അയോര്‍ട്ടിക് അന്യൂറിസം


അയോര്‍ട്ടിക് അന്യൂറിസം
ഹൃദയത്തില്‍ നിന്നും നെഞ്ച് -ഉദരം വഴി താഴോട്ടു ശുദ്ധ രക്തം കൊണ്ടുപോകുന്ന അധോമഹാധമനിയാണ് അയോര്‍ട്ട .അതില്‍ കുമള പോലെ വീര്‍ത്തു വരുന്ന അവസ്ഥയാണ് ഉദര അയോര്‍ട്ടിക് അന്യൂറിസം (Abdominal Aortic Aneurism).അത് പൊട്ടിയാല്‍ മരണം സുനിശ്ചയം .കണ്ടുപിടിക്കപ്പെട്ടാല്‍ വലിപ്പമനുസരിച്ച് ചികിത്സ വ്യത്യാസപ്പെട്ടിരിക്കുന്നു .ചെറിയ വീര്‍പ്പ് ആണെങ്കില്‍ ഇടയ്ക്കിടെ പരിശോധനകള്‍ ആവര്‍ത്തിച്ചാല്‍ മതി .കുറെ വലിയ വീര്‍പ്പ് ആണെങ്കില്‍ ഉടനടി ശസ്ത്രക്രിയ വേണ്ടി വരും .എന്‍റെ കൂടെ എം.ബി.ബി എസ്സിന് പഠിച്ച എം.വി .ഭാസ്കരന്‍ എന്ന ഡോക്ടര്‍ നാലുവര്‍ഷം മുമ്പ് മരിക്കാന്‍ കാരണം ഈ അവസ്ഥ യായിരുന്നു .
അന്യൂറിസം പ്രത്യേക ലക്ഷണം കാട്ടാതെ വളര്‍ന്നു കൊണ്ടേ ഇരിയ്ക്കാം ചിലത് പൊട്ടുകയില്ല .ചിലത് കാര്യമായ വളര്‍ച്ച കൂടാതെ ,പ്രശ്നങ്ങള്‍ ഒന്നുംസൃഷ്ടിക്കാതെ ,അപായപ്പെടുത്താതെ നമ്മോടൊപ്പം സഹവസിക്കാം.അവസാന നാള്‍ വരെ .അവ വളരുമോ എങ്കില്‍ എപ്പോള്‍ വളരും എത്രമാത്രം വളരും എന്നൊന്നും ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല .ക്ഷമയോടെ കാത്തിരിക്കുക മാത്രമാണ് കരണീയം .
ചിലരില്‍ പൊ ക്കിളിന്നടുത്ത് ധമനി വല്ലാതെ മിടിച്ചു(pulsating) കൊണ്ടിരിക്കും.ചിലര്‍ക്ക് ഉള്ളില്‍ അസഹ്യമായ വേദന തോന്നാം.ചിലരില്‍ അസഹ്യമായ നടുവിന് വേദന തോന്നും.പെട്ടെന്ന് നടുവിന് അസഹ്യ വേദന തോന്നുക അല്ലെങ്കില്‍ ഉദരത്തിനുള്ളില്‍ അസഹ്യ വേദന തോന്നുക എങ്കില്‍ വൈദ്യ പരിശോധന നടത്തിക്കണം.
പുകവലിക്കാരായ പുരുഷന്മാരിലാണ് അന്യൂറിസം കൂടുതല്‍ ആയിക്കാണാ രുള്ളത് .65-75 പ്രായക്കാരായ പുക വലിക്കാര്‍ ആയ പുരുഷന്മാരില്‍ ആണ് അന്യൂറിസ ബാധ കൂടുതലായി കാണുക.അള്‍ട്രാ സൌണ്ട് പരിശോധ മാത്രം മതി കൃത്യമായ രോഗ പരിശോധനയ്ക്ക്.കുടുംബത്തില്‍ മറ്റു പുരുഷന്മാരില്‍ ആര്‍ക്കെങ്കിലും ഈ അവസ്ഥ ഉണ്ടായിരുന്നു എങ്കില്‍ അറുപതു വയസായാല്‍ നിങ്ങള്‍ അള്‍ട്രാ സൌണ്ട് പരിശോധനയ്ക്ക് വിധേയനായി അന്യൂറിസം ഇല്ല എന്ന് ഉറപ്പു വരുത്തുക .പുകയില ഈ അവസ്ഥയെ ക്ഷണിച്ചു വരുത്തും .പ്രായമാകുമ്പോള്‍ ധമനികള്‍ക്ക് സംഭവിക്കുന്ന അത്ഥിറോ സ്കെലെ റോസിസ് (Atherosclerosis) എന്ന അവസ്ഥയും അന്യൂറിസം ഉണ്ടാക്കാം .
