Posts

Image
കുശവൻ എന്ന ആദ്യകാല “എഴുത്ത് അച്ഛൻ” ========================= ഡോ.കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ആണ് മലയാള ഭാഷയുടെ പിതാവ് എന്നായിരുന്നല്ലോ ഒരു കാലത്തെ മതം . മലയാളവും ശേഷ്ഠ ഭാഷയായതോടെ, രാമാന്ജന്റെ പിതൃസ്ഥാനം നഷ്ടപ്പെട്ടു . മലയാളത്തിന്റെ മാതാവ് തമിഴ് എന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടു . തമിഴിന്റെ “തമിഴി “ ലിപിയുടെ , “ബ്രഹ്മി”യുടെ സൃഷ്ടാവ് , പിതാവ് സാക്ഷാൽ ആദ്യ കാല എഴുത്തച്ഛൻ ആരാണ് ? മണ് കലം ,കുടം ,പ്രതിമ,വിഗ്രഹ നിർമ്മാതാക്കൾ ആയിരുന്ന,മധുര മീനാക്ഷി കോവിലിലെ ആദ്യകാല പൂജാരികൾ ആയിരുന്ന സംഘകാല മരുതം വാസികൾ ആയിരുന്ന “കുലാലർ” അഥവാ കുശവർ അഥവാ പാണ്ട്യ “വേളാർ” സമൂഹം. മണ് വേ ലക്കാർ .അവർ അത്രേ ലിപി കണ്ടെത്തിയ അക്ഷര സൃഷ്ടാക്കൾ യഥാർത്ഥ മണ്ണിൻമക്കൾ . ആ ചരിത്ര സത്യം കണ്ടെത്തിയത് ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന രണ്ടുതവണ ഇലക്ഷൻ ഡെപ്പ്യൂട്ടി കമ്മീഷണർ പദവി വഹിച്ച കൊങ്ങുവെള്ളാളൻ തമിഴ് പ്രേമി ആർ .ബാലകൃഷ്ണൻ, ഐ. ഏ. എസ് അദ്ദേഹത്തിനു വേണ്ടി മദിരാശിയിലെ റോജാ മുത്തയ്യ റിസേർച് ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസഷൻ -ഹാരപ്പ ടു വൈഗ “ എന...

കുലാല (കുശവ ) പുരാണം

കുലാല (കുശവ ) പുരാണം ======================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ചെറുപ്പകാലത്ത് നാട്ടിൽ ബന്ധുവായ ഒരധ്യാപക ശ്രേഷ്ഠൻ ഉണ്ടായിരുന്നു .വികൃതി കാട്ടുന്ന കുട്ടികളെ ,സ്‌കൂളിലും നാട്ടിലും വീട്ടിലും ഉണ്ടായിരുന്ന വികൃതിക്കുട്ടൻമാരെ, അദ്ദേഹം “എടാ കൊശവാ” എന്നായിരുന്നു വിളിച്ചിരുന്നത് . ആകുട്ടികളെല്ലാം തന്നെ പിൽക്കാല ജീവിതത്തിൽ വളരെ ഉന്നത നിലയിലെത്തി . “കൊശവാ” വിളികേൾക്കുമ്പോൾ കുശവർ (കുലാലർ ) ഏതോ മോശം ആൾക്കാർ ആണെന്നായിരുന്നു എൻ്റെ ധാരണ. കുശവ കുലത്തിൽ പിറന്ന ആരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല . തകഴിയുടെ ചെമ്മീൻ നോവൽ പുറത്തിറങ്ങിയ കാലം . പ്രശസ്തമായ പൈങ്കിളി വാരികയിൽ ഒരു പരസ്യം “ചെമ്മീനിനെ വെല്ലുന്ന മറ്റൊരു പ്രണയ കഥ നീണ്ടകഥ ആയി പുറത്തിറങ്ങുന്നു : പന്നഗം തോട് നോവലിസ്റ്റ് ചെമ്പിൽ ജോൺ . പന്നഗം തോട് മീനച്ചിൽ ആറ്റിൽ പതിക്കുന്ന പുന്നത്തുറ യിലെ കുശവരുടെ കഥ . പന്നഗം എന്ന വെള്ളച്ചാട്ടമില്ലാത്ത ,കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധ ജല തോട് കാനം എന്ന എൻ്റെ ജന്മനാട്ടിലെ എൻ്റെ രണ്ടാം വീട് ഇരുന്ന തൊണ്ടുവേലിൽ പുരയിടത്തിന്റെ അതിരിൽ നിന്നായിരുന്നു തുടങ്ങിയിരുന്നത് .പുന്നത്തുറക...

