Posts

തയ്ക്കാട് “അയ്യാവ്‌” സ്വാമികളോ അതോ “അയ്യാ” സ്വാമികളോ ? ഏതാണ് ശരി ?എന്ത് കൊണ്ട് ? എന്താണ് തെളിവ് ? എവിടെ ആണ് ആ തെളിവ് ?

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 “ ഗുരുക്കന്മാരുടെ ഗുരു” (ഡോ .കാനം ശങ്കരപ്പിള്ള ) , “ ആചാരയത്രയത്തിന്റെ ആചാര്യൻ ” (പി .പരമേശ്വരൻ ) എന്നൊക്കെ അറിയപ്പെടുന്ന കേരളനവോത്ഥാന നായകൻ ( സവർണ്ണ -അവർണ്ണ പന്തിഭോജനപ്രസ്ഥാന ം 1873 -1909 ) എന്നൊക്കെ അറിയപ്പെടുന്ന സുബ്ബയ്യ പണിക്കർ എന്ന പൂർവാശ്രമ നാമം ഉള്ള ശിവരാജ യോഗിയുടെ ശരിയായ നാമം തൈക്കാട് “അയ്യാവ്” സ്വാമികൾ എന്നോ തൈക്കാട് “അയ്യാ” സ്വാമികൾ എന്നോ കൃത്യമായി പറയാൻ സാധിക്കുന്ന എത്രപേരുണ്ട് ഈ ഭൂമി മലയാളത്തിൽ ? അതിനുള്ള തെളിവ് ഹാജരാക്കാൻ കഴിയുന്നവർ എത്രപേരുണ്ട് നമ്മുടെ ഇടയിൽ . “അയ്യാ വൈകുണ്ഠർ” എന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ട തെക്കൻ തിരുവിതാം കൂർ കാരൻ മുത്തുക്കുട്ടി ( മാതാപിതാക്കൾ ഇട്ട പേർ മുടിചൂടും പെരുമാൾ ) സ്ഥാപിച്ച “അയ്യാവഴി” സ്വീ കരിക്കവഴിയാണ് സുബ്ബയ്യ പണിക്കർ അയ്യാ സ്വാമികൾ ആയതെന്നു വാദിക്കുന്ന ചില ആധുനിക ഗവേഷകർ ഉണ്ട് . അവർ പി.എച് ഡി തീസിസുകൾ വരെ എഴുതി അദ്ദേഹത്തെ “കന്യാകുമാരി ജില്ലക്കാരൻ” ആയി എഴുതി പിടിപ്പിക്കുന്നു .കളത്ര പുത്രാദികളുമായി തൈക്കാട് റസിഡൻസി സൂപ്രണ്ടായി വാണരുളിയ ആ ശിവ യോഗി യെ ഒരു പി.എച് ഡി ഡോക്റ്റർ മരുത്വവാ മലയിൽ ശനിയാഴ്ച തോറ...

ദ്രാവിഡ “അറിവൊളി”യും സംസ്കൃത “നവോത്ഥാന”വും

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ശ്രീ ജെ.രഘു മാതൃഭൂമി ആഴ്ചപ്പതിപ്പ് 102 : 15 (2024 ജൂൺ 30 ) ലക്കത്തിൽ (പുറം 38 -49 ) എഴുതിയ “നാരായണ ഗുരുവും കേരള അറിവൊളി പ്രസ്ഥാനവും “ എന്ന പ്രൗഢ ഗംഭീരമായ സചിത്ര ലേഖനം താൽപ്പര്യ പൂർവ്വം വായിച്ചു .”അറിവൊളി” എന്ന നല്ലൊരു ദ്രാവിഡ പദം മലയാളത്തിനു സംഭാവന ചെയ്തതിന് ഏറെ നന്ദി .സന്തോഷം .അഭിനന്ദനം . എന്നാൽ ,നാരായണ ഗുരു ,(മഹാത്മാ )അയ്യങ്കാളി,പണ്ഡിറ്റ് കറുപ്പൻ , (ഡോ )പൽപ്പു , സഹോദരൻ അയ്യപ്പൻ എന്നിവരെ മാത്രമേ അറിവൊളി നായകരായി ലേഖകൻ ഉയർത്തി കാട്ടുന്നുള്ളൂ എന്നത് പ്രതിഷേധ മർഹിക്കുന്ന പ്രസ്താവന ആണെന്ന് ചൂണ്ടിക്കാണിക്കട്ടെ. 1903 ൽ എസ് .എൻ .ഡി .പി രൂപീവൽക്കരണം ആയിരുന്നു അറിവൊളി ഉദ്ഘാടന കരിമരുന്നു പ്രയോഗം എന്ന് ലേഖകൻ . 1803 ൽ നടന്ന “നങ്ങേലി” രക്ത സാക്ഷിത്വം ,1806 ൽ നടന്ന “ദളവാക്കുളം” കൂട്ടക്കൊല എന്നിവയ്ക്ക് ലേഖകൻ വലിയ പ്രാധാന്യം നൽകുന്നു . രണ്ടും വെറും കെട്ടുകഥകൾ .നങ്ങേലി ഒരു മല അരയ കെട്ടുകഥയുടെ രണ്ടാം പതിപ്പ് മാത്രം .ഡോ .എൽ .കെ, അനന്ത കൃഷ്ണഅയ്യർ ഒരു നൂറ്റാണ്ടിനു മുമ്പ് അക്കഥയെ ക്കുറിച്ചു എഴുതിയിട്ടുണ്ട് .”തവള” ക്കുളത്തെ “ദളവാ”ക്കുളം ആക്കിയത് ...

