സീനിയർ ദിവാൻ പേഷ്കാർ സി.എം .മാധവൻ പിള്ള ,കോട്ടയം (1902 ) പാരിക്കാപ്പള്ളി ,വൈക്കം (1858 -1904 )

സീനിയർ ദിവാൻ പേഷ്കാർ സി.എം .മാധവൻ പിള്ള ,കോട്ടയം (1902 ) പാരിക്കാപ്പള്ളി ,വൈക്കം (1858 -1904 ) ==================================

ഡോ .കാനം ശങ്കരപ്പിള്ള

9447035416

വൈക്കം ചേരിക്കാപ്പറമ്പിൽ മാധവൻ പിള്ള ,ഉമ്പുക്കാട്ട് ചെല്ലമ്മ എന്നിവരുടെ മകൻ ആയി 1858 ൽ വൈക്കത്ത് ജനിച്ചു . എറണാ കുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ കോളേജ് പഠനം . 1879 -ൽ മദിരാശി യൂണിവേഴ്സിറ്റിയിൽ നിന്നും ബി ഏ .ബിരുദം . തിരുവിതാംകൂർ -കൊച്ചി അതിരിൽ അരൂക്കുറ്റിയിൽ എക്സൈസ് ഇൻസ്പെക്ടർ ആയി ആദ്യ നിയമനം (1878 ).1880 ൽ ഹജൂർ കച്ചേരി അറ്റാഷെ (ക്ലർക്ക് ).പതിനഞ്ചു രൂപാ ആദ്യ ശമ്പളം .ശമ്പളം 25 രൂപാ . തുടർന്ന് കായംകുളം മൂന്നാം ക്ലാസ് മജിസ്ടേറ്റ് .

പിന്നെ കൊട്ടാരത്തിൽ പാലസ് ഓഫീസിൽ അസിസ്റ്റന്റ് . 1890 ൽ പദ്മനാഭപുരം ഡിവിഷൻ ദിവാൻ പേഷ്കാരുടെ അസിസ്റ്റന്റ് . പിന്നാലെ ഹജൂർ കച്ചേരി ഡപ്യൂട്ടി പേഷ്കാർ .തുടർന്ന് ശ്രീമൂലം തിരുനാളിന്റെ ഉത്തരേന്ത്യൻ ടൂർ ഏജൻറ് .പിന്നീട് കോട്ടയം ദിവാൻ പേഷ്കാർ (1900 ).തുടർന്ന് ആറുമാസം മഹാരാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി . 1902 ൽ അടിത്തൂൺ പറ്റുമ്പോൾ സീനിയർ ദിവാൻ പേഷ്കാർ . ശമ്പളം മാസം 800 രൂപാ .

മുറപ്പെണ്ണ് ലക്ഷ്മി ആയിരുന്നു ഭാര്യ .അമ്മാവൻ വക്കീൽ പി.ആർ .നാരായണപിള്ളയുടെ മകൾ .

ആറു മക്കൾ .മൂന്നാണും മൂന്നു പെണ്ണും .ഇളയമകൻ രാഘവൻ പിള്ള (1902 -1982 ) യുടെ മകനാണ് പാരിക്കാപ്പള്ളി കുടുംബ ചരിത്രം എഴുതിയ ബയോകെമിസ്റ്റ് ഡോ നന്ത്യാട്ടു ആർ .സോമൻ .

കായംകുളം മജിസ്‌ട്രേറ്റ് ആയിരിക്കവേ പള്ളിക്കുളം ഉണ്ണിത്താൻ എന്ന് പേരുകേട്ട ഒരു പ്രമാണി പ്രതിയായ കേസിൽ അദ്ദേഹത്തെ 5 വർഷത്തെ കഠിന തടവിനും 5000 രൂപാ പിഴയും വിധിച്ചു .ആ വാർത്ത അറിഞ്ഞ മഹാരാജാവ് അദ്ദേഹത്തിനു പ്രൊമോഷൻ നൽകി കൊട്ടാരത്തിൽ അസിസ്റ്റന്റ് പേഷ്കാർ പദവിയിൽ നിയമിച്ചു .ശ്രീമൂലം തിരുനാളിനു രണ്ടു തവണ അന്യസംസ്ഥാനങ്ങളിൽ ക്ഷേത്ര സന്ദർശനം നടത്താൻ വേണ്ട ക്രമീകരണങ്ങൾ ഭംഗിയായി നിർവഹിച്ചു കൂടെപ്പോയത് മാധവൻ പിള്ള .

