എം കൃഷ്ണന് നായര് സാര്
എം കൃഷ്ണന് നായര് സാര്
----------------------------------
എം കൃഷ്ണന് നായര് സാറിനെ ആദ്യം കണ്ടതും കേട്ടത്തും വാഴൂര് കുതിരവട്ടം (എസ് വി ആര് വി ) ഹൈസ്കൂള് വാര്ഷിക സമ്മേളനത്തില് വച്ച് .യൂനിവേര്സിറ്റി കോളേജിലെ പ്രൊഫസര് നബീസാ ഉമ്മാളും ഉണ്ടായിരുന്നു .സമ്മേളനം തുടങ്ങും മുമ്പ് സ്കൂള് കയ്യെഴുത്ത് മാസിക കണ്ട പ്രോഫസ്സര് ഉമ്മാള് പ്രസംഗം തുടങ്ങിയത് ആ മാസികയിലെ ആ ലേഖനത്തെ കുറിച്ച് .അതെഴുതിയത് സിക്സ്ത് ഫോം വിദ്ധ്യാര്ത്ഥി ആയിരുന്നു .വിഷയം തുഞ്ചത്ത് എഴുത്തച്ചന് .രണ്ടു സ്കൂള് കുട്ടികള് തമ്മില് ചര്ച്ച ചെയ്യുന്ന രീതിയില് എഴുതിയ ഒരു ലേഖനം .സമ്മേളനത്തിന്റെ അവസാനം എനിക്ക് കിട്ടിയത് ഏഴോ എട്ടോ സമ്മാനങ്ങള് .എല്ലാം പുസ്തകങ്ങള് .
പില്ക്കാലത്ത് സാര് എഴുതിയത് എല്ലാം തന്നെ വായിച്ചു ,
കൊല്ലത്ത് നിന്നിറ ങ്ങിയിരുന്ന എസ് കെ.നായര് /വി.ബി സി നായര് പത്രാധിപത്യത്തില് ഇറങ്ങിയിരുന്ന മലയാളം വാരികയില് സാറും ഞാനും ഒരേ സമയം തുടര്ച്ചയായി കോളമിസ്റ്റുകള് ആയിരുന്നു .പക്ഷെ പരസ്പരം കണ്ടിരുന്നില്ല
തിരുവനന്തപുരം മെഡിക്കല് കോളേജില് എം എസ് കോര്സിനു പഠിക്കും കാലം പുളി മൂടു മോഡേന് ബുക്സില് വച്ച് സാറിനെ കണ്ടു സ്വയം പരിചയപ്പെടുത്തി
സാരിനരിയാമായിരുന്നു .സാറിനെ ആദ്യം കണ്ട കാര്യം ഞാന് ഓര്മ്മിപ്പിച്ചു .വാഴൂര് സ്കൂള് എന്ന് പറഞ്ഞ ഉടന് സാര് പറഞ്ഞു കവിയൂര് ശിവരാമ പിള്ളയുടെ സ്കൂള് .പ്രസംഗിച്ചാല് പ്രതിഫലം തന്നിരുന്ന അപൂര്വ്വം സ്കൂള് കളില് ഒന്ന് .അന്ന് നബീസാ ഉമ്മാള് ഒപ്പം
വന്നിരുന്ന കാര്യം കൂടി പറഞ്ഞപ്പോള് അന്നത്തെ ആ മെലിഞ്ഞ ശങ്കരപ്പിള്ള ആണോ പില്ക്കാലത്തെ കാനം ശങ്കരപ്പിള്ള എന്നദ്ദേഹം അത്ഭുതം കൂറി .
പിന്നീട് പലതവണ നഗരത്തില് വച്ച് കണ്ടു .കൂടെ ആരെങ്കിലും ഉണ്ടെങ്കില് അവര്ക്ക് പരിചയപ്പെടുത്തും ഞങ്ങള് ഇരുവരും ഒന്നിച്ചു കോളമിസ്റ്റ് കള് ആണ് മലയാള നാട്ടില് .ചെമ്മനം ചാക്കോ സാര് കാര്ട്ടൂണിസ്റ്റ് സുകുമാര് എന്നിവരെ ഒക്കെ അങ്ങനെ സാര് പരിചയപ്പെടുത്തി തന്നു
അവസാനം കണ്ടത് മെഡിക്കല് കോളേജില്
സാര് ആകെ നിരാശന് ആയിരുന്നു
കുടുംബത്തില് നിരവധി പ്രശ്നങ്ങള്
ഒന്നിന് പുറകെ ഒന്നായി വന്നു
“ഞാന് ഒരുപാടു പേരെ വിമര്ശിച്ചു .
അവരെ വല്ലാതെ വിഷമിപ്പിച്ചു
അവരുടെ ഒക്കെ ശാപമാവാം”
ഒക്കെ അനുഭവിക്ക തന്നെ
അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുമ്പില് ആദരാജ്ഞലി .

Comments
Post a Comment