കണ്ണായ സ്ഥലങ്ങൾ വെള്ളാളർ വക
ആഹാരത്തിനു വേണ്ട നെല്ലും വിൽപ്പനയ്ക്ക് വേണ്ട എള്ളും കുരുമുളകും മഞ്ഞളും കൃഷിചെയ്തിരുന്ന ,പാലും നെയ്യും കിട്ടാൻ ആടുമാടുകളെ വളർത്തി പോന്ന കർഷക അജപാലക സമൂഹമായിരുന്നു വേണാട്ടിലെയും പിൽക്കാല തിരുവിതാം കൂറിലെയും വൈശ്യർ ആയ വെള്ളാളർ .ഉൽപ്പന്നങ്ങൾ കൂടിയപ്പോൾ അവ വിറ്റഴിക്കാൻ അവർ വ്യാപാരികളുമായി(ചെട്ടികൾ ) . പായ്ക്കപ്പലുകളിൽ കയറി അവർ പര ദേശ വ്യാപാരികൾ ആയി . അറേബ്യയിൽ ചെന്ന ചിലർ മതം മാറി റാവുത്തർമാർ ആയി ഇന്ത്യയിൽ ആദ്യമായി ഒരു കപ്പൽ കമ്പനി തുടങ്ങിയത് വി. ഓ .സി എന്നറിയപ്പെട്ട വി .ഓ. ചിദംബരം പിള്ള.
വേണാട്ടിൽ മാത്രമല്ല ,തിരുവിതാം കൂർ മൊത്തം നോക്കിയാൽ മിക്ക പട്ടണങ്ങളിലേയും കണ്ണായ സ്ഥലങ്ങൾ ഒരു കാലത്ത് വെള്ളാളർ വക ആയിരുന്നു എന്ന് മനസിലാകും .
തിരുവന്തപുരത്തെ ഹജൂർ കച്ചേരി (ഇന്നത്തെ സെക്രട്ടറിയറ്റ് ) ഇരിക്കുന്ന സ്ഥലം മാവേലിക്കരയിലെ “തായ്” വീട്ടുകാർ വക ആയിരുന്നു .മഹാരാജാവ് പകരം എതിരെ ഉള്ള സ്ഥലം നൽകി .അവിടെയാണ് പ്രശസ്ത ഡെന്റിസ്റ്റ് “ജി .ഓ. പാൽ” എന്ന മാവേലിക്കരയിൽ ജനിച്ച ഗോപാലപിള്ള താമസിച്ചിരുന്നതും ക്ലിനിക് നടത്തിയുരുന്നതും . തിരുവിതാംകൂറിലെ ആദ്യ മോട്ടോർസൈക്കിളും ആദ്യ സ്വകാര്യം കാറും വാങ്ങിയതു ആ ഗോപാല പിള്ള .അദ്ദേഹത്തിന്റെ മകൻ ശിവരാജ് .ജി . ഓ. പാൽ, അമേരിക്കൻ പ്രസിഡന്റിന്റെ ദന്ത ഡോകടർ ആയി . എതിരെ ഉള്ള സ്ഥലത്താണ് പാലാസെന്ട്രൽ ബാങ്കും ഇന്ത്യൻ കോഫി ഹൌസും ലേഡീസ് സ്റ്റോറും മറ്റും പ്രവർത്തിച്ചിരുന്നത് . പിൽക്കാലം ആ സ്ഥലം പ്രശസ്ത നടൻ വിലയ്ക്ക് വാങ്ങി .
ഉള്ളൂർ മെഡിക്കൽ കോളേജ് ഇരിക്കുന്ന സ്ഥലവും തായ് വീട്ടുകാർ വക ആയിരുന്നു .”ചെട്ടിക്കുന്ന്” എന്നായിരുന്നു ആദ്യകാല സ്ഥലനാമം . കവടിയാർ കൊട്ടാരം ഇരിക്കുന്ന സ്ഥലം 1920 നു മുമ്പ് ഒരു വെള്ളാള മുതലിയാർ ജഡ്‌ജി വക ആയിരുന്നു .
“ചെമ്പകശ്ശേരി “ഹൌസിംഗ് കോളനി മാവേലിക്കര ചെമ്പകശ്ശേരി എന്ന വെള്ളാള കുടുംബം വക ആയിരുന്നു .ചെമ്പകശ്ശേരി രാജാവിന്റെ കണക്കപ്പിള്ള മാർ ആയിരുന്നതിനാൽ അവർ ചെമ്പകശ്ശേരി എന്ന വീട്ടുപേര് സ്വീകരിച്ചു .
