ആദ്യ ജാതന്റെ ആദ്യ ഫോട്ടോയും ഉമ്മന് ചാണ്ടിയും
ആദ്യ ജാതന്റെ ആദ്യ ഫോട്ടോയും
ഉമ്മന് ചാണ്ടിയും
=========================
കോട്ടയം ജില്ലാ കം മെഡിക്കല് കോളേജ് ഹോസ്പിറ്റലില് അസിസ്റ്റന്റ് സര്ജന് ആയിരിക്കെ കുടുംബ സമേതം താമസിച്ചിരുന്നത് മണര്കാട് കവലയ്ക്ക് കിഴക്ക് സെയിന്റ് മേരീസ് യൂ പി സ്കൂളിനു എതിര്വശം മാരുതി റബര് വര്ക്സിനു സമീപം ഉള്ള വാടക വീട്ടില് .തൊട്ടടുത്ത് താമസിച്ചിരുന്ന ചിന്നമ്മ ചേച്ചി മക്കളുടെ ഫോട്ടോ എടുക്കാന് വന്ന ഫോട്ടോഗ്രാഫറെ കൊണ്ട് എടിപ്പിച്ചു തന്ന ഫോട്ടോ.
ആ വീടുമായുള്ള മറൊരോര്മ്മ ഉമ്മന് ചാണ്ടിയെ കുറിച്ചുള്ളതാണ് പടിഞ്ഞാറ ക്കര .പി.സി ചെറിയാനെ മാറ്റി നിര്ത്തി ഉമ്മന് ചാണ്ടി ആദ്യമായി പുതുപ്പള്ളിയില് മത്സരിക്കുന്ന കാലം ആയിരുന്നു .പുതുപ്പള്ളി ,പാലാ പ്രദേശങ്ങള് അക്കാലത്ത് വെട്ടിനും കുത്തിനും പേരുകേട്ട സ്ഥലങ്ങള് ആയിരുന്നു .തിരഞ്ഞെടുപ്പ് പ്രചരനത്തി നിടയില് കുത്ത് കൊണ്ട ഒരു കൊണ്ഗ്രസുകാരന് എന്റെ ചികില്സയില് ആയിരുന്നു .
വോട്ട് എണ്ണിയതു പുതുപ്പള്ളിയില് .ഒമ്മന് ചാണ്ടി ജയിച്ചു .ജയിച്ച ചാണ്ടിയെ തോളിലേറ്റി ആരാധകര് പുതുപ്പള്ളിയിലെയ്ക്ക് ഘോഷ യാത്ര നടത്തുകയാണ് .മണര് കാടു കവലയില് എത്തിയപ്പോള് ആരോ പറഞ്ഞു കുത്തുകൊണ്ടു കിടക്കുന്ന നമ്മുടെ ജോയിച്ചനെ നോക്കുന്ന ശങ്കരപ്പിള്ള ഡോക്ടര് ഇവിടെയാണ് താമസം .നമുക്കൊന്ന് കണ്ടു നന്ദി പറഞ്ഞിട്ട് പോകാം .ഉമ്മന് ചാണ്ടി സമ്മതിച്ചു .ആരാധകര് തോളില് ഇരിക്കുന്ന ഉമ്മന് ചാണ്ടിയുമായി എന്റെ വീട്ടില് മോന് കാറിക്കൊണ്ട് അമ്മയെ വിളിച്ചു .ശാന്ത എന്ത് ചെയ്യണം എന്നറിയാതെ ചിന്നമ്മേ എന്ന് വിളിച്ചു അടുത്ത വീട്ടിലേയ്ക്ക് ഓടി
ഉമ്മന്ചാണ്ടിയെ ആരാധകര് തിണ്ണയില് ഇറക്കി പേടിച്ചു നിന്ന എന്നെ കൈകൂപ്പി തൊഴുതു കൊണ്ട് നവ എം എല് ഏ പരിചയപ്പെടുത്തി
ഞാന് ഉമ്മന് ചാണ്ടി .പുതുപ്പള്ളിയില് നിന്നും വിജയിച്ചു .ഡോക്ടര് ആണ് ഞങ്ങളുടെ ജോയിച്ചനെ നോക്കുന്നത് എന്നറിഞ്ഞു .കണ്ടു നന്ദി പറയാന് വന്നതാണ് ,
ഏറ്റവും പ്രായം കുറഞ്ഞ എം എല് എ അല്ലേ ?
ഭാവിയില് മുഖ്യമന്ത്രി പദവിയില് എത്താന് ദൈവം അനുഗ്രഹിക്കട്ടെ ഞാന് പറഞ്ഞു .
വീണ്ടും അദ്ദേഹം ആരാധകരുടെ തോളിലേറി കോട്ടയത്തിനു പോയി
എന്റെ ആശംസ കൊണ്ടൊന്നും ആവില്ല
ഉമ്മന് ചാണ്ടി മുഖ്യ മന്ത്രിയായി
മോന്റെ ആദ്യ ഫോട്ടോ വീണ്ടും അക്കഥ ഓര്മ്മിപ്പിച്ചു .

Comments
Post a Comment