ഹാരപ്പൻ വെള്ളാള ജെല്ലിക്കെട്ട്

2024 ജനുവരി 7 ലെ മനോരമ ഞായറാഴ്ചയിൽ ആൽബിൻ രാജ് എഴുതിയ “ബിഗ് ബജറ്റ് വീരവിളയാട്ട് “ എന്ന സചിത്രലേഖനം തമിഴ് നാട്ടിലെ മധുര ജില്ലയിൽ അളങ്കാനല്ലൂരിന്‌ സമീപം കിഴക്കേക്കര ഗ്രാമത്തിൽ 60 ഏക്കറിൽ നിർമ്മിച്ച “കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീന “ എന്ന സ്ഥിരം ജെല്ലിക്കെട്ട് വേദിയെ കുറിച്ചാണ് .മണ്ണും പുല്ലും മഞ്ഞളും പാറുന്ന കളത്തിൽ കാളയും കർഷക വീരനും തമ്മിലുള്ള ചോരചിന്തും കായികവിനോദം ഇനി മാട്ടു പൊങ്കൽ ദിനത്തിൽ മാത്രമല്ല വര്ഷം 365 ദിവസവും നടത്തി ലോകമെമ്പാടു നിന്നും ടൂറിസ്റ്റുകളെ ആകർഷിക്കും.

സ്‌പെയിനിലെ കാളപ്പോരുകളെ ഓർമ്മിപ്പിക്കുന്ന ഹാരപ്പൻ വെള്ളാള കായിക വിനോദം. തമിഴ് നാട്ടിൽ .മാഡ്‌റിനിലെ “ലസ് വെന്റാസ് “സ്റ്റേഡിയത്തെ പോലെ കിഴക്കേക്കര അലങ്കാനല്ലൂർ അരീനയും താമസിയാതെ ലോകപ്രസിദ്ധമാകും .സ്റ്റാലിൻ സർക്കാരിന് നന്ദി .2021 ജനുവരിയിൽ പ്രഖ്യാപിച്ചു .2022 മാർച്ചിൽ പണി തുടങ്ങി .2023 ഡിസംബറിൽ പണി പൂർത്തിയായി .5000 കാണികൾക്കു ഇരിക്കാവുന്ന സ്ഥിരം ഗാലറി .5000 കാളകൾക്കു മത്സരിക്കാനുള്ള സൗകര്യം.

2024 ജനുവരി 15 മുതൽ മധുരയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ആവണിയാപുരത്ത് 500 കാളകൾ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് .16 മുതൽ മധുരയിൽ നിന്നും 20 കിലോമീറ്റർ അകലെ പാലമേട് എന്ന ഗ്രാമത്തിൽ ഏറ്റവും കൂടുതൽ പൂഞ്ചിക്കാളകൾ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് .ജനുവരി 17 മുതൽ മധുരയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള അള ങ്കാ നല്ലൂരിൽ ‘ദിവസവും ജെള്ളിക്കെട്ട് .തമിഴ് കർഷകർക്ക് ആനന്ദലബ്ദിക്ക് ഇനി എന്തുവേണം ?

മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴ് നാട്ടിൽ തൈമാസം .(ജനുവരി ) മനുഷ്യ കുലം പിറന്നത് തൈമാസത്തിലെ “പൊങ്കാല” ദിനത്തിൽ .അടുത്ത നാളിൽ കർഷകന്റെ സഹായികളായ മാട് പിറന്നു .അത് “മാട്ടു പൊങ്കാല” .

സംഘകാലത്ത് ബി സി സി 300 കാലത്ത് തന്നെ ഹാരപ്പയിലും മോഹൻജൊദാരോയിലും ജീവിച്ചിരുന്ന നാഗരികർ ആയിരുന്ന വെള്ളാള കുലം പൂഞ്ചിയുള്ള പോർക്കാളകളെ വളർത്തി ജെല്ലിക്കെട്ടുകൾ നടത്തിപ്പോന്നു .ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന കോയമ്പത്തൂർ സ്വദേശി ആർ ബാലകൃഷ്ണൻ എഴുതിയ ജേർണി ഓഫ് സിവിലൈ സേഷൻ -ഹാരപ്പ ടു വൈക ജെല്ലിക്കെട്ടിനെ കുറിച്ചും പൂഞ്ചിക്കാളകളെ കുറിച്ചും വിശദമായി എഴുതുന്നു (പുറം 409 -410 ).

