വാലുകളുടെ പിന്നാമ്പുറം
വാലുകളുടെ പിന്നാമ്പുറം
ചില ആളുകളുടെ,പ്രത്യേകിച്ചും ഹിന്ദുസമുദായങ്ങളില്
ചിലരുടെ പേരിനു പിന്നില്
ചില വാലുകള് കാണും.
സമുദായപരിഷ്കരണഭാഗമായി
മന്നം.വി.ഗംഗാധരന്,
കേളപ്പന്,കെ.ദാമോദരന്,കാര്ട്ടൂണിസ്റ്റ് ശങ്കര് തുടങ്ങിയവര്
വാല് മുറിച്ചുകളഞ്ഞു
.കേശവപിള്ള എന്ന എതിര്പ്പുകാരന്
പിള്ളയെ മൊഴിചൊല്ലി ദേവിനെ
നിക്കാഹ് കഴിച്ചു.
വിപ്ലവകാരികളായ
പി.കൃഷ്ണപിള്ള,
ഈ.എം.എസ്സ്,
പി.ഗോവിന്ദപ്പിള്ള,
പി.കെ.വി
എന്നിവരൊന്നും വാല്
മുറിക്കാന് കൂട്ടാക്കിയില്ല.
വാല് മുറിച്ചു കളഞ്ഞവര്
പലരും പെണ്മക്കള്ക്കു വാലിട്ടു.
ലതാനായര്
രാജം എസ്സ് പിള്ള
തുടങ്ങിയവ ഉദാഹരണം. വാലില്ലാത്ത ചില സമുദായത്തിലെ
അംഗനാമണികള് വാലുള്ള തരുണന്മാരെ കണ്ടെത്തി
വാല് സമ്പാദിച്ചു
തൃപ്തിയടയുന്നു.( കോട്ടുകോയിക്കല് കുടുംബത്തില് ജനിച്ച
ഉഷാ എസ്സ് .നായരോടു ക്ഷമാപണം)
സമീപരാജ്യങ്ങള് പിടിച്ചടക്കി തിരുവിതാം കൂര് നിര്മ്മിച്ച വേണാട്ടരചന്
മാര്ത്താണ്ഡവര്മ്മ
ഖജനാവില് പണമില്ലാതെ
ഹര ഹര ചൊല്ലും കാലം.
കുശാഗ്രബുദ്ധിയായ രാമയ്യനോട് "വെള്ളരിക്ക കീറാതെ അരിയെടുക്കാന്"
ആജ്ഞാപിച്ചു.
പ്രജകളെ ദണ്ഡിപ്പിക്കാതെ വരുമാനം കൂട്ടാനാണ് ആജ്ഞ
എന്നു മനസ്സിലാക്കിയ രാമയ്യന് കാഴ്ചകള് വാങ്ങി പ്രമാണികള്ക്കു
സ്ഥാനപ്പേരുകള് നല്കി.
തമ്പി,ചെമ്പകരാമന്,കുറുപ്പ്.
കൈമള്,പണിക്കര്,
പണ്ടാല,ഉണ്ണിത്താന് കാമ്പിത്താന് തുടങ്ങിയ സ്ഥാനപ്പേരുകല് അങ്ങനെവിലയ്ക്കു നല്കപ്പെട്ടു.
എന്നാല് " നായര്"
എന്ന സ്ഥാനം ഇതില് നിന്നും തികച്ചും വ്യത്യസ്തമായി
നലകപ്പെട്ടതാണ്.
പട്ടാളത്തില് ചേര്ന്നവര്ക്കെല്ലാം ഈ വാല് കിട്ടി.
അതു
കാഴ്ച വാങ്ങി നല്കിയവയല്ല
."കിഴക്കേ ആഫ്രിക്കാരാജ്യവും മലയാളവും" എന്ന
യാത്രാവിവരണം എഴുതിയ
ഡ്വാര്ട്ട് ബാര്ബോസാ ഈ വിവരം വ്യകതമായി
രേഖപ്പെടുത്തി.