രണ്ടു സോവനീറുകൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ഈ വര്ഷം (2024 ) കൈവശം വന്നുചേർന്ന രണ്ടു സോവനീറുകൾ വളരെ വിലപിടിച്ച ,അത്യുഗ്രൻ പ്രസിദ്ധീകരണങ്ങൾ എന്നത്, എന്നെഏറെ സന്തോഷിപ്പിക്കുന്നു .ഏതാണ് മെച്ചം എന്ന് പറയാൻ സാധിക്കുന്നില്ല.രണ്ടും കനപ്പെട്ട പ്രസിദ്ധീകരണങ്ങൾ . കെട്ടിലും മട്ടിലും അച്ചടിയിലും അവതരണ ശൈലിയിലും ലേഖനങ്ങളിലും ഫോട്ടോകളിലും ഇവ രണ്ടിലും ഏതാണ് മെച്ചം എന്ന് പറയാൻ ബുദ്ധിമുട്ടാണ് . രണ്ട് എഡിറ്റർ മാരും എൻ്റെ പ്രിയ സുഹൃത്തുക്കൾ .ഒരാൾ ഇന്ത്യയിൽ തന്നെ, ആദ്യമായി നമ്മുടെ സംസ്ഥാനത്ത് ഭൂപരിഷകരണം നടപ്പിലാക്കാൻ തിരുകൊച്ചി നിയമ സഭയിൽ ആറു ബില്ലുകൾ അവതരിപ്പിച്ച ധന-വന-റവന്യു മന്ത്രി പി.എസ് .നടരാജപിള്ളയുടെ കൊച്ചുമകൻ പ്രൊഫ .മോത്തിലാൽ നെഹ്‌റു . മറ്റേ എഡിറ്റർ “കമലദളം” സാഹിത്യവേദിയിലെ എൻ്റെ പ്രിയ സുഹൃത്ത് അമേരിക്കൻ പ്രവാസി ,അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ . ഇരുവരെയും ഞാൻ ഹാർദ്ദവമായി അനുമോദിക്കുന്നു . ആദ്യ സോവനീറിനെ കുറിച്ചുള്ള ആസ്വാദനം ഞാൻ നേരത്തെ എഴുതിയിരുന്നു .ലിങ്ക് താഴെ നൽകുന്നു . തലസ്ഥാന നഗരിയായ അനന്തപുരിയിലെ ചാലകമ്പോളത്തിലെ പ്രമുഖ വെള്ളാള വ്യാപാരി സമൂഹത്തിന്റെ കൂട്ടായ്മ ആയ “വെള്ളാള സമി...

