2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം (ഗുരു ശിഷ്യ സംവാദം )

2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം

(ഗുരു ശിഷ്യ സംവാദം )

=======================================

ഡോ .കാനം ശങ്കരപ്പിള്ള

9447035416

ഗുരു : 2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം എന്താണ് ശിഷ്യാ ?

ശിഷ്യൻ: കേരളത്തിൽ എറണാകുളത്ത് ശ്രീനാരായണ ഗുരു “ആഗോള സർവമത സമ്മേളനം” നടത്തിയതിന്റെ ശതവാർഷികം . ഗുരു : കേരളത്തെ സംബന്ധിച്ചിടത്തോളം ശരിയാവാം . എന്നാൽ അഖിലേന്ത്യാ തലത്തിൽ അഥവാ ആഗോള തലത്തിൽ , മറ്റൊരു അതി പ്രധാന കണ്ടെത്തലിന്റെ ശത വാർഷികമാണ് . അതെന്താണ് ?

ശിഷ്യൻ : “ഒരു ജാതി ഒരു മതം ഒരു ദൈവം” മാത്രമുണ്ടായിരുന്ന അതി പ്രാചീന സിന്ധു ഗംഗാ തട അഥവാ ഹാരപ്പൻ ദ്രാവിഡ സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വര്ഷം .

ഗുരു : അതെ ശരിയാണ് . 2024 സെപ്തംബർ ലക്കം ഇല്ലസ്ട്രേറ്റഡ് ന്യൂസ് ഓഫ് ലണ്ടൻ എന്ന പ്രസിദ്ധീകരണത്തിലാണ് ഇന്ത്യൻ ആർക്കിയോളജിക്കൽ സർവ്വേ ഡയറക്ടർ ജനറൽ ,സർ ജോൺ മാർഷൽ, അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു ലോകത്തെ അമ്പരിപ്പിച്ചത് . അതോടെ ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്രീയ ചരിത്രം തുടങ്ങുന്നു .

ശിഷ്യൻ : ഏതുകാലഘട്ടത്തിലാണ് ആ സംസ്കാരം നിലനിന്നത് ?

ഗുരു : ബി സി ഇ 2500 കാലഘട്ടത്തിൽ . എന്ന് പറഞ്ഞാൽ,2024 +2500 = 4524 വര്ഷം മുൻപ് .അക്കാലത്തെ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ .ഇന്നാ സ്ഥലങ്ങളിൽ നല്ല പങ്കും പാകിസ്ഥാനിൽ .

ശിഷ്യൻ : എന്തുകൊണ്ടാണ് ഹാരപ്പൻ സംസ്കാരം “വെള്ളാള സംസ്കാരം” എന്ന് പറയുന്നത് ?

ഗുരു : അത് ദ്രാവിഡ സംസ്കാരം ആയിരുന്നു എന്നത് തന്നെ .കാർഷിക സംസ്കാരം (വെള്ളായ്മക്കാർ ,ജലസേചന വിദഗ്ദർ,കലപ്പ കണ്ട് പിടിച്ചവർ ,പഞ്ഞി കൃഷി കണ്ടു പിടിച്ചവർ,നെയ്തു കണ്ട് പിടിച്ചവർ ഒക്കെ സംഘകാലത്തെ “മരുതം” തിണ വാസികൾ അഥവാ നദീതട വാസികൾ ).ഗോപാലകരുടെ സംസ്കാരം .സ്വദേശ- വിദേശ വ്യാപാര സമൂഹം (ചെട്ടികൾ ),ലിപികൾ കണ്ടു പിടിച്ചവർ ,പാത്രങ്ങളിൽ ഉടമകളുടെ പേരുകൾ കീറിയിട്ടവർ .പോരെങ്കിൽ “വേൽ” ( ശൂലം ) അടയാളമാക്കിയ വേലായുധ (മുരുക )ഭക്തർ .റവ ഫാദർ എച്ച് ഹേരാസ് എഴുതിയ “വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” (1938 )എന്ന പ്രബന്ധം ശ്രദ്ധാ പൂർവ്വം വായിക്കുക .ഹാരപ്പൻ മുദ്രകളിലെ ശൂലം ധരിച്ച ചിത്രം “വെള്ളാളൻ “(വേൽ ആളുന്നവൻ ,ധരിക്കുന്നവൻ ) എന്ന് സൂചിപ്പിക്കുന്നുവെന്നു ഫാദർ ഹെൻട്രി ഹേരാസ് .