പി.ഭാസ്കരനുണ്ണിയുടെ
" പത്തൊന്പതാം നൂറ്റാണ്ടിലെ കേരളം"
കേരള സാഹിത്യ അക്കാഡമി 1988 പേജ് 405 കാണുക).
വാളും പരിചയും
നല്കിയാണ് നായര് പട്ടം നല്കിയിരുന്നത്.ജാതി,മതം ഇവ നോക്കാതെ
പട്ടാളത്തില് ചേന്നവരെല്ലാം തന്നെ നായര് ആയി.
അങ്ങിനെ പട്ടം കിട്ടുന്നതു
വരെ ഒരുവന് "നായര്" എന്നു പറയാന് അവകാശം ഇല്ലായിരുന്നു.എന്നാല്
അനന്തരാവകാശികള്ക്ക് നായര് പട്ടം തുടര്ന്നും കിട്ടി.
ചുരുക്കത്തില് മുകളില് പറയപ്പെട്ട വാലുകള്
തിരുവിതാംകൂറിലെ ജനങ്ങള്ക്ക് അധികാരികള് നല്കിയവയാണെന്നുകാണും.
എന്നാല് "പിള്ള" എന്ന വാല് ഇവയില് നിന്നെല്ലാം തികച്ചും വ്യത്യസ്ത്ഥം.
അത് അധികാരികള് നല്കിയ വാലല്ല.ജന്മ്സിദ്ധം.
5000 വര്ഷം മുന്പ്
ഉടലെടുത്ത പദം.
ഹാരപ്പന് മുദ്രകളില് പോലും യ പിള്ള ഉണ്ടെന്നു
ഹെല്സിങ്കിയിലെ മുദ്ര വിദഗ്ധന് ആസ്കോ പാര്പ്പോലയെ ഉദ്ധരിച്ച്
ഐരാവതം മഹാദേവന് എഴുതുന്നു.
ശൈവമക്കള് എന്ന നിലയില്
ശൈവവിശ്വാസികള് സ്വയം ഉപയോഗിച്ചിരുന്ന വിശേഷണമാണ് പിള്ള.
ആദ്യകാലത്തെ പിള്ളമാര് പിള്ളയാറും (ഗണപതി)
മുരുകനും.
തിരുവിതാം കൂറില് ഒതുങ്ങുന്നവരല്ല പിള്ളമാര്. ഏറെയും തമിഴ്നാട്ടില്.
എന്നാല് സിലോണ്
(വേലുപ്പിള്ള പ്രാഭാകരനെ ഓര്മ്മയില്ലേ?)സിംഗപ്പൂര്,ഫിജി
ആഫ്രിക്ക എന്നിവിടെയെല്ലാം പണ്ടേ പിള്ളമാര് ഉണ്ടായിരുന്നു.
മാര്ത്താണ്ഡവര്മ്മയ്ക്കു മുമ്പ് എട്ടുവീട്ടില് പിള്ളമാരുണ്ടായിരുന്നു.
അതിനും എത്രയോ മുമ്പായിരുന്നു ഇരവിക്കുട്ടിപ്പിള്ളപ്പോരിലെ
ഇരവിക്കുട്ടിപ്പിള്ള ജീവിച്ചിരുന്നത്.
ചുരുക്കത്തില് മാര്ത്താണ്ഡവര്മ്മ
കാഴ്ചവസ്തുക്കള് വാങ്ങി നല്കിയ വാലല്ല പിള്ള.
Posted 27th November 2009 by Dr.Kanam
വാല് മുറിച്ച അച്ഛന് എം.സുകുമാരന്
വാല് മുളപ്പിച്ച മന്നാടിയാര് മകളുടെ അച്ഛന്
താഴെ.

Comments
Post a Comment