ഡോ .നന്ത്യാട്ട് ആർ .സോമൻ, Msc ,PhD, FRSC(UK)
9447035416
അറിയപ്പെടേണ്ടവർ, എന്നാൽ അറിയപ്പെടാത്തവർ ആയി കഴിയുന്ന അനേകം വ്യക്തികൾ ,പ്രതിഭകൾ, ശാസ്ത്രജ്ഞർ ഒക്കെ നമ്മുടെ ചുറ്റും ഉണ്ട് . അത്തരത്തിൽ ഒരു ശാസ്ത്രജ്ഞ പ്രതിഭ ആണ് വൈക്കത്ത് നന്ദ്യാട്ടു കുടുംബത്തിൽ ജനിച്ച ഡോ. നന്ത്യാട്ടു രാഘവ സോമൻ (1937 )
1975 -78 കാലത്ത് വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ നന്ത്യാട്ടു കുടുംബത്തിലെ ശാഖയായ കണ്ണേഴം എ വീടിനു തൊട്ടടുത്ത വീട്ടിൽ ആയിരുന്നു താമസം .കുറിച്ചിത്താനം ശിവരാമപിള്ള വൈക്കം പദ്മനാഭപിള്ളയെ കുറിച്ചെഴുതിയ ലേഖനം സഹ്യാദ്രി സാനുക്കളിലെ ദ്രാവിഡപ്പഴമ (വി.ആർ .പരമേശ്വരൻ പിള്ള ) എന്ന വെള്ളാള ചരിത്ര പുസ്തകത്തിൽ വായിച്ചിരു ന്നതിനാൽ ആ വീട്ടുപേര് സുപരിചയം ആയിരുന്നു .എന്നാൽ നന്ത്യാട്ടു സോമനെ കുറിച്ച് അക്കാലം കേട്ടിരുന്നില്ല.അതിനാൽ പരിചയപ്പെടാൻ കഴിഞ്ഞില്ല .
2012 ൽ പ്രസിദ്ധീകരിക്കപ്പെട്ട പാരിക്കാപ്പള്ളി ആൻഡ് റിലേറ്റഡ് വെള്ളാള തറവാട്സ് എന്ന കുടുംബചരിത്രം കയ്യിൽ കിട്ടിയപ്പോൾ ആണ് അതിന്റെ രചയിതാവായ ഡോ .നന്ത്യാട്ടു സോമനെ കുറിച്ചറിയറിയുന്നത് .പിൽക്കാലം ഞങ്ങൾ സുഹൃത്തുക്കൾ ആയി .പലപ്പോഴും വിളിക്കും .ദളവാക്കുളം സംഭവുമായി ബന്ധപ്പെട്ട് അത് വെറും കെട്ടുകഥ എന്ന് കാട്ടാൻ ഞങ്ങൾ ഇരുവരും കലാകൗമുദി വാരികയിൽ ലേഖനം എഴുതി .ചങ്ങനാശ്ശേരിയിലെ ലക്ഷ്‌മീപുരം കൊട്ടാരത്തെ കുറിച്ച് ചില വിവരങ്ങൾ സമ്പാദിക്കാൻ അദ്ദേഹത്തെ സഹായിക്കാനും കഴിഞ്ഞു .ഡോ സോമന്റെ പൂർവ്വികൻ ആയ വൈക്കം പത്മനാഭപിള്ള പണിത കൊട്ടാരം ആണ് പിൽക്കാലം ചങ്ങനാശ്ശേരിയിലേക്കു പൊളിച്ചു മാറ്റപ്പെട്ടത് എന്നദ്ദേഹം കണ്ടെത്തി .