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അമിത രക്ത മര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍) ആണ് മറ്റൊരു കാരണം.ചിലയിനം ബാക്റ്റീ രിയകള്‍ ,ചിലയിനം പൂപ്പല്‍ (ഫംഗസ്) എന്നിവയുടെ ബാധ ആണ് മറ്റൊരു കാരണം .ക്ഷതം (ഉദാഹരണം കാര്‍ അപകടം) ആണ് വേറൊരു കാരണം .പാരമ്പര്യവും രോഗകാരണമാവാം .
മഹാധമനിയില്‍ എവിടെയും ഈ അവസ്ഥ ഉണ്ടാകാം .നെഞ്ചില്‍ വന്നാല്‍ തൊറാസിക് എന്നും ഉദരത്തില്‍ വന്നാല്‍ അയോര്ട്ടിക് എന്നും അന്യൂറസത്തിനു പേര്‍ .ജവഹര്‍ലാല്‍ നെഹ്‌റു മരണമടഞ്ഞത് ആദ്യ തരം അന്യൂറിസം പൊട്ടി ആയിരുന്നു (1964) .വിദഗ്ദ വൈദ്യ സേവനം നല്‍കിയിട്ടും ആധുനിക വൈദ്യശാസ്ത്രിനു ആ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒന്നിലധികം ഭാഗങ്ങളില്‍ അന്യൂറിസം പിടി പെടാം .കാല്‍ മുട്ടിനു പിറകില്‍ ആണ് മറ്റൊരു സ്ഥാനം .ധമനിയില്‍ രക്തം കട്ട പിടിക്കയും അത് മുന്നോട്ടു പോയി വണ്ണം കുറഞ്ഞ ഭാഗത്ത് ധമനിയില്‍ തടസ്സം ഉണ്ടാക്കി രക്ത സഞ്ചാരം തടഞ്ഞു  കൈകള്‍ ,കാലുകള്‍, വിരലുകള്‍,വൃക്ക  എന്നിവയില്‍ “ചീയല്‍” ഉണ്ടാക്കാം .ചങ്ങലവലിയന്മാരും രക്ത സമ്മര്‍ദ്ധ രോഗികളും ആയ അറുപതു കഴിഞ്ഞവര്‍ ഇത്തരം ഒരവസ്ഥയെ കുറിച്ച് മനസിലാക്കിയിരിക്കണം
ഒരു ചികില്‍സാസമ്പ്രദായത്തിലും ഇതിനു ഫലപ്രദമായ ഔഷധചികില്‍സ
ഇല്ല .പണ്ട് ശസ്ത്രക്രിയ ആയിരുന്നു  ഏക ചികിത്സ .ഇപ്പോള്‍ സ്റെന്റ് (stent) ഇടുന്ന ചികിസ ഉണ്ട് .പ്രതിരോധമാണ് നല്ലത് രക്തസമ്മര്‍ദ്ദം കൂടാതിരിക്കാന്‍ ഉപ്പു കുറയ്ക്കുക ,കൊഴുപ്പ് കലര്‍ന്ന ഭക്ഷണം കുറയ്ക്കുക .പുതുമയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക .ക്രമമായി വ്യായാമം ചെയ്യുക ,യോഗ ചെയ്യുക ദാനധര്‍മ്മാദികള്‍ ചെയ്യുക .തമാശകള്‍ പറയുക ,കേള്‍ക്കുക കാണുക .പുകവലി ,മുറുക്ക് ഇവ ശീലിക്കാതിരിക്കുക .അരുപതുകഴിഞ്ഞാല്‍ ഇടയ്ക്കിടെ ഉദരം അള്‍ട്രാ സൌണ്ട് പരിശോധനയ്ക്ക് വിധേയമാക്കുക .
.



Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