ഗുണ്ടെര്‍ട്ട് വിശുദ്ധ പശുവോ ?

ഗുണ്ടെര്ട്ട് വിശുദ്ധ പശുവോ ?
======================
എന്റെ ഫേസ്ബുക്ക് സുഹൃത്ത് വി ചന്ദ്രബാബു ,അദ്ദേഹം Bsc MA ബിരുദധാരിയും(ഏതു
വിഷയത്തില് എന്നറിഞ്ഞുകൂടാ )
തലശ്ശേരിക്കാരനും ആള് ഇന്ത്യ രേഡിയോയിയില്
ഉദ്യോഗസ്ഥനും അദ്ദേഹം എഴുതിയത് ശരിയെങ്കില്, നല്ലൊരു വായനക്കാരനും ആണെന്ന് തോന്നുന്നു
അദ്ദേഹം എനിക്ക് ചില ഉപദേശങ്ങള് നല്കിയിരിക്കുന്നു
1. ഡോക്ടര് ആയതിനാല് ഞാന് ആരോഗ്യവിഷയങ്ങള്
. മാത്രമേ എഴുതാവു
3. ഗുണ്ടെര്ട്ടിനെ വിമര്ശിക്കാന് പാടില്ല
4. അത് “ക്രിസ്തുമതനിന്ദ” ആകും
5. ചരിത്രത്തില് തെറ്റുകള് വരില്ല
6. അതിനാല് ചരിത്രം “തിരുത്താന്” പാടില്ല
കേരളത്തില് ഇന്ന് കാണപ്പെടുന്ന ദ്രാവിഡ ജനസമൂഹങ്ങള് അവരുടെ പഴയകാല നാമം ഉപേക്ഷിച്ചു പുതിയ നാമം സ്വീകരിച്ച വിവരം
ശ്രീ കെ.കെ. കൊച്ച്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 ജനുവരി 20-26 ലക്കത്തില് (പുറം 42-49), എഴുതി
(“നവോത്ഥാന ചരിത്രത്തില് ചേരമര് മാഞ്ഞു പോയത് എങ്ങനെ ?”).
പുലയര് “ചേരമര്” എന്നും
ചാന്നാര് “നാടാര്” എന്നും
പറയര് “സാംബവര്” എന്നും
കുറവര് “സിദ്ധനര്
എന്നും അരയര് “ധീവരര്” എന്നും കമ്മാളര്
“വിശ്വകര്മ്മജര്
എന്നും പുതിയ പേരുകള് സ്വീകരിച്ച കാര്യം
ശ്രീ കൊച്ച് ചൂണ്ടിക്കാട്ടുന്നു .
അന്തസ്സ് ഉയര്ത്താനും സ്വാഭിമാനം ഉയര്ത്താനും
ആയിരുന്നു ഈ പേര് മാറ്റം എന്നും ശ്രീ കൊച്ച്
അവകാശപ്പെടുന്നു .
തമിഴ് നാട്ടിലെ പറയര് ആദിദ്രാവിഡ എന്ന പേരും കൈവശമാക്കി
എന്.എസ്.എസ് സ്ഥാപനകാലത്ത്,
“ശൂദ്രര്” എന്ന പഴയ പേര് മാറ്റി
“നായര്” എന്ന പേര് സ്വീകരിച്ച
(ആദ്യം നല്കിയ പേര് "നായന്" എന്ന
ഏക വചനം എന്ന് ചരിത്രം ) എന്ന
സേവക /ഭ്രുത്യ (SERVICE)
ജനസമൂഹത്തെയും നമുക്ക് ഓര്ക്കാം .
പക്ഷെ പഴയ പേര് തന്നെ
തുടരുന്ന ചില അതിപ്രാചീന ദ്രാവിഡ
ജനസമൂഹങ്ങള് കേരളത്തില് ഇന്നുമുണ്ട് .കേരള ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര രേഖയായ “തരിസാപ്പള്ളി” എന്ന അയ്യന് അടികള് പട്ടയത്തില് (സി.ഇ 849) ഒന്നിലധികം സ്ഥലങ്ങളില് പരാമര്ശിക്കപ്പെടുന്ന
“വെള്ളാളര്” ,”ഈഴവര്
എന്നിവര് ഉദാഹരണം.