വൈക്കം പദ്മനാഭ പിള്ളയുടെ വിശദമായ ജീവചരിത്രം രചിക്കയാണ് അദ്ദേഹം ഇപ്പോൾ ,VACF സംഘടിപ്പിച്ച വൈക്കം പദ്മനാഭപിള്ള സൂ൦ മീറ്റിൽ അദ്ദേഹം മുഖ്യ പ്രഭാഷകൻ ആയിരുന്നു .പി.എസ് .നടരാജപിള്ളയുടെ കൊച്ചുമകൻ വരദ ൻ സുന്ദരവും ഒത്തു ഒരിക്കൽ ഞാൻ അദ്ദേഹത്തെ പൂജപ്പുരയിൽ എത്തി സന്ദർശിച്ചു(ഫോട്ടോ )
ജീവിത രേഖ ==============
ഓർഗാനിക് കെമിസ്ട്രിയിൽ പി.എച്ച് ഡി നേടിയ ഡോ. സോമൻ ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോ ആണ്. സുഗന്ധ വസ്തുക്കളിൽ നിന്നും കെമിക്കൽ വസ്തുക്കൾ വേര് തിരിച്ചെടുക്കുന്ന പ്രക്രിയകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആണ് ഡോ .സോമൻ . പ്രാണികളെ നശിപ്പിക്കാനുള്ള പല രാസവസ്തുക്കളും അദ്ദേഹം കണ്ടെത്തി . മുപ്പതിൽ പരം ശാസ്ത്രീയ കണ്ടെത്തലുകൾ .പതിനേഴു പേറ്റന്റുകൾ സ്വന്തമാക്കി.1999 ൽ ഡോ മൻമോഹൻ സിംഹിൽ നിന്നും R & D വിഭാഗത്തിൽ അവാർഡ് നേടി .ബറോഡാ ,പൂനാ തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ റിസേർച് ഗൈഡ് .നിരവധി യൂണിവേഴ്സിറ്റികളിൽ പി.എച്ച് .ഡി തീസിസുകൾ അപഗ്രഥനം ചെയ്യുന്നു .
1970 -1990 കാലഘട്ടത്തിൽ കാഞ്ചി പുരത്തെ വേദ രക്ഷണ നിധി ട്രസ്ററ് ഡോണർ പേട്രൺ ആയി സേവനം അനുഷ്ടിച്ചു .വര്ഷങ്ങളുടെ പ്രയത്ന ഫലമാണ് കേരള വൈശ്യ ഹിന്ദു വെള്ളാള കുടുംബ ചരി ത്രങ്ങളിലെ മഹാഭാരതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാരിക്കാപ്പള്ളി വെള്ളാള കുടുംബ ചരിത്രം (രണ്ടു വാല്യം ) കേരള ചരിത്രകാരന്മാർക്കു കേരളചരിത്രം എന്നാൽ ബ്രാഹ്മണ ചരിത്രമോ (ഉദാഹരണമ് ഡോ എം ജി എസ്സിന്റെ പി ച്ച് ഡി തീസിസ് ,പെരുമാൾസ് ഓഫ് കേരളം -ബ്രാഹ്മണ ഗ്രാമ ചരിത്രം ) അല്ലെങ്കിൽ ക്ഷത്രിയ രാജാക്കന്മാരുടെ ചരിത്രമാണ് എന്ന് കാണാം . കേരളത്തിലെ വൈശ്യർ ആയ വെള്ളാളർക്കും ഏറെ പഴമയും പെരുമയും ഉള്ള ചരിത്രം ഉണ്ടെന്നു കാട്ടുന്നു ഡോ സോമൻ തൻ്റെ വിശദമായ കുടുംബചിത്രം . ആകുടുംബത്തിൽ പിറന്ന് എത്രയോ മഹത് വ്യക്തികൾ ഇന്നും അറിയപ്പെടാതെ തമ്സ്കരിക്കപ്പെട്ടു കഴിയുന്നു . അവരെ കുറിച്ച് ചില വിവരങ്ങൾ ,അവരിൽ ചിലരുടെ അപൂർവ്വ ഫോട്ടോകൾ എന്നിവ ഡോ സോമൻ നൽകുന്നു . ജീവിച്ചിരിക്കുന്നവരുടെ മേൽവിലാസം ,മൊബൈൽ നമ്പർ ഈ മെയിൽ എന്നിവ കൂടി നൽകാമായിരുന്നു .അവരുടെ വാട്സ് ആപ്പ് കൂട്ടായ്മയും സാധ്യമാകുമായിരുന്നു .

Comments
Post a Comment