ദ്രാവിഡ “അറിവൊളി”യും സംസ്കൃത “നവോത്ഥാന”വും
9447035416
drkanam@gmail.com
ശ്രീ ജെ.രഘു മാതൃഭൂമി ആഴ്ചപ്പതിപ്പ് 102 : 15 (2024 ജൂൺ 30 ) ലക്കത്തിൽ (പുറം 38 -49 ) എഴുതിയ “നാരായണ ഗുരുവും കേരള അറിവൊളി പ്രസ്ഥാനവും “ എന്ന പ്രൗഢ ഗംഭീരമായ സചിത്ര ലേഖനം താൽപ്പര്യ പൂർവ്വം വായിച്ചു .”അറിവൊളി” എന്ന നല്ലൊരു ദ്രാവിഡ പദം മലയാളത്തിനു സംഭാവന ചെയ്തതിന് ഏറെ നന്ദി .സന്തോഷം .അഭിനന്ദനം .
എന്നാൽ ,നാരായണ ഗുരു ,(മഹാത്മാ )അയ്യങ്കാളി,പണ്ഡിറ്റ് കറുപ്പൻ , (ഡോ )പൽപ്പു , സഹോദരൻ അയ്യപ്പൻ എന്നിവരെ മാത്രമേ അറിവൊളി നായകരായി ലേഖകൻ ഉയർത്തി കാട്ടുന്നുള്ളൂ എന്നത് പ്രതിഷേധ മർഹിക്കുന്ന പ്രസ്താവന ആണെന്ന് ചൂണ്ടിക്കാണിക്കട്ടെ. 1903 ൽ എസ് .എൻ .ഡി .പി രൂപീവൽക്കരണം ആയിരുന്നു അറിവൊളി ഉദ്ഘാടന കരിമരുന്നു പ്രയോഗം എന്ന് ലേഖകൻ .
1803 ൽ നടന്ന “നങ്ങേലി” രക്ത സാക്ഷിത്വം ,1806 ൽ നടന്ന “ദളവാക്കുളം” കൂട്ടക്കൊല എന്നിവയ്ക്ക് ലേഖകൻ വലിയ പ്രാധാന്യം നൽകുന്നു . രണ്ടും വെറും കെട്ടുകഥകൾ .നങ്ങേലി ഒരു മല അരയ കെട്ടുകഥയുടെ രണ്ടാം പതിപ്പ് മാത്രം .ഡോ .എൽ .കെ, അനന്ത കൃഷ്ണഅയ്യർ ഒരു നൂറ്റാണ്ടിനു മുമ്പ് അക്കഥയെ ക്കുറിച്ചു എഴുതിയിട്ടുണ്ട് .”തവള” ക്കുളത്തെ “ദളവാ”ക്കുളം ആക്കിയത് “ദളിത്” ബന്ധു പട്ടം കിട്ടിയ അന്തരിച്ച എൻ്റെ സുഹൃത്ത് വൈക്കം അംബിക മാര്ക്കറ്റിലെ “നമഃശിവായം” എൻ .കെ ജോസിന്റെ ഭാവന. എൻറെ സുഹൃത്ത് അന്തരിച്ച ശ്രീ ദളിത് ബന്ധുവിന് ഞാൻ “മോൺസണ് (Mon Son ) ജോസ്” എന്ന ബഹുമതി നൽകിയിട്ടുണ്ട് .അത്തരം ഒരു കൂട്ടക്കൊല നടന്നു(കൃത്യം 200 പേർ ) എന്നതിന് യാതൊരു തെളിവും ഒരിടത്തും ലഭ്യമല്ല .
മുരളിയുംഡോ .അജയശേഖറും ചില പെയിന്റിംഗ് ചെയ്തു മാലോകരെ കബളിപ്പിച്ചു . രണ്ടും തട്ടിപ്പുകൾ എന്ന് കാര്യകാരണ സഹിതം എൻ്റെ ബ്ലോഗുകളിൽ ഞാൻ എഴുതിർത്തിയിട്ടുണ്ട് .ലിങ്കുകൾ നൽകാം .അതിനാൽ ആവർത്തിക്കുന്നില്ല. കലാകൗമുദിയിൽ ലേഖനം വന്നിരുന്നു .”വെള്ളാള കുലം -പഴമയും പെരുമയും”,ഡോ .കാനം ശങ്കരപ്പിള്ള (വേദബുക്സ് 2024 ) എന്ന പഠനത്തിൽ ലേഖനം വായിക്കാം .(പുറം 155 -160 വൈക്കം പദ്മനാഭ പിള്ള ). 1888 ൽ അരുവിപ്പുറത്ത് “കൃഷ്ണ “പ്രതിഷ്ഠ അല്ലാതെ “ശിവലിംഗ “ പ്രതിഷ്ഠ എങ്ങനെ ഉണ്ടായി എന്നതിന്റെ ചരിത്രം ലേഖകൻ ശ്രീ ജെ .രഘു മനസ്സിലാക്കിയിട്ടില്ല .
