േരളത്തിൽ വൈശ്യർ ചെയ്ത സേവനം
9447035416
മാതൃഭൂമി ആഴ്ചപ്പതിപ്പ് (101 : 44 ) ലക്കത്തിലെ വെബിനിവേശം പംക്തിയിൽ പ്രിയ സുഹൃത്ത് രാംമോഹൻ പാലത്ത് എഴുതിയ “പണമുണ്ടാക്കുന്നത് പാപമാണോ ?’ എന്ന ലേഖനത്തിൽ 18000 വായനക്കാരെ കിട്ടുന്ന ജോൺ സാമുവൽ എന്ന ജെ.എസ്. അടൂർ ഫേസ്‌ബുക്കിൽ എഴുതിയ ഒരു കുറിപ്പിലെ ഒരു വാചകം ഉദ്ധരിക്കുന്നു : ”കേരളത്തിൽ വലിയ അധികാര രൂപങ്ങളോ അതിനോടനുബന്ധിച്ചു വളർന്ന ഒരു വൈശ്യ സമൂഹമോ ഇല്ല (16 )“ പുറം 95 . “എന്ത് കൊണ്ട് കേരളത്തിൽ ബില്യണേഴ്‌സ് ഉണ്ടാകുന്നില്ല? എന്ന് ,29000 ഫേസ്ബുക് വായനക്കാർ ഉള്ള, ബൈജു സ്വാമി ചോദിച്ചതിനു മറുപടി എഴുതിയതാണ് ജോൺ സാമുവൽ .
നമ്മുടെ മലബാർ ചരിത്രകാരന്മാർ (എം .ജി എസ് ,രാജൻ ഗുരുക്കൾ , കേശവൻ വെളുത്താട്ട് മുതൽപ്പേർ ) എഴുതിയ വിഡ്ഢിത്തരം ജെ .എസ് .അടൂർ കണ്ണടച്ചു വിശ്വസിച്ചു . കൃഷി ,അജപാലനം ,വ്യാപാരം ,അക്ഷര വിദ്യ ,കണക്കെഴുത്ത് തുടങ്ങിയ പ്രവർത്തികൾ ചെയ്യന്നവരെ ആണ് വൈശ്യർ എന്ന് വിളിച്ചു പോന്നത് .സംഘകാലം മുതൽ നദീതടങ്ങളിൽ (മരുതം തിണ ) ഇഷ്ടിക വീടുകൾ കെട്ടി സ്ഥിരതാമസമാക്കിയവരാണ് ജലസേചനമാർഗ്ഗം വഴി കൃഷിചെയ്തിരുന്ന വെള്ളാളർ എന്ന വൈശ്യർ .ബ്രാഹ്മണരും ക്ഷത്രിയരും ശൂദ്രരും പിൽക്കാലം വന്നവർ.
വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ ഹാരപ്പയിൽ നിന്നും തെന്നിന്ത്യയിലെ കീലടിയിലേക്കും അവിടെ നിന്നും തെക്കും കൂറിലേക്കും കുടിയേറിയ ഒരു പുരാതന വെള്ളാള വൈശ്യ കുടുംബത്തിൽ പിറന്ന ആൾ എന്ന നിലയിൽ, വൈശ്യ വീക്ഷണത്തിൽ കേരളംചരിത്രം തിരുത്തി എഴുതി കൊണ്ടിരിക്കുന്ന ഒരു ചരിത്ര വിമർശകൻ എന്ന നിലയിൽ, ജെ. എസ്. അടൂരിന് എനിക്ക് മറുപടി നൽകാൻ അതിയായ സന്തോഷം ഉണ്ട് .
കേരളത്തിലെ എത്ര വൈശ്യർ ബില്യണർ ആയി എന്നതല്ല എൻ്റെ അന്വേഷണം .
