പാരിക്കാപ്പള്ളി - കുടുംബചരിത്രങ്ങളിലെ ഇതിഹാസം
2012 ആദ്യ മാസങ്ങളിൽ എന്നോ ആണ് തിരുവനന്തപുരം നന്ദൻ മൂലയിലുള്ള വൈലോപ്പള്ളി സാംസ്കാരിക ഭവനിലെ കേരള ഹിസ്റ്റോറിക്കൽ റിസേർച് സെൻറർ സന്ദര്ശിക്കുന്നത് . കസിൻ പൊൻകുന്നം വൃന്ദാവനത്തിലെ അഡ്വേ .പി ആർ രാജഗോപാലിന്റെ സുഹൃത്തും ഇപ്പോൾ പാമ മേധാവിയും ആയ ഡോ .പി.ജെ ചെറിയാൻ ആയിരുന്നു അന്നാ സ്ഥാപനത്തിന്റെ മേധാവി .കുടുംബ ചരിത്രം എഴുതണമെന്നും ഒരു കോപ്പി സ്ഥാപനത്തിലെ കുടുംബ ചരിത്ര ശേഖരത്തിനു നൽകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം അവിടെ സൂക്ഷിച്ചിരിക്കുന്ന ശേഖരത്തിൽ ഏറ്റവും മെച്ചപ്പെട്ട ചില ചരിത്രങ്ങൾ -മലയിലാത്തയിലും ആംഗലേയത്തിലും ഉള്ളവ - എന്നെ കാണിച്ചു തന്നു .
അവ ഞാൻ ഓടിച്ചു നോക്കി .കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തുന്നവ .എല്ലാം ക്രിസ്ത്യൻ കുടുംബങ്ങൾ വക .അവയിൽ ഒന്ന് പോലും ഹിന്ദു കുടുംബം വക ആയിരുന്നില്ല .ഒന്ന് രണ്ടു തല്ലിപ്പൊളി ഹിന്ദു കുടുംബ ചരിത്രങ്ങൾ എന്റെ ആവശ്യപ്രകാരം ഡോ ചെറിയാൻ കാട്ടിത്തന്നു .ഹിന്ദു കുടുംബങ്ങൾ ക്കു നാണക്കേട് ഉണ്ടാക്കുന്ന ചില കൃതികൾ .
ആവർഷം അവസാനം ആവണം ഡോ .നന്ത്യാട്ടു സോമൻ എന്ന ദേശീയ തലത്തിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ അദ്ദേഹം തയാറാക്കിയ പാരിക്കാപ്പള്ളി യും ബന്ധപ്പെട്ട വെള്ളാള തറവാടു കളുടെയും വിശദമായ ചരിത്രം തികച്ചും ശാസ്ത്രീയമായി രണ്ടു വാള്യങ്ങളിലായി തയാറാക്കി അവയുടെ കോംപ്ലിമെന്ററി കോപ്പി കയ്യൊപ്പു സഹിതം എനിക്കയച്ചു തന്നത് .
കേരളീയ കുടുംബചരിത്രങ്ങളിലെ ഇതിഹാസം അഥവാ മഹാഭാരതം എന്ന് വിശേഷിപ്പിക്കാവുന്ന കൃതി .വൈക്കം ,ചേർത്തല ,മാവേലിക്കര ,തിരുവനന്തപുരം എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന 42 വീട്ടുകാരുടെ
(ചെമ്പകശ്ശേരി ,ചെമ്മാഴം ,ചേരിക്കാപ്പറമ്പ് ,ചിറ്റേഴം ,ഇടയോടി ,കാളൻ കുന്നേൽ ,കൈമൾ വീട് ,കൈമൂട്ടിൽ .കാക്കോലിൽ ,കളംപാട്ട് ,
കാഞ്ഞിരംപറമ്പ് ,കണ്ണേഴം ,കോലാഞ്ചി ,കൊല്ലംപറമ്പ് ,കുമ്പളത്തു പറമ്പ് ,കുന്നേൽ ,മാടമ്പ് ,മാനാപറമ്പ് ,
മാറാണൂർ ,മധുരമംഗലം,നന്ദാ വനം .പാലംപറമ്പിൽ ,പാരിക്കാപ്പള്ളി ,പട്ടിയാരത്ത് ,
പുലിപ്ര ,പുണിയാമ്പള്ളി .പുത്തൻപുര ,പുത്തൻപുരയ്ക്കൽ ,ശേഖരവിലാസം,തായ് വീട് ,
തട്ടേഴത്ത് ,താഴത്ത് വീട് ,ഉമ്പക്കാട് ,വാലാചിറ .വള്ളാ പുരക്കല്,വാറുക്കാട് ,വയലാപറമ്പ് ,വെളുത്തേരി വടക്കേ വീട് ,വെങ്ങാൻ പറമ്പ് വെട്ടുങ്കൽ എന്നിവയാണ് ആ നാൽപ്പത്തി രണ്ടു വെള്ളാള വീട്ടുകാർ .