ശിഷ്യൻ : എവിടെ ,എന്ന് ആരാണ് അതിപ്രാചീന ദ്രാവിഡ സംസ്കാരത്തിലെ ആദ്യ കണ്ടെത്തൽ നടത്തിയത് ? ഗുരു :1921 ൽ ദയാറാം സാഹ്നി . ഇപ്പോൾ പാകിസ്ഥാനിലുള്ള പഞ്ചാബിലെ മോണ്ട്ഗോമറി ജില്ലയിലെ റാവി നദിക്കരയിൽ. കാളവണ്ടി കളിപ്പാട്ടം ,പത്തായം, മനുഷ്യ ശരീരത്തിന്റെ അനാട്ടമി വ്യക്തമാക്കുന്ന ഒരു ചരൽ കൽ (sand stone) പ്രതിമ എന്നിവ അദ്ദേഹത്തിന് കുഴിച്ചെടുക്കാൻ സാധിച്ചു .

ശിഷ്യൻ : അടുത്ത കണ്ടെത്തൽ എന്തായിരുന്നു ?

ഗുരു : 1922 ൽ ആർ ഡി ബാനർജി പഞ്ചാബിലെ തന്നെ ലാർക്കാന ജില്ലയിലെ സിന്ധു നദിക്കരയിലെ മോഹൻജൊദാരോവിൽ കണ്ടെത്തിയ വലിയ നീന്തൽ കുളം,വലിയ പത്തായം അഥവാ ധാന്യ പ്പുര,നൃത്തക്കാരിയുടെ ഒട്ടു പ്രതിമ ,പശുപതി മുദ്ര (സീൽ ),താടിക്കാരന്റെ പ്രതിമ ,നെയ്തെടുത്ത തുണിക്കഷണം എന്നിവ .മോഹൻജൊദാരോ മരിച്ചവരുടെ കുന്ന് എന്ന അർത്ഥത്തിൽ നൽകപ്പെട്ട സ്ഥലനാമം ആണ് .

ശിഷ്യൻ : പിന്നെയുള്ള കണ്ടെത്തൽ

ഗുരു : 1929 ൽ സ്റ്റീൻ സുട്ക്കജെൻഡറിൽ കണ്ടെത്തിയ വ്യാപാര സ്ഥലം .ഹാരപ്പയ്ക്കും ബാബിലോണിയായ്ക്കും ഇടയിൽ ഉള്ള കച്ചവട കേന്ദ്രം പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രദേശത്തുള്ള ദാസ്തു നദിക്കരയിൽ ആയിരുന്നു ആ കണ്ടെത്തൽ .

ശിഷ്യൻ : പിന്നെയോ ?

ഗുരു : 1931 ൽ എൻ. ജി. മംജുദാർ സിൻഡിലെ സിന്ധു നദിക്കരയിൽ പൂച്ചയെ ഓടിക്കുന്ന നായയുടെ കാലടയാളം കണ്ടെത്തി .കൂടാതെ മുത്ത് വ്യാപാരം നടത്തിയിരുന്ന ഒരു കടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി .

ശിഷ്യൻ : പിന്നെയോ

ഗുരു : 1935 ൽ എൻ ജി മംജുദാർ ഇൻഡസ് നദിക്കരയിൽ നിന്നും ആന്റിലോ പ്പുകളുടെ സാന്നിദ്ധ്യം കണ്ടെത്തി .

ശിഷ്യൻ : അതിനുശേഷമോ?

ഗുരു : 1953 ൽ ഘോഷ് രാജസ്ഥാനിലെ ഗഗ്ഗർ നദീതടത്തിൽ നിന്നും തടികൊണ്ടുള്ള കലപ്പ ,ഒട്ടകത്തിന്റെ അസ്ഥികൂടം ,പൂജയ്ക്കുള്ള തീക്കുണ്ഡം എന്നിവ കണ്ടെത്തി . അതേ വര്ഷം തന്നെ ഗുജറാത്തിൽ ബോഗ്‌വാ നദിക്കരയിൽ നിന്നും ആർ റാവു മനുഷ്യനിർമ്മിതമായ തുറമുഖം കണ്ടെത്തി .നെല്ലിന്റെ ഉമി , ചതുരംഗ കട്ടകൾ ,പൂജയ്ക്കുള്ള തീക്കുണ്ഡം എന്നിവ കണ്ടെത്തി . 1964 ൽ ഗുജറാത്തിലെ സുർക്കോട്ടട യിൽ നിന്നും ജെ. പി. ജോഷി കുതിരകളുടെ അസ്ഥികൾ കണ്ടെത്തി . ഒപ്പം മുത്തുമണികളും . 1974 ൽ ഹരിയാനയിലെ ഹിസാർ ജില്ലയിലെ ബനാവലിയിൽ നിന്നും മുത്തുമണികളും ബാർലിയും കണ്ടെത്തി. അവസാനമായി 1985 ൽ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ ഉള്ള ഡോളവിരയിൽ നിന്നും പ്രാചീന ജലസേചന മാർഗ്ഗങ്ങളും ജലസംഭരണിയും കണ്ടെത്തി.