കേരളത്തിലെ വെള്ളാള വൈശ്യർ വഴി വിവിധ സമുദായങ്ങളിൽ ജനിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ സാമാന്യം നല്ല നിലയിൽ ജീവിച്ചു വരുന്നു എന്ന് കാട്ടുകയാണ് ലക്‌ഷ്യം .ഇതിവിടെ പറയാൻ കാരണം തെങ്ങു കൃഷി ,കള്ളു ചെത്ത് ,കള്ള് വിൽപ്പന,അല്പം വൈദ്യം എന്നിവ വഴി ജീവിച്ചു പോന്ന ഈഴവരിലെ ഒരാൾ ആയ, മഹാകവി കുമാരൻ ആശാൻ ആലുവയിൽ മേച്ചിൽ ഓട്ടു കമ്പനി തുടങ്ങിയത് വലിയ ആനക്കാര്യം ആയി റാം മോഹൻ എടുത്ത് കാട്ടിയത് കൊണ്ടാണ് .ആശാൻറെ മേച്ചിൽ ഓട്ടു കമ്പനി അതേ ലക്കം മാതൃഭൂമിയിൽ വീണ്ടും വന്നിട്ടുണ്ട് (പുറം 24 “തിരുവിതാം കൂറിലെ ഭയങ്കരമായ ഒരു തീ ബോട്ടപകടം” ).ബോട്ട് മാസ്റ്റർ ഒരു വൈശ്യൻ ആയ ആറുമുഖം പിള്ള എന്നതുംശ്രദ്ധേയം.
തിരുവനന്തപുരം കൈതമുക്കിലെ വെള്ളാള ഉടമയിൽ ഉള്ള “കരാൽക്കട” ലോകപ്രശസ്തമായ വസ്ത്ര നിർമ്മാണ- വിൽപ്പന ശാല .1850 ൽ സ്ഥാപിതം. 1924 ൽ ലണ്ടനിൽ നടന്ന “ബ്രിട്ടീഷ് എമ്പയർ എക്സിബിഷനിൽ” പങ്കെടുത്ത വസ്‌ത്രാലയം .അവരുടെ “പുളിയിലക്കരയൻ” നേര്യത് ഏറെ പ്രസിദ്ധം . 1960 കളിൽ പോലും കാഞ്ഞിരപ്പള്ളിയിലെ റബർ തോട്ട ഉടമകളായ അച്ചായന്മാരും അമ്മച്ചിമാരും കരാൽ കടയിൽ നിന്ന് മാത്രം വസ്ത്രങ്ങൾ വാങ്ങിപ്പോന്നിരുന്നു .ബാലരാമപുരത്തെ സ്വന്തം തറി കളിൽ നെയ്തെടുത്ത കൈത്തറികൾ ഏറെ ഭംഗിയുള്ളതും നീണ്ട കാലം നില നിൽക്കുന്നവയും ആയിരുന്നു .
സ്വർണ്ണ കച്ചവട രംഗത്ത്ആദ്യം കാല്കുത്തിയത് ആലപ്പുഴയിൽ ആനന്ദവല്ലീശ്വരം ജൂവലേഴ്‌സ് (ഏ .വി. ജെ ).” ജീവിത നൗക” സിനിമയിൽ ആ കട കാണാം .തോവാളയിൽ നിന്നും പൂക്കച്ചവടവും ആയി വന്ന വെള്ളാള വ്യാപാരികൾ ആയിരുന്നു സ്വർണ്ണാഭരണ കട ആദ്യം തുടങ്ങിയത് .പിന്നെ ചെമ്പക ജൂവലറികൾ . എത്രയോ തട്ടാന്മാർ അവർ വഴി നല്ല സ്ഥിര വരുമാനം നേടി . മെരിലാൻഡ് സ്റ്റുഡിയോ(1950 ) സ്ഥാപിച്ച നീലാ സുബ്രഹ്മണ്യം 70 ചലച്ചിത്രങ്ങൾ നിർമ്മിച്ചു .59 എണ്ണം സ്വയം സംവിധാനം ചെയ്തു .എത്രയോ കലാകാരന്മാർ നല്ല നിലയിൽ അവർ വഴി ജീവിച്ചു . ഹജൂർ കച്ചേരി ,സെക്രട്ടറിയറ്റ് .റിസേർവ് ബാങ്ക് ,മെഡിക്കൽ കോളേജ് തുടങ്ങിയ വൻ കെട്ടിടങ്ങൾ പണിത “അനന്തപുരി അഡ്‌വാനി” പി. രത്‌നസ്വാമിയും പിതാവും സഹോദരനും മകനും(പി ആർ എസ് ) എത്രയോ ആളുകൾക്കാണ് ജീവനോപാധികൾ നൽകിയത് .