ആ വീട്ടുകാരെ കുറിച്ച് മാത്രമല്ല വെള്ളാള രെ കുറിച്ച് മൊത്തത്തിൽ അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങൾ ,ചരിത്രം ,ആചാരങ്ങൾ ,ആഹാരസ്വഭാവം ,ക്ഷേത്രങ്ങൾ ,ഉത്സവങ്ങൾ ,വസ്ത്രധാരണ രീതി ചരിത്ര പുരുഷന്മാർ ,ആത്മീയ നേതാക്കൾ ,സ്വാതന്ത്ര്യ സമര സേനാനികൾ ,ഭരണ കർത്താക്കൾ ,ഉദോഗസ്ഥ പ്രമുഖർ ,ശാസ്ത്രജ്ഞർ ,ബിസിനസ് കാർ ,സാഹിത്യകാരന്മാർ ,കലാകാരന്മാർ .സംരംഭകർ അവാർഡ് ജേതാക്കൾ തുടങ്ങി എന്തെല്ലാം എന്തെല്ലാം . ഈ കുടുംബ ചരിത്രത്തിൽ ഇല്ലാത്തവ ഒന്നുമില്ല .നിരവധി അപൂർവ്വ ഫോട്ടോകൾ ,ചാർട്ടുകൾ ,ടേബിളുകൾ ,അടിക്കുറിപ്പുകൾ രസകരമായ സംഭവങ്ങൾ വ്യക്തികളുടെ ജന്മനക്ഷത്രം പൊക്കം ,തൂക്കം എന്നിവയെല്ലാം നൽകപ്പെട്ടിരിക്കുന്നു .
രോഗവിവരങ്ങൾ എന്തിനു എന്ന് ഞാൻ സംശയിച്ചു .പക്ഷെ ഉദ്ദേശം മനസിലായപ്പോൾ ശാത്രജ്ഞനായ ഡോ സോമനെ ഞാൻ അഭിനന്ദിക്കുന്നു .മുൻകാലങ്ങളിൽ അവരുടെ വീടുകളിൽ മുറച്ചെറുക്കൻ മാർ മുറപ്പെണ്ണുങ്ങളെ കല്യാണം കഴിച്ചിരുന്നു .ആ വിവാഹങ്ങൾ പിന്നീടുള്ള തലമുറകളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയോ എന്ന ശാസ്ത്രീയ അന്വേഷണം നടത്തുക ആയിരുന്നു ശാസ്ത്രജ്ഞൻ ആയ ഡോ സോമൻ .കാര്യമായ യാതൊരു തകരാറും അവരുടെ പിന്തലമുറകളിൽ കണ്ടില്ല .മിക്കവാറും നല്ല വിദ്യാഭ്യാസം ലഭിച്ചു ഉന്നത ജോലികൾ നോക്കിയ ആരോഗ്യവാന്മാർ .
വെള്ളാള യുവാക്കളിലും ഐ ഏ എസ്സും ഐ എഫ് എസ്സും നേടിയ വർ ഉണ്ടെന്നു ഈ മഹാഭാരത ത്തിൽ നിന്നാണ് ഞാൻ മനസിലാക്കിയത് .
ഡോ .സോമൻ എത്ര വര്ഷം പ്രയത്നിച്ചിട്ടാവാം ഇത്തരം ഒരു കൃതി രചിച്ചത് .നാൽപ്പത്തി രണ്ടു വെള്ളാള വീട്ടുകാരും അവയിലെ അംഗങ്ങളും മാത്രമല്ല വെള്ളാള കുലം മുഴുവൻ ഡോ .സോമനോട് കടപ്പെട്ടിരിക്കുന്നു . സോമനെ അനുകരിച്ചു ഒരു ഡസൻ പേരെങ്കിലും അവരുടെ കുടുമ്ബചരിത്രം എഴുതിയെങ്കിൽ .
എൻ്റെ കുടുംബ ചരിത്രവും (തുണ്ടത്തിൽ ) കാനം ദേശചരിത്രവും എഴുതപ്പെട്ടു .ആഗോള തലത്തിൽ പ്രസിദ്ധനായിരുന്ന ഡോ ചെറുകാപ്പള്ളിൽ ശിവരാമപിള്ള ഗോപിനാഥപിള്ള എന്ന മറൈൻ ബയോളജിസ്റ്റ്.മലയാളത്തിൽ .ഞാനാണ് എഡിറ്റു ചെയ്തു പ്രകാശിപ്പിച്ചത് . വൈലോപ്പള്ളി ഭവനിൽ ഒരു കോപ്പി ഉണ്ട് .താൽപ്പര്യം ഉള്ളവർക്ക് കോപ്പി എടുക്കാം
.അത് വെറും കടലാടി .ഒരു ചെറിയ കൈപ്പുസ്തകം . ഡോ .സോമൻ എഴുതിയ പാരിക്കാപ്പള്ളി “കടൽ” . പാരാവാരം .മഹാഭാരതം .അതിൽ ഇല്ലാത്തത് മറ്റെങ്ങും കിട്ടില്ല .
അതിൽ മുങ്ങിയാൽ മുത്തും പവിഴവും അപൂർവ രത്നങ്ങളും ധാരാളം അവ മുങ്ങി എടുത്ത് നിരവധി ഇടങ്ങളിൽ ഞാൻ ഉപയോഗിക്കുന്നു . നന്ദി ഡോക്ടർ സോമൻ .
നന്ദി തുടരും
Comments
Post a Comment