മരുതം മൂട് എന്നറിയപ്പെടുന്ന പേരൂർക്കടയിൽ മനോന്മണീയം സുന്ദരം പിള്ള എന്ന ആലപ്പുഴക്കാരൻ വെള്ളാളന് ആയിരം ഏക്കർ വസ്തു സ്വന്തമായി ഉണ്ടായിരുന്നു .ചിലരേഖകളിൽ നൂറ് എന്ന് കാണുന്നു .പക്ഷെ ഏക മകൻ പി.എസ് .നടരാജപിള്ള ജനിച്ചത് വ്യാഴം പന്ത്രണ്ടിൽ നിൽക്കുമ്പോൾ .എല്ലാം നഷ്ടപ്പെട്ടു 14 സെന്റിലെ തെങ്ങോല പുരയിൽ മന്ത്രി ആയിരിക്കുമ്പോൾ പോലും ജീവിക്കേണ്ടി വന്ന ഹതഭാഗ്യൻ .
വഴുതക്കാട് വിമൻസ് കോളേജിന് എതിർവശം മുണ്ടക്കയം പൊട്ടം കുളം എന്ന നസ്രാണി കുടുംബം “മാഗ്നെറ്റ്” എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്ന ഭവനവും ചുറ്റുമുള്ള പത്തേക്കറും കോട്ടയം പേഷ്കാർ ആയിരുന്ന വൈക്കം സി.എം മാധവൻ പിള്ള വക ആയിരുന്നു . ആലപ്പുഴയിൽ ആറിന് ഇരുകരയിലും ആയി 22 വെള്ളാള കുടുംബങ്ങളെ കൊണ്ടുവന്നു പാർപ്പിച്ചത് രാജാ കേശവദാസൻ .തിരുനെൽവേലിയിൽ നിന്നും കണക്കെഴുതാൻ കൊണ്ടുവന്നവർ .
വൈക്കം ബോട്ടു ജെട്ടി മുതൽ ഉദയനാപുരം ക്ഷേത്രം വരെയുള്ള സ്ഥലം മുഴുവൻ ഏതാനും വെള്ളാള കുടുംബം വക ആയിരുന്നു . വൈക്കം വല്ലകത്ത് ഇപ്പോൾ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഇരിക്കുന്ന സ്ഥലവും പേഷ്കാർ മാധവൻ പിള്ള വക കുടുംബ വീട് ഇരുന്ന സ്ഥലം .
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ,പൊൻകുന്നം ,ചിറക്കടവ് ,ആനിക്കാട് ,വാഴൂർ ,കാനം ,കോട്ടയം ചെങ്ങളം ,പാലാ ,പൂവരണി എന്നിവിടങ്ങളിലെ കണ്ണായ സ്ഥലങ്ങൾ മുഴുവൻ വെള്ളാളർ വക ആയിരുന്നു . കാഞ്ഞിരപ്പള്ളി ഫെറോന പള്ളി ഇരിക്കുന്ന സ്ഥലമാകട്ടെ പി.ആർ എസ് പിള്ള യുടെ കുടുംബമായ “പങ്ങപ്പാട്” കുടുംബം വക ആയിരുന്നു .ആനത്താനം ചേരികൾ ചെറുകര പിള്ള (പിൽക്കാലം “ഉണ്ണിത്താൻ” ) എന്ന വെള്ളാളൻ വക ആയിരുന്നു .
പാലാ അങ്ങാടി സ്ഥാപിച്ചത് “പാലാ”ത്ത് പീടികയിൽ എന്ന വെള്ളാള വ്യാപാരികൾ .പാലാ വെള്ളാപ്പാട്ട് ക്ഷേത്രവും വെള്ളാള നിർമ്മിതി .മീനച്ചിൽ ഹിന്ദു സംഗമം വര്ഷം തോറും അവിടെ അരങ്ങേറുന്നു .