കാശി രാമേശ്വരം തുടങ്ങിയ പുണ്യ ക്ഷേത്രങ്ങളിൽ തിരുവിതാം കൂർ മഹാരാജാവ് സന്ദർശനം നടത്തുന്നത് ആദ്യമായിരുന്നു .സന്തുഷ്ടനായ മഹാരാജാവ് രണ്ടു തവണയും മാധവൻ പിള്ളയ്ക്ക് വീര ചങ്ങലകൾ നൽകി . 1888 ൽ ചേർത്തല ഡപ്യൂട്ടി പേഷ്കാർ ആയിരിക്കവേ പേഷ്കാർ രാമറാവുവും ഒത്തു ആസ്ഥാനം കോട്ടയത്തേക്ക് മാറ്റി .അദ്ദേഹം അക്കാലം വൈക്കത്ത് ഒരു ഹൈസ്‌കൂൾ ,പോസ്റ്റ് ഓഫിസ് എന്നിവ സ്ഥാപിച്ചു . നന്ദിയില്ലാത്ത കോട്ടയം കാർ മാധവൻപിള്ളയ്ക്ക് കോട്ടയത്ത് ഒരു സ്മാരകം പണിതില്ല ഇതുവരെ .1902 ൽ കൊട്ടാരത്തിൽ ഒരു നായർ യുവതി കൊല്ലപ്പെടാൻ ഇടയായി .സ്‌പെഷ്യൽ ഇൻവെസ്റിഗേറ്റിങ് മജിസ്റ്റ്രേറ്റ് ആയി ജോലി നോക്കിയിരുന്ന മാധവൻ പിള്ള മഹാരാജാവിന്റെ കോബ്ര ആയ ടി .ശങ്കരൻ തമ്പി ആണ് പ്രതി എന്ന് കണ്ടെത്തി .മഹാരാജാവിനു ഇഷ്ടക്കേട് തോന്നും എന്ന് കരുതി മാധവൻ പിള്ള തമ്പിയെ നിരപരാധി ആക്കി വിധി പുറപ്പെടുവിച്ചു .തമ്പിയിൽ നിന്നും പാരിതോഷികം വാങ്ങി എന്ന് സംശയിച്ചു ഹൈക്കോടതി ചീഫ് ജസ്റ്റീസ് ടി സദാശിവ അയ്യർ മാധവൻ പിള്ള കുറ്റക്കാരൻ എന്ന് വിധിച്ചു .എന്നാൽ അപ്പോഴേക്കും മാധവൻ പിള്ള

നാൽപ്പത്തി ആറാം വയസ്സിൽ അന്തരിച്ചു കഴിഞ്ഞിരുന്നു .ഏതാനും വര്ഷം കൂടി ജീവിച്ചിരുന്നെവെങ്കിൽ മാധവൻ പിള്ള തിരുവിതാം കൂർ ദിവാൻ ആകുമായിരുന്നു .വെറ്റില മുറുക്കുകാരനായ മാധവൻ പിള്ളയ്ക്ക് വായിൽ കാൻസർ ബാധയും പുറമെ ഗുരുതരമായ പ്രമേഹവും ഉണ്ടായിരുന്നു .അസുഖമായി വൈക്കത്ത് കഴിഞ്ഞിരുന്ന മാധവൻ പിള്ളയെ

അക്കാലത്തെ ദിവാൻ കൃഷ്ണ സ്വാമി റാവു നേരിട്ട് വന്നു കണ്ട് രോഗവിവരങ്ങൾ തിരക്കി എന്ന് ഡോ .സോമൻ. ചീഫ് സെക്രട്ടറി ടി ,താണുപിള്ള ,ചീഫ് ഫിസിഷ്യൻ ഡോ .ഈ .പുന്നൻ ലൂക്കോസ് (അയ്മനം ).വിദ്യാഭ്യാസ സെക്രട്ടറി അയ്യപ്പൻ പിള്ള ,ആഖ്യായികാ കാരൻ സി.വി .രാമൻപിള്ള മുതലായവർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു . മണ്ണിന്റെ മക്കൾ വാദം ഉയർത്തി ചരിത്രം സൃഷ്ടിച്ച മലയാളി മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന ഏക വെള്ളാളൻ ആയിരുന്നു മാധവൻ പിള്ള .(റോബിൻ ജെഫ്രി ).

മാധവൻ പിള്ള അതിസുന്ദരങ്ങൾ ആയ രണ്ടു വീടുകൾ പണിയിച്ചു . വൈക്കം വല്ലകത്ത് ഒരു നാലുകെട്ട് .അഞ്ചേക്കർ പുരയിടത്തിൽ . 1897 ൽ . ശാസ്താവും കോവിലിനു സമീപം ചാലപ്പറമ്പ് എന്ന പേരിൽ . 1960 ൽ കേരളസർക്കാർ ആ സ്ഥലം സർക്കാർ ഏറ്റ് എടുത്ത് അവിടെ വ്യവസായ എസ്റ്റേറ്റ് സ്ഥാപിച്ചു . രണ്ടാമത്തെ വീട് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിനെതിരെ പത്തേക്കറിൽ തൈക്കാട് ഹൌസ്‌ .1929 ൽ പത്തേക്കറിൽ കുറെ ഭാഗം വിക്കപ്പെട്ടു .അവിടെയാണ്കാഞ്ഞിരപ്പള്ളിക്കാരുടെ “മാഗ്നെറ്റ് ഹോട്ടൽ” ഉയർന്നത് .1980 കളിൽ ഹോട്ടലും ഇല്ലാതായി .മരുമകൻ ജഡ്ജ് ചൊക്കലിംഗം പിള്ള പണിയിച്ച ഹോസ്റ്റലും കുറെ വര്ഷം കഴിഞ്ഞു ഇല്ലാതായി .അദ്ദേഹത്തിന്റെ മകൻ ഇന്ദൻറെ മകൾ ശ്രീ ദേവിയുടെ ഉടമസ്ഥതയിൽ സുന്ദരമായ ഒരു ഭവനം മാത്രം അവിടെ അന്പത് സെന്ററിൽ ഇന്നുണ്ട് (2012 ) എന്ന് ഡോ സോമൻ .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