തയ്ക്കാട് “അയ്യാവ്” സ്വാമികളോ അതോ “അയ്യാ” സ്വാമികളോ ? ഏതാണ് ശരി ?എന്ത് കൊണ്ട് ? എന്താണ് തെളിവ് ? എവിടെ ആണ് ആ തെളിവ് ?
9447035416
“ഗുരുക്കന്മാരുടെ ഗുരു”(ഡോ .കാനം ശങ്കരപ്പിള്ള ) , “ആചാരയത്രയത്തിന്റെ ആചാര്യൻ” (പി .പരമേശ്വരൻ ) എന്നൊക്കെ അറിയപ്പെടുന്ന കേരളനവോത്ഥാന നായകൻ (സവർണ്ണ -അവർണ്ണ പന്തിഭോജനപ്രസ്ഥാനം 1873 -1909 ) എന്നൊക്കെ അറിയപ്പെടുന്ന സുബ്ബയ്യ പണിക്കർ എന്ന പൂർവാശ്രമ നാമം ഉള്ള ശിവരാജ യോഗിയുടെ ശരിയായ നാമം തൈക്കാട് “അയ്യാവ്” സ്വാമികൾ എന്നോ തൈക്കാട് “അയ്യാ” സ്വാമികൾ എന്നോ കൃത്യമായി പറയാൻ സാധിക്കുന്ന എത്രപേരുണ്ട് ഈ ഭൂമി മലയാളത്തിൽ ?
അതിനുള്ള തെളിവ് ഹാജരാക്കാൻ കഴിയുന്നവർ എത്രപേരുണ്ട് നമ്മുടെ ഇടയിൽ . “അയ്യാ വൈകുണ്ഠർ” എന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ട തെക്കൻ തിരുവിതാം കൂർ കാരൻ മുത്തുക്കുട്ടി ( മാതാപിതാക്കൾ ഇട്ട പേർ മുടിചൂടും പെരുമാൾ ) സ്ഥാപിച്ച “അയ്യാവഴി” സ്വീ കരിക്കവഴിയാണ് സുബ്ബയ്യ പണിക്കർ അയ്യാ സ്വാമികൾ ആയതെന്നു വാദിക്കുന്ന ചില ആധുനിക ഗവേഷകർ ഉണ്ട് . അവർ പി.എച് ഡി തീസിസുകൾ വരെ എഴുതി അദ്ദേഹത്തെ “കന്യാകുമാരി ജില്ലക്കാരൻ” ആയി എഴുതി പിടിപ്പിക്കുന്നു .കളത്ര പുത്രാദികളുമായി തൈക്കാട് റസിഡൻസി സൂപ്രണ്ടായി വാണരുളിയ ആ ശിവ യോഗി യെ ഒരു പി.എച് ഡി ഡോക്റ്റർ മരുത്വവാ മലയിൽ ശനിയാഴ്ച തോറും തപസ് ചെയ്യാൻ പോകുന്ന ഒരു തെക്കൻ തിരുവിതാം കൂർ കാരനാക്കാൻ വിഫല ശ്രമം നടത്തുന്നു.
അയ്യാ വൈകുണ്ഠർക്കു പഞ്ച പാണ്ഡവ നാമ ധാരികൾ ആയ അഞ്ചു ശിഷ്യർ മാത്രമാണ് ഉണ്ടായിരുന്നത് എന്നറിയാൻ ആധുനിക അയ്യാ വൈകുണ്ഠ ഗവേഷകർക്ക് കഴിയാതെ പോകുന്നു എന്നത് വിചിത്രം .എന്നാൽ വൈകുണ്ഠർ ശിവരാജ യോഗിയുടെ ശിഷ്യൻ ആണെന്ന് വാദിക്കാൻ തെളിവുണ്ട് താനും .വൈകുണ്ടർ സ്ഥാപിച്ച കോവിലിലെ പ്രതിഷ്ഠ മുരുകന്റെ (ബാലാസുബ്രഹ്മണിന്റെ) വേൽ (ശൂലം) ആണെന്നത് അവർ കാണുന്നില്ല.