ഹാരപ്പയിൽ നിന്നും വന്ന “കാനം” :പഴമയും പെരുമയും

Image
ഹാരപ്പയിൽ നിന്നും വന്ന “കാനം” പഴമയും പെരുമയും ഡോ .കാനം ശങ്കരപ്പിള്ള 9447035416 സ്ഥലനാമ ഗവേഷകൻ ശ്രീ ഹരികട്ടേൽ രചിച്ച മൂന്നാമത് ജില്ലാ സ്ഥലനാമ ചരിത്രം കോട്ടയം ജില്ലയുടേതാണ് (എസ് .പി സി എസ് .മെയ് 2023 . 254 പുറങ്ങൾ .പുറം 134 -140. “ കാനം : കാടകം മുതൽ കടലോളം വരെ” എന്നത് ഞാൻ പിറന്ന ദേശത്തെ കുറിച്ചുള്ള ചരിത്രം ആണെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു . മലയാളികൾ ഉള്ള ദേശങ്ങളിലെല്ലാം അറിയപ്പെടുന്ന സ്ഥലനാമം ആണ് കോട്ടയം ജില്ലയിലെ ,ചങ്ങനാശ്ശേരി താലൂക്കിൽ, ഉള്ള കങ്ങഴ മുറിയിലെ കാനം എന്ന കൊച്ചു ഗ്രാമം. ഇൻഗ്ലണ്ടിൽ നിന്നും മതപ്രചാരണത്തിനു വന്ന ഏ.എഫ്. പെയിന്റർ എന്ന പാതിരി സ്ഥാപിച്ച കാന ത്തിലെ സി.എം എസ് സ്‌കൂളിൽ ആയിരുന്നു 1955 -56-57 കാലത്തെ മിഡിൽസ്‌കൂളിൽ പഠനം . സഹവിദ്യാർത്ഥി ബ്‌ളസ്സൻ ജെ. എബ്രഹാ (പിൽക്കാലം റിസേർവ് ബാങ്ക് ഉദ്യോഗസ്ഥൻ ) മിന്റെ പിതാവ്, എപ്പോഴും നിലത്തു കുനിഞ്ഞു നോക്കി നടന്നിരുന്ന , എം .ഐ .അബ്രഹാം സാർ ആയിരുന്നു ഹെഡ് മാസ്റ്റർ .ക്ലാസ് തുടങ്ങും മുമ്പ് ബൈബിൾ ക്ലാസും ക്രൈസ്തവ പ്രാർത്ഥനയും നിര്ബന്ധ മായിരുന്നു സ്‌കൂളിൽ .നമ്മുടെ “കാനം “ബൈബിളിലെ “കാനാൻ ദേശം” തന്നെ എന്ന് ഒന്നാം സാർ കൂ...

എംഡൻ പ്രശ്‍നോത്തരി

Image
എംഡൻ പ്രശ്‍നോത്തരി ===================== ( മെയ്25 അർദ്ധ രാത്രിക്കു മുൻപ് വാട്സ് ആപ്പ് വഴി ഉത്തരങ്ങൾ നൽകുക മുഴുവൻ ഉത്തരങ്ങളും ശരിയാകുന്നവർക്കു ‘വെള്ളാള കുലം -പഴമയും പെരുമയും” ലൈബ്രറി എഡീഷൻ സമ്മാനമായി നൽകും .അയക്കേണ്ട നമ്പർ 9447035416 ) ഡോ .കാനം ശങ്കരപ്പിള്ള 9447035416 1 മലയാളി “എമണ്ടൻ “ എന്ന് വിളിക്കുന്നത് എന്തിനെയാണ് ?. 2 .ഏതു മലയാളിയുമായി ബന്ധപ്പെടുത്തിയാണ് ആ പേര് പരാമര്ശിക്കപ്പെടുന്നത് ? 3 .അദ്ദേഹത്തിൻ്റെ പേരിൽ “ജയ്‌ഹിന്ദ്‌” എന്ന വിശേഷണം വരാൻ കാരണം ? 4 .ഏതുകാലത്താണ് ആ മുദ്രാവാക്യം പ്രചാരത്തിൽ ആവുന്നത് ? 5 .അദ്ദേഹം ആരുടെ രാഷ്‌ടീയ ഗുരു ആയിരുന്നു ? 6 .അദ്ദേഹത്തെ വീട്ടിൽ വിളിച്ചിരുന്ന പേര് ? 7 .മാതാപിതാക്കളുടെ പേർ 8 .പിതാവിൻ്റെ ജോലി ? 9 . എവിടെയായിരുന്നു അദ്ദേഹം ജനിച്ച വീട് ? 10 .ആരാണ് അദ്ദേഹത്തെ വിദേശത്തു കൊണ്ടുപോയത് 11 ആ വിദേശി തിരുവനന്ത പുരത്തു വരാൻകാരണം ? 12 .ആ വിദേശിയെ കുറിച്ച് നോവലിസ്റ്റ് എസ് .ഹരീഷ് എഴുതിയ കഥ ? 13 .എന്താണ് ആ കഥയുടെ രത്ന ച്ചുരുക്കം ? 14 ചെമ്പകരാമൻ പിള്ളയുടെ ജീവിത കാലം 15 .ചെമ്പക രാമൻപിള്ള മരണമടഞ്ഞ തീയതി ? 16 .മലയാളത്തിൽ ചെമ്പകരാമൻപിള്ള യുടെ ...