മലയാള ചലച്ചിത്ര രംഗത്ത് നാലുതലമുറകൾ സേവനം നൽകിയ ഒരു “കേരള കപൂർ” കുടുംബം ഉണ്ട് കാഞ്ഞിരപ്പള്ളിയിൽ .പങ്ങപ്പാട്ടു വൈശ്യ വെള്ളാള കുടുംബം .”എസ് .ആർ” എന്നറിയപ്പെട്ട ശ്രീമൂലം പ്രജാസഭ മെമ്പർ വക്കീൽ എസ് രാമനാഥപിള്ള കലാസാഗർ എന്ന ഫിലിം നിർമ്മാണ കമ്പനി തുടങ്ങി .മകൻ തിരമാല സംവിധാനം ചെയ്ത പി.ആർ എസ് പിള്ള കേന്ദ്ര ഫിലിം ഡിവിഷനിൽ നിന്നും കേരളത്തിൽ എത്തി കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ മേധാവി ആയി മലയാള സിനിമയെ കോടമ്പാക്കത്ത് നിന്നും കേരളത്തിലേക്ക് പറിച്ചു നട്ടു ആയിരക്കണക്കിന് കുടുമ്പങ്ങൾക്കു വരുമാനം നൽകി .അദ്ദേഹം പ്രസിഡന്റിൽ നിന്നും സ്വർണ്ണ മെഡൽ നേടി .മകൻ ശങ്കർ മോഹൻ IFF , KRNNIVAS എന്നിവയുടെ സാരഥി .പ്രസിഡന്റിൽ നിന്നും മെഡൽ വാങ്ങി .നാലാം തലമുറയിലെ മോഹൻ ശങ്കർ എന്ന നടനും പ്രസിഡന്റിൽ നിന്നും മെഡൽ വാങ്ങി .അവർ വഴി എത്രയോ കലാകാരന്മാർ നല്ലനിലയിൽ ജീവിച്ചു പോരുന്നു .
സി എം എസും കാരും എൽ എം എസ്സ് കാരും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രൈമറി സ്‌കൂളുകൾ തുടങ്ങിയത് അക്ഷരജ്ഞാനികളായ വെള്ളാള വൈശ്യർ .അവർ എത്രയോ കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു . സ്‌കൂൾ കോളേജ് ഗൈഡുകൾ ആദ്യം അച്ചടിച്ചിറക്കിയത് എൻ എസ് പിള്ള കടക്കരപ്പള്ളി എന്ന എൻ ശങ്കരനാരായണ പിള്ള അദ്ദേഹം സ്ഥാപിച്ച വി എം (വെള്ളാള മിത്രം ) പബ്ലീഷിങ് ഹൌസ് വഴി .എത്രയോ കുട്ടികൾ നന്ദിപൂർവ്വം വെള്ളാള മിത്രം പ്രസ്സിനെ സ്മരിക്കുന്നു .മലയാളത്തിലെ മിക്ക ശബ്ദകോശങ്ങളും എഴുതിയത് വൈശ്യർ ആയ പിള്ളമാർ .സാഹിത്യ സഹകരണ സംഘം സ്ഥാപകരായ ഡി സി കിഴക്കേമുറി ,പൊൻകുന്നം വർക്കി എന്നിവർ കടിപിടി കൂടി ഡി.സിയെ സസ്‌പെൻഡ് ചെയ്തു .അവസാനം ഒത്തു തീർപ്പിലായി നിർബന്ധിത പെൻഷൻ നൽകി അയ്യായിരം രൂപാ .