കുമ്മപ്പള്ളയിൽ പഠിക്കുന്ന കാലം നാണുആശാൻ കറകളഞ്ഞ “കൃഷ്ണ” ഭക്തൻ ആയിരുന്നു .ഉറക്കത്തിൽ പലപ്പോഴും ശീകൃഷ്ണനെ സ്വപ്നം കണ്ടു ഞെട്ടി ഉണരുമായിരുന്ന വൈഷ്‌ണവ വിശ്വാസി ആയിരുന്നു അക്കാലത്തെ നാണു ആശാൻ .പിന്നെ എങ്ങനെ “ശിവ” പ്രതിഷ്ഠ നടത്തുന്ന ശൈവ ഭക്തനായി മാറി എന്നത് ലേഖകൻ കണ്ടില്ല.ആലോചിച്ചില്ല . ദളിത് ബന്ധുവിനും അത് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം മാതൃഭൂമി ആഴ്ച പതിപ്പിൽ അക്കാര്യം തുറന്നെഴുതി . അവിടെ ആണ് ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ എന്ന “ഗുരുക്കൻ മാരുടെ ഗുരു” വിന്റെ സ്വാധീനം . “ഈഴവ ശിവന്റെ പിന്നിലെ ശിവൻ” എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ അക്കഥ എഴുതിയിരുന്നു .(ലക്കം —-- പുറം— ) ഡോ .എസ് ഓമനയുടെ “ഒരു മഹാഗുരു” എന്ന പോസ്റ്റ് ഡോക്ടറൽ തീസിസ് (വർക്കല ഗുരുകുലം പ്രസിദ്ധീകരണം ) ശ്രീ ജെ .രഘു കണ്ടിട്ടില്ല (അദ്ദേഹത്തിന്റെ റഫറൻസ് ലിസ്റ്റ് കാണുക ).
ലേഖകൻ ആ പഠനം മനസ്സിരുത്തി വായിക്കണം .
ശിവരാജ യോഗി എങ്ങനെയാണ് 1880 ലെ ചിത്രാപൗർണ്ണമി ദിനത്തിൽ “ബാലാസുബ്രഹ്മണ്യം” എന്ന പതിനാലക്ഷര മന്ത്രം വിധിപ്രകാരം ചെവിയിൽ ഓതി നാണു ആശാനെ ശിഷ്യൻ ആക്കി എടുത്തത് എന്ന് മനസിലാക്കും .
ശ്രീ നാരായണ ഗുരു സ്വയം ഭൂ ആയ ഗുരു ആയിരുന്നില്ല . യോഗികൾക്കു വിഗ്രഹ പ്രതിഷ്ഠ നടത്താം എന്ന അറിവ് ശിഷ്യന് നൽകുന്നത് ഗുരു തൈക്കാട് “അയ്യാവ്” (പിതാവ് എന്നാണ് ഈ ദ്രാവിഡ തമിഴ് പദത്തിന്റെ അർഥം .പലരും തെറ്റായി തൈക്കാട് “അയ്യാ” സ്വാമികൾ എന്ന് എഴുതുന്നു .തുടർന്ന് അയ്യാ വൈകുണ്ഠ ശിഷ്യർ അയ്യാവ് സ്വാമികളെ അയ്യാ വൈകുണ്ഠ ശിഷ്യൻ ആക്കി ചിത്രീകരിക്കുകയും ചെയ്യുന്നു) .
