ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ

ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ
=============================
(മാതൃഭൂമി 2008)
എന്ന ലേഖന സമാഹാരത്തിലെ "സ്രോതസ്സ്' എന്ന കള്ളിയിൽ
നിർമ്മലാനന്ദസ്വാമികളെ കുറിച്ചു പറയുന്ന സന്ദർഭത്തിൽ
"മിശ്രഭോജനം" എന്ന തലക്കെട്ടിൽ പ്രൊഫസ്സർ എഴുതിയതു കാണുക (പേജ് 63)
"ഹരിപ്പാട്ടെ ആശ്രമോൽഘാടന ദിവസം (1913 ഏപ്രിൽ 2 ന്) ഒരു
വിശേഷം ഉണ്ടായി....."
"ഒരുമിശ്രഭോജനം"
"ഈ സംഭവം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് സഹോദരൻ അയ്യപ്പൻ
ചിറായി(ചെറായ് എന്നു വായിക്കുക) യിൽ വച്ച് മിശ്രഭോജനം തുടങ്ങിയത്"
കേരളത്തിൽ 140 വർഷം മുമ്പു 1875 മുതൽ വർഷം തോറും തൈപ്പൂയ സദ്യകൾക്ക്
തൈക്കാട്ട് വച്ച് ശിവരാജയോഗി അയ്യാസ്വാമികൾ ,മഹാത്മാ ഗാന്ധി പിൽക്കാലത്ത്
"പുലയരാജാവ്"എന്നുവിശേഷിപ്പിച്ച അയ്യങ്കാളിയേയും തന്നേയും ബ്രാഹ്മണരോടും
വിവിധ ജാതി മതസ്ഥരായ അൻപതിൽ പരം സ്ത്രീ പുരുഷന്മാരുമായി ചേർന്നു
(മിശ്രഭോജനമല്ല) സാക്ഷാൽ "പന്തി ഭോജനം" നടപ്പാക്കി വന്നിരുന്നു എന്ന കാര്യം
പ്രൊഫസ്സർ അറിയാതെ പോയി.അല്ലെങ്കിൽ അറിഞ്ഞില്ല എന്നു നടിക്കുന്നു.
ചിത്തിര തിരുനാളും രണ്ടു സ്വാമിമാരുടെ പ്രവചനങ്ങളും
ആഗമാനന്ദസ്വാമികൾ(1896-1961) ചെറുപ്പത്തിൽ കൃഷ്ണൻ
നമ്പ്യാതിരി മാത്രം ആയിരിക്കെ ,കുമ്മപ്പള്ളിരാമൻപിള്ള
ആശാന്റെ ശിഷ്യൻ ചവറ മഠത്തിൽ കൃഷ്ണനാശാനിൽ നിന്നും
ജ്യോതിഷം പഠിച്ച കാര്യം പ്രൊഫ.എസ്സ്.ഗുപ്തൻ നായർ അദ്ദേഹത്തിന്റെ
ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശിൽപ്പികൾ (2008) എന്ന അവസാനകൃതിയിൽ
വിവരിക്കുന്നു.
"പഞ്ചബോധന ഗണിതം" വശമാക്കിയ നമ്പ്യാതിരി ചിത്തിര തിരുനാൾ ജനിച്ചപ്പോൾ,
പത്രത്തിൽ വന്ന ജാതകപ്രകാരം "കുലത്തിനു ദോഷം വരുമെന്നാണല്ലോ കാണുന്നത്"
എന്നു പറഞ്ഞുവത്രേ.
ഇക്കാര്യം വാചാലമായി വർണ്ണിക്കുന്നഗുപ്തൻ നായർ സാർ മറച്ച് വച്ച ഒരു കാര്യം.
അദ്ദേഹം "കൈവഴികളിൽ" ഒതുക്കി രണ്ടാം സ്ഥാനത്ത് നിർത്തിയ മഹാഗുരു തൈക്കാട്
അയ്യാസ്വാമികൾ ചിത്തിര തിരുനാൾ ജനിക്കും മുമ്പേ നടത്തിയ പ്രവചനങ്ങൾ
(ബ്രഹ്മശ്രീ തൈക്കാട് അയ്യാസ്വാമികളുടെ 1977 ലെ ജീവചരിത്രം-അതു ഗുപ്തൻ നായർ വായിച്ചതായി
സമ്മതിക്കുന്നു-അദ്ധ്യായം ഏഴ്:"അന്ത്യ നാളുകളും മഹാസമാധിയും"
താൻ സമാധിയാകാൻ ഉദ്ദേശിക്കുന്ന വിവരം കൊട്ടാരത്തിൽ ചെന്നു അയ്യാസ്വാമി
ശ്രീമൂലം തിരുനാളിനെ അറിയിക്കുന്ന സന്ദർഭം.
"ഇളയ തമ്പുരാട്ടി (മൂലം തിരുനാൾ) ഇനി നാലു വർഷം കഴിഞ്ഞ് ഒരാൺകുഞ്ഞിനെ പ്രസവിക്കും.
അതു
"കടശ്ശി രാജാ" ("അവസാനത്തെ നാടുവാഴി") ആകും.
ആ തമ്പുരാന്റെ പന്ത്രണ്ടാം വയസിൽ
കർക്കിട മാസം അമാവാസി ദിനം ഒരാഴ്ച ആലസ്യമായി കിടന്ന്, യാതൊരു ബുദ്ധിമുട്ടം കൂടാതെ,
അവിടുന്ന്(ശ്രീമൂലം) നാടു നീങ്ങും"
വടക്കെ ഇന്ത്യ വിഭജിച്ചു പോകും
തുടങ്ങിയ
വിവരങ്ങൾ വിശദമാക്കി ഒരു പദ്യവും ചൊല്ലി അയ്യാസ്വാമികൾ:
"ഭാരതത്തിൽ കറ്റാഴനാർ പട്ടെനവെ പരവുകാലം
കന്നിയർകൾ വാസമില്ല കാട്ടുമലർ ചൂടും
വന്മാരി പെയ്താലും വളം പെരാത് മഴകോപിക്ക
വൻ കൊലയും വഴി പറിയും മികവുമുണ്ടാം
കട്ടത്തുണിയ്ക്കു കഞ്ചിയ്ക്കുമ്മക്കൾ കയ്യേന്തി നിർപ്പാർ
വടനാട് വേറ്റൂരി മൈയാകും; തിട്ടം താനെ."
Posted 6th March 2015 by Dr.Kanam
Remeshbabu Gp
1 പങ്കിടൽ
ലൈക്ക്
അഭിപ്രായം
പങ്കിടുക

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