.
പട്ടയം എഴുതിയത് “വെള്ളാള” (വേള്) കുലത്തില് ജനിച്ച സുന്ദരന് .
ദാനം ചെയ്യുന്നത് കര്ഷകര് ആയ വെള്ളാളര് കൈവശം
(“പൂമിയ്ക്ക് കരാളര് വെള്ളാളര്” ) വച്ചിരുന്ന ഭൂമി
.കൂടാതെ വിവിധ ജോലികള്ക്കായി നാലുകുടി വെള്ളാളര്, ഈഴവര്, ഈഴവ കയ്യര് എന്നിവരെയും തരിസാ എന്ന ജൈനപ്പള്ളിയ്ക്ക് വിട്ടു കൊടുക്കുന്ന ചരിത്ര രേഖ ..എട്ടാം നൂറ്റാണ്ടില് കൊല്ലത്ത് ബ്രാഹ്മണര് ഇല്ലായിരുന്നു എന്ന് തെളിയിക്കുന്ന രേഖ
എന്നാല് പട്ടയത്തില് പേര് വരാത്ത ക്രിസ്ത്യാനികളുടെ
പേരില് ആണ് ഈ പട്ടയം ഇന്നും അറിയപ്പെടുന്നത്
ആ പേര് നല്കിയത് തലശ്ശേരിയില്
താവളം കെട്ടിയ ഗുണ്ടെര്ട്ടും. .
യഥാര്ത്ഥത്തില് “വെള്ളാള പട്ടയം”
എന്നോ, “വെള്ളാള–ഈഴവ പട്ടയം” എന്നോ അറിയപ്പെടെണ്ട ഒരു പുരാതന രേഖ .”
കുരക്കേണി കൊല്ലം” എന്ന പുരാതന തെക്കന് കൊല്ലത്ത് വച്ച് പ്രധാനമായും വട്ടെഴുത്തില് (നാനം മോനം= ഞാന് ജിനനെ നമിയ്ക്കുന്നു എന്നതിന്റെ ചുരുക്കം )നിര്മ്മിക്കപ്പെട്ട ഈ പുരാതന പട്ടയം അറിയപ്പെടുന്നതോ “ക്രിസ്ത്യന് പട്ടയം” എന്നും
“കോട്ടയം പട്ടയം” എന്നും
.രണ്ടിനും കാരണം ആ ജര്മ്മന് കാരന് ഗുണ്ടെര്ട്ട് സായിപ്പും .
ഈഴവരുടെ ചരിത്രം പലരും എഴുതിയിട്ടുണ്ട് .
അവര് ഈഴത്ത് നാട്ടില് നിന്നും കുടിയേറിയവര്
എന്ന് മിക്കവരും സമ്മതിക്കുന്നു .
എന്നാല് പ്രാചീന തനതു കര്ഷക ജനത ആയിരുന്ന “നാഞ്ചില്” എന്ന കലപ്പ കണ്ടുപിടിച്ച വെള്ളാളരുടെ ചരിത്രം ഒരാള് മാത്രമാണ് എഴുതിയത് .ഹാരപ്പന് ഉത്ഘനനത്തില് പങ്കെടുത്ത പുരാലിപി വിദഗ്ദന് ആയിരുന്ന, വി.ആര് പരമേശ്വരന് പിള്ള എഴുതിയ “ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്”,
അഞ്ജലി പബ്ലീഷേര്സ് പൊന്കുന്നം 1986 )
.എന്നാല് ടി പി ശങ്കരന് കുട്ടിനായര് എഴുതുന്നത്‌ പരമേശ്വരന് പിള്ള വെള്ളാള വേഷം കെട്ടിയ നായരായിruരു ന്നു എന്നും (ആമുഖം Parickapally an drelated Vellala Tharavds of Travancore by Dr,Nanthyatt Soman
Page -- )
ആ ജനവിഭാഗത്തിന്റെ വിശദമായ ചരിത്രം ഇനിയും എഴുതപ്പെടണം .