ശ്രീനാരായണ ഗുരുവിന്റെ അരുവിക്കര ശിവ ലിംഗ പ്രതിഷ്ഠ അക്കാലത്ത് അ നന്ത പുരിയിൽ യാതൊരു വിധ പ്രതിക്ഷേധത്തിനും ഒച്ചപ്പാടിനും കാരണമായില്ല എന്ന് ശ്രദ്ധിക്കുക .അൻപതിൽ പരം ശ്രീനാരായണീയരുടെ സാന്നിധ്യത്തിൽ നടന്ന അക്കാര്യം പത്രവാർത്തയിൽ പോലും വന്നില്ല .അക്കൊല്ലമാണല്ലോ (1888 ) മനോരമ പത്രം തുടങ്ങിയത് . പി.കെ .ഗോപാല കൃഷ്ണൻ “കേരളത്തിന്റെ സാംസ്കാരിക ചരിത്രം “എന്ന കൃതിയിൽ ഒരു കാര്യം തുറന്നു തന്നെ എഴുതി “ഏഴെട്ടു വർഷക്കാലം ഈ സംഭവം പുറം ലോകം അറിഞ്ഞതേ ഇല്ല”. “ഏതോ ഒരു പൂണൂൽ ധാരി (അത് ബ്രാഹ്മണൻ തന്നെ ആവണമെന്നില്ല .കമ്മാളരും ആകാം ) ചോദ്യം ചെയ്തു എന്നത് വെറും കെട്ടുകഥ എന്ന് നിത്യ ചൈതന്യ യതി എഴുതി, “ ദൈവം പ്രവാചകനും പിന്നെ ഞാനും “ എന്ന കൃതിയുടെ ആമുഖം കാണുക .
വളരെ നാളുകൾക്കു ശേഷം ഉത്തര മലബാറിൽ ശ്രീകണ്ടേശ്വരം ക്ഷേത്ര പ്രതിഷ്ഠാവേളയിൽ ആണ് ആരോ ഒരാൾ ഗുരുവിനെ ചോദ്യം ചെയ്തത് എന്ന് മൊയാരത്ത് ശങ്കരൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട് . ഗുരു താൻ പ്രതിഷ്ഠിച്ചത് “ഈഴവ ശിവനെ” എന്ന് പറഞ്ഞു എന്ന് ചിലർ .”നമ്മുടെ ശിവനെ” എന്നു മറ്റു ചിലർ . എന്നാൽ അരുവിപ്പുറം പ്രതിഷ്ഠ നടന്ന കാലയളവിൽ യാതൊരു പ്രതിഷേധ പ്രകടനവും ചോദ്യം ചെയ്യലും ഈ ഭൂമി മലയാളത്തിൽ ഒരിടത്തും നടന്നില്ല .കാരണം സ്വാതി തിരുനാൾ ,ഉത്രാടം തിരുനാൾ ,ആയില്യം തിരുനാൾ ,വിശാഖം തിരുനാൾ തുടങ്ങിയവരുടെ ,“രാജ ഗുരു” ആയിരുന്ന തൈക്കാട് അയ്യാവ് സ്വാമികൾ(ബ്രഹ്മ ശ്രീ തൈക്കാട് അയ്യാസ്വാമികൾ ,കാലടി പരമേശ്വരൻ പിള്ള പ്രസിദ്ധീകരിച്ച ജീവചരിത്രം കാണുക) എന്ന റസിഡൻസി സൂപ്രണ്ടിന്റെ ശിഷ്യൻ ആയ നാണു ആശാൻ , തന്റെ ഗുരുവിന്റെ ഉപദേശ പ്രകാരം ആണ് ശിവലിംഗ പ്രതിഷ്ഠ നടത്തിയത് എന്ന് പരക്കെ അറിയാമായിരുന്നു . അതിനാൽ രാജഭരണം നടപടി ഒന്നും എടുത്തില്ല . അനന്തപുരി വാസി അതിൽ പ്രതിക്ഷേധിച്ചില്ല . ഒരൊച്ചപ്പാടും ഉണ്ടായില്ല .
അഥവാ പ്രതികരിച്ചെങ്കിൽ,പ്രതിക്ഷേധിച്ചെങ്കിൽ അതിനുള്ള തെളിവ് കാട്ടാൻ ലേഖകനെ വെല്ലു വിളിക്കുന്നു .
