ചാക്കോ സാര്‍ മറന്നതോ അതോ മറച്ചു വച്ചതോ ?

ചാക്കോ സാര് മറന്നതോ
അതോ മറച്ചു വച്ചതോ ?
====================
ചെമ്മനം ചാക്കോ സാറിനെ ചെറുപ്പം മുതല് വായിക്കുന്നു
എന്റെ ലേഖനങ്ങള് അദ്ദേഹവും വായിച്ചിരുന്നു
പക്ഷെ ഞങ്ങള് പരിചയപ്പെടുന്നത് 1981-82 കാലത്ത് എം കൃഷ്ണന് നായര് സാര് .പിന്നെ പലതവണ കണ്ടു ,ഫോണില് വിളിച്ചു .നവതി ആഘോഷകാലത്തും വിളിച്ചു
.തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് പ്രബന്ധം സി.എം എസ കോളേജ് ദ്വി ശതാബ്ദി ആഘോഷക്കാലത്ത് അവതരിപ്പിക്കാന് തയാര് എടുക്കുമ്പോള് വിളിച്ചു .
തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് മലയാളത്തില് ആദ്യമായി പഠിക്കയും അതിന്റെ കാലം കൃത്യമായി കണക്കാക്കിയതും ഇളം കുളം കുഞ്ഞന് പിള്ള സാറാണല്ലോ .സാറിന്റെ പഠനത്തില് തന്നെ സഹായിച്ച ശിഷ്യന്ചെമ്മനം സി.ജെ ചാക്കോ ആണെന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് ( ചില കേരള ചരിത്ര പ്രശ്നങ്ങള് എന് ബി എസ് 1963 പുറം 117 )
സാറിനോട് ചില സംശയങ്ങള് ചോദിക്കാന് ഉണ്ട് അവ അയച്ചു തരാം .വിശദമായ മറുപടി വേണം എന്ന് പറഞ്ഞു .നവതി കഴിഞ്ഞ തനിക്കിനി അധിക കാലം ഇല്ല .അതിനിടയില് എഴുതിയ ഹാസ്യകവിതകള് ഗദ്യ രൂപത്തിലാക്കി അച്ചടിച്ചു കാണണം .മറ്റൊന്നിനും സമയമില്ല .കത്തയച്ചാല് തിരിച്ചയക്കും എന്ന് ഭീഷിണി പ്പെടുത്തുകയും ചെയ്തു .അതിനാല് അദ്ദേഹത്തിന്റെ വിശദീകരണം കിട്ടാതെ പോയി . ഗുണ്ടെര്ട്ട് കാട്ടിയ കള്ളത്തരങ്ങള് അദ്ദേഹം കണ്ടു കണ്ണടച്ചതോ അതോ കാണാതെ പോയതോ എന്നറിയാന് ഇനി മാര്ഗ്ഗമില്ല
കേരളത്തിലെ നസ്രാണികള്ക്ക് വേണ്ടി നിരവധി വ്യാജ രേഖകള്ഉണ്ടാക്കിയ ജര്മ്മന് മത പ്രചാരകന് ആയിരുന്നു മലയാള വ്യാകരണം രചിച്ച ഹെര്മന് ഗുണ്ടെര്ട്ട്-
തരിസാപ്പള്ളി പട്ടയത്തെ “ക്രിസ്ത്യന്” പട്ടയം എന്നും “കോട്ടയം” പട്ടയം എന്ന്തെ റ്റായി വിശേഷിപ്പിച്ച ആ ക്രിസ്തുമത മതപ്രചാരകന് പലതും മറച്ചു വച്ച് പലതും കൃത്രിമമായി ഉണ്ടാക്കി .പലതും തെറ്റായി എഴുതി വ്യാഖാനിച്ചു. ശരിയ്ക്കും ഉള്ള ആനമുദ്ര ഉള്ള സാക്ഷിപ്പട്ടിക ഒളിപ്പിച്ചു .അളവില് വ്യത്യാസം ഉള്ള .മറ്റൊരു വിദേശ ഓല കൂട്ടിക്കെട്ടി വയ്ക്കയും ചെയ്തതു. മലയാളികളെ പറ്റിച്ചു .ലോകത്തെയും .