വി. സി പുരാണം (മനോന്മണീയം സുന്ദരൻ പിള്ളയെ അറിയാത്ത കേരള വിസി

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ഐൻസ്റ്റീൻ ആയിരിക്കണം എന്നായിരുന്നു സചിവോത്തമൻ സർ, സി .പിയുടെ ആഗ്രഹം . എന്തുകൊണ്ടോ അത് നടന്നില്ല .സി പി തന്നെ ആയി ആദ്യ വിസി . ഓർമ്മയിൽ ഉള്ള ആദ്യ വി.സി, ആർക്കോട്ട് ഇരട്ടകളിലെ ഡോക്ടർ ലക്ഷ്മണ സ്വാമി മുതലിയാർ, (1887 -1974 )എന്ന വെള്ളാള കുലജാതൻ . 2024 മാർച്ചിൽ പ്രസിദ്ധീകൃതമായ “വെള്ളാളകുലം -പഴമയും പെരുമയും “ എന്ന എൻ്റെ ചരിത്ര കൃതിയിൽ (വേദാ ബുക്സ് കോഴിക്കോട് ) കവർ ചിത്രമായി നൽകിയ 96 പേരിൽ മുൻഗണന നൽകി ആർക്കോട്ടു സഹോദരരുടെ ഫോട്ടോ നൽകിയിട്ടുണ്ട് .ലക്ഷ്മണ സ്വാമി മുതലിയാർ 27 വര്ഷം മദിരാശിയിൽ വൈസ് ചാൻസലർ ആയിരുന്നു .അതിനു മുൻപ് തിരുവിതാം കൂർഫിലും .സഹോദരൻ രാമസ്വാമി മുതലിയാരും വൈസ് ചാൻസലർ ആയിരുന്നു . ലക്ഷണ സ്വാമി മുതലിയാർ മദ്രാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും ആയിരുന്നു .പിൽക്കാലം ലോകാരോഗ്യ സംഘടനയുടെ അദ്യക്ഷനും ആയി അദ്ദേഹം . ഡോ .ലക്ഷണ സ്വാമി മുതലിയാരോട് ബഹുമാനം കൂടാൻ മറ്റൊരു കാരണം അദ്ദേഹം അതിപ്രശസ്തനായ സൂതി ശാസ്ത്രജ്ഞൻ (പ്രസവ സംബന്ധ ചികിത്സകൻ Obstetrician ) കൂടി ആയിരുന്നു എന്നതാണ് . എലിസബത്ത് രാഞ്ജിയ്ക്ക് ...

വെള്ളാളപ്പഴമയും പെരുമയും

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ യോഗ പ്രചരിപ്പിച്ച ,1876 -1909 കാലത്ത് ലോകത്തിൽ ആദ്യമായി തിരുവനന്തപുരത്തു തൈക്കാട് അവർണ്ണ -സ്വർണ്ണ പന്തിഭോജനം നടത്തിപ്പോന്ന , ഗുരുക്കന്മാരുടെ ഗുരു, ആചാര്യ ത്രയത്തിന്റെ ആചാര്യൻ, വെള്ളാള സമുദായത്തിന്റെ ആത്മീയ ആചാര്യൻ, ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികളെ സമരിച്ചു കൊണ്ട് , VACF എന്ന സംഘടനയുടെ രക്ഷാധികാരിത്രയത്തിലെ ഏറ്റവും മുതിർന്ന ആൾ എന്ന നിലയിൽ ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ഏറെ സന്തോഷം ഉണ്ട് . കേരളത്തിൽ ഇന്നും കാണപ്പെടുന്ന അതിപുരാതന ദ്രാവിഡ ജന സമൂഹമാണ് വേളായ്മക്കാരായ,കർഷകരായ പഴനി വേലന്റെ ,വേൽ മുരുകന്റെ, ആരാധകരായ വെള്ളാളർ. പുലയർ ,പറയർ ,കുറവർ ,അരയർ , ശൂദ്രർ തുടങ്ങിയ ദ്രാവിഡർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി, ഭരണാധികാരികളിൽ സ്വാധീനം നടത്തി പരിഷ്കരിച്ചപ്പോൾ, സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ ആയ വെള്ളാളർ . കലപ്പ കണ്ടുപിടിച്ച കർഷക , അജപാലക ,വ്യാപാരി അഥവാ ചെട്ടി എന്ന വർത്തക സമൂഹമാണ് ഏറെ പ്രാചീനത ഉള്ള വെള്ളാള ജനസമൂഹം . അവർ ആ...