മദ്ധ്യ തിരുവിതാം കൂറിൽ ഇന്റർനെറ്റ് ലഭ്യമായ കാലത്തു തന്നെ (പന്തളം 1999) ശിവരാജ യോഗിയെ കുറിച്ച് ഞാൻ രാജ്യാന്തര വലയത്തിൽ എഴുതി തുടങ്ങി .ആദ്യം ആംഗലേയ ഭാഷയിൽ Tripod Web log (ബ്ലോഗുകളുടെ ആദ്യരൂപം വെബ്ലോഗ് Weblog എന്നാണു അറിയപ്പെട്ടിരുന്നത് .ഇപ്പോഴും നെറ്റിൽ കിട്ടും ). ആദ്യകാല വെബ്ലോഗ്ഗിലും ബ്ലോഗിലും ഫേസ്ബുക്കിലും ഞാൻ എഴുതിയത് “അയ്യാ” സ്വാമികൾ എന്നായിരുന്നു .അയ്യാ സ്വാമികൾ അല്ല “അയ്യാവ്” സ്വാമികൾ എന്നാണു ജനം സൂപ്രണ്ട് സ്വാമികളെ വിളിച്ചിരുന്നത് എന്ന് പറഞ്ഞു തന്നത് കേരള ചീഫ് സെക്രട്ടറി ആയിരുന്ന പാലാക്കാരൻ “തുളസിവനം “എന്ന ശ്രീ ആർ രാമചന്ദ്രൻ നായർ സാർ .തെളിവ് ഹാജരാക്കാൻ വോയിസ് റെക്കാർഡ് നടത്തിയില്ല .അതിനാൽ തെളിവ് ഹാജരാക്കാൻ സാധിക്കില്ല . ഇപ്പോൾ അയ്യാ മിഷൻ, (ശ്രദ്ധിക്കുക അവർ “അയ്യാ” എന്ന് മാത്രമാണ് എഴുതുക )തയ്യാറാക്കിയ ജീവചരിത്രം സശ്രദ്ധം വായിക്കുക .സ്വാമികൾ സമാധി ആയപ്പോൾ കുമാരൻ ആശാൻ വിവേകോദയം മാസികയിൽ 1084 കർക്കിടകം )എഴുതിയ വാചകം അവർ നൽകിയത് ശ്രദ്ധിക്കുക .”തൈക്കാട്ടയ്യാവ് “ എന്ന് വിളിച്ചു വരുന്ന മഹാന്റെ …….’
സൂപ്രണ്ട് അയ്യാവ് ,തൈക്കാട് അയ്യാവ് എന്നൊക്കൊയാണ് തൈക്കാട് റസിഡൻസ് സൂപ്രണ്ട് ആയിരുന്ന സുബ്ബയ്യ പണിക്കർ എന്ന ചെന്നൈ സ്വദേശി ശിവരാജ യോഗി വിളിക്കപ്പെട്ടിരുന്നത് .തമിഴർക്കും സ്വാഭാവികമായി വെള്ളാളർക്കും “അയ്യാവ് “പിതാവ് .അദ്ദേഹം അയ്യാ വഴി സ്വീകരിച്ച അയ്യാ വൈകുണ്ഡ ശിഷ്യൻ ആയിരുന്നില്ല .
പൊതുജനത്തോട് ഒരു ക്ഷമാപണം നടത്താനുണ്ട് .തെറ്റിധാരണയാൽ സുബ്ബയ്യപ്പണിക്കർ ജനിച്ചത് “നാകലാപുരം” എന്ന സ്ഥലത്ത് എന്ന് ഞാൻ ആദ്യകാലം എഴുതിയെന്നു സമ്മതിക്കുന്നു .നിരവധി പേര് എന്നെ വിശ്വസിച്ച് ആ തെറ്റ് പലസ്ഥലങ്ങളിൽ (പി.എസ് സി പഠന സഹായികളിൽ പോലും ) പകർത്തി വച്ചു .
സുബ്ബയ്യൻ ജനിച്ചത് ചെന്നൈ പട്ടണത്തിൽ .അയ്യാ വൈകുണ്ഠ ആരാധകർ എഴുതും പോലെ കന്യാകുമാരി ജില്ലയിൽ അല്ല .പറ്റിയ തെറ്റിന്, നോട്ടക്കുറവിനു ക്ഷമ ചോദിക്കുന്നു .
Comments
Post a Comment