അവാർഡുകളുടെ പെരുമഴക്കാലം
.കാനം ശങ്കരപ്പിള്ള
9447035416
പത്രമാസികൾ എടുത്താൽ എല്ലാ ലക്കത്തിലും അവാർഡ് വാർത്തകൾ കാണാം . അവാർഡിന് ക്ഷണിക്കുന്നു . അവാർഡിന് തെരഞ്ഞെടുത്തു . അവാർഡ് നൽകുന്നു , അവാർഡ് നൽകി (സചിത്ര വാർത്ത ) . അവാർഡ് നേടിയതിൽ അനുമോദനം (സചിത്ര വാർത്ത).
മിക്കതും ശുദ്ധ തട്ടിപ്പാണ് .
വർഷങ്ങൾക്കു മുൻപാണ് . ഒരു സംഘടനഎന്നെ സമീപിച്ചു . ആരോഗ്യ ബോധവൽക്കരണ പ്രവർത്തന ങ്ങൾ നടത്തുന്നതിന്റെ പേരിൽ സാറിനു ഞങ്ങൾ അവാർഡ് നൽകും .സാർ പതിനായിരം രൂപാ തരണം . പിന്നീട് ഒരു മാസിക സമീപിച്ചു .സാറിനു വേണ്ടി ഞങ്ങൾ ഒരു ലക്കം ഇറക്കും .കവറിൽ സാറിന്റെ ഫോട്ടോ ആദ്യ സചിത്ര ലേഖനം സാറിനെയും കുടുംബത്തെയും പറ്റി . 25000 രൂപാ നൽകിയാൽ മതി . മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ആൾക്കാർ എത്തി . സാറിനെ കുറിച്ച് ഒരു സചിത്ര ലേഖനം എല്ലാ എഡീഷനിലും ഇറക്കാം. വെറും 75000 രൂപാ മുടക്കിയാൽ മതി .
പണ്ട് സചിത്ര ജീവചരിത്രം ഇറക്കുന്ന രീതി ഉണ്ടായിരുന്നു. ഇന്ത്യൻ പ്രസിഡന്റ് ,പ്രധാന മന്ത്രി മുഖ്യ മന്ത്രി തുടങ്ങിയവരുടെ ജീവചരിത്രം വരുന്ന ബുക്കിൽ നിങ്ങളുടെയും ജീവചരിത്രം വരും . പരസ്യക്കൂലി ഒന്നും കൊടുക്കേണ്ട ,കോപ്പി വേണമെങ്കിൽ അയ്യായിരം രൂപാ . ഒരു കൂട്ടർ യു .കെയിൽ വച്ച് അവാർഡ് ദാനം നൽകാമെന്ന് വാഗ്ദാനം .ഒന്നും മുടക്കേണ്ട . യൂകെയിൽ ചെന്ന് വാങ്ങണം . വാങ്ങുന്ന ഫോട്ടോയുടെ കോപ്പി വേണമെങ്കിൽ നല്ലൊരു തുക മുടക്കണം .
അത്തരം മുടക്കൊന്നു മില്ലാതെ 1975 കാലത്ത് തന്നെ കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യമന്ത്രി (എൻ കെ .ബാലകൃഷ്ണൻ ) യിൽ നിന്നും കേരളത്തിലെ ഏറ്റവും നല്ല പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ എന്ന ബഹുമതി എനിക്ക് ലഭിച്ചിരുന്നു .
ഞാൻ രക്ഷാധികാരിയായ VACF (വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷ)നും വര്ഷം തോറും അവാർഡ് നൽകാറുണ്ട് . വിവിധ പേരുകളിൽ . ആദ്യ രക്ഷാധികാരി ആയിരുന്ന മുൻ മന്ത്രി , അന്തരിച്ച കെ.ശങ്കര നാരായണ പിള്ള(നെടുമങ്ങാട് )യുടെ പേരിൽ ആയിരുന്നു ആദ്യ അവാർഡ് . കോവിഡ് കാലമായിരുന്നതിനാൽ ഗവർണർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വച്ചാണ് അവാർഡ് നൽകിയത്.
പിന്നീട് ബാലസാഹിത്യകാരൻ ഉല്ലല ബാബു (ചീഫ് വിപ്പ് ഡോ .എൻ ജയരാജ് അവാർഡ് നൽകി ).
തലമുറകൾ എഴുതിയ ലോക പ്രശസ്ത നോവലിസ്റ്റ് നീലപദമനാഭന് ഡോ ശശിഭൂഷൺ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് അവാർഡ് നൽകി . ലോക പ്രശസ്ത രസ തന്ത്രജ്ഞൻ ,വെള്ളാള കുടുംബ ചരിത്രകാരൻ നന്ത്യാട്ടു സോമന് കവടിയാർ കൊട്ടാരത്തിൽ വച്ച് അശ്വതി തിരുനാൾ ആണ് അവാർഡ് നൽകിയത് . മാനസിക വളർച്ച എത്താത്ത കുട്ടികൾക്ക് വേണ്ടി 36 വർഷക്കാലം പേരൂർക്കടയിൽ ബാലവികാസ് കേന്ദ നടത്തിയ ഡോ മിസ്സസ് പി.ആർ എസ് പിള്ളയ്ക്ക് “കണ്ണകീ ദേവി അവാർഡ്” ചിത്രാ പൗർണ്ണമി യോടനുബന്ധിച്ചു നൽകിയത് വിശ്വ പൗരൻ ശശി തരൂർ . പ്രശംസാ പത്രം നൽകിയത് പത്മഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ.ഞങ്ങൾ അവാർഡിന് അപേക്ഷ സ്വീകരിക്കാറില്ല . റക്കമെൻഡേഷൻ സ്വീകരിക്കാറില്ല . ഭാരവാഹികൾ സ്വയം തീരുമാനം എടുക്കും. തമ്സ്കരിക്കപ്പെട്ട വെള്ളാള പ്രതിഭകളെ , പ്രമുഖരെ, ആദരിക്കുക പരക്കെ അറിയപ്പെടുന്ന ചില പ്രതിഭകൾ വെള്ളാള കുലത്തിൽ പിറന്നവർ എന്ന് ലോകത്തോട് വിളിച്ചു പറയുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം.
ലോക പ്രസിദ്ധ വൈൽഡ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, (വൈക്കം ) വെള്ളാള കുലത്തിലെ ആദ്യ മലയാളി ഐ .ഏസ്. കാരൻ (1975) , എം .രമേഷ്‌കുമാർ (പാരിക്കാപ്പള്ളി ,വൈക്കം ), ആദ്യ ഐ .ഏ .എസ് കാരി ഡോ .ബീന എം ഡി.ഐ ഏ എസ് ,(കോന്നി ) മുൻ ചീഫ് സിക്രട്ടറി ശാരദാ മുരളീധരൻ , റിട്ട ചീഫ് എൻജിനീയർ വിജയലക്ഷ്മി അയ്യപ്പൻ പിള്ള(കുടയത്തൂർ ) ഗാനകോകിലം വൈക്കം വിജയലക്ഷ്മി , ഫോറൻസിക് വിദഗ്ദൻ റിട്ട ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഡോ .പി ശിവശങ്കരപ്പിള്ള(മട്ടാഞ്ചേരി ) , സ്ഥലനാമവിദഗ്ദൻ (Onomastics ) വെള്ളനാട് രാമചന്ദ്രൻ , കുട്ടികളുടെ ഡോക്ടർ ഡോ .ലക്ഷ്മി രേഖ (പത്തനം തിട്ട ) തുടങ്ങിയവർക്ക് ഞങ്ങൾ ഒന്നൊന്നായി അപേക്ഷ സ്വീകരിക്കാതെ അവാർഡുകൾ നൽകുന്നതാണ്.
സംഘടനകൾക്കു അവർ തീരുമാനിക്കുന്ന വ്യക്തികൾക്ക് അവാർഡ് കൊടുക്കാം . ആരും ചോദിക്കാൻ വരില്ല . പക്ഷെ പുസ്തകം വാങ്ങി അവ പരിഗണിക്കാതെ “ചരിത്ര” പുസ്തകത്തിനുള്ള അവാർഡ് “ജീവ”ചരിത്ര ത്തിനു നൽകി “നാടകം” കളിക്കുന്ന വൈക്കം കളി നിന്ദ്യവും നീചവും ആണ് .
Comments
Post a Comment