് എന്നറിയാൻ ജയമോഹൻ ഇനിയും കൂടുതൽ ചരിത്രം പഠിക്കണം .
കുമ്മപ്പള്ളി രാമന്പിള്ളയുടെ കൂടെ ശിഷ്യനായി കഴുകിയും കാലം നാണു തീവ്ര കൃഷ്ണ ഭക്തൻ ആയിരുന്നു . ഉറക്കത്തിൽ കൃഷ്ണനെ കണ്ടു പലതവണ ഞെട്ടി ഉണരുമായിരുന്നു കേരളാ ബോസ്‌വെൽ എന്ന് കോട്ടുകോയിക്കൽ .
ആ കൃഷ്ണ ഭക്തനെ ശിവലിംഗ പ്രതിഷ്ഠ നടത്തുന്ന ശൈവഭക്തൻ ആക്കി മാറ്റിയത് ശിവരാജ യോഗി തൈക്കാട്ട് അയ്യാവ് സ്വാമികളും .അതറിയാനും ചരിത്രം പഠിക്കണം .
Comments
Post a Comment