“കേരളത്തനിമ” (ചരിത്ര നിരൂപണം )
(മെഡിക്കൽ ഡോക്ടർ )
കേരളഭാഷാഇന്സ്റ്റിറ്റിട്യൂട്ട് ഒന്നാം പതിപ്പായി 2013 ൽ പുറത്തിറക്കിയ “കേരളത്തനിമ” എന്ന ചരിത്ര പഠനം ആരെങ്കിലും സമ്മാനമായി തന്നതോ വിമർശിനത്തിനായി അയച്ചു തന്നതോ ഗ്രന്ഥശാലയിൽ നിന്ന് വായിക്കാൻ എടുത്തോ അല്ല .സ്വന്തമായി നേടിയ 300 രൂപാ രൊക്കമായി കൊടുത്തു വാങ്ങിയതാണ് . ആ കൃതിയെ എപ്പോൾ എങ്ങനെ വിലയിരുത്തണം വിമർശിക്കണം എന്നതൊക്കെ എൻ്റെ തീരുമാനമാണ് . അത് താമസിച്ചു പോയി എന്ന് പരാതിപ്പെടാൻ ചരിത്രകാരന് അർഹത ഇല്ല.
ജീവിത രേഖ നൽകുന്ന പേജിൽ മൊബൈൽ നമ്പർ , ഈ മെയിൽ എന്നിവ നല്കിയിട്ടുള്ളതിനാൽ വിമര്ശനം തീർച്ചയായും അവ വഴി അയച്ചു കൊടുത്തിരിക്കും . ചരിത്രകാരന്റെ ചോദ്യങ്ങൾക്കു തീർച്ചയായും മറുപടി കൊടുത്തിരിക്കും .
കെട്ടിലും മട്ടിലും ഉയർന്ന നിലവാരം പുലർത്തുന്ന പുസ്തകം . ആദ്യകാഴ്ചയിൽ തന്നെ മുന്നൂറു രൂപാ വാങ്ങി .
എപ്പോൾ വായിക്കണം എപ്പോൾ വിമര്ശനം എഴുതണം എന്നൊക്കെ തീരുമാനിക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ട് . പന്ത്രണ്ടു കൊല്ലം കഴിഞ്ഞു മൂന്നാം പതിപ്പിൽ എത്തിയത് കാരണം ആദ്യ പതിപ്പിനെ ഇപ്പോൾ വിമര്ശിക്കരുത് എന്നൊന്നും ചരിത്രകാരൻ നിർബന്ധം പിടിക്കരുത് .
കവർ പേജിൽ കൊടുത്ത് ഓല ജാതകത്തിന്റെ അഥവാ താളിയോലയുടെ ചിത്രം ആരാണ് തെരഞ്ഞെടുത്തത് എന്നറിയില്ല . ആ ചിത്രം കണ്ടപ്പോൾ ശാസ്ത്രീയ കേരളചരിത്രത്തിനു തുടക്കം കുറിച്ച തിരുവിതാം കൂർ ആർക്കിയോളജി വിഭാഗം ആദ്യ മേധാവി പി. സുന്ദരം പിള്ള എം. ഏ (തിരുവിതാം കൂറിലെ ആദ്യ എം ഏബിരുദധാരി , ആദ്യ കേരളീയ ശാസ്ത്രീയ ചരിത്ര പ്രബന്ധകാരൻ,പിൽക്കാലം അദ്ദേഹം മനോമണീയം സുന്ദരൻ പിള്ള എന്നറിയപ്പെട്ടു .അദ്ദേഹത്തിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പൂർവികരുടെ നാടായ തിരുനെൽവേലിയിൽ ഒരു യൂണിവേഴ്സിറ്റിയുണ്ട് .എം ജി എസ് ഉൾപ്പടെ മറ്റൊരു കേരളീയ ചരിത്രകാരനും കിട്ടാത്തബഹുമതി ) എഴുതിയ ഒരു വാക്യം ആണ് ഓർമ്മയിൽ വന്നത് .
“സ്വകാര്യ സ്വത്തുക്കൾ ആയി സൂക്ഷിക്കപ്പെടുന്നതിനാൽ ,ചെമ്പോലക്കരണങ്ങളിൽ നിക്ഷിപ്ത താൽപ്പര്യം ഉള്ളവർ തിരിമറി നടത്തും (Sundaram Pillai ,Some Early Soverigns ഓഫ് Travancore IA xxv 111 1895 pp 251 ) -സ്വന്തം മൊഴിമാറ്റം .-
എന്തുകൊണ്ടാണ് ഡോ ആർ ഗോപിനാഥൻ ഒരു ശിലാശാസനം കവർ പേജിൽ കൊടുക്കാൻ തയാർ ആകാതിരുന്നത് ? താളിയോലകൾ,എന്തിനു ചെമ്പോലകൾ പോലും വ്യാജൻ (Mon Son നിർമ്മിതം എന്നാണു ഇപ്പോഴത്തെ വിശേഷണം ) എന്ന മനോൻമണീയം കണ്ടെത്തൽ (1895 ) ഡോ .ഗോപിനാഥൻ വായിച്ചിട്ടില്ല
1895 ൽ ഒരു ആലപ്പുഴക്കാരൻ എഴുതിയ ആദ്യ ശാസ്ത്രീയ കേരളചരിത്ര പ്രബന്ധം ഡോക്ടറേറ്റ് നേടിയ ആർ. ഗോപിനാഥൻ കണ്ടിട്ടില്ല എന്ന സത്യം കേരളത്തനിമ കവർ ചിത്രം വ്യക്തമാക്കുന്നു .
ഞാനായിരുന്നു ഗ്രന്ഥകർത്താവ് എങ്കിൽ കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി കോവിലിലെ അതി പുരാതന മാവേലി ശാസനത്തിന്റെ ഫോട്ടോ നൽകുമായിരുന്നു .
എന്ത് “മാവേലിശാസനം” എന്നൊരു ശിലാരേഖ യോ ? അതും മധ്യ തിരുവിതാം കൂറിലെ കാഞ്ഞിരപ്പള്ളിയിൽ? ഡോ .ആർ ഗോപിനാഥൻ ചോദിച്ചേക്കാംഅടുത്തത്
മേൽ വിലാസം ഇല്ലാത്ത ആളിന്റെ മകn

Comments
Post a Comment