ഹെര്‍മന്‍ ഗുണ്ടെര്ട്ട് വ്യാജരേഖകള് നിര്മ്മാണ വിദഗ്ദന്‍
ഹെര്മന് ഗുണ്ടെര്ട്ട്
വ്യാജരേഖകള് നിര്മ്മാണ വിദഗ്ദന്
========================
കേരളത്തിലെ നസ്രാണികള്ക്ക്
വേണ്ടി നിരവധി വ്യാജ രേഖകള്
ഉണ്ടാക്കിയ ജര്മ്മന് മത പ്രചാരകന് ആയിരുന്നു മലയാള വ്യാകരണം രചിച്ച ഹെര്മന് ഗുണ്ടെര്ട്ട്-
തരിസാപ്പള്ളി പട്ടയത്തെ “ക്രിസ്ത്യന്” പട്ടയം എന്നും “കോട്ടയം” പട്ടയം എന്ന്തെറ്റായി വിശേഷിപ്പിച്ച ആ ക്രിസ്തുമത മത പ്രചാരകന് പലതും മറച്ചു വച്ച് പലതും കൃത്രിമമായി ഉണ്ടാക്കി .പലതും തെറ്റായി എഴുതി വ്യാഖാനിച്ചു ,
ഒരോല ഒളിപ്പിച്ചു .
അളവില് വ്യത്യാസം ഉള്ള .മറ്റൊരു വിദേശ ഓല കൂട്ടിക്കെട്ടി വയ്ക്കയും ചെയ്തതു
മലയാളികളെ പറ്റിച്ചു .ലോകത്തെയും .
ഭദ്രമായി കെട്ടിവച്ചി രുന്ന തരിസാപ്പള്ളി
പട്ടയത്തിന്റെ കെട്ട് പൊട്ടിച്ചു കന്യാകാത്വം
അതിന്റെ കളഞ്ഞ്,
അതിലെ മോതിരവള യാത്തിലെ
അയ്യനടികളുടെ ആന മുദ്രയുള്ള
മോതിരം ഒളിപ്പിച്ചത് സായിപ്പാവണം .
പതിനേഴു വെള്ളാള വര്ത്തകരുടെ ,
ഇടയില് ആന മുദ്ര ഉള്ള സാക്ഷി പട്ടിക
അദ്ദേഹം ഒളിപ്പിച്ചു വച്ച് മറ്റൊരു വിദേശ പട്ടിക അദ്ദേഹം ഉണ്ടാക്കി മൊഴിമാറ്റം നടത്തി
Madras Journal of Litterature and Science No2 June 1844
ല് പ്രസിദ്ധീകരിച്ചു .ജൂതപട്ടയവും തരിസാപ്പള്ളി പട്ടയവും ഇടകലര്ത്തി ആയിരുന്നു പഠനം .
പൂമിക്ക് കാരാളര് വെള്ളാളര്
എന്ന ഭാഗം അദ്ദേഹം വിശദീകരിച്ചില്ല
യശോദാ തപിരായി ചെയ്വിച്ച പള്ളി
എന്നതും അദ്ദേഹം കണ്ടതായി നടിച്ചില്ല .
ആദ്യ ഓലയുടെ മുന് വശത്ത് എഴുത്തില്ല
എന്ന കാര്യം പറയാതെ വിട്ടു
ഒന്നാം സാക്ഷി വേല് കുല സുന്ദരനെ
വേല് കുല ചന്ദ്രന് ആക്കി
"വേല് കുലം" എന്നാല് എന്ത് ?
എന്നു വിശദമാക്കിയില്ല
"അട്ടിക്കുടുത്താനമരുവാന്"
എന്നതിനെ വെട്ടി മുറിച്ചു
അട്ടി കൊടുത്തു /”മറുവാന്”
എന്ന് തെറ്റായി മുറിച്ചു മാറ്റി
നീറേറ്റമരുവാന് ശബരീശന്
എന്നതിനെ വെട്ടി മാറ്റി നീരേറ്റ
“മറുവാന്” സപീര് ഈശോ
എന്നാക്കി മാറ്റി
. “മറുവാന് എന്നാല് മാര് എന്നും
മാര് എന്നാല് ബിഷപ്പ് എന്നും
സായിപ്പ്
കള്ളത്തരം എഴുതി വച്ചു
ശബരീശന് എന്ന ജൈനവ്യാപാരിയെ
മാര് സപീര് ഈശോ എന്ന ക്രിസ്ത്യന് ബിഷപ്
ആക്കി അദ്ദേഹം സ്ഥാനോരോഹണം നടത്തി.
സി.ഇ 849 കാലത്ത് യശോദാ തപിരായി പണിയിച്ച ജൈന പ്പള്ളി യെ അദ്ദേഹം സപീര് ഈശോ പണിയിച്ച ക്രിസ്ത്യന് പള്ളിയാക്കി മാമോദീസാ മുക്കിച്ചു .
ഇങ്ങനെ വ്യാജ രേഖകള് ഉണ്ടാക്കിയ
ഒരു വിദേശി ആയിരുന്നു ഗുണ്ടെര്ട്ട് .
ഇന്ന് അദ്ദേഹത്തിന്റെ ചരമ വാര്ഷികം




Comments
Post a Comment