ഭദ്രമായി കെട്ടിവച്ചിരുന്ന തരിസാപ്പള്ളി പട്ടയത്തിന്റെ കെട്ട് പൊട്ടിച്ചു അതിന്റെ കന്യാകാത്വം കളഞ്ഞ്, അതിലെ മോതിരവളയത്തിലെ അയ്യനടികളുടെ ആന മുദ്രയുള്ള മോതിരം ഒളിപ്പിച്ചത് സായിപ്പാവണം .പതിനേഴു വെള്ളാള വര്ത്തകരുടെ/ചെട്ടികളുടെ ,ഇടയില് ആന മുദ്ര ഉള്ള. സാക്ഷി പട്ടിക അദ്ദേഹം ഒളിപ്പിച്ചു വച്ച് മറ്റൊരു വിദേശ പട്ടിക ഉണ്ടാക്കി മൊഴിമാറ്റം നടത്തി Madras Journal of Litterature and Science No2 June 1844
ല് പ്രസിദ്ധീകരിച്ചു .
ജൂതപട്ടയവും തരിസാപ്പള്ളി പട്ടയവും ഇടകലര്ത്തി ആയിരുന്നു പഠനം .
പൂമിക്ക് കാരാളര് വെള്ളാളര്( ഏട് 2 പുറം 1 വരി 13/14) എന്ന ഭാഗം അദ്ദേഹം വിശദീകരിച്ചില്ല
യശോദാ തപിരായി ചെയ്വിച്ച പള്ളി (ഏട് 1 വരി 5/6) എന്നതും അദ്ദേഹം കണ്ടതായി നടിച്ചില്ല .ആദ്യ ഓലയുടെ മുന് വശത്ത് എഴുത്തില്ല എന്ന കാര്യം പറയാതെ വിട്ടു
സ്ഥാണു രവി ചക്രവര്ത്തി വെള്ളാള ന് എന്ന കാര്യം മറച്ചു വച്ചു .അയ്യനടികള് വെള്ളാളന് എന്ന കാര്യവും .നാടന് സാക്ഷികള് മുഴുവന് ഭസ്മം ധരിക്കാന് അവകാശം നഷ്ട പ്പെട്ട (ധര്യാ) വെള്ളാള ചെട്ടികള് ആണെന്ന കാര്യവും സായ്പ്പ് മറച്ചു വച്ചു .പട്ടയത്തെ ക്രിസ്ത്യന് ആക്കുക ആയിരുന്നു ലക്‌ഷ്യം .
ഒന്നാം സാക്ഷി വേല് കുല സുന്ദരനെ (ഏട് 4 പുറം 2 വരി 79) വേല് കുല ചന്ദ്രന് ആക്കി .അത് വിഷ്ണു വിനെ സൂചിപ്പിക്കുന്നു എന്ന തെറ്റായ വിശദീകരണവും നല്കി
വേല് കുലം (ഏട് 4 പുറം 2 വരി 79) എന്നാല് എന്ത് എന്നു വിശദമാക്കിയില്ല
അട്ടൂ വിത്തുകു ടുത്താനമരുവാന് (ഏട് 4 പുറം 2 വരി 72 )എന്നതിനെ വെട്ടി മുറിച്ചു അട്ടൂ വിത്തു കൊടുത്താന /”മറുവാന്” എന്ന് തെറ്റായി മുറിച്ചു മാറ്റി
നീറേറ്റമരുവാന് ശബരീശന് ഏട് 3 പുറം 2 വരി 61 എന്നതിനെ വെട്ടി മാറ്റി നീരേറ്റ “മറുവാന്” സപീര് ഈശോ എന്നാക്കി മാറ്റി
. “മറുവാന് എന്നാല് മാര് എന്നും മാര് എന്നാല് ബിഷപ്പ് എന്നും സായിപ്പ് കള്ളത്തരം എഴുതി വച്ചു
ശബരീശന് എന്ന ജൈനവ്യാപാരിയെ മാര് സപീര് ഈശോ എന്ന ക്രിസ്ത്യന് ബിഷപ്‌ ആക്കി അദ്ദേഹം സ്ഥാനോരോഹണം നടത്തി
സി.ഇ 849 കാലത്ത് യശോദാ തപിരായി പണിയിച്ച ജൈന പ്പള്ളി യെ അദ്ദേഹം സപീര് ഈശോ പണിയിച്ച ക്രിസ്ത്യന് പള്ളിയാക്കി മാമോദീസാ മുക്കിച്ചു .
ഇങ്ങനെ വ്യാജ രേഖകള് ഉണ്ടാക്കിയ ഒരു വിദേശി ആയിരുന്നു ഗുണ്ടെര്ട്ട് .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