കോട്ടയം ചന്തയിൽ മീൻ കച്ചവടം തുടങ്ങാൻ ആലോചിച്ച കിഴക്കേമുറിയെ ആരോ ശബ്ദതാരാവലി , ഇ ൦ഗ്‌ളീഷ് -മലയാളം ഡിക്ഷണറി തുടങ്ങിയവയുടെ കർത്താവായ ടി രാമലിംഗം പിള്ള(1880 -1968 )യുടെ കദനകഥ ധരിപ്പിച്ചു .ഡി.സി നിസ്സാരമായ തുക നൽകി മരിക്കാൻ കിടന്ന വൈശ്യനായ പിള്ളയുടെ രചനകളുടെ കോപ്പി റൈറ്റ് വാങ്ങിയത്രെ .പിന്നാലെ ശബ്ദതാരാവലി പ്രീ പബ്ലിക്കേഷൻ ആയി ഇറക്കി ലക്ഷങ്ങൾ നേടി .ശബ്ദതാരാവലി എന്ന മൂലക്കല്ലിൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണ് ഡി.സി ബുക്‌സും കിഴക്കേമുറി ഇടവും എന്ന് ചിലർ .ഒരു വൈശ്യന്റെ ആയുഷ്ക്കാലത്തെ അദ്വാന ഫലം കിട്ടിയത് കിഴക്കേമുറിക്ക് .
മലബാർ മെയിൽ എന്ന ഇ0ഗ്‌ളീഷ് പത്രം ആദ്യം തുടങ്ങിയത് വൈശ്യൻ ആയ പി.എസ് നടരാജപിള്ള .കൊച്ചിൻ ആർഗസ് എന്ന ആംഗലേയ പത്രം തുടങ്ങിയത് നടനും നിർമ്മാതാവും വൈശ്യനും ആയ ടി എസ് മുത്തയ്യാ പിള്ള
ഇപ്പോൾ നാട് നീളെ ഷോപ്പിംഗ് മാളുകൾ .മലനാട്ടിലെ ആദ്യ ഷോപ്പിംഗ് മാൾ -ബാസാർ -തുടങ്ങിയത് പൊന്കുന്നത്ത് .പഴയതും പുതിയതുമായ കെ.കെ റോഡിനിടയിൽ സ്ഥാപകൻ പി.എൻ പിള്ള മകളെ കമല യുടെ പേരിൽ തുടങ്ങിയ കമലാ ബസാർ .കോട്ടയത്തെ കളരിക്കൽ ബസാർ കെ കെ റോഡിൽ നിന്നും മാറി സ്ഥിചെയ്തപ്പോൾ പൊൻകുന്നം കമലാ ബസാർ ഇറുറോഡുകൾക്കിടയിൽ ഇരു വശത്തും പ്രധാന റോഡുകൾ .മുപ്പതിൽ പരം കടകൾ .എത്രയോ കുടുംബങ്ങൾ രക്ഷപെട്ടു . ഇങ്ങനെ നോക്കിയാൽ കേരളത്തിലെ വൈശ്യർ വഴി എത്രയോ ആയിരങ്ങൾ രക്ഷപെട്ടു . തിരുവനന്തപുരം ചാലയിലെ വലുതും ചെറുതുമായ മിക്ക വ്യാപാരസ്ഥാപങ്ങളും വൈശ്യർ ആയ വെള്ളാളർ വക .അവരുടെ ഇടയിലും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ ഉണ്ടായി -ആ മാധവൻ .
പക്ഷെ ചരിത്രകാരന്മാർ എഴുതും . കേരളത്തിൽ “തനതു” വൈശ്യർ ഉണ്ടായിരുന്നില്ല . മറുനാട്ടിൽ നിന്നും വന്ന ക്രിസ്ത്യാനികളും ജൂതരും അറബികളും ആയിരുന്നു ഇവിടത്തെ വൈശ്യർ . അവരായിരുന്നു “ലോക പെരും ചെട്ടികൾ”
ചരിത്രം മാറ്റി എഴുതേണ്ടി വരുന്നു .
Comments
Post a Comment