വേള് (വെള്ളാള ) കുലത്തില് ജനിച്ച ,തമിഴ് നാട്ടിലെ നെല്ലറ ആയിരുന്ന .കലാകാരന്മാരുടെ സ്വര്ഗ്ഗ ഭൂമിയായിരുന്ന തഞ്ചാവൂരിലെ ക്ഷേത്ര നഗരിയായ കുംഭകോണത്ത് നിന്നും തെക്കുംകൂര് രാജാവിനെ കണക്കെഴുതി സേവിക്കാന് കോട്ടയം തളിയിലേക്ക് കുടിയേറിയ ഒരു തമിഴ് വംശജന്റെ പന്ത്രണ്ടാം തലമുറ എന്ന നിലയില് വെള്ളാള ചരിത്രം എഴുതുക എന്റെ ജന്മ സാഫല്യമായി ഞാന് കരുത്തുന്നു .കഴിഞ്ഞ അറുപതു വര്ഷമായി അതിനു വിവരശേഖരണം നടത്തുന്നു . വെള്ളാളരെ തമസ്കരിക്കാന് ശ്രമിച്ചവര്ക്ക് ചുട്ട മറുപടി നല്കയാണ് എന്റെ കടമ എന്ന് കരുതുന്നു .
വെള്ളാള സമുദായത്തില് പിറന്ന നവോത്ഥാന നായകര് ആയ ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള് (1814-1909) ,
മനോന്മണീയം സുന്ദരന് പിള്ള (1855-1897),
ആദ്യ സ്വാതന്ത്ര്യ സമരസേനാനി
ജയ്‌ഹിന്ദ് ചെമ്പകരാമന് പിള്ള (1891-1934) എന്നിവര് അവര് ജനിച്ച വെള്ളാള സമുദായത്തിനു വേണ്ടി മാത്രം സംഘടന ഉണ്ടാക്കിയവര് ആയിരുന്നില്ല .
പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച ,ലോകം മുഴുവന് അറിയപ്പെട്ടിരുന്ന ആദ്യ രണ്ടു പേരുകാര് സ്ഥാപിച്ച തിരുവനന്തപുരം പേട്ടയിലെ “ജ്ഞാനപ്രജാഗരം”(1876), ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ” (1885) എന്നിവ ഏതു മതക്കാര്ക്കും ഏതു സമുദായക്കാര്ക്കും കുബേര കുചേല ഭേദമന്യേ ,
എന്തിനു ലിംഗസമത്വം പാലിച്ച് ആണിനും
പെണ്ണിനും ഒരുപോലെ അംഗത്വം നല്കിയിരുന്നു
.
കേരള നവോത്ഥാന ത്തിന്റെ ഈറ്റില്ലം ,
പിള്ളതൊട്ടില് ആയിരുന്നു ആ മഹത് വ്യക്തികള് ,
നവോത്ഥാന നായകര് സ്ഥാപിച്ച കൂട്ടായ്മകള് ആയിരുന്നു .
എസ്. ഹരീഷ എഴുതിയ “രസവിദ്യയുടെ ചരിത്രം”
എന്ന കഥ ഈ കൂട്ടായമയുടെ കൂടെ കഥയാണ് .
പക്ഷെ കേരള നവോത്ഥാനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്, ആ മഹാന്മാരെ തമസ്കരിച്ചു കളയുന്നു
.അവര്ക്ക് കേരളത്തില് സ്മാരകമില്ല പ്രതിമകള് ഇല്ല ..
അവരുടെ പേരില് പോസ്റ്റല് സ്റ്റാമ്പ് ഇല്ല .അവരെ കുറിച്ച് പാഠപുസ്തകങ്ങളില് പരാമര്ശവുമില്ല .
