ീയരും നായരും ജനിതക സാമ്യം

തീയരും നായരും ഒരേ വർഗ്ഗം എന്ന് കാട്ടാൻ എൻ്റെ ഒരു ഫേസ് ബുക് സുഹൃത്ത് 2024 ജനുവരി 2 ലക്കം ദ ഹിന്ദുവിൽ വന്ന ഒരു ലേഖനം എനിക്കയച്ചു തന്നിരിക്കുന്നു . വി ഗീതാനന്ദ് ആണ് ലേഖകൻ . വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കുടിയേറിയ ഒരേ വംശത്തിൽ പെട്ടവരാണ് തീയരും നായരും എന്ന് ജനിതക പഠനം വഴി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ലേഖകൻ .

വെറുതെയല്ല നമ്മുടെ ചരിത്രകാരൻ എം ജി എസ് നാരായണൻ പണിയരുടെയും കുറിച്യരുടെയും പിൻ ഗാമികളാണ് നായന്മാർ എന്ന് എഴുതി പിടിപ്പിച്ചത് . അഹിച്ഛത്രത്തിൽ നിന്നും ബ്രാഹ്‌മണരുടെ സേവകർ വന്നവരാണ് നായന്മാർ എന്നായിരുന്നു ചിലരുടെ വാദം, സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജി (CCMB ) യിലെ ഫെല്ലോ ആയ ജെ.സി .ബോസ് , കുമാരസ്വാമി തങ്കരാജ് എന്നിവരാണ് ജനിതക പഠനം നടത്തിയവർ.

മൈറ്റോകോൺഡ്രിയൽ ഡി .എൻ ഏ പഠനം വഴിയാണ് അവർ കണ്ടെത്തൽ നടത്തിയത് . നായരും തീയരും ഒരേ വംശം എന്നവർ കണ്ടെത്തി .

ഇരുവർക്കും ഇറാനിയൻ പാരമ്പര്യം .മലബാറിലെ തീയർ ,നായർ എന്നിവരിൽ നിന്നും 213 പേരുടെ ജനിതക പരിശോധന അവർ നടത്തിയെന്നും ലേഖകൻ തുടരുന്നു .സ്ത്രീകൾ വഴിയാണ് ഇറാനിയൻ പാരമ്പര്യം തീയരിലേക്കും നായരിലേക്കും പകർന്നത് എന്ന് ഗവേഷകർ . തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി മംഗലാപുരം യൂണിവേഴ്സിറ്റിയിലെ മൊഹമ്മദ്‌ എസ് മസ്റ്റക് എന്നിവരും പഠനത്തിൽ പങ്കെറ്റിത്തിരുന്നു എന്ന് ലേഖനം.

ജീനോം ബയോളജി ആൻഡ് എവോലൂഷൻ എന്ന ജേർണലിൽ ജനിതകവും ഈ ഗവേഷണ ഫലം പ്രസിദ്ധീകരിക്കുകയുണ്ടായി എന്നും ലേഖനം .

ഇവിടെ എനിക്ക് ഉന്നയിക്കാനുള്ള ചോദ്യം എവിടെ നിന്നാണ് പഠനത്തിന് നായന്മാരെ കണ്ടെത്തി എന്നാണ് ? തിരുവനന്തപുരത്തു നിന്നോ പെരുന്നയിൽ നിന്നോ കൊച്ചിയിൽ നിന്നോ അതോ മലബാറിൽ നിന്നോ ? മലബാറിൽ നിന്നെങ്കിൽ ശരിയാവാം . പഴയ വേണാട്ടിൽ നിന്നാണെങ്കിലോ ?

വേണാട്ടിൽ ,അല്ലെങ്കിൽ നായർ ഉണ്ടായത് എങ്ങനെ എന്ന് ഡ്യൂവാ ർട്ട് ബാർബോസാ തന്റെ യാത്രാവിവരണത്തിൽ വിവരിച്ചത് പി .ഭാസ്കരൻ ഉണ്ണിയുടെ “കേരളം പത്തൊൻപതാം നൂറ്റാണ്ടിൽ” എന്ന് കൃതിയിൽ വിശദമായി നൽകുന്നു . വേണാട്ടിൽ ഉണ്ടായിരുന്ന എല്ലാ സമുദായത്തിൽ പെട്ടവർക്കും, കായിക ശക്തി ഉണ്ടെങ്കിൽ, കളരി പരിശീലനത്തിന് ശേഷം വാളും പരിചയും കയ്യിൽ കിട്ടിയാൽ.” നായർ” എന്ന വാൽ കിട്ടുമായിരുന്നു . പിൽക്കാലത്ത് അവരുടെ പിഗാമികൾക്കു “നായർ “ എന്ന പദവി ഉപയോഗിക്കാമായിരുന്നു . ചുരുക്കത്തിൽ പഴയ തിരുവിതാം കൂറിലെ നായർ ഒരു “അവിയൽ കൂട്ടം” ആയിരുന്നു . അവരിൽ വെള്ളാളർ ,ഈഴവർ നാടാർ ,ചാന്നാർ ,പുലയർ , പറയർ ,ഏറ്റാളി ,ആശാരി ,മൂശാരി ,തട്ടാൻ കൊല്ലൻ ,പാണൻ തുടങ്ങി ആരുടെ ഡി എൻ ഏ യും കണ്ടെത്താം .

ചുരുക്കത്തിൽ പഠനത്തിന് വിധേയൻ ആക്കുന്ന നായർ ഏതു പ്രദേശത്തു നിന്നുള്ള ആൾ എന്നതിന് പ്രാധാന്യം ഉണ്ട് .മലബാറിൽ നിന്നാണെങ്കിൽ തീയർ വക ഡി.എൻ ഏ കണ്ടെത്തും . അത്രമാത്രം പ്രാധാന്യമേ ഈ പഠനത്തിനുള്ളു .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