ജനുവരിയിൽ തുടങ്ങുന്ന ജെല്ലിക്കെട്ട് ജൂൺ വരെ തുടരുക ആയിരുന്നു പതിവ് .ചെറുതും വലുതും ആയി നാലായിരത്തിൽ പരം ഇടങ്ങളിൽ . മേലിൽ അത് വര്ഷം മുഴുവൻ നടത്തപ്പെടും . തമിഴർക്ക് വീട്ടിലെ ഇളയ മകൻ ആണ് പൂഞ്ഞിക്കാള .വീട്ടിൽ ഏ സി ഇല്ല എങ്കിലും തൊഴുത്തിൽ അത് കാണും .ഒരു മാസത്തെ ചെലവ് 50000 രൂപാ വരെ ആകുമത്രേ .ആനയെ കുളിപ്പിക്കും പോലെ ആണ് കാളക്കുളിയും .വൈകിട്ടും കുളിപ്പിക്കും .21 -40 പ്രായത്തിലുള്ള കാളകൾ ആണ് മത്സരിക്കാൻ ഇറക്കപ്പെടുക .പിടിച്ചു കെട്ടാൻ വരുന്ന യോദ്ധാവിനു കാളയുടെ പൂഞ്ഞിയിൽ മാത്രമാവും ശ്രദ്ധ .കാഴ്ചക്കാർ കാളയുടെ കൂടെയോ വീരന്റെ കൂടെയോ എന്നറിയാൻ ബുദ്ധിമുട്ടാണ് മിക്കപ്പോഴും .വീരനും കാള എന്നറിയപ്പെടുന്നു .കാളകൾ ആദ്യം ഗ്രാമത്തിന്റെ പേരിൽ .പിന്നെ ഉടമയുടെ പേരിൽ .പോരാളി ആദ്യം ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടും .രണ്ടാമത് സ്വന്തം പേരിലും .

സ്പെയിനിൽ കാള കൊല്ലപ്പെടും .ഇവിടെ കാള കൊല്ലപ്പെടുകയില്ല എന്നതാണ് ദ്രാവിഡ മഹിമ .ഹിമാചൽ പ്രദേശിലെ സൊളാനിൽ കാളകൾ പരസ്പരം മല്ലടിച്ചു കൊല്ലപ്പെടുന്നു .

2017 ൽ ജെല്ലിക്കെട്ടിനെ അനുകൂലിച്ചു വ്യാപകമായ പ്രക്ഷോപനം തമിഴ് നാട്ടിൽ ഉണ്ടായി .സ്പെയിനിലും മെക്സിക്കോയിലും മൃഗ സംരക്ഷരുടെ ആവശ്യപ്രകാരം കാളപ്പോര് നിരോധിക്കപ്പെട്ട സമയം .2014 ൽ തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചു .ആയിരക്കണക്കിന് തമിഴ് യുവാക്കൾ നിരോധനം മാറ്റാൻ സമരം ചെയ്തു .ഐ റ്റി മേഖലയിലെ യുവാക്കൾ ആയിരുന്നു മുന്നിൽ . ഹിന്ദി യ്ക്കെതിരെ നടത്തിയ സമരത്തിന് തുല്യം ആയിരുന്നു ഈ സമരവും .അമേരിക്കയിലും ബ്രിട്ടനിലും ആസ്‌ത്രേലിയായിലും എല്ലാം തമിഴ് മക്കൾ സമരം ചെയ്തു എന്നത് ചരിത്രം .മറീന നിറയ്ക്കൽ സമരം വഴി മറീന ബീച്ച് സമരക്കാരെ കൊണ്ട് നിറഞ്ഞു .തുടർന്ന് തമിഴ് നാട് അസ്സംബ്ലി നിരോധനം മാറ്റാൻ ബില്ല് പാസാക്കി .പ്രസിഡന്റ് ബില്ല് അംഗീകരിച്ചതോടെ ജെല്ലിക്കെട്ട് നിരോധനം മാറി .കർഷകർ ആനന്ദത്തിൽ ആറാടി .

സംഘകാലത്ത് വെള്ളാള കർഷകർ തുടങ്ങിയ കായിക വിനോദം ആണ് ജെല്ലിക്കെട്ട് .ഹാരപ്പൻ മുദ്രയിൽ ഏറെ പ്രസിദ്ധം പൂഞ്ചിയുള്ള കാള . ഹാരപ്പൻ സീലുകളിൽ വിവിധ ഇനം മൃഗങ്ങൾ ഉണ്ട് .എന്നാൽ കുതിര ഇല്ല . ആരക്കാലുള്ള ചക്രങ്ങളും ഇല്ല ഡക്കാനിലെ ഡൈമ ബാദിൽ നിന്ന് കിട്ടിയ ഓട് കൊണ്ടുള്ള രഥത്തിൽ ആരക്കാൽ ഇല്ലാത്ത ചക്രം ആണ് കാണുന്നത് . പൂഞ്ഞിയുള്ള ഇരട്ടക്കാളകൾ വലിക്കുന്ന രഥം . ജെ.എം കെനോയർ ( J .M.Kenoyar) പൂഞ്ഞി യുള്ള ഹാരപ്പൻ കാളകളെ വിശദമായി പഠനം നടത്തി ജോൺ മാർഷലും ഇത്തരം ഹാരപ്പൻ കാളകളെ കുറിച്ച് വിവരിച്ചിട്ടുണ്ട് .Earnest Mckay നിരവധി മനുഷ്യരെ തട്ടിയിട്ട ഒരു ജെല്ലിക്കെട്ട് കാളയെ ചിത്രീകരിക്കുന്ന ഹാരപ്പൻ സീൽ കണ്ടെടുത്തത് വിശദമായി പഠിച്ചിട്ടുണ്ട് . ചുരുക്കത്തിൽ ജെല്ലിക്കെട്ട് ഹാരപ്പൻ വെള്ളാള കർഷക ജനതയുടെ ഒരു പ്രധാന കായിക വിനോദം ആയിരുന്നു .സ്റ്റാലിൻ സർക്കാർ ആ വെള്ളാള പഴമയെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