ചരിത്രം എഴുതുന്നത് ആര്ക്കും ആവാം .ഡി.ഡി കൊസാംബി സ്ഥിതിവിവരക്കണക്കുകാരന് ആയിരുന്നു .തിരുവനന്ത പുരത്തിന്റെ ചരിത്രം
എഴുതിയ ശിവശങ്കരന് നായര് ,കേരള ക്രിസ്ത്യാനികളുടെ ചരിത്രം എഴുതിയ പി.വി മാത്യു (കൊച്ചി ),വി ബാലക്രുഷ്ണന് എന്നിവര് എഞ്ചിനീയര് മാര് ആയിരുന്നു എന്ന് വിവരം ഉള്ളവര്ക്ക് അറിയാം
മെഡിക്കല് ഡോക്ടര് ആയത് ചരിത്രം എഴുതുനതിനു യോഗ്യത ആണെന്ന് ചരിത്രകാരന്മാര് പറയില്ല .മൂന്നാം അന്തര്ദ്ദേശീയ ചരിത്ര കൊണ്ഫ്രാന്സില് പ്രബന്ധം അവതരിപ്പിക്കാന് എനിക്കനുമതി കിട്ടിയതു ആദ്യം ആ പ്രബന്ധം പരിശോധിച്ച ശേഷം ആയിരുന്നു എന്നറിയുക .
എന്ന് മാത്രമല്ല കോട്ടയം സി.എം എസ കോളേജ് ചരിത്രവിഭാഗം വീണ്ടും എന്നെ ക്ഷണിച്ചു മറ്റൊരു വിഷയ്മവതരിപ്പിക്കാന് .ക്നായി തൊമ്മന് പട്ടയം സത്യമോ മിദ്ധ്യയോ ? അതും കിളിപ്പാട്ട് മാസികയില് പ്രസിദ്ധീകരിക്കപ്പെട്ടു
മിഥ്യ എന്നതായിരുന്നു എന്റെ നിഗമനം
ഞാന് പഠിച്ച സ്കൂള് Rev A.F Painter സ്ഥാപിച്ച
കാനം CMS School
ബേക്കര് സായിപ്പ് സ്ഥാപിച്ച .CMS College Kottayam ആയിരുന്നു കോളേജ് വിദ്യാഭ്യാസം നല്കിയത് .എന്നാല് പെയിന്റര് മാര്ഗ്ഗം കൂട്ടിയ മല അരയര് കാനത്തിലെ അതി പുരാതന് ദേവീ ക്ഷേത്രം നശിപ്പിച്ച കാര്യം രേഖപ്പെടുത്തി വയ്ക്കാന് എനിക്ക് മടിയില്ല .കാരണം അതാണ്‌ സത്യസന്ധ മായ ചരിത്രം .അതെഴുതുന്നത് മത നിന്ദയുംഅല്ല
കാള്ഡ് വേല് സായിപ്പ് തമിഴ് പന്ത്രണ്ടാം നൂറ്റാണ്ടില് ഉണ്ടായി എന്ന് തെറ്റായി എഴുതി .മനോന്മണീ യം സുന്ദരന് പിള്ള തിരുജ്ഞാനസംബന്ധര് കാലഘട്ടം കണ്ടെത്തി തമിഴ് ഏഴാം നൂറ്റാണ്ടില് ഉണ്ടായിരുന്നു എന്ന് തിരുത്തി
മധുരയ്ക്ക് പന്ത്രണ്ടു കിലോ മീറ്റര് അകലെ വൈക നദീക്കരയില് നടത്തി വരുന്ന കീലടി പര്യവേഷണം വഴി 2600 കൊല്ലം മുമ്പ് ആ പ്രദേശത്തെ (സംഘകാലത്തെ മരുതം എന്ന വയല് നിലം ) വെള്ളാള സ്ത്രീകള് അവര് വെള്ളം കോരുന്ന മങ്കലങ്ങളില് തമിഴില് അവരുടെ പേരുകള് എഴുതിയിരുന്നു എന്ന് കണ്ടെത്തി .