ശിഷ്യൻ : ഹാരപ്പൻ സംസ്കാര കാലഘട്ടത്തെ മൂന്നായി തിരിച്ചു പ്രതിപാദിച്ചു കാണാറുണ്ടല്ലോ .

ഗുരു : ശരിയാണ് ആദ്യ മദ്ധ്യ ,അവസാന ഹാരപ്പൻ കാലഘട്ടം എന്നിങ്ങനെ. ബി സി ഇ 3300 -2600 ആണ് ആദ്യ ഹാരപ്പൻ കാലഘട്ടം (ഹക്ര കാലഘട്ടം ) അക്കാലത്തു തന്നെ ഇൻഡസ് ലിപി (Indus script ) ലഭ്യമായിരുന്നു . കേന്ദ്രീകൃത ഭരണ സംവിധാനം അക്കാലത്തു ലഭ്യമായിരുന്നു . ധാന്യങ്ങൾ കൃഷി ചെയ്തിരുന്നു .ആവശ്യത്തിൽ കൂടുതൽ ഉള്ള ധാന്യം ക്രയവിക്രയം ചെയ്തിരുന്നു . പയറുകൾ ,എള്ള് ,പഞ്ഞി എന്നിവ കൃഷി ചെയ്യുന്ന ആൾക്കാർ ഉണ്ടായിരുന്നു . ചുരുക്കത്തിൽ കർഷകരായ “വെള്ളാളരും” വ്യാപാരികളായ “ചെട്ടികളൂം” മൃഗ പരിപാലകരായ ഇടയരും അക്കാലത്തു തന്നെ, ഹാരപ്പൻദ്രാവിഡ സംസ്കൃതിയിൽ ഉണ്ടായിരുന്നു . തുടർന്ന് നഗരങ്ങൾ ഉടലെടുത്തു .അങ്ങനെ നാഗരികത സാധ്യമായി . 2600 -1900 വികസിത മദ്ധ്യ ഹാരപ്പൻ കാലഘട്ടം 1900 -1300 അവസാന ഹാരപ്പൻ കാലഘട്ടം

