പാരിക്കാപ്പള്ളി വെള്ളാള പ്രശ്‍നോത്തരി

ഡോ .കാനം ശങ്കരപ്പിള്ള

1 .അച്ചടിക്കപ്പെട്ട വെള്ളാള കുടുംബചരിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ കൃതി ഏതാണ് ? പാരിക്കാപ്പള്ളി ആൻഡ് റിലേറ്റഡ് വെള്ളാള തറവാട്‌സ് ഓഫ് ട്രാവന്കോർ

2 .ആ കൃതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമോ ? ശാസ്ത്രജ്ഞനായ ഡോ .നന്താട്ടു ആർ സോമൻ ഇ൦ഗ്‌ളീഷിൽ തയാറാക്കിയ സചിത്ര കുടുംബചിത്രം .രണ്ടുവാള്യം .930 പേജുകൾ വില 1600 രൂപ കോപ്പി ലഭിക്കാൻ ഡോ .നന്ത്യാട്ടു സോമൻ പുര 149 .നന്ത്യാട്ട് .കേസരി റോഡ് ,പൂജപ്പുര തിരുവനന്തപുരം drsoman @gmail .com mob .9447153571 റഫർ ചെയ്യാൻ കേരളഹിസ്റ്റോറിക്കൽ റിസേർച്ച് ലൈബ്രറി വൈലോപ്പള്ളി സാംസ്കാരിക ഭവൻ ലൈബ്രറി നന്തന്കോട് തിരുവനന്തപുരം

3 .ഡോ സോമന്റെ കൃതിയിൽ പരാമര്ശിക്കപ്പെടുന്ന ഏറ്റവും പ്രസിദ്ധനായ വ്യക്തി ആരാണ് ? വൈക്കം കണ്ണേഴം പദ്‌മനാഭപിള്ള .തിരുവിതാം കൂറിലെ വടക്കുമുഖം (ആലപ്പുഴ )സർവാധികാരയ്ക്കാർ (1767 -1809 ) no 30021 ടിപ്പു സുൽത്താനെ ഗറില്ലാ മോഡൽ ആക്രമണത്തിലൂടെ 1789 -90 കാലഘട്ടത്തിൽ പരാജയപ്പെടുത്തിയ ഇരു പത്ത് സംഘത്തലവൻ .ഭൂതത്താൻ കെട്ട് തുറന്നു വിട്ടു വേനൽക്കാലത്ത് പെരിയാറിൽ വെള്ളപ്പൊക്കം സൃഷ്ടിച്ച യുദ്ധ തന്ത്രജ്ഞൻ .

4 .ആരായിരുന്നു വൈക്കം പദ്മനാഭപിള്ളയുടെ മുത്തച്ഛൻ ? 1715 -1799 കാലത്ത് ജീവിച്ചിരുന്ന നാഗം പിള്ള .നാഞ്ചിനാട്ടിലെ താഴക്കുടി ഗ്രാമത്തിൽ ജനിച്ച മേലെഴുത്ത് പിള്ള .അദ്ദേഹത്തിന് പ്രൊമോഷൻ കിട്ടിയപ്പോൾ വൈക്കം കാര്യക്കാർ ആയി വടക്കും കൂറിൽ നിയമിതനായി . വൈക്കം ക്ഷേത്രത്തിനും ഉദയനാപുരം ക്ഷേത്രത്തിനും ഇടയിൽ8 -10 ഏക്കർ സ്ഥലം അദ്ദേഹത്തിന് രാജാവ് നൽകി .അവിടെ അദ്ദേഹം കണ്ണേഴം എന്ന നാലുകെട്ട് നിർമ്മിച്ചു .

5 .ആരായിരുന്നു പിതാവ് ? നാഗം പിള്ളയുടെ മൂത്ത മകൻ ചെമ്പകരാമൻ പിള്ള (1738 -1798 ).വടക്കുമുഖം സർവാധി കാര്യക്കാർ ആയിരുന്ന അദ്ദേഹം നന്ത്യാട്ടു മൂത്തപിള്ളയുടെ അനന്തരവൻ ഭഗവതി അമ്മയെ വിവാഹം കഴിച്ചു .

6 .എന്നാണു പദ്മനാഭപിള്ള ജനിച്ചത് ?ആരെല്ലാം ആയിരുന്നു സഹോദരങ്ങൾ 1767 (കൊല്ലവർഷം 943 ) നവംബർ 19 .കാളി(കാർത്തി ക്കുട്ടി (1772 )എന്നൊരു സഹോദരിയെ കുറിച്ച് മാത്രം വിവരം ഉണ്ട് . (ഡോ .നന്ത്യാട്ടു സോമൻ സമ്മതിക്കുന്നില്ല എങ്കിലും ഈ കാളി(കാർത്തി ) ക്കുട്ടിയുടെ പിന് തലമുറയാണ് സഖാവ് പി .കൃഷ്‌ണപിള്ള എന്ന് തെക്കുംഭാഗം മോഹൻ “കൂത്താട്ടുകുളം -ചോര മെഴുകിയ നിലങ്ങൾ” എന്ന ജീവചരിത്രത്തിൽ .സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ ഭാര്യാ മാതാവ് കൂത്താട്ടുകുളം മേരിയുടെ ജീവചരിത്രം ആണ് മോഹന്റെ കൃതി )

7 .ആരായിരുന്നു വൈക്കം പദ്മനാഭപിള്ളയുടെ ഭാര്യ ? ചേരിക്കാപ്പറമ്പ് മാടമ്പി രാമകൃഷ്‌ണപിള്ളയുടെ ഭാഗിനേയി പന്ത്രണ്ടു വയസുകാരി

8 .ഇവിടെ നിന്നാണ് പദ്മനാഭപിള്ള കുതിരപ്പട നയിക്കാനുള്ള പരിശീലനം നേടിയത് ? കൊരട്ടി കൈമളിൽ നിന്നും .

9 ആരെക്കെ ആയിരുന്നു പദ്മനാഭപിള്ളയുടെ സുഹൃത്തുക്കൾ കുഞ്ഞിക്കുട്ടി പിള്ള ,കായംകുളം കോയക്കുട്ടി ,ചേർത്തല (കുതിരപ്പക്കി )

10 .പദമനാഭപിള്ളയുടെ “ഇരു പത്ത് “സംഘം എന്നാണു ഭൂതത്താൻ കെട്ട് തുറന്നു വിട്ടു ടിപ്പുവിന്റെ പടയാളികളെ വെള്ളം കുടിപ്പിച്ചത് ? 1790 മെയ് 7

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