ചുരുക്കത്തില് ഇപ്പോള് തമിഴ് ഉണ്ടായത്
ക്രിസ്തുവിനും അറുനൂറു വര്ഷം മുമ്പ്
ചരിത്രം അങ്ങനെയാണ്
ചരിത്രം തിരുത്തി കൊണ്ടേ ഇരിക്കും
പ്രിയ ചന്ദ്രബാബു .അതില് അരിശം കൊള്ളേണ്ട .
ഹാരപ്പന് ഉത്ഘനനം നടക്കുന്നതിനു
മുപ്പതു കൊല്ലം മുമ്പ്
1890 കളില് പുരാതന ഭാരത സംസ്കാരം “ദ്രാവിഡ” സംസ്കാരം എന്ന് വാദിച്ചിരുന്ന പണ്ഡിതന് ആയിരുന്നു മനോന്മണീയം സുന്ദരന് പിള്ള
.ഉത്ഘനനം നടത്തേണ്ടതു തെക്കേ ഇന്ത്യയിലെ നദീതടങ്ങളില് ആവണം എന്നും അദ്ദേഹം വാദിച്ചു .പമ്പാ നദീതട പര്യവേഷണം വേണമെന്ന് നമുക്ക് തോന്നിയത് 2018 ല് മാത്രവും .
സ്വാമി വിവേകാനന്ദന് തലേക്കെട്ട് ഇല്ലാത്ത വെറും നരേന്ദ്ര ദത്ത് ആയിരുന്ന കാലത്ത്, കേരളത്തില് വന്നപ്പോള് മനോന്മണീയവും ആയുള്ള കൂടിക്കാഴ്ചയില്, “ഞാന് ശൈവനും ദ്രാവിഡനും” ആണെന്ന് തുറന്നു പറയാന് ധൈര്യം കാട്ടിയത് സുന്ദരന് പിള്ള എന്ന തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരി ആയിരുന്നു .
അക്കാരണത്താല് അദ്ദേഹം വംശീയ വാദം ഉന്നയിക്കുന്നു എന്ന് പറഞ്ഞു പലരും അദ്ദേഹത്തെ തമസ്കരിച്ചു കളഞ്ഞു .പക്ഷെ കരുണാനിധി സര്ക്കാര് ആ ആലപ്പുഴക്കാരന് പണ്ഡിതന്റെ പൂര്വ്വികരുടെ നാടായ തിരുനെല്വേലിയില് അദ്ദേഹത്തിന്റെ പേരില് ഒരു സര്വ്വകലാശാല തന്നെ തുടങ്ങി .മനോന്മണീയം സുന്ദരനാര് (M.S)യൂണിവേര്സിറ്റി തന്നെ സ്ഥാപിച്ചു .
അദ്ദേഹത്തിന്റെ നാടകത്തിലെ അവതരണ ഗാനം തമിഴ് നാടിന്റെ ദേശീയ ഗാനം ആയി സ്വീകരിക്കയും ചെയ്തു.
Vellanad Ramachandran, Anil Ks, മറ്റ് 3 പേരും എന്നിവ
3 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
പങ്കിടുക

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം കൂടി കാണുക
    • ലൈക്ക്
    • മറുപടി നൽകുക
    • 50മി
  • ഇവർ റവൻ്റ്റ് ഫാദർ ഹെറാസ് 30 വർഷത്തെ ഗവേഷണത്തിനു ശേഷം തയാറാക്കിയ The Vellalas of Mohanjodaro (Asiatic Society) എന്ന കൃതി കൂടി വായിക്കുക.ഫാദർ ഹെറാസ് വെളളാളനല്ല ഒരു പുരോഹിതനാണന്നുള്ള കാര്യവും ഓർക്കുക. തമിഴ്നാട്ടിലെ തിരുനെൽവേലിക്ക് ഒരാളേ ചരിത്രം കുറിച്ചിട്… 
    കൂടുതല്‍ കാണുക
    1
    • ലൈക്ക്
    • മറുപടി നൽകുക
    • 45മി
ഒരു അഭിപ്രായം കൂടി കാണുക

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