ശിഷ്യൻ : എന്തെല്ലാമാണ് ഹാരപ്പൻ വെള്ളാള നാഗരികതയുടെ പ്രത്യേകതകൾ

ഗുരു : നഗരനിർമ്മാണം ആണ് വെള്ളാള സംസ്കൃതിയുടെ ഏറ്റവും പ്രധാന പ്രത്യേകത .ഹാരപ്പയിലും മോഹൻജൊദാരോയിലും നഗരാസൂത്രണ ഭാഗമായി പടിഞ്ഞാറു ദിശകളിൽ (“മേക്ക്”) അധികാരികൾക്ക് (രാജാവ് അല്ലെങ്കിൽ പുരോഹിതൻ )വേണ്ടി വിസ്തൃതി കുറഞ്ഞ ഉയർന്ന “കാവൽപ്പുര”കളും (സിറ്റാഡൽ അഥവാ അക്രോപോളിസ് ) കിഴക്ക് ഭാഗത്ത് താഴെയായി വിസ്തൃതമായസ്ഥലത്ത് സാധാരണക്കാർക്ക് വേണ്ടിയുള്ള വീടുകളും നിർമ്മിക്കപ്പെട്ടിരുന്നു .ഗ്രിഡ് സിസ്റ്റത്തിലാണ് വീടുകൾ നിർമ്മിക്കപ്പെട്ടിരുന്നത് .കിഴക്കു പടിഞ്ഞാറും തെക്കു വടക്കുമായി ചെറുതും വലുതുമായ വഴികൾ .അവയ്ക്കിടയിൽ ചതുരസ്ഥലങ്ങളിൽ വീടുകൾ .വലിയ വഴി എപ്പോഴും വീടിന്റെ പിറകിൽ .മുൻവശ ങ്ങളിൽ ചെറിയ വഴി. വലിയ ധ്യാന്യപ്പുരകൾ എല്ലാ നഗരങ്ങളിലും നിർമ്മിക്കപ്പെട്ടിരുന്നു .ചുട്ടെടുത്ത 4x 2x 1 അനുപാതത്തിലുള്ള മണ്കട്ടകൾ കൊണ്ടാണ് വീടുകൾ ,കെട്ടിടങ്ങൾ ,തൊഴിൽ ശാലകൾ എന്നിവ നിർമ്മിച്ചിരുന്നത് .ശാസ്ത്രീയ രീതിയിലുള്ള മൂടിയ അഴുക്കുചാലുകൾ എല്ലായിടത്തും കാണപ്പെട്ടു. അങ്കണം , ശുചിത്വമുള്ള കക്കൂസുകൾ എന്നിവ എല്ലാ വീടുകളിലും കാണപ്പെട്ടിരുന്നു .കാലിബംഗനിൽ എല്ലാ വീടുകളിലും കിണറുകൾ കാണപ്പെട്ടു .ഡോളാവിറയിൽ എല്ലാ വീടുകൾക്കും ചുറ്റുമതിലുകൾ നിർമ്മിക്കപ്പെട്ടിരുന്നു .

ശിഷ്യൻ: എന്തെല്ലാമായിരുന്നു അക്കാലത്തെ കൃഷികൾ?

ഗുരു : ഗോതമ്പ് ,ബാർലി ,എള്ള് ,പയർ വർഗ്ഗങ്ങൾ .കടുക് എന്നിവ എല്ലായിടങ്ങളിലും കൃഷി ചെയ്യപ്പെട്ടിരുന്നു .ധ്യാന്യങ്ങൾ കൃഷിചെയ്യപ്പെട്ടിരുന്നു .എന്നാൽ നെല്ല് അപൂർവ്വമായിരുന്നു . ഇൻഡസ് ജനസമൂഹമാണ് ആദ്യമായി പഞ്ഞി കൃഷി ചെയ്തു തുടങ്ങിയത് . കളിപ്പാട്ടങ്ങളിൽ നിന്നും അക്കാലത്ത് കാളകൾ ഉണ്ടായിരുന്നു എന്നും നിലം ഉഴാൻ അവയെ ഉപയോഗിച്ചിരുന്നു എന്നും മനസിലാക്കാം . കൃഷിസ്ഥലങ്ങളിലേക്കു ചാനലുകൾ വെട്ടിയിരുന്നവർ ആണ് അക്കാലത്തെ വെള്ളാള കർഷകർ എന്ന് വ്യക്തം .അതിനാൽ വെള്ളാളർ വെള്ളത്തിന്റെ അധിപതികൾ എന്നറിയപ്പെട്ടു . അവർ വളർത്തു മൃഗങ്ങളെ പോറ്റിയിരുന്നു .ഹാരപ്പയിൽ കുതിര ഉണ്ടായിരുന്നില്ല .എന്നാൽ മോഹൻജൊദാരോയിലും ലോതലിലും കുതിരകൾ ഉണ്ടായിരുന്നു .

ശിഷ്യൻ : അക്കാലത്ത് കച്ചവടം ഉണ്ടായിരുന്നു എന്നതിന് എന്താണ് തെളിവ് ?