“ജാതിഭേദം മതദ്വേഷമേതുമില്ലാതെ …..’ എന്ന ബോർഡ് എഴുതി വച്ച ആ ആരാധനാലയത്തിൽ എത്ര ക്രിസ്ത്യാനികൾ ,എത്ര മുസ്ലിമുകൾ ,എത്ര ജൂതർ എത്ര അഹിന്ദുക്കൾ, ദര്ശനം നടത്തി എന്നാരും രേഖപ്പെടുത്തി കണ്ടില്ല,ലേഖകനും അക്കാര്യം പറയുന്നില്ല .. ശ്രീ നാരായണ ഗുരുവിൻറെ അരുവിക്കര ശിവ പ്രതിഷ്ഠ ഭൂമി മലയാളത്തിലെ ആദ്യ അവർണ്ണ ശിവ പ്രതിഷ്ഠ ആയിരുന്നില്ല .1875 ലാവണം (ചിലർ 1870 എന്ന് പറയുന്നു ) കോഴഞ്ചേരി കുറിയന്നൂരിൽ പുലയ സമുദായത്തിൽ ജനിച്ച തപസി ഓമൽ “പുലയ ശിവനെ “ പ്രതിഷ്ഠിച്ചിരുന്നു .പക്ഷെ തപസി ഓമലിനു സ്വസമുദായത്തിൽ നിന്നും ഒരു നടരാജനെ ശിഷ്യനായി കിട്ടിയില്ല അതിനാൽ അദ്ദേഹത്തിന് ആഗോള പ്രശസ്തി കൈവരിക്കാൻ സാധിച്ചില്ല .പക്ഷെ 1875 മുതൽ “അറിവൊളി “ എന്ന് സാധു ജന പരിപാലന സംഘം അംഗങ്ങൾക്ക് വാദിക്കാം . കവിയും അക്ഷര ജ്ഞാനിയും അല്ലായിരുന്നിരിക്കാം തപസി ഓമൽ അവിടെ ഒരിടത്തും ശ്ലോകം ഒന്നും എഴുതി വച്ചിട്ടില്ല .ഇന്നും കുറി യന്നൂരിൽ പുലയ ശിവ ക്ഷേത്രമുണ്ട് .ഞാനും കുടുംബസമേതം പോയി തൊഴുതിട്ടുണ്ട് .ഞാൻ എടുത്ത വീഡിയോ നെറ്റിൽ ലഭ്യവുമാണ് താനും .അവിടെയും ജാതിഭേദമോ മ്തദ്വെഷമോ കൂടാതെ ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമായിരുന്നു . മാവേലിക്കര കണ്ടിയൂർ വിശ്വനാഥ ഗുരുക്കൾ എന്ന വീര ശൈവ പുരോഹിതൻ ആറാട്ടുപുഴ വേലായുധ പണിക്കർക്ക് വേണ്ടി മൂന്ന് ഈഴവ/വീര ശൈവ ശിവന്മാരെആറാട്ടുപുഴ ,മാവേലിക്കര ,ചേർത്തല എന്നിവിടങ്ങളിൽ 1888 നു മുമ്പേ പ്രതിഷ്ഠിച്ചിരുന്നു .
അയ്യാവ് സ്വാമികളെ മനസിലാക്കിയ അപൂർവ്വം ചില ജീവചരിത്രകാരന്മാരിൽ ഒരാളാണ് ഏ.ആർ .മോഹനകൃഷ്ണൻ .മഹാത്മാ അയ്യങ്കാളി -നവോത്ഥാനത്തിൻറെ അഗ്നിനക്ഷത്രം (ബുദ്ധ ബുക്സ് അങ്കമാലി ) എന്ന ജീവചരിത്രത്തിൽ ശിവരാജ യോഗി അയ്യാവ് സ്വാമികളെ ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു ,അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ “പവർ ഹൌസ് “ആയി വിശേഷിപ്പിക്കുന്നു .എസ് .ഹരീഷ് എഴുതിയ രാസവൈദ്യയുടെ ചരിത്രത്തിൽ (കറന്റ് ബുക്സ് ) അയ്യാവ് സ്വാമികൾ കുഞ്ഞൻ ,നാണു ,കാളി തുടങ്ങിയ ചെമ്പു നാണയങ്ങളെ ശിവരാജ യോഗ വിദ്യ ,ജ്ഞാന പ്രജാഗരം ,ശൈവ പ്രാകാശ സഭ എന്നിവയിലെ ക്ളാസുകൾ ,ചർച്ചകൾ എന്നിവ വഴി ചട്ടമ്പി സ്വാമികൾ .ശ്രീനാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി എന്ന സ്വർണ്ണ നാണയങ്ങൾ ആക്കി മാറ്റിയ “രസവിദ്യ”(അ ൽക്കെമി ) വിവരിക്കുന്നു . ലേഖകൻ അവയൊന്നും കണ്ടിട്ടില്ല .വായിച്ചിട്ടില്ല .അയ്യാവ് സ്വാമികൾ ,മനോമണീയം സുന്ദരൻ പിള്ള ,പേട്ട രാമൻപിള്ള ആശാൻ എന്നിവർ കൂട്ടായി സ്ഥാപിച്ച “ജ്ഞാന പ്രജാഗരം” (1876 ) എന്ന അറിവൊളി ഈറ്റില്ലത്തെ അഥവാ പിള്ളത്തൊട്ടിലിനെ കുറിച്ച് ലേഖകൻ തികച്ചും അജ്ഞൻ എന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു . കേരളത്തിലെ അറിവൊളിയുടെ ഉദ്ഘാടനം 1888 ൽ അരുവിക്കരയിൽ ആയിരുന്നില്ല .1873 -1909 കാലഘട്ടത്തിൽ തൈക്കാട് “ഇടപ്പിറവിളാകം” എന്ന താമസ സ്ഥലത്ത് വച്ച് തൈപ്പൂയ നാളുകളിൽ (ചിദംബരം വെള്ളലാർ സ്വാമികളുടെ സമാധി ദിനങ്ങളിൽ ) ശിവ രാജയോഗി തൈക്കാട് അയ്യാവ് സ്വാമികൾ നടത്തിപ്പോന്ന “അവർണ്ണ -സവർണ്ണ” പന്തി ഭോജനം ആയിരുന്നു എന്നറിയുക .
1939 ൽ തെക്കൻ തിരുവിതാംകൂറിൽ അയ്യാവൈകുണ്ഠർ നടത്തിയ “അവർണ്ണ -അവർണ്ണ സമ പന്തി ഭോജന”ത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഈ “അവർണ്ണ -സവർണ്ണ പന്തിഭോജനം”. ഏറെ കൊട്ടി ഘോഷിക്കപ്പെട്ട സഹോദരൻ അയ്യപ്പൻറെ 1919 ലെ ചെറായി “ഈഴവ -ചെറുമ മിശ്ര ഭോജന”ത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഈ “അവർണ്ണ സവർണ്ണ” പന്തി ഭോജനം . ബ്രാഹ്മണർ ,ക്ഷത്രിയരായ രാജ കുടുംബാംഗങ്ങൾ ,വൈശ്യർ ,വെള്ളാളർ ,ഈഴവർ ,കണിയാർ ,മുസ്ലിം ആയ മക്കിടി ലബ്ബ ,നസ്രാണി ആയ ഫാദർ പേട്ട ഫെർണാണ്ടസ്, പാണർ ,പുലയർ(കാളി,പിൽക്കാലം അയ്യങ്കാളി ) , വെങ്കിട്ടൻ (പിൽക്കാലം ജയ്‌ഹിന്ദ് ചെമ്പകരാമൻ പിള്ള ), സർ വില്യം വാൾട്ടർ സ്‌ട്രിക്‌ലാൻഡ് തുടങ്ങിയ അവർണ്ണ സവർണ്ണ സ്ത്രീ പുരുഷന്മാരെ ഒപ്പമിരുത്തി അദ്ദേഹം വർഷത്തിൽ ഒരിക്കൽ “സവർണ്ണ അവർണ്ണ പന്തി ഭോജനം” നടത്തി മഹാത്മാ ഗാന്ധിജിക്കു മുൻപേ അയിത്തോച്ചാടനം സമാരംഭിച്ചു .(1873 ) തുടർന്ന് ആളുകൾ അദ്ദേഹത്തെ പാണ്ടിപ്പറയൻ എന്ന് വിളിച്ചു . ഉള്ളൂർ പരമേശ്വര അയ്യർ സാഹിത്യ ചരിത്രത്തിൽ അദ്ദേഹത്തെ ആദിദ്രാവിഡൻ എന്ന് വിശേഷിപ്പിച്ചു .കുന്നുകുഴി മണിയെപ്പോലുള്ളവർക്ക് ഇന്നും അയ്യാവ് പാണ്ടിപ്പറയൻ.പക്ഷെ എം ജി എസ് നാരായണന് അദ്ദേഹം ബ്രാഹ്മണൻ .(മനോരമ മില്യനിയം ലക്കം 1999 ഡിസംബർ 31 ലക്കം . ”ഒരു ജാതി ഒരു മതം ഒരു ദൈവം” എന്നത് വെറും മുദ്രാവാക്യം എന്നതല്ലാതെ പ്രയോഗത്തിൽ കാട്ടി കൊടുത്ത ഇന്ത്യയിലെ ആദ്യ “അറിവൊളി നായക”നായിരുന്നു ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ (1814 -1909 ). ലേഖകൻ അദ്ദേഹത്തെ ഇത് വരെ മനസിലാക്കിയില്ല എന്നത് ആശ്ചര്യകരമായിരിക്കുന്നു. മനോരമ തുടങ്ങിയയത് അരുവിക്കര പ്രതിഷ്ഠ നടത്തിയ വര്ഷം തന്നെ 1888ൽ . 1988 ൽ ശതാബ്ദി ആഘോഷിച്ച മനോരമ “യുഗ പുരുഷ”നെ കണ്ടെത്താൻ സി .അച്യുത മേനോനെ ചെയര്മാനാക്കി ഒരു കമ്മറ്റി രൂപീകരിച്ചു. .ഇരുപതാം നൂറ്റാണ്ടിലെ അല്ലെങ്കിൽ പത്തൊൻപത് ഇരുപതാം നൂറ്റാണ്ടു കാലത്തെ യുഗ പുരുഷൻ എന്ന് പറയാതെ, 1888 -1988 കാലഘട്ടത്തിലെ യുഗ പുരുഷൻ എന്നതാണ് നൽകിയ നിർദ്ദേശം .സ്വാഭാവികമായും ശ്രീ നാരായണ ഗുരു യുഗ പുരുഷൻ ആയി കമ്മറ്റി തെരഞ്ഞെടുക്കപ്പെട്ടു. മനോരമ ആരംഭിച്ച 1888 എന്ന വര്ഷം നൽകിയത് വഴി മനോരമ പുലയ ശിവനെ പ്രതിഷ്ഠിച്ച തപസി ഓമലിനെ തന്ത്ര പൂർവ്വം ഒഴിവാക്കി ദളിതവിവേചനം കാട്ടി എന്നതാണ് ചരിത്രം എന്നതും ചൂണ്ടിക്കാണിക്കട്ടെ . 1873 മുതൽ അവർണ്ണ സവർണ്ണ പന്തി ഭോജനം തുടങ്ങി ലോകത്തിൽ ആദ്യമായി ആയിത്തോച്ചാടനം തുടങ്ങിയ ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമികൾ എന്ന പത്തൊൻപതാം നൂറ്റാണ്ടിലെ യോഗ പ്രചാരകൻ “തിരുവിതാം കൂർ മോദി”യെയും കച്ചവട ലാക്കോടെ മനോരമ ഒഴിവാക്കി .
കൂടുതൽ വായനയ്ക്ക്
1 .”ബ്രഹ്മശ്രീ തൈക്കാട് അയ്യാസ്വാമികൾ” ,കാലടി പരമേശ്വരൻ പിള്ള (1960 )
2 .”രസവിദ്യയുടെ ചരിത്രം” ,എസ് ഹരീഷ് ,കറന്റ് ബുക്സ്
3 .”മഹാത്മാ അയ്യങ്കാളി” ,ഏ.ആർ .മോഹന കൃഷ്ണൻ ബുദ്ധ ബുക്സ് അങ്കമാലി
4 .”മഹർഷി ശ്രീ നാരായണ ഗുരു” ,ഡോ .ടി ഭാസ്കരൻ ,കേരളഭാഷാ ഇൻസ്റ്റിറ്യൂട്ട് 5 .”ഒരു മഹാഗുരു” ,ഡോ .എസ്. ഓമന ,വർക്കല ഗുരുകുലം
5 .”വെള്ളാള കുലം -പഴമയും പെരുമയും ,ഡോ .കാനം ശങ്കരപ്പിള്ള , വേദ ബുക്സ് കോഴിക്കോട് 2024 മാർച്ച് . https://youtu.be/OXJwPkQCjHA?feature=shared
Comments
Post a Comment