“കാനം” എന്ന ഹാരപ്പൻ സംസ്കൃതി ഗ്രാമം തുണ്ടത്തിൽ ശിവരാമപിള്ള എന്ന ളാലം പാർവത്യകാർ (പിള്ള അണ്ണൻ ) വക ആയിരുന്നു . തിരുവിതാംകൂർ രാജ്യത്തെ ഭരണ സൗകര്യാർത്ഥം “മണ്ഡപത്തും വാതില്കൽ” കളായി (വില്ലേജുകൾ ) വിഭജിച്ചിരുന്നു .വെള്ളാള ‘പിള്ള അണ്ണന്മാർ” ആയിരുന്നു അവയുടെ ചുമതലക്കാർ .എല്ലാ മണ്ഡപത്തിന് വാതിലുകൾക്കുമടുത്ത് വെള്ളാള കണക്കപ്പിള്ളമാർ താമസമായി . അവർ സ്ഥലം വാങ്ങി വീടുകൾ വച്ച് സ്ഥിരതാമസമാക്കി . അങ്ങനെ ആലങ്ങാട് വരെ തിരുവിതാം കൂറിൽ കണക്കപ്പിള്ളമാർ ആയ വെള്ളാളർ താമസമായി .
എരുമേലി ,റാന്നി ,പെരുനാട് ,പത്തനം തിട്ട , പ്രമാടം ,കലഞ്ഞൂർ ,പത്തനാപുരം ,പുനലൂർ,ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ണായ സ്ഥലം എല്ലാം വെള്ളാളർ വക ആയിരുന്നു പത്തനം തിട്ട ബസ്സ്റ്റാൻഡ് ഇരിക്കുന്ന സ്ഥലം ,ളാഹ എസ്റ്റേറ്റ് എന്നിവ പത്തനംതിട്ടക്കാരൻ ശാസ്താപിള്ള വക്കീൽ വക ആയിരുന്നു. ചെങ്ങന്നൂർ ദേശാധിപതികൾ ആയിരത്തോളം വര്ഷം വിറമിണ്ട നായനാർ കുടുംബമായിരുന്നു എന്ന് ചെങ്ങന്നൂർ ദേശ ചരിത്രം (വക്കീൽ കല്ലൂർ നാരായണ പിള്ള )
റാന്നി കൊട്ടാരം ,കോട്ടയം ചെങ്ങളം കൊട്ടാരം ,കുടയത്തൂർ കൊട്ടാരം ,പൊൻകുന്നം പുന്നാംപറമ്പ് (ആദ്യ പേർ “കൊക്കാപ്പള്ളിൽ” ,കാഞ്ഞിരപ്പള്ളി) എന്നിവിടങ്ങളിലെ കുടുംബനായകർ വനവിഭവങ്ങൾ ശേഖരിക്കാൻ നിയമിക്കപ്പെട്ട “മ .രാ .രാ ശ്രീ” (മഹാ രാജാ രാജ ശ്രീ ) കൾ ആയിരുന്നു . കരമൊഴിവായി ആയിരക്കണക്കിന് (2500 ഏക്കർ എന്ന് ചിലർ ) വനഭൂമി അവർക്കായി നൽകപ്പെട്ടു .സ്വർണ്ണം കെട്ടിയ വടി അധികാര ചിഹ്നമായി തെക്കുംകൂർ രാജാവ് അവർക്കു നൽകി .അവരുടെ വീടുകൾ “കൊട്ടാരം “ എന്നറിയപ്പെട്ടു. പെരുനാട് ,കോട്ടയം ചെങ്ങളം ,ഇടുക്കി കുടയത്തൂർ എന്നിവിടങ്ങളിൽ വെള്ളാളർക്കു ഇന്നും “കൊട്ടാരത്തിൽ” എന്ന വീട്ടുപേര് കാണുന്നതിന്റെ പിന്നാമ്പുറം ഈ ദാനം ആണ് . പക്ഷെ ഇപ്പോഴത്തെ തലമുറകൾക്കു ഈ ചരിത്രം അറിയില്ല .
ചിറക്കടവിലുള്ള “പലയകുന്നേൽ” എന്ന വെള്ളാള വൈദ്യ കുടുംബത്തിന് ചിറക്കടവ് മുതൽ കൊരട്ടി ആറു വരെ ആറായിരം ഏക്കർ ഭൂമി കൈവശം ഉണ്ടായിരുന്നു .ഇക്കാര്യം ഇന്നത്തെ തലമുറയ്ക്ക് അറിഞ്ഞുകൂടാ .പക്ഷെ ഫാദർ എർത്തയിൽ എന്ന ക്രൈസ്തവ പുരോഹിതൻ എഴുതിയ കാഞ്ഞിരപ്പള്ളി ചരിത്രത്തിൽ ആ വസ്തുത രേഖപ്പെടുത്തി .ചില ക്രിസ്ത്യാനികൾ ആ കുടുംബത്തിന്റെ വസ്തുക്കൾ തട്ടി എടുത്തു എന്നും ആ പുരോഹിതൻ തുറന്ന് എഴുതി .
Comments
Post a Comment