ഗുരു :എല്ലായിടത്ത് നിന്നും വിവിധ ഇനം തൂക്കക്കട്ടികൾ ലഭിച്ചു . കല്ലുകൾ ,ലോഹങ്ങൾ ,തോടുകൾ (shell ) എന്നിവ ക്രയവിക്രയം ചെയ്തിരുന്നു. .എന്നാൽ നാണയങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നില്ല .ബാർട്ടർ സിസ്റ്റം (ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു കൈമാറുക ) ആയിരുന്നു അക്കാലത്തെ കച്ചവട രീതി .അക്കാലം അറബിക്കടൽ വഴി പായ് വഞ്ചികളിൽ വിദേശ വ്യാപാരം നടന്നിരുന്നു . അക്കാലത്ത് വെങ്കലം ലഭ്യമാക്കിയിരുന്നു .കെദ്രി യിൽ നിന്നും ചെമ്പു കിട്ടി .ടിൻ അഫ്‌ഗാനിസ്ഥാനിൽ നിന്നും വരുത്തിയിരിക്കണം. പലവസ്തുക്കളിലും തുണിയുടെ അടയാളം കണ്ടിരുന്നു .അതിനാൽ നെയ്തും തുണിയും ലഭ്യമായിരുന്നു .ഇഷ്ടിക നിർമ്മാണവും അവ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണവും അക്കാലത്ത് പ്രചരിച്ചിരുന്നു .വള്ളങ്ങൾ, ബോട്ടുകൾ ,മുത്തുമണികൾ ,സീലുകൾ (മുദ്രകൾ ),മൺപാത്രങ്ങൾ,കളിമൺ ശിൽപ്പങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടു .വെള്ളി ,സ്വർണ്ണം എന്നിവ കൊണ്ട് ആഭരണങ്ങൾ നിർമ്മിക്കപ്പെട്ടു . കറപ്പും ചെമപ്പും നിറമുള്ള ചുട്ട മൺപാത്ര നിർമ്മാണവും അക്കാലത്ത് പ്രചാരത്തിൽ വന്നിരുന്നു .

ശിഷ്യൻ :അക്കാലത്ത് ലിപികൾ ഉണ്ടായിരുന്നുവോ?

ഗുരു : ഉണ്ടായിരുന്നു . പക്ഷെ നമുക്ക് അവ വായിച്ചെടുക്കാൻ നമുക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല . ശിഷ്യൻ :ആരാധനാലയങ്ങൾ ഉണ്ടായിരുന്നുവോ ? ഗുരു : അതിനുള്ള തെളിവൊന്നും ഇതുവരെ കിട്ടിയില്ല .

ശിഷ്യൻ : വിഗ്രഹങ്ങൾ ഉണ്ടായിരുന്നുവോ

ഗുരു : പ്രോട്ടോ ശിവൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പശുപതി വിഗ്രഹം മാത്രമാണ് കണ്ടു പിടിക്കപ്പെട്ടത്. ശിഷ്യൻ : അടുത്തകാലത്ത് (2015 ) മധുരയ്ക്ക് സമീപം വൈഗാ തീരത്ത് കീഴടിയിൽ കണ്ടുപിടിക്കപ്പെട്ട ദ്രാവിഡ വെള്ളാള സംസ്കാരം ഹാരപ്പൻ സംസ്കാരത്തിന്റെ തുടർച്ചയാണോ ? ഗുരു : ആണെന്നാണ് ആർ ബാലകൃഷ്ണൻ ഐ ഏ എസ് അദ്ദേഹത്തിന്റെ ജേർണി ഓഫ് ഏ സിവിലൈസേഷൻ -ഇൻഡസ് ടു വൈഗ എന്ന ഗവേഷണ പഠനം വഴി സ്ഥാപിക്കുന്നത് .

ശിഷ്യൻ :അതെങ്ങനെ ആണ്

ഗുരു : മൂന്നു ജനസമൂഹങ്ങളുടെ പഠനം വഴിയാണ് ഒനോമാസ്റ്റിക്സ് (Onomastics ) വിദഗ്ദൻ ആയ ആർ ബാലകൃഷ്ണൻ അത് സാധിക്കുന്നത് .

ശിഷ്യൻ : ഏതെല്ലാം ആണ് ആ മൂന്നു ജനസമൂഹങ്ങൾ

ഗുരു : ഒന്ന് .കൊങ്കു വെള്ളാളർ എന്ന കോയമ്പത്തൂർ വെള്ളാളരുടെ കുടിയേറ്റം രണ്ട് .കുലാലർ അഥവാ കുംബാരർ എന്നറിയപ്പെടുന്ന പാണ്ഡ്യവെള്ളാളരുടെ കുടിയേറ്റ ചരിത്രം മൂന്നു ചെട്ടിനാട്ടിലെ നാട്ടുക്കോട്ട ചെടികളുടെ കുടിയേറ്റ ചരിത്രം .

ശിഷ്യൻ:കൂടുതൽ അറിയാൻ എന്താണ് മാർഗ്ഗം

ഗുരു : ഡോക്ടർ കാനം ശങ്കരപ്പിള്ള രചിച്ച “വെള്ളാള കുലം -പഴമയും പെരുമയും” (വേദാ ബുക്സ് കോഴിക്കോട്) മാർച്ച് 2024 വായിക്കുക .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