അയ്യനാര്‍ എന്ന തമിഴ് ദേവനും ശബരിമല അയ്യപ്പന്‍ എന്ന മലയാളി ദേവനും
അയ്യനാര്‍ എന്ന തമിഴ് ദേവനും
ശബരിമല അയ്യപ്പന്‍ എന്ന മലയാളി ദേവനും
തെന്നിന്ത്യ ,ശീലങ്ക എന്നിവിടങ്ങളില്‍ ആരാധി
ക്കപ്പെട്ടിരുന്ന ഗ്രാമദേവതയാണ് അയ്യനാര്‍
അഥവാ ചാത്തന്‍ .തമിഴരും മലയാളികളും കന്നടക്കാരും സിംഹള ദേശക്കാരും
ആരാധിച്ചു വരുന്ന ഒരു മൂര്‍ത്തിയാണ് അയ്യനാര്‍ , ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പലയിടങ്ങളിലും അയ്യനാര്‍
വിഗ്രഹങ്ങള്‍ കണ്ടിരുന്നു .ഒരു ദ്രാവിഡ ദേവനാണ് അയ്യനാര്‍ എന്നതില്‍
തര്‍ക്കമില്ല .ഭീമാകാരമായ, വര്‍ണ്ണ ഭരിതമായ വിഗ്രഹമാണ് അയ്യാനാര്‍ക്ക് നിര്‍മ്മിക്കാറുള്ളത്
.ശബരിമല ശാസ്താ വിഗ്രഹത്തിനു ചില അയ്യനാര്‍ സാദൃശ്യം പ്രകടമാണ് .
]
ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട അയ്യനാര്‍
വിഗ്രഹത്തില്‍ ഇരുവശങ്ങളില്‍ ആയി പൂര്‍ണ്ണ ,പുഷ്കല എന്നീ ഭാര്യമാര്‍ കാണപ്പെടുന്നു
ആര്യങ്കാവില്‍ ഇതേ വിഗ്രഹം ആണ് പ്രതിഷ്ഠ
മുതിര്‍ന്നവര്‍ ,ബഹുമാനിക്കപ്പെടെണ്ട വന്‍ എന്നീ അര്‍ഥങ്ങള്‍
ഉള്ള അയ്യന്‍ എന്ന തമിഴ് പദത്തില്‍ നിന്നാണ് അയ്യനാര്‍ എന്ന പ്രയോഗം ഉണ്ടായത്.ആര്യന്‍
എന്ന സംസ്കൃത പദത്തിനും സമാന അര്‍ഥം തന്നെ .ആ പദത്തില്‍ നിന്നാണ് അയ്യന്‍ എന്ന പദം
ഉണ്ടായതെന്ന് ചിലര്‍ .ചാത്തന്‍ എന്നും ഇതേ വിഗ്രഹം വിളിക്കപ്പെട്ടിരുന്നു .അതില്‍
നിന്നാണത്രേ ശാസ്താ എന്ന പേര്‍ ഉണ്ടായതെന്നും ചില വാദമുണ്ട് .ബുദ്ധനെയും ശാസ്താവ്
എന്ന് വിളിക്കാറുണ്ട് .ബ്രഹ്മ ശാസ്താവ് എന്നാല്‍ മുരുകന്‍ .സംസ്കൃത്തില്‍ ഗുരുവിനെ
ശാസ്താവ് എന്ന് വിളിക്കുന്നു
ബുദ്ധമതം പ്രചാരത്തില്‍ വന്നപ്പോഴാവണം ചാത്തന്‍ എന്ന
അയ്യനാര്‍ തമിഴകത്ത് പ്രത്യക്ഷപ്പെട്ടത്.എന്നാല്‍ പുരാതനകാലം മുതല്‍ ദ്രാവിഡ
ദേശങ്ങളില്‍ ആരാധിക്കപ്പെട്ടിരുന്ന ദേവനെ ശാസ്താവ് എന്ന പേരില്‍ ആര്യവല്‍ക്കരിച്ചു
എന്ന് ചിലര്‍
ആര്‍ക്കോട്ട് നിന്ന് കണ്ടെടുത്ത ,മൂന്നാം
നൂറ്റാണ്ടില്‍ കൊത്തിവയ്ക്കപ്പെട്ട വീരനായക (hero)
കല്ലുകളില്‍ അയ്യനാര്‍: ചാത്തന്‍ കോവില്‍ എന്ന് കൊത്തി
വയ്ച്ചിരിക്കുന്നു.ശ്രീലങ്കയിലെ ഇസുരുമുനിയ Isurumuniya ബുദ്ധ ക്ഷേത്രത്തില്‍ അയ്യനാര്‍ വിഗ്രഹം ആണ് .അയ്യനായകി എന്ന പേരില്‍
ആണ് അവിടെ ബുദ്ധന്‍
അഞ്ചാം നൂറ്റാണ്ടില്‍ ശ്രീലങ്കയില്‍ നിര്‍മ്മിക്കപ്പെട്ട
അയ്യനാര്‍ വിഗ്രഹം
ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ബ്രഹ്മാണ്ട
പുരാണത്തില്‍ ആണ് സംസ്കൃത ഭാഷയില്‍ ആദ്യമായി അയ്യനാര്‍ പരാമര്‍ശനം വരുന്നത്.
.അവിടെ ഹരിഹര സുതന്‍ ആയി അയ്യനാര്‍ അവതരിക്കപ്പെടുന്നു .തുടര്‍ന്നു മറ്റു ചില
ശൈവാഗമ രചനകളിലും അയ്യനാര്‍ കടന്നു വന്നു
]
ക്ലോതി ( Clothey) എന്ന ഗവേഷകന്‍ അഭിപ്രായപ്പെടുന്നത്
.ഗോപാലകര്‍ ആയ ആയര്‍ വംശ ആരാധനാ
മൂര്‍ത്തി ആയാണ് അയ്യന്‍ ഉണ്ടായത് എന്നാണു
കാലികളുടെ .സംരക്ഷന്‍ ആയിട്ടാണ് അയ്യന്‍
ഉടലെടുത്തത്
നാലാം നൂറ്റാണ്ടില്‍ ഇലംകോവടികളാല്‍
രചിക്കപ്പെട്ട ,ചിലപ്പതികാരത്തില്‍ ചാത്തന്‍
കോവില്‍ ഉണ്ട് ഏഴാം നൂറ്റാണ്ടില്‍ അപ്പര്‍ എന്ന ശൈവ സിദ്ധന്‍ ശിവനെ ചാത്തന്‍റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നു. തേവാര (4:32:4)[ പാട്ടുകളിലും .പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട
പെരിയ പുരാണത്തിലും അയ്യനാര്‍ ഉണ്ട്



Comments
Post a Comment