Posts

അവാർഡുകളുടെ പെരുമഴക്കാലം

Image
അവാർഡുകളുടെ പെരുമഴക്കാലം =============== .കാനം ശങ്കരപ്പിള്ള 9447035416 പത്രമാസികൾ എടുത്താൽ എല്ലാ ലക്കത്തിലും അവാർഡ് വാർത്തകൾ കാണാം . അവാർഡിന് ക്ഷണിക്കുന്നു . അവാർഡിന് തെരഞ്ഞെടുത്തു . അവാർഡ് നൽകുന്നു , അവാർഡ് നൽകി (സചിത്ര വാർത്ത ) . അവാർഡ് നേടിയതിൽ അനുമോദനം (സചിത്ര വാർത്ത). മിക്കതും ശുദ്ധ തട്ടിപ്പാണ് . വർഷങ്ങൾക്കു മുൻപാണ് . ഒരു സംഘടനഎന്നെ സമീപിച്ചു . ആരോഗ്യ ബോധവൽക്കരണ പ്രവർത്തന ങ്ങൾ നടത്തുന്നതിന്റെ പേരിൽ സാറിനു ഞങ്ങൾ അവാർഡ് നൽകും .സാർ പതിനായിരം രൂപാ തരണം . പിന്നീട് ഒരു മാസിക സമീപിച്ചു .സാറിനു വേണ്ടി ഞങ്ങൾ ഒരു ലക്കം ഇറക്കും .കവറിൽ സാറിന്റെ ഫോട്ടോ ആദ്യ സചിത്ര ലേഖനം സാറിനെയും കുടുംബത്തെയും പറ്റി . 25000 രൂപാ നൽകിയാൽ മതി . മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ആൾക്കാർ എത്തി . സാറിനെ കുറിച്ച് ഒരു സചിത്ര ലേഖനം എല്ലാ എഡീഷനിലും ഇറക്കാം. വെറും 75000 രൂപാ മുടക്കിയാൽ മതി . പണ്ട് സചിത്ര ജീവചരിത്രം ഇറക്കുന്ന രീതി ഉണ്ടായിരുന്നു. ഇന്ത്യൻ പ്രസിഡന്റ് ,പ്രധാന മന്ത്രി മുഖ്യ മന്ത്രി തുടങ്ങിയവരുടെ ജീവചരിത്രം വരുന്ന ബുക്കിൽ നിങ്ങളുടെയും ജീവചരിത്രം വരും . പരസ്യക്കൂലി ഒന്നും കൊടുക്കേണ്ട...

“കേരളത്തനിമ” (ചരിത്ര നിരൂപണം )

Image
ഡോ .കാനം ശങ്കരപ്പിള്ള (മെഡിക്കൽ ഡോക്ടർ ) കേരളഭാഷാഇന്സ്റ്റിറ്റിട്യൂട്ട് ഒന്നാം പതിപ്പായി 2013 ൽ പുറത്തിറക്കിയ “കേരളത്തനിമ” എന്ന ചരിത്ര പഠനം ആരെങ്കിലും സമ്മാനമായി തന്നതോ വിമർശിനത്തിനായി അയച്ചു തന്നതോ ഗ്രന്ഥശാലയിൽ നിന്ന് വായിക്കാൻ എടുത്തോ അല്ല .സ്വന്തമായി നേടിയ 300 രൂപാ രൊക്കമായി കൊടുത്തു വാങ്ങിയതാണ് . ആ കൃതിയെ എപ്പോൾ എങ്ങനെ വിലയിരുത്തണം വിമർശിക്കണം എന്നതൊക്കെ എൻ്റെ തീരുമാനമാണ് . അത് താമസിച്ചു പോയി എന്ന് പരാതിപ്പെടാൻ ചരിത്രകാരന് അർഹത ഇല്ല. ജീവിത രേഖ നൽകുന്ന പേജിൽ മൊബൈൽ നമ്പർ , ഈ മെയിൽ എന്നിവ നല്കിയിട്ടുള്ളതിനാൽ വിമര്ശനം തീർച്ചയായും അവ വഴി അയച്ചു കൊടുത്തിരിക്കും . ചരിത്രകാരന്റെ ചോദ്യങ്ങൾക്കു തീർച്ചയായും മറുപടി കൊടുത്തിരിക്കും . കെട്ടിലും മട്ടിലും ഉയർന്ന നിലവാരം പുലർത്തുന്ന പുസ്തകം . ആദ്യകാഴ്ചയിൽ തന്നെ മുന്നൂറു രൂപാ വാങ്ങി . എപ്പോൾ വായിക്കണം എപ്പോൾ വിമര്ശനം എഴുതണം എന്നൊക്കെ തീരുമാനിക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ട് . പന്ത്രണ്ടു കൊല്ലം കഴിഞ്ഞു മൂന്നാം പതിപ്പിൽ എത്തിയത് കാരണം ആദ്യ പതിപ്പിനെ ഇപ്പോൾ വിമര്ശിക്കരുത് എന്നൊന്നും ചരിത്രകാരൻ നിർബന്ധം പിടിക്കരുത് . കവർ പേജിൽ കൊടുത്...

ീയരും നായരും ജനിതക സാമ്യം

Image
തീയരും നായരും ഒരേ വർഗ്ഗം എന്ന് കാട്ടാൻ എൻ്റെ ഒരു ഫേസ് ബുക് സുഹൃത്ത് 2024 ജനുവരി 2 ലക്കം ദ ഹിന്ദുവിൽ വന്ന ഒരു ലേഖനം എനിക്കയച്ചു തന്നിരിക്കുന്നു . വി ഗീതാനന്ദ് ആണ് ലേഖകൻ . വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കുടിയേറിയ ഒരേ വംശത്തിൽ പെട്ടവരാണ് തീയരും നായരും എന്ന് ജനിതക പഠനം വഴി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ലേഖകൻ . വെറുതെയല്ല നമ്മുടെ ചരിത്രകാരൻ എം ജി എസ് നാരായണൻ പണിയരുടെയും കുറിച്യരുടെയും പിൻ ഗാമികളാണ് നായന്മാർ എന്ന് എഴുതി പിടിപ്പിച്ചത് . അഹിച്ഛത്രത്തിൽ നിന്നും ബ്രാഹ്‌മണരുടെ സേവകർ വന്നവരാണ് നായന്മാർ എന്നായിരുന്നു ചിലരുടെ വാദം, സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജി (CCMB ) യിലെ ഫെല്ലോ ആയ ജെ.സി .ബോസ് , കുമാരസ്വാമി തങ്കരാജ് എന്നിവരാണ് ജനിതക പഠനം നടത്തിയവർ. മൈറ്റോകോൺഡ്രിയൽ ഡി .എൻ ഏ പഠനം വഴിയാണ് അവർ കണ്ടെത്തൽ നടത്തിയത് . നായരും തീയരും ഒരേ വംശം എന്നവർ കണ്ടെത്തി . ഇരുവർക്കും ഇറാനിയൻ പാരമ്പര്യം .മലബാറിലെ തീയർ ,നായർ എന്നിവരിൽ നിന്നും 213 പേരുടെ ജനിതക പരിശോധന അവർ നടത്തിയെന്നും ലേഖകൻ തുടരുന്നു .സ്ത്രീകൾ വഴിയാണ് ഇറാനിയൻ പാരമ്പര്യം തീയരിലേക്കും നായരിലേക്കും പകർന്നത് എന്ന് ഗവ...

വാര്യർ ,ഗുരുക്കൾ എന്നിവരുടെ ദൃഷ്ടിയിൽ വെള്ളാളർ

Image
ഡോ .കാനം ശങ്കരപ്പിള് ള 9447035416 ശ്രീമാന്മാർ രാഘവ വാര്യർ ,രാജൻഗുരുക്കൾ എന്നിവർ ചേർന്ന് തയാറാക്കിയ കേരളചരിത്രം രണ്ടുഭാഗങ്ങൾ, വള്ളത്തോൾ വിദ്യാപീഠം , എടപ്പാൾ ആണ് പ്രസിദ്ധീകരിച്ചത് . 2013 മാർച്ച് പതിപ്പ് നമുക്കൊന്ന് പരിശോധിക്കാം . മുതിർന്ന കേരള ചരിത്രപണ്ഡിതൻ ശാസ്ത്രീയ കേരളചരിത്രപിതാവ് എന്ന് ശിഷ്യ ത്രയത്താൽ, ശതാഭിഷിക്തവേളയിൽ, കേസരി വാരിക 2017 ജനുവരി 20 ലക്കത്തിൽ, ഘോഷിപ്പിക്കപ്പെട്ട മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം. ജി. എസ്.നാരായണൻ, കോളേജ് കുട്ടികൾക്കു “പരീക്ഷാ സഹായ ഗ്രൻഥം” (ചരിത്രം ,വ്യവഹാരം -കേരളവും ഭാരതവും കറന്റ് ബുക്സ് 2015 ,പുറം 129) എന്നാണ്‌ ഈ ചരിത്രത്തെ വിശേഷിപ്പിച്ചത് എന്നത് നമുക്ക് കാര്യമായി എടുക്കേണ്ട . കേരളചരിത്രം ഒന്നാം ഭാഗം പുറം 126ലെ “ ബ്രാഹ്മണേതര ഗ്രാമങ്ങൾ” എന്ന തലക്കെട്ടിനടിയിലെ വെള്ളാള പരാമർശം കാണുക . “ക്രി 849 ലെ തരിസാപ്പള്ളി രേഖയിൽ അടിസ്ഥാന മാത്രയുടെ പുറമേ വെള്ളാളർ എന്നൊരു വിഭാഗത്തെ കാണാം .സമകാലില ദക്ഷിണേന്ത്യൻ പശ്ചാത്തലത്തിൽ വെള്ളാളർ കൃഷിക്കാരാണ് .അവരിൽ ഭൂഉടമകൾ ഉണ്ട് .കൃഷിപ്പണിക്കാർ ഉണ്ട് .അതേ രീതി തന്നെയാവണം ദേശകാല ഭേദങ്ങളോടെ കേരളത്...

ലോഗൻ കണ്ട വെള്ളാളർ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 ടി .വി .കൃഷ്ണൻ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ച “ലോഗന്റെ മലബാർ മാന്വലിൽ(1887 ) കേരളത്തിലെ അതിപ്രാചീന കർഷക അജപാലക വർദ്ധക കരകൗശല സാക്ഷര സമൂഹമായ വെള്ളാളരെ കുറിച്ച് പുറം 113 -114 ൽ പറഞ്ഞു വച്ചത് എന്തെല്ലാം എന്ന് നോക്കാം (1985 എഡീഷൻ .) “……നാട്ടി (നെൽച്ചെടി പറിച്ചുനടൽ )നടുന്ന ചുമതല ഏറ്റെടുത്ത വിഭാഗത്തെ അഥവാ ജാതിയെ ഇവിടെ പരാമര്ശവിധേയമായ സുറിയാനി പട്ടയത്തിൽ വെള്ളാളർ (അതായത് വെള്ളമടിച്ചു കൃഷിപ്പണി ചെയ്യുന്നവർ )എന്ന് വിശേഷിപ്പിച്ചു കാണുന്നു .ഇപ്പോഴും അവരുടെ ഉപജീവന മാർഗ്ഗം കര്ഷകവൃത്തിയാണ് .” [ലോഗൻ എഴുതിയ വര്ഷം സി. ഈ. 1887 എന്നറിയുക.] “—------- പാരമ്പര്യങ്ങൾ കൂടി കണക്കിലെടുത്താൽ നായന്മാർ തന്നെയാണ് വെള്ളാളർ (ജലസേചനവൃത്തിയിലേർപ്പെട്ടവർ ) എന്ന് പറയേണ്ടിവരും .എന്നിരുന്നാലും നായന്മാരുടെ ഏറ്റവും പ്രധാനമായ ,ഏറ്റവും ശ്രദ്ധേയമായ ,ഏറ്റവും സ്വീകാര്യമായ തൊഴിൽ സംരക്ഷണച്ചുമതല ആയിരുന്നു എന്നതിൽ തർക്കമില്ല .ജില്ലയിൽ വെള്ളാളർ ക്രമേണ നാമാവശേഷമായി ,ഒരു പ്രത്യേക ജാതി എന്ന നിലയിൽ .” നായന്മാർ തന്നെയാണ് വെള്ളാളർ എന്ന ലോകമതം ശരിയോ ? വായനക്കാർ തീരുമാനിക്...

വെള്ളാളർ - കേരളചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ

Image
കേരളത്തിൽ ഇന്ന് കാണപ്പെടുന്ന ജനവിഭാഗങ്ങളിൽ ഏറ്റവും പുരാതനമായ കർഷക അജപാലക വർത്തക കരകൗശല സാക്ഷര സംസ്കാര സമൂഹമാണ് ദ്രാവിഡ വംശജർ ആയ വെള്ളാളർ .മുൻ ഒഡീസാ ചീഫ് സെക്രട്ടറിയും രണ്ടുതവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷ്ണറും ഒണോ മാസ്റ്റിക്സ് ( നാമശാസ്ത്ര) വിദഗ്ധനും തമിഴ് കവിയും ചരിത്രകാരനും പ്രഭാഷകനും മറ്റുമായ കോയമ്പത്തൂർ കാരൻ ഡോ. ആർ. ബാലകൃഷ്ണൻ ഐ. ഏ. എസ്‌ എഴുതിയ Journey of Civilization Indus to Vaiga ,റോജാ മുത്തയ്യാ റിസേർച് ലൈബ്രറി ചെന്നൈ പ്രസിദ്ധീകരണം പുറം 340-350,352-54,365-66 കാണുക . കേരളം മലയാളികളുടെ മാതൃഭൂമി (ചിന്ത പബ്ലിക്കേഷൻസ് (2014 ) എന്ന കേരള ചരിത്രം എഴുതിയ ഈ .എം ശങ്കരൻ നമ്പൂതിരിപ്പാട് വെള്ളാളർ എന്ന പ്രാചീന ജനസമൂഹത്തെ പരാമര്ശിക്കുന്നതേ ഇല്ല . എന്നാൽ വെള്ളാളർ നായർ ആണെന്ന മട്ടിൽ പരാമർശിക്കയും ചെയ്യുന്നു പുറം 64 കാണുക . “ഇക്കൂട്ടത്തിൽ വളർച്ചയെത്തിയിരുന്ന ഒരു ജനവിഭാഗമാണ് കേരളത്തിലെ നായന്മാർ .അവരുടെ ജീവിത രീതിയെയും സംസ്കാരത്തെയും സാമ്പത്തിക ബന്ധങ്ങളെയും ഭരണ രീതിയെയും മറ്റും പറ്റി വ്യക്തവും സവിസ്തരവും വിവരങ്ങളൊന്നും നമുക്കിനിയും കിട്ടിക്കഴിഞ്ഞിട്ടില്ല .പക്ഷെ കൃഷി അവരുടെ ഇടയിൽ വളരെ...

സഞ്ചരിക്കുന്ന സ്ഥലനാമങ്ങൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 മനുഷ്യർ മരങ്ങളല്ല . അവർക്കു വേരുകൾ ഇല്ല . ഉള്ളത് കാലുകൾ . അതിനാൽ മനുഷ്യർ നടന്നുകൊണ്ടേ ഇരിക്കും . അതിനാൽ കുടിയേറ്റങ്ങൾ ആവർത്തിക്കപ്പെടും . ഒപ്പം സ്ഥലനാമങ്ങളും കൂടെപ്പോകും. യൂ.കെയിലെ യോർക്കിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവർ അവിടെ പുതിയ “ന്യൂ”യോർക്ക് സൃഷ്ടിച്ചു.ടൊറാന്റോയിൽ മറ്റൊരു “ലിറ്റിൽ” യോർക്കും . ലണ്ടനിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവർ ഓഹിയോ ,അർക്കൻസാസ് ,കെന്ടക്കി എന്നിവിടങ്ങളിൽ ആയി മൂന്നു ലണ്ടൻ സൃഷ്ടിച്ചു . “ഓണോ മാസ്റ്റിക്സ്” എന്നറിയപ്പെടുന്ന (സ്ഥല വ്യക്തി കഥാപാത്ര) നാമശാസ്ത്രം വഴി കുടിയേറ്റ ചരിത്രം ഇന്ന് വ്യക്തമായി കണ്ടെത്താം . മഹാദേവർ പട്ടണത്തിൽ നിന്ന് വന്നവർ , കൊടുങ്ങല്ലൂർ നിന്ന് വന്നവർ, കൊല്ലത്ത് നിന്ന് വന്നവർ , കടുത്തുരുത്തിയിൽ നിന്നു വന്നവർ, നിലയ്ക്കൽ നിന്ന് കുടിയേറിയവർ, സിറിയയിൽ നിന്ന് വന്നവർ എന്നൊക്കെ മദ്ധ്യതിരുവിതാംകൂറിലെ അച്ചായന്മാർ കുടുംബചരിത്രത്തിൽ എഴുതിവച്ച് അഭിമാനം കൊള്ളാറുണ്ട് . പക്ഷെ അവർ സ്ഥലനാമങ്ങൾ കൊണ്ടു നടന്നതായി കാണുന്നില്ല . ഇതിനൊരൊപവാദം മേവാഡിൽ നിന്നും കുംഭകോണം വഴി മീനച്ചിലിലേക്കു കുടിയേറി എന്നവകാശപ്പെടുന്ന പാല...