തമസ് കരണം വീണ്ടും “നായർ ചരിത്ര ദൃഷ്ടിയിലൂടെ” -3 .

Image
=========================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com നായർ ചരിത്ര ദൃഷ്ടിയിലൂടെ എന്ന പഠനം തയാറാക്കിയ ചരിത്രകാരന്മാർ പുറം 184 മുതൽ 188 വരെ നിരവധി പേജുകൾ “നായന്മാരുടെ പരിഷ്കരണ പ്രസ്ഥാനങ്ങൾ” ക്ക് വേണ്ടി മാറ്റിവച്ചു .എന്നാൽ യഥാർത്ഥ നായർ നവോത്ഥാന നായകർ ആയ വാഴൂർ തീർത്ഥ പാദസ്വാമികൾ, അദ്ദേഹം സ്ഥാപിച്ച “നായർ പരുഷാർത്ഥ സാധിനി” എന്ന നായർ സംഘടന, തീർത്ഥ പാദ സന്യാസി സമ്പ്രദായം എന്നിവയേയും അദ്ദേഹത്തിന്റെ വത്സല ശിഷ്യ, ”വാഴൂർ നിവേദിത” ,അനന്തപുരിയിലെ “മഹിളാമന്ദിരം” സ്ഥാപക ശ്രീമതി ചിന്നമ്മ ,അവരുടെ നവോത്ഥാന ശ്രമങ്ങൾ എന്നിവയേയും എന്തിന് അവർ ഇരുവരുടെയും പേരുകൾ പോലും പരാമർശിക്കാതെ വിട്ടു കളഞ്ഞു . അവരുടെ പ്രവർത്തനങ്ങൾ പാടെ തമസ്ക്കരിക്കപ്പെട്ടു . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കമുകിൻ കൂമ്പാള മാത്രം ഉടുത്ത് മാറ് മറക്കാതെ നടന്നിരുന്ന നായർ പെൺകിടാങ്ങൾക്കു മാന്യമായ വസ്ത്ര ധാരണ ശീലം ലഭിക്കാൻ കാരണം വാഴൂർ നിവേദിത ശ്രീമതി ചിന്നമ്മ ആയിരുന്നു .അവർ തെങ്ങോല ഷെഡിൽ സ്ഥാപിച്ച ഇ ൦ ഗ്ളീഷ് സ്‌കൂൾ വാഴൂരിലെ നായന്മാർ അഗ്നിക്കിരയാക്കി എന്നതും ചരിത്രം .വാഴൂർ തീർത്ഥ പാദ സ്വാമികൾ ,ശിഷ്യ വാഴൂർ...

കീഴടിയിലെ “വെള്ളാള” മ്യൂസിയം

Image
ഡോ . കാനം ശങ്കരപ്പിള്ള MS,DGO. Mob:9447035416 Email:drkanam@gmail.com സംഘ കാലഘട്ടത്തിൽ ദ്രാവിഡ ഭൂപ്രദേശത്തെ അഞ്ചു “തിണ”കൾ (ഐന്തിണകൾ ) ആയി തിരിച്ചിരുന്നു .(BC300 -CE300) കുറിഞ്ഞി ,മുല്ലൈ ,മരുതം , പാല,നെയ്തൽ എന്നിവയാണ് “ഐന്തിണ”കൾ . “മരുതം” നദീതടങ്ങൾ . കൃഷിചെയ്യാൻ പറ്റിയ വളക്കൂറുള്ള ജലസാന്നിധ്യമുള്ള മണ്ണ് . അവിടെ ചുട്ടുകട്ട കളാൽ വീടുകെട്ടി സ്ഥിരതാമസമാക്കിയ നാഗരികർ അക്ഷരജ്ഞാനികൾ “വെള്ളാളർ” . ”വെള്ളായ്മ” എന്നാൽ കൃഷി . ജലസേചന മാർഗ്ഗങ്ങൾ കണ്ടെത്തിയവർ വടക്കേ ഇന്ത്യയിൽ സിന്ധു ഗംഗാതടങ്ങളിൽ (മരുതം നിലം ) 4x2x1 എന്ന അനുപാതത്തിലുള്ള ചുടുചെങ്കൽ കട്ടകൾ (“ഇഷ്ടിക” )ഉപയോഗിച്ച്, ചെട്ടിനാട്ടിലെ പോലെ ഉയർന്ന തറകളിൽ , വീടുകൾ കെട്ടി സ്ഥിരതാമസമാക്കിയിരുന്ന , കുളിക്കാൻ കുളങ്ങൾ കെട്ടിയിരുന്ന , വലിയ പത്തായങ്ങൾ (നെല്ലറകൾ) കെട്ടിയിരുന്ന, അക്ഷര ജ്ഞാനികൾ ആയിരുന്ന, ചെമപ്പും കറപ്പും കലർന്ന മണ്കുടങ്ങളിൽ പ്രാചീന തമിഴിൽ ഉടമയുടെ പേരുകൾ കോറിയിരുന്ന ജനവിഭാഗമായിരുന്നു കർഷകരും അജ-ഗോപാലകരും വ്യാപാരികളുമായിരുന്ന “വെള്ളാളർ” എന്ന് കണ്ടെത്തിയത് റവ. ഫാദർ എച്ച് .ഹേരാസ് എന്ന ചരിത്ര പ്രൊഫസർ . (Henry Heras,”Vel...

കളഞ്ഞു കുളിച്ച സുവര്ണാവസരങ്ങൾ -2

Image
സർജറിയിൽ എം .എസ് ബിരുദം കിട്ടിയ ശേഷം ആദ്യം ജോലി നോക്കിയത് ചേർത്തല താലൂക്ക്ഹോസ്പിറ്റലിൽ. സഹപാഠി ആയിരുന്ന ദേവദാസിന് ചോദിക്കാതെ കിട്ടിയ സ്ഥലം.ധാരാളംപ്രാക്ടീസ്കിട്ടുന്ന സ്ഥലം ആയിട്ടുപോലും നേരത്തെ ജോലി ചെയ്തിരുന്ന ആയൂരിൽ സ്വന്തമായി ക്ലിനിക് നടത്താന് ആയിരുന്നു അദ്ദേഹത്തിന് താൽപ്പര്യം "ഞാൻ ചേര്ത്തല വേണ്ടെന്നു വയ്ക്കുന്നു. ശങ്കരപ്പിള്ള ആരെയെങ്കിലും കണ്ട് ചേർത്തലയിൽ ജോയിൻ ചെയ്യൂ" എന്ന് പറഞ്ഞു ആ തെക്കന് തിരുവിതാംകാരൻ നല്ല സുഹൃത്ത്. എന്റെ സഹപാഠിയും പിൽക്കാലത്ത് തിരുവനന്തപുരം ലോർഡ്ഹോസ്പിറ്റൽ ഉടമയും മറ്റും ആയ ഇന്നത്തെ പത്മശ്രീ ഡോ.കെപി ഹരിദാസിന്റെ അടുത്ത സുഹൃത്തായിരുന്നു അന്ന് ആരോഗ്യമന്ത്രി ആയിരുന്ന വക്കം പുരുഷോത്തമന്റെ പ്രൈവറ്റ് സെക്രട്ടറി. ഹരിദാസും കൂടെ വന്നു അദ്ദേഹത്തെ കണ്ട് ചേർത്തലയ്ക്കു സ്ഥലം മാറ്റം വാങ്ങി തന്നു വൈക്കത്ത് ജോലി നോക്കുന്ന കാലം തന്നെ ചേർത്തലയിൽ നിന്നും ധാരാളം സ്വകാര്യ രോഗികൾ വരുമായിരുന്നു. അതിനാൽ പെട്ടെന്ന് തന്നെ നല്ലസ്വകാര്യ പ്രാക്ടീസ് കിട്ടി. വൈകുന്നേരം ആകുമ്പോൾ മേശ കവറുകളാൽ നിറയും. പക്ഷെ സൗകര്യപ്രദമായ വീട് അടുത്തെങ്ങും ഇല്ല. മന്ത് നിർമ്മാർജ്ജനം തുടങ്ങിയിട്ടേ...

ബി .വെല്ലിംഗ്ടൺ മുതൽ വീണാ ജോർജ് വരെ

Image
ഡോ കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com “പട്ടം മുതൽ ചാണ്ടി വരെ” എന്ന പേരിൽ ഡോ .ഡി. ബാബുപോൾ എഴുതിയ “മുഖ്യമന്ത്രി അനുസ്മരണ” വായിച്ചതു മുതൽ ഉള്ള ആഗ്രഹമാണ് ഒരു “ആരോഗ്യമന്ത്രിസ്മരണ”യും വിലയിരുത്തലും എഴുതണം എന്ന് . എവിടെ തുടങ്ങണം ആരെ തൊട്ട് തുടങ്ങണം എന്ന തീരുമാനം എടുക്കാൻ താമസിച്ചു . വൈക്കം വി. മാധവൻ തൊട്ടു തുടങ്ങണമോ അതോ ബി. വെല്ലിംഗ്ടൺ തൊട്ടു മതിയോ എന്നൊരു സംശയം ഏറെ നാൾ നിലനിന്നു . പരിചയപ്പെട്ട ഏറ്റവും മുതിർന്ന ആരോഗ്യമന്ത്രി വൈക്കം വി മാധവൻ . വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ എൻ്റെ സഹഡോക്ടർ ആയിരുന്ന രവീദ്രന്റെ ഭാര്യാ പിതാവ് , ഒരിക്കൽ എം എൽ ഏ ആയി തനിക്കാപ്പണി പറ്റില്ല എന്ന് പറഞ്ഞു പിൻവാങ്ങിയ എം കെ സാനുമാഷിന്റെയും . ബി .വെല്ലിംഗ്ടൺ മന്ത്രി ആകും മുമ്പ്,വന്ദ്യ വട്ടോധികനായി വിശ്രമ ജീവിതം നയിച്ചിരുന്ന മാധവൻ സാറിനെ വീട്ടിൽ പോയിക്കണ്ടു കാലിൽ തൊട്ടു നമസ്കരിച്ചു ദക്ഷിണയും കൊടുത്തിരുന്നു എന്ന് ബന്ധുക്കൾ ni നേരിൽ കണ്ടിട്ടുള്ള ഏറ്റവും പ്രായം കൂടിയ ആരോഗ്യ മന്ത്രി അദ്ദേഹം ആയിരുന്നു .ഏറെ നേരം അദ്ദേഹത്തിന്റെ പഴയ കഥകൾ കേട്ടിരുന്നിട്ടുണ്ട് .മിക്ക ദിവസവും വൈക്കം ക്ഷേത്ര പരിസരത്തു വച്ച...

S.R ശ്രീമൂലം സഭാമെമ്പർ

മെഡിക്കൽ ഡോക്ടർ കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com SR എന്ന രണ്ടക്ഷരത്താൽ പഴയ കാല തിരുവിതാംകൂറിൽ അറിയപ്പെട്ട നിയമവിദഗ്ധൻ, പങ്ങപ്പാട്‌ ശങ്കരപ്പിള്ള രാമനാഥ പിള്ള ഒരുമൊരു ചങ്കരനോ ചെറിയ മീനോ ആയിരുന്നില്ല . ശ്രീമൂലം സഭയിൽ പി.എസ് നടരാജപിള്ളയ്‌ക്കൊപ്പം തിരുവിതാം കൂറിൽ ഭൂപരിഷകര ണം നടത്തണം എന്ന് ആവശ്യപ്പെട്ട ആദ്യകാല സ്റേറ് കോൺഗ്രസ് നേതാവ് . തൂക്കിക്കൊല നിർത്താനുള്ള ആവശ്യവും ഉന്നയിച്ചത് അവർ ഇരുവരും . തിരുകൊച്ചി പട്ടം മന്ത്രിസഭയിലെ ധന വന റവന്യൂ വകുപ്പ് മന്ത്രി എന്ന നിലയിൽ മനോന്മണീയം സുന്ദരൻ പിള്ളയുടെ മകൻ പട്ടം പറക്കാൻ നൂലായി നിന്ന പി.എസ് നടരാജപിള്ളയ്ക്ക് ആറു ഭൂപരിഷ്കരണ ബില്ലുകൾ തയാറാക്കാൻ സഹായം നൽകിയ ഭൂനിയമ വിദഗ്ദൻ ആയിരുന്നു എസ് .ആർ . കേരളത്തിൽ “ഭൂപരിഷ്കരണനിയമ പിതാവ്” താനെന്നു വി.ആർ കൃഷണ അയ്യരും “മാതാവ്” താനെന്നു ഗൗരിയമ്മയും “പതിച്ചി” താനെന്നു സി.എച്ച് കണാരനും നടപ്പിലാക്കിയത് തങ്ങളെന്ന് അച്യുതമേനോനും പി.ടി ചാക്കോയും വീമ്പിളക്കുമ്പോൾ ഭൂപരിഷ്കരണത്തിന്റെ ആദ്യ പടികൾ കെട്ടിയ വക്കീൽ രാമനാഥപിള്ളയെയും പി.എസ് നടരാജ പിള്ളയെയും കേരളീയര് മറക്കുന്നു . രാമനാഥ ...