കൊടുങ്ങൂര്‍ സമോവര്‍ കാപ്പിയും കൃഷ്ണന്‍ നായര്‍ ദോശയും
കൊടുങ്ങൂര്‍ സമോവര്‍ കാപ്പിയും
കൃഷ്ണന്‍ നായര്‍ ദോശയും
തീരെ ചെറുപ്പത്തില്‍ ഏറ്റവും സന്തോഷം നല്‍കിയിതു
കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തില്‍ പോകാന്‍ ആയിരുന്നു .ഭക്തികൊണ്ടോ ദേവീ ക്ഷേത്ര ഗര്‍ഭഗൃഹത്തില്‍
ഉള്ള കിരാതന്‍ -കിരീടി പ്രതിഷ്ടകളില്‍ ആരാധകരെ കളിപ്പിച്ചു ഒഴിഞ്ഞു മാറിനില്‍ക്കുന്ന
കിരീടന്‍ എന്ന കള്ളശിവനെ കണ്ടെത്താനോ ആയിരുന്നില്ല .കൊടുങ്ങൂര്‍ ക്ഷേത്രക്കുള
കവലയില്‍ അമ്പലത്തിലേയ്ക്ക് തിരിയും ഭാഗത്ത് നിലനിന്നിരുന്ന സ്വര്‍ണ്ണ പല്ലുകാരന്‍
കൃഷ്ണന്‍ നായരുടെ ചായപ്പീടികയില്‍ നിന്ന് ചെമ്പു സമോവര്‍ പാത്രത്തില്‍
ഇട്ടിരിക്കുന്ന ചക്രം ഉണ്ടാക്കുന്ന ശബ്ദം കേള്‍ക്കാനും കൃഷ്ണന്‍ നായര്‍ സ്വയം
ചെമ്പു സമോവറില്‍ നിന്ന് എടുത്തു തരുന്ന (അന്ന് ഫില്‍ട്ടര്‍ എന്നൊന്നും
കേട്ടിട്ടില്ല) “കൊടുങ്ങൂര്‍ കാപ്പി” (ഇന്നിപ്പോള്‍ ആണ് കുംഭകോണം ഫില്‍ട്ടര്‍
കോഫിയുടെ ഒരു തനി പകര്‍പ്പായിരുന്നു ഈ കൊടുങ്ങൂ ര്‍ കാപ്പി എന്ന് മനസ്സിലായത് .)
കുടിയ്ക്കാനും കൃഷ്ണന്‍ നായര്‍ സ്വന്തം കയ്യാല്‍ ആവശ്യത്തിനു നല്ല ഉഴുന്ന് ചേര്‍ത്ത്
നല്ല അരി ആട്ടു കല്ലില്‍ അരച്ചുണ്ടാക്കിയ ചൂട് ദോശ ഉണ്ടാക്കുന്നത് കാണാനും അതു
ദോശക്കല്ലില്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന ശീ ശീ ശബ്ദം കേള്‍ക്കാനും കടുകുവറുത്ത
തേങ്ങാ ചമ്മന്തി ഇഷ്ടം പോലെ ഒഴിച്ച് മൂക്ക് മുട്ടെ ദോശ തിന്നാന്‍ മാത്രമായിരുന്നു
.ഇന്ന് ശാന്ത സ്വന്തം കൈ കൊണ്ടുണ്ടാക്കി തരുന്ന ദോശയും ചമ്മന്തിയും കഴിക്കുമ്പോള്‍
പോലും അത്രയും മാധുര്യം തോന്നാറില്ല എന്ന് തുറന്നു പറയട്ടെ (ശാന്തയോടു ക്ഷമാപണം
).പില് ക്കാലത്ത് ഞങ്ങളുടെ വിവാഹസദ്യ നല്‍കിയ (1969 മാര്ച്ച് 21)
കോട്ടയം ലക്ഷ്മീ നിവാസ് (പാര്‍ക്കിംഗ് സൗകര്യം കുറഞ്ഞ ഇന്നവിടെ ആനന്ദ് ഹോട്ടല്‍ )
നിന്നാണ് അത് പോലെ തന്നെ ഇഷ്ടപ്പെട്ട മസാല ദോശ കഴിച്ചിരുന്നത് .കൃഷ്ണന്‍ നായരുടെ
ദോശ തംബ്ലര്‍ ,കോട്ടയം ലക്ഷ്മീ നിവാസിലെ മസാല ദോശ ഡവറ കാപ്പി എന്നിവയെ വെല്ലാന്‍
പറ്റിയ ദോശകള്‍ ഇല്ല .ഉഴുന്ന് ചേര്‍ത്ത ദോശ എന്നൊന്നില്ല .സാദാ കേരള ദോശ ഇല്ല
.കടുക് വരുത്ത തേങ്ങാ ചമ്മന്തിയ്ക്കു പകരം തക്കാളി ,പച്ചില, കടലമാവ് ചമ്മന്തികള്‍
ആണ് എല്ലായിടത്തും .ഒന്നും നാവില്‍ വയ്ക്കാന്‍ കൊള്ളില്ല .
വീണ്ടും ഒരു കൃഷ്ണന്‍ നായര്‍ യുഗം വരുമോ
സമോവര്‍ കുംഭകോണത്ത് നിന്നും കോട്ടയം പൊന്‍കുന്നത്തും
വരുമോ
“നായര്‍ ഹോട്ടലുകള്‍” സ്ഥാപിച്ചുവരുന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍
നായര്‍ ഇക്കാര്യങ്ങളില്‍ കൂടി ശ്രദ്ധിക്കുമല്ലോ .

Comments
Post a Comment