ആദ്യ നവോത്ഥാന കൂട്ടായ്മ

ഡിസംബർ ജനുവരിമാസ കാലത്ത് മകര മണ്ഡല വിളക്ക് വേളയിൽ, കോട്ടയം ജില്ലയിലെ എരുമേലിയിൽ മുന്നൂറിൽ പരം വര്ഷങ്ങളായി നടന്നു വരുന്ന “എരുമേലി പേട്ട തുള്ളൽ (കെട്ട് )” ആണ് കേരളത്തിലെ ആദ്യ നവോത്ഥാന കൂട്ടായ്മ.
ജാതി- മത -വർണ്ണ -വർഗ്ഗ- ദേശ -ഭാഷ- ലിംഗ- പ്രായ ഭേദമന്യേ ആർക്കും ഏതു രാഷ്‌ടീയക്കാർക്കും പങ്കെടുക്കാവുന്ന മനുഷ്യകൂട്ടായ്മ. വേൾകുല ജാതനായ അയ്യനയ്യപ്പന്റെ ബന്ധുവായ “പുത്തൻ വീട്ടിൽ” പെരിശ്ശേരിപ്പിള്ള പണിയിച്ച കൊച്ചമ്പലം എന്ന “അയ്യപ്പൻ” കോവിലിൽ നിന്നും ആലമ്പള്ളി മില്ലക്കാർ എന്ന വെള്ളാള പ്രമാണി പണിയിച്ച “ശാസ്താ” ക്ഷേത്രം എന്ന വലിയമ്പലം വരെയാണ് പേട്ട തുള്ളൽ .
ഇടയിൽ വാവരമ്പലം എന്ന് ഒരു കാലത്ത് വിളിക്കപ്പെട്ടിരുന്ന “വാവർ പള്ളി”യിലും ഭക്തർ കയറി കാണിക്ക ഇടുന്നു . ഇമാം നൽകുന്ന കുരുമുളക് പ്രസാദം വാങ്ങി കുളിക്കാതെ ശാസ്താ ക്ഷേത്രത്തിലേക്ക് പോകുന്ന ഹിന്ദുക്കളുടെ തീർത്ഥ യാത . ഭൂമിയിൽ മറ്റൊരിടത്തും ഇല്ലാത്ത ഹിന്ദു മുസ്ലിം കൂട്ടായ്മ.
ആഗോള പൗരനായ ശശിതരൂർ അടുത്ത കാലത്ത് (26 ഡിസംബർ 2023 ) എരുമേലിയിൽ വന്നപ്പോൾ ഈ പ്രത്യേകത ,അപൂർവത കാട്ടിക്കൊടുക്കാൻ ആരും ശദ്ധിച്ചില്ല . ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും നൗനാർ ജൂമാ മസ്ജിദിലേക്കു ആരാധകർ അദ്ദേഹത്തെ പിന്നോട്ടു നടത്തിച്ചു പേട്ട തുള്ളൽ ചരിത്രം തമസ്കരിച്ചു കളഞ്ഞു . (പത്ര വാർത്ത കാണുക )
എരുമേലി പേട്ട തുള്ളലിന്റെ മഹത്വം ലോകം അറിയണമെങ്കിൽ ഇനി പ്രധാനമന്ത്രി മോദിജി അടുത്ത വര്ഷം പേട്ട തുള്ളേണ്ടി വരും . നാളിതുവരെയായി ഒരു പ്രധാനമന്ത്രിയെയോ ഒരു പ്രസിഡന്റിനേയോ എരുമേലിയിലേക്കു ക്ഷണിക്കുവാൻ ആർക്കും തോന്നിയില്ല . കേന്ദ്ര മന്ത്രി ആയിരുന്ന കണ്ണന്താനത്തിനു തോന്നിയില്ല . പി.സി ജോര്ജിനെങ്കിലും അത് കഴിയണം . പേട്ട തുള്ളൽ ചരിത്രം തമ്സ്കരിക്കാൻ എന്താണ് കാരണം ? വെള്ളാളർ ന്യൂനപക്ഷം (വെറും ഒരു ശതമാനം ) എന്നത് തന്നെ കാരണം . കേഴുക വെള്ളാള കുലജാതരേ .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ചിറക്കടവ് ചരിത്രം:

തമ്സ്കരിക്കപ്പെട്ടവർ, എന്നാൽ ഓർമ്മിക്കപ്പെടേണ്